Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഇടവയിലെ ഉമ്മമാരുടെ...

ഇടവയിലെ ഉമ്മമാരുടെ സ്​നേഹം

text_fields
bookmark_border
Balachandra Menon Video angry response Of  keraleeyam film festival
cancel

ഞാൻ വളർന്നത്​ ഹൈന്ദവ പശ്ചാത്തലത്തിലാണ്​. പ്രൈമറി സ്കൂൾ പഠനം കൊട്ടാരക്കരയിലായിരുന്നു. അവിടെ ഒരു ഗണപതിക്ഷേത്രവും ശിവക്ഷേത്രവുമുണ്ട്​. ഇതിനിടയിലായിരുന്നു ഞങ്ങളുടെ വീട്​. മാസത്തിൽ ഒരു തവണ ശിവക്ഷേത്രത്തിൽ രാവിലെ മുതൽ വൈകിട്ടുവരെ പ്രാർഥനയുണ്ട്​. അവിടെപ്പോയാൽ ഭക്ഷണം കിട്ടും. അങ്ങനെ ഞാൻ സ്ഥിരമായി അമ്പലത്തിൽ പോകുമായിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഇവിടെനിന്ന് എന്നെ പറിച്ചുനട്ടത്​ ഇടവയിലേക്കാണ്​. ഇടവ ഒരു മുസ്​ലിം ഭൂരിപക്ഷ പ്രദേശമാണ്​. അവിടെവെച്ചാണ്​ തട്ടമിട്ട പെൺകുട്ടികളെ ഞാൻ ആദ്യമായി കാണുന്നത്​. ഒരു വാടക വീട്ടിലാണ്​ ഞങ്ങൾ താമസിച്ചിരുന്നത്​. ആ വീടിന് എതിർവശത്തെ വീട്ടിൽ രണ്ട്​ ഉമ്മമാരുണ്ടായിരുന്നു. അവർക്ക്​ എന്നെ വലിയ ഇഷ്ടമായിരുന്നു.

റമദാൻ കാലത്ത്​ അവരുടെ അടുത്തുനിന്നാണ്​ ഞാൻ മുസ്​ലിം വിഭവങ്ങൾ കഴിച്ചുതുടങ്ങിയത്. അങ്ങനെയാണ്​ ബിരിയാണിയുടെ സ്വാദ്​ മനസ്സിലാക്കുന്നത്​. പിന്നീട്​ ലോകത്തിന്‍റെ പല ഭാഗങ്ങളിൽനിന്ന്​ ബിരിയാണി കഴിച്ചിട്ടുണ്ടെങ്കിലും അന്ന്​ കഴിച്ചതിന്‍റെ രുചി എനിക്ക്​ കിട്ടിയിട്ടില്ല. റമദാനും അതിന്‍റെ അനുഷ്ഠാനങ്ങളുമെല്ലാം കൂടുതലും എനിക്ക്​ കേട്ടറിവാണ്​. ഇടവ എനിക്ക്​ നൽകിയ ഏറ്റവും വലിയ സംഭാവന മുസ്​ലിം സമുദായവുമായുള്ള പരിചയവും ആ സംസ്കാരവുമായുള്ള ഇഴചേരലുമാണ്​.

എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണ്​ ദേശീയ പുരസ്കാരം നേടിത്തന്ന ‘സമാന്തരങ്ങൾ’ എന്ന സിനിമ. ഇടവയിലെ മുസ്​ലിം സഹോദരങ്ങൾക്കിടയിൽ ജീവിച്ചില്ലെങ്കിൽ ആ കഥ ഉണ്ടാകില്ലായിരുന്നു.

ഞങ്ങളുടെ വീടിനടുത്തുള്ള സ്​റ്റേഷൻ മാസ്റ്ററുടെ കഥയായിരുന്നു അത്​. അദ്ദേഹത്തിന്‍റെ യഥാർഥ പേര്​ സുലൈമാൻ എന്നാണ്​. ഇസ്മായിൽ എന്ന പേരിലാണ്​ സിനിമയിൽ ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇടവ മുസ്​ലിം പള്ളിയിലെ ബാങ്കുവിളിയും പ്രാർഥനക്ക്​ പോകുന്ന സുലൈമാനുമെല്ലാം ഓർമയിലെ മായാത്ത ബിംബങ്ങളാണ്​. ഏതു​ മതത്തിലായാലും വ്രതാനുഷ്ഠാനം മനസ്സിനെ ചിട്ടപ്പെടുത്താനും അച്ചടക്കമുള്ളതാക്കാനും സഹായിക്കും​. പ്രത്യേകിച്ച്,​ മതേതരത്വത്തിന്​ പ്രാധാന്യം നൽകേണ്ട ഇന്നത്തെ കാലത്ത്​ അത്തരം ശീലങ്ങളൊക്കെ വളരെ വിലപ്പെട്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MemoryBalachandra MenonRamadan 2024
News Summary - Balachandra-Menon-Ramadan-Memory
Next Story