Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഡോ. തോട്ടം ശിവകരന്‍...

ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

text_fields
bookmark_border
Dr Thottam Sivakaran Namboothiri
cancel

ഗുരുവായൂര്‍: ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറു മാസത്തേക്കുള്ള ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി കോട്ടയം കുറിച്ചിത്താനം ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയെ (58) തെരഞ്ഞെടുത്തു. സാമവേദ പണ്ഡിതനായ ഇദ്ദേഹം ആദ്യമായാണ് ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്.

അപേക്ഷകരില്‍ തന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ച 39 പേരില്‍ 33 പേരാണ് ഹാജറായത്. യോഗ്യത നേടിയ 28 പേരുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു നറുക്കെടുപ്പ്. ഉച്ചപൂജക്കു ശേഷം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ ഓതിക്കന്‍ പൊട്ടക്കുഴി ഭവദാസന്‍ നമ്പൂതിരിയാണ് നമസ്കാര മണ്ഡപത്തില്‍ വെള്ളിക്കുടത്തില്‍ നിന്ന് നറുക്കെടുത്തത്.

തെരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31ന് രാത്രി അടയാള ചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാശാന്തിയായി ചുമതലയേല്‍ക്കും.

Show Full Article
TAGS:Guruvayur temple Melshanthi Dr Thottam Sivakaran Namboothiri 
News Summary - Dr. Thottam Sivakaran Namboothiri Guruvayur Melshanthi
Next Story