Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightആദ്യ ഹജ്ജ് വിമാനം...

ആദ്യ ഹജ്ജ് വിമാനം ജൂണ്‍ നാലിന് കരിപ്പൂരില്‍നിന്ന്

text_fields
bookmark_border
hajj 2023
cancel

കൊ​ണ്ടോ​ട്ടി: ഈ ​വ​ര്‍ഷ​ത്തെ ഹ​ജ്ജ് വി​മാ​ന സ​ർ​വി​സ് ജൂ​ണ്‍ നാ​ലി​ന് തു​ട​ങ്ങും. ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് രാ​വി​ലെ 8.30ന് ​ആ​ദ്യ തീ​ര്‍ഥാ​ട​ക സം​ഘ​വു​മാ​യി വി​മാ​നം പ​റ​ന്നു​യ​രും. ഇ​തി​നു മു​ന്നോ​ടി​യാ​യി ക​രി​പ്പൂ​ര്‍ ഹ​ജ്ജ് ഹൗ​സി​ല്‍ ജൂ​ണ്‍ ഒ​ന്നി​ന് ക്യാ​മ്പ് ആ​രം​ഭി​ക്കു​മെ​ന്ന് ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വ​നി​ത ബ്ലോ​ക്കും ഇ​ത്ത​വ​ണ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങും.

ക്യാ​മ്പ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പാ​യി വ​നി​ത ബ്ലോ​ക്കി​ന്റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ മൂ​ന്ന് ഹ​ജ്ജ് എം​ബാ​ര്‍ക്കേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ണ്ടെ​ന്ന​ത് പ്ര​ത്യേ​ക​ത​യാ​ണ്. മു​ഖ്യ കേ​ന്ദ്ര​മാ​യ ക​രി​പ്പൂ​രി​ന് പു​റ​മെ നെ​ടു​മ്പാ​ശ്ശേ​രി, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍നി​ന്ന് തീ​ര്‍ഥാ​ട​ക​ര്‍ക്കാ​യി വി​മാ​ന സ​ർ​വി​സു​ക​ളു​ണ്ട്. 10,331 തീ​ര്‍ഥാ​ട​ക​ര്‍ക്കാ​ണ് ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത്തു​നി​ന്ന് അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്ക​ത്തി​രി​പ്പു പ​ട്ടി​ക​യി​ലു​ള്ള 3000 പേ​ര്‍ക്കു​കൂ​ടി അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ആ​ദ്യ​മാ​യി ഹ​ജ്ജ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന ക​ണ്ണൂ​രി​ല്‍ ക്യാ​മ്പ് സ​ജ്ജ​മാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ഏ​റെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ്. ക​ണ്ണൂ​രി​ല്‍നി​ന്ന് ജൂ​ണ്‍ ഏ​ഴി​നാ​ണ് ആ​ദ്യ വി​മാ​നം. തി​ങ്ക​ളാ​ഴ്ച ക​ണ്ണൂ​രി​ല്‍ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണം ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipurairportHajj Flighthajj
News Summary - First Hajj flight from Karipur on June 4
Next Story