ചെറിയ പെരുന്നാൾ ഇന്ന്
text_fieldsചെറിയ പെരുന്നാൾ തലേന്ന് കോഴിക്കോട് കുറ്റിച്ചിറ കണ്ണാടിപ്പറമ്പ് തറവാട്ടിലെ അഞ്ചു തലമുറകൾ മുതിർന്ന അംഗം ബിച്ചായിശബിക്കൊപ്പം ഒത്തുചേർന്നപ്പോൾ -കെ. വിശ്വജിത്ത്
കോഴിക്കോട്: ത്യാഗത്തിന്റെ 30 രാപ്പകലുകൾക്കുശേഷം രാജ്യത്താകെ ആഹ്ലാദത്തിന്റെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ശനിയാഴ്ച. വ്യാഴാഴ്ച എവിടെയും മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി അഞ്ചാമത്തെ വെള്ളിയാഴ്ചയും നോമ്പനുഷ്ഠിച്ചതിന്റെ ആത്മനിർവൃതിയിലാണ് പെരുന്നാൾ ആഘോഷം.
രാവിലെ ഈദ്ഗാഹുകളിലും പള്ളികളിലും ഒത്തുകൂടിയും സൗഹൃദ കൂട്ടായ്മകൾ ഒരുക്കിയും വിശ്വാസികൾ പെരുന്നാൾ സന്തോഷം പങ്കുവെക്കുകയാണ്. ഒമാനിലും ശനിയാഴ്ചയാണ് പെരുന്നാൾ. മറ്റു ഗൾഫ് രാജ്യങ്ങൾ വെള്ളിയാഴ്ച ആഘോഷിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

