Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_right93ആമത് തീർഥാടനത്തിന്...

93ആമത് തീർഥാടനത്തിന് കൊടിയേറി, പീതസാഗരമായി ശിവഗിരി; എല്ലാ വിശ്വാസങ്ങൾക്കിടയിലുമുള്ള ഐക്യമാണ് ഇന്ത്യയുടെ കരുത്തെന്ന് ഉപരാഷ്ട്രപതി

text_fields
bookmark_border
Sivagiri pilgrimage
cancel
camera_alt

93ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​നം ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു. കെ.​ജി ബാ​ബു​രാ​ജ​ൻ, ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് ട്ര​ഷ​റ​ർ സ്വാ​മി ശാ​ര​ദാ​ന​ന്ദ, ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ, ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ, കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്‌ ഗോ​പി, ശ​ശി ത​രൂ​ർ എം.​പി,മ​ന്ത്രി എം.​ബി. രാ​ജേ​ഷ്, സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ, ശ്രീ​ധ​ർ വെ​മ്പു, എ.​വി അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ സ​മീ​പം

വർക്കല: ശ്രീനാരായണ മന്ത്രധ്വനികളുടെ പശ്ചാത്തലത്തിൽ പീതസാഗരമായി ശിവഗിരിക്കുന്നും താഴ്വാരവും. പഞ്ചശുദ്ധി വ്രതം നോറ്റ് പീത വസ്ത്രങ്ങളും ധരിച്ചെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ചൊവ്വാഴ്ച പുലർച്ചെ 7.30ന് തീർഥാടന നഗരിയുടെ മുറ്റത്തെ കൊടിമരത്തിൽ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മ പതാക ഉയർത്തിയതോടെയാണ് 93ആമത് തീർഥാടനത്തിന് തുടക്കമായത്.

ധർമ്മപതാകോദ്ധാരണത്തിന് സാക്ഷികളാകാൻ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി ആയിരങ്ങളാണ് തലേദിവസം തന്നെ ശിവഗിരിയിലെത്തിയത്. പതാകോദ്ധാരണ ചടങ്ങിന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി അസംഗിനന്ദ ഗിരി, മറ്റ് സന്യാസിമാർ, ബ്രഹ്മചാരികൾ, തീർത്ഥാടന കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

എല്ലാ വിശ്വാസങ്ങൾക്കിടയിലുമുള്ള ഐക്യമാണ് ഇന്ത്യയുടെ കരുത്ത് -ഉപരാഷ്ട്രപതി

വ​ർ​ക്ക​ല: എ​ല്ലാ വി​ശ്വാ​സ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള ഐ​ക്യ​മാ​ണ് ഇ​ന്ത്യ​യു​ടെ ക​രു​ത്തെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ. 93ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

ഗു​രു​വി​ന്റെ വ​ച​ന​ങ്ങ​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് സ​മ​ത്വം, സാ​ഹോ​ദ​ര്യം, നീ​തി എ​ന്നീ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണം. ശ്രീ​നാ​രാ​യ​ണ ഗു​രു തീ​ർ​ഥാ​ട​നം വി​ഭാ​വ​നം ചെ​യ്ത​പ്പോ​ൾ ആ​ചാ​ര​ങ്ങ​ളോ പാ​ര​മ്പ​ര്യ​മോ മാ​ത്ര​മ​ല്ല ല​ക്ഷ്യ​മി​ട്ട​ത്. വി​ദ്യാ​ഭ്യാ​സം, ശു​ചി​ത്വം, സം​ഘ​ട​ന, തൊ​ഴി​ൽ നൈ​പു​ണ്യം, ആ​ത്മാ​ഭി​മാ​നം എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള ഉ​ണ​ർ​വാ​ണ് അ​ദ്ദേ​ഹം ല​ക്ഷ്യം​വെ​ച്ച​ത്.

ശ്രീ​നാ​രാ​യ​ണ ഗു​രു സ​മൂ​ഹ​ത്തെ പ​രി​വ​ർ​ത്ത​നം ചെ​യ്തു. ഒ​രു ജാ​തി, ഒ​രു മ​തം, ഒ​രു ദൈ​വം, മ​നു​ഷ്യ​ന് എ​ന്ന​ത് മു​ദ്രാ​വാ​ക്യ​മാ​യി​രു​ന്നി​ല്ല, ഒ​രു ധാ​ർ​മ്മി​ക വി​പ്ല​വ​മാ​യി​രു​ന്നു. വീ​ണ്ടും വീ​ണ്ടും അ​ദ്ദേ​ഹം ന​മ്മെ ഓ​ർ​മ്മി​പ്പി​ച്ച​ത് മ​ത​മേ​താ​യാ​ലും മ​നു​ഷ്യ​ൻ ന​ന്നാ​യാ​ൽ മ​തി എ​ന്നാ​ണ്. വി​ശ്വാ​സ​ത്തി​ൽ വി​ശ്വ​സി​ച്ച ഗു​രു ഒ​രി​ക്ക​ലും യു​ക്തി​യെ കൈ​വി​ട്ടി​ല്ല.

അ​ന്ധ​വി​ശ്വാ​സ​ത്തെ അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞു. ഗു​രു ആ​രേ​യും നി​ശ​ബ്ദ​നാ​ക്കി​യി​ല്ല. ആ​രേ​യും ത​ള്ളി​പ്പ​റ​ഞ്ഞ​തു​മി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് കാ​ലാ​തീ​ത​മാ​യ സ​ത്യം അ​റി​യാ​മാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ജ്ഞാ​ന​ത്തി​ന്റെ ദീ​പ്ത​മാ​യ മ​ഹാ​ശ്രേ​ണി​യി​ലാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു നി​ല​കൊ​ണ്ട​തെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

തീർഥാടന നഗരിയിൽ ഉയർത്തുന്നതിനായുള്ള ധർമപതാക ശ്രീനാരായണ ഗുരു തീർതൂഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നിന്നും കോട്ടയം എസ്.എൻ.ഡി.പി യൂനിയന്റെ നേതൃത്വത്തിലാണ് ഘോഷയാത്രയായി ശിവഗിരിയിൽ എത്തിച്ചത്.

രാവിലെ ഒൻപതേകാലോടെ പാപനാശത്തേ ഹെലിപാഡിലെത്തിയ ഉപരാഷ്ട്രപതി കനത്ത സുരക്ഷയിൽ റോഡ് മാർഗമാണ് ശിവഗിരിയിലെത്തിയത്. ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളായ സന്യാസിമാർ ചേർന്ന് സമാധി മണ്ഡപത്തിൽ ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. തുടർന്ന് സമാധി മണ്ഡപത്തിൽ പ്രണമിച്ച് പ്രദക്ഷിണം വച്ച് പ്രസാദവും സ്വീകരിച്ചാണ് അദ്ദേഹം ശിവഗിരി ഗസ്റ്റ് ഹൗസിലും ശേഷം സമ്മേളന വേദിയിലേക്കും എത്തിയത്.

തീർഥാടനത്തിന്റെ ആദ്യ ദിനം തന്നെ വൻ ഭക്തജനത്താരക്കാണ് ശിവഗിരിയിലുണ്ടായത്. ഭക്തജനങ്ങൾ ശാരദാ മഠത്തിലും ഗുരു സഭാമി മണ്ഡപത്തിലും തൊഴുതു വണങ്ങി പ്രസാദവും സ്വീകരിച്ച ശേഷം തീർഥാടന സമ്മേളന പന്തലിലെത്തിയത്. 93 ആമത് ശിവഗിരി തീർഥാടനം ഉൽഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി എത്തുന്നതു പ്രമാണിച്ച് വൻ സുരക്ഷയാണ് ശിവഗിരിയിലും നഗരത്തിലും പോലീസ് ഒരുക്കിയിരുന്നത്. ഇതിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങൾ പാലിച്ചെത്തിയ ഭക്തർ പൊലീസിന്റെയും ശിവഗിരിയുടെയും എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് പങ്കെടുത്തത്.

തീർഥാടനം തുടങ്ങുന്നതിനും രണ്ടാഴ്ച മുന്നേ തന്നെ തീർഥാടന കാലം ആരംഭിച്ചിരുന്നു. ഡിസംബർ 15 മുതൽ ആരംഭിച്ച ഭക്തജനത്തിരക്ക് ആദ്യദിവസവും ഉണ്ടായി. സമാധി മണ്ഡപത്തിലും ശാരദാ മഠത്തിലും വലിയ ആൾത്തിരക്കാണുണ്ടായത്. ഗുരുപൂജാ ഹാളിലെ അന്നദാനത്തിലും ഊട്ടുപുരയിലും ആയിരങ്ങളെത്തി ഭക്ഷണവും കഴിച്ചാണ് മടങ്ങിപ്പോയത്.

കഴിഞ്ഞ വർഷം ശിവഗിരിയിലെ ഒരു സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. ശശി തരൂരിനോട്, ശ്രീനാരായണ ഗുരുവിന്റെ ജീവിതവും നവോഥാന പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി ഒരു പുസ്തകം രചിക്കണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി അഭ്യർത്ഥിച്ചിരുന്നു. THE LIFE, LESSONS AND LEGECY OF SREE NARAYANA GURU എന്ന് ശീർഷകപ്പെടുത്തിയ പുസ്തകവുമായാണ് ഡോ. ശശി തരൂർ ചൊവ്വാഴ്ച ശിവഗിരിയിലെത്തിയത്. ഈ പുസ്തകം ഉൽഘാടന സമ്മേളനത്തിൽ വച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് നൽകി പ്രകാശനം ചെയ്യുകയും ചെയ്തു. ഗുരുവിനെക്കുറിച്ച് ആഴത്തിൽ പഠിച്ച് വേഗത്തിൽത്തന്നെ പുസ്തകം രചിച്ച ശശി തരൂരിനെ സ്വാമി സച്ചിദാനന്ദ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയും ശിവഗിരിയുടെ ആദരം അർപ്പിക്കുകയും ചെയ്തു.

ശിവഗിരി തീർഥാടന പരിപാടികളുടെ കൂട്ടത്തിൽ ഇക്കുറി ശ്രിനാരായണ ദിവ്യ സത്സംഗവും നടന്നു. മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ശിവഗിരിയുടെ അവാർഡ് നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽ ഖാന് സമ്മാനിക്കുന്ന ചടങ്ങും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivagirisivagiri pilgrimage
News Summary - Flag hoisted for Sivagiri pilgrimage
Next Story