ഏറ്റവും നീളം കൂടിയ ഇഫ്താർ സുപ്ര ഒരുക്കി അൽഖർജ് നഗരസഭ
text_fieldsഅൽഖർജ് നഗരസഭ ഒരുക്കിയ ഏറ്റവും നീളം കൂടിയ ഇഫ്താർ സുപ്ര
അൽഖർജ്: സൗദിയിലെ ഏറ്റവും നീളം കൂടിയ ഇഫ്താർ സുപ്ര ഒരുക്കി അൽഖർജ് നഗരസഭ. കിങ് അബ്ദുൽ അസീസ് പാർക്കിലാണ് രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ റമദാൻ ഇഫ്താർ സുപ്ര ഒരുക്കിയത്. 500 മീറ്റർ നീളമുള്ള ഇഫ്താർ സുപ്രയിൽ 11,000ത്തിലധികം ഭക്ഷണവിഭവങ്ങളാണ് ഒരുക്കിയത്. പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ഏകദേശം 170 സന്നദ്ധപ്രവർത്തകരാണ് ഇത്തരത്തിൽ വിഭവങ്ങൾ ഒരുക്കി ഇഫ്താർ സുപ്ര തയാറാക്കിയത്.
ഇത് രണ്ടാം തവണയാണ് അൽഖർജ് നഗരസഭക്ക് കീഴിൽ സൗദിയിലെ ഏറ്റവും വലിയ ഇഫ്താർ സുപ്ര ഒരുക്കുന്നത്. ഒരു സാമൂഹിക പ്രവർത്തനമായാണ് ഇത് ചെയ്തതെന്നും നഗരസഭയിലെ മുഴുവൻ ജീവനക്കാരുടെയും ഗവർണറേറ്റിലെ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരുടെയുമെല്ലാം കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണിതെന്നും നഗരസഭ തലവൻ ഖാലിദ് അൽ സൈദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

