Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightകർദിനാൾ ജോർജ് ആലഞ്ചേരി ...

കർദിനാൾ ജോർജ് ആലഞ്ചേരി പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ

text_fields
bookmark_border
Cardinal George Alencherry
cancel
camera_alt

കർദിനാൾ ജോർജ് ആലഞ്ചേരി 

കൊ​ച്ചി: സി​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​െൻറ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്കം.

പൗ​രോ​ഹി​ത്യ പ​രി​ശീ​ല​നം നേ​ടി​യ ആ​ലു​വ സെൻറ്​ ജോ​സ​ഫ്സ് പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി​യി​ൽ ‍‍കു​ർ​ബാ​ന അ​ർ​പ്പി​ച്ച്​ സ​ന്ദേ​ശം ന​ൽ​കി​യാ​ണ് ആ​ഘോ​ഷം ആ​രം​ഭി​ച്ച​ത്. 1972 ഡി​സം​ബ​ർ 18നാ​ണ് അ​ന്ന​ത്തെ ച​ങ്ങ​നാ​ശ്ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​റ​ണി പ​ടി​യ​റ​യി​ൽ​നി​ന്ന്​ തു​രു​ത്തി സെൻറ്​ മേ​രീ​സ് പ​ള്ളി​യി​ൽ അ​ദ്ദേ​ഹം വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്. 1996 ഡി​സം​ബ​ർ 18ന് ​അ​ദ്ദേ​ഹ​ത്തി​െൻറ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ദി​ന​ത്തി​ൽ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യി. 1997 ഫെ​ബ്രു​വ​രി ര​ണ്ടി​ന് ത​ക്ക​ല രൂ​പ​ത​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​തോ​ടൊ​പ്പം മാ​ർ ആ​ല​ഞ്ചേ​രി​യു​ടെ മെ​ത്രാ​ഭി​ഷേ​ക​വും ന​ട​ന്നു. 2011 മേ​യ് 26ന് ​സി​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി വോ​ട്ടെ​ടു​പ്പി​ലൂ​ടെ അ​ദ്ദേ​ഹം മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി.

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​ന​വും ആ​ല​ഞ്ചേ​രി​യാ​ണ് വ​ഹി​ക്കു​ന്ന​ത്. 2012 ഫെ​ബ്രു​വ​രി 18ന് ​വ​ത്തി​ക്കാ​നി​ലെ വി. ​പ​ത്രോ​സി​െൻറ ദേ​വാ​ല​യ​ത്തി​ലാ​ണ്​ മാ​ർ ആ​ല​ഞ്ചേ​രി ക​ർ​ദി​നാ​ൾ പ​ദ​വി സ്വീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മൗ​ണ്ട് സെൻറ് തോ​മ​സി​ലെ ചാ​പ്പ​ലി​ൽ മേ​ജ​ർ ആ​ർ​ച് ബി​ഷ​പ് കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

Show Full Article
TAGS:Cardinal George Alencherry priestly golden jubilee 
News Summary - Cardinal George Alencherry celebrates priestly golden jubilee
Next Story