മദീനയിൽ 46,700 ഹജ്ജ് തീർഥാടകർ
text_fieldsഅവശേഷിക്കുന്ന ഹജ്ജ് തീർഥാടകർ മദീനയിൽ
മദീന: ഹജ്ജ് കർമത്തിനുശേഷം മദീനയിൽ വെള്ളിയാഴ്ച വരെ അവശേഷിക്കുന്ന തീർഥാടകരുടെ എണ്ണം 46,700 ആണെന്ന് മദീന മേയർ അറിയിച്ചു. ഈ വർഷത്തെ ഹജ്ജ് സീസണിൽ മദീന സന്ദർശിച്ച തീർഥാടകരുടെ മൊത്തം എണ്ണം 332,000ലധികമാണ്.
വെള്ളിയാഴ്ച വിമാനംവഴി 2030ഉം 50 ബസുകളിലായി 2121ഉം ട്രെയിൻ വഴി 91ഉം തീർഥാടകർ മക്കയിൽനിന്ന് മദീനയിൽ എത്തിയതായും മേയർ അറിയിച്ചു.
957 തീർഥാടകർക്ക് മെഡിക്കൽ സേവനങ്ങൾ നൽകി. മദീനയിലെ താമസ കെട്ടിടങ്ങളിലെ ആകെ ശേഷിയിൽ 19 ശതമാനത്തോളം തീർഥാടകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച മദീനയിൽനിന്ന് സന്ദർശനം കഴിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട തീർഥാടകരുടെ എണ്ണം 12,828 ആയി.

