വീണ്ടും സ്നേഹത്തിന്റെ ക്രിസ്മസ് മഞ്ഞുപൊഴിയുന്നു
text_fieldsഅൽഖോബാർ: പ്രവാസലോകത്ത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കുളിർമഴ പെയ്യിച്ച്, ക്രിസ്മസിന്റെ ആത്മീയത ഹൃദയങ്ങളിലേക്ക് പകരുന്ന ഒരു സംഗീത സംരംഭം കൂടി ശ്രദ്ധേയമാകുന്നു. കിഴക്കൻ പ്രവിശ്യയിലെ ഒരു കൂട്ടം സംഗീതപ്രേമികളുടെ സൃഷ്ടിപരമായ പരിശ്രമത്തിന്റെ ഫലമായി ‘പുൽക്കൂട്ടിൽ തെളിഞ്ഞ രാജപാത’ എന്ന പുതുമയാർന്ന ക്രിസ്മസ് വീഡിയോ ആൽബമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ക്രിസ്മസിന്റെ ആത്മീയ സന്ദേശവും മാനുഷിക സ്‌നേഹത്തിന്റെ ആഴവും ലളിതവും മനോഹരവുമായ സംഗീതഭാഷയിൽ അവതരിപ്പിക്കുന്ന ഈ ആൽബം പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ ഹൃദയങ്ങളിൽ കുളിർമ പകരുന്ന ഒരു അവിസ്മരണീയ സംഗീതാനുഭവമായി മാറിയിരിക്കുകയാണ്. പ്രവാസത്തിന്റെ പ്രിയ കലാകാരന്മാരായ ഹബീബ് മാങ്കോടും അനില ദീപുവും വീണ്ടും ഒരുമിച്ചെത്തിയതോടെ, ഈ വർഷത്തെ ക്രിസ്മസ് രാവുകൾക്ക് ആത്മാർഥത നിറഞ്ഞ ഒരു സംഗീത സമ്മാനം ലഭിച്ചിരിക്കുകയാണ്.
ഹബീബ് മാങ്കോടിന്റെ ഹൃദയസ്പർശിയായ വരികൾക്ക് ബോബി സാം ഈണം നൽകി, അനുഗ്രഹീത ഗായിക അനില ദീപു ആലപിച്ച ഈ ആൽബം പ്രവാസികൾക്കിടയിൽ ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ടോപ് ട്യൂൺസ് എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ആൽബം, ദിവസങ്ങൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് സംഗീതപ്രേമികളുടെ മനസ്സുകൾ കീഴടക്കി. ഹെലൻ, ഹെൽന, കരോലിൻ, ജെവെൽ, മീവൽ, ജെനി, ബിസെല്ല എന്നിവർ ചേർന്ന കോറസ് ഗാനത്തിന് കൂടുതൽ ആത്മാവും ഭാവഗൗരവവും പകരുന്നു. ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് വില്യം സാമുവേൽ ആണ്. ആൽവിൻ ദീപുവും അൽഫിൻ ദീപുവും ചേർന്നാണ് നിർമാണം. എബിൻ ചാർലെസ്, ക്രിസ്റ്റി ജോൺ എന്നിവർ കാമറ കൈകാര്യം ചെയ്തപ്പോൾ, വോക്കൽ റെക്കോർഡിങ് ജോബി (ഡി ഫോർ സ്റ്റുഡിയോ, ജുബൈൽ) നിർവഹിച്ചു. മിക്സ് ആൻഡ് മാസ്റ്ററിങ് റോയൽ ജിനു, ദിപു, പാപ്പച്ചൻ മുരളീധരൻ, മഞ്ജു മുരളീധരൻ എന്നിവർ ആൽബത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച പ്രധാന പ്രവർത്തകരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

