'അൺ സ്​ക്രിപ്​റ്റഡ്​ ലൈവ്​സ്​' അഥവാ ജീവിക്കുന്ന ചിത്രങ്ങൾ

ഫോട്ടോഗ്രഫർ ഷിജു എസ്​. ബഷീർ

'കാമറ എടുത്തപ്പോൾ അയാൾ എന്‍റെ നേർക്ക്  തോക്ക്​ ചൂണ്ടി. അയാൾ ഷൂട്ട്​ ചെയ്യാതിരുന്നതിനാൽ എനിക്ക്​ അയാളെയും തോക്കിനെയും ഷൂട്ട്​ ചെയ്യാനായി'. ​​എ.കെ ​47 തോക്കുമായി തുറിച്ച്​ നോക്കുന്ന എത്യോപ്യക്കാരനെ മുഖാമുഖം കണ്ടപ്പോൾ മനസിൽ മുഴങ്ങിയ കാര്യങ്ങളാണ്​​ കോഴിക്കോട്​ ആർട്ട്​ ഗാലറിയിൽ ​'അൺ സ്​ക്രിപ്​റ്റഡ്​ ലൈവ്​സ്​' എന്ന ചിത്ര പ്രദർശനത്തിൽ തോക്കുമായി തുറിച്ച്​​ നോക്കുന്ന എത്യോപ്യക്കാരനെ ചൂണ്ടി ഫോ​േട്ടാഗ്രഫർ ഷിജു എസ്​. ബഷീർ വിശദീകരിച്ചത്​​. അധികമാർക്കും പരിചയമില്ലാത്തതും അർഥവത്തായ അനുഭവങ്ങൾ ഉൾക്കൊള്ളുന്നതുമാണ് ഷിജു പകർത്തിയ ഒരോ ചിത്രങ്ങളും.

ഷിജു പകർത്തിയ ചിത്രങ്ങൾ
 


കാൺപൂരിലേക്ക്​ പോകുന്നതിനിടക്ക്​ വീട്ടു ജനാലയിലൂടെ പുറത്തേക്ക്​ നോക്കി ദു:ഖം നിഴലിച്ച കണ്ണുമായി ഇരിക്കുന്ന വൃദ്ധനും നായയും. കാര്യം തിരക്കിയപ്പോൾ ജീവിതസഖി മരണപ്പെട്ടതിന്‍റെ ആഘാതത്തിലാണ്​ അദ്ദേഹമുള്ളത്​. ജോധ്പൂരിലെ പ്രായമായ മുത്തശ്ശി ത​െൻറ ഫോട്ടോ എടുക്കുകയാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, അല്ല. ​ആരും ഇതുവരെ അവരുടെ ഫോട്ടോ എടുത്തിട്ടില്ലെന്നും ഒരു ഫോട്ടോ എടുക്കുമോ എന്നും അവർ ചോദിച്ചു. അവരുടെ ഫോ​​േട്ടാ എടുത്ത്​ പ്രിൻറും ഞാൻ നൽകി. രാത്രി അവർ എനിക്ക്​ ഭക്ഷണം നൽകുകയും താമസ സൗകര്യമൊരുക്കുകയും ചെയ്​തു.


കാഠ്മണ്ഡുവിൽവെച്ച്​ മരിച്ചു പോയ ഭർത്താവിൻറെ ചിത്രം വീടിന്​ പുറത്ത്​ ഫ്രെയിം ചെയ്​ത്​ വെച്ചിരിക്കുന്ന സ്ത്രീയെ കാണാനിടയായി. വീടിനകത്ത്​ വെക്കേണ്ട ചിത്രം എന്തുകൊണ്ട്​ പുറത്തുവെച്ചു എന്ന ചോദ്യത്തിന്​ ത​െൻറ ഭർത്താവിന്​ ചുറ്റുപാടുമുള്ള എല്ലാവരുമായും നല്ല ബന്ധമായിരുന്നു, അവരൊക്കെ എന്നും അദ്ദേഹത്തെ കാണണമെന്ന്​ ആഗ്രഹിക്കില്ലേ എന്നായിരുന്നു മറുപടി.


ഭൂകമ്പം തകർത്ത നേപ്പാളിൽ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നവർ, ദുരന്തത്തിന്​ ശേഷവും മുമ്പുമുള്ള അവസ്​ഥ നേപ്പാളിൽ വളരെ ഭിന്നമായിരുന്നു. പശുപതി ക്ഷേത്രക്കുളക്കരയിൽ ഭർത്താവിന്‍റെ മൃതദേഹം കിടത്തി സംസ്​കാര ചടങ്ങിനായി തയാറെടുക്കുന്ന യുവതി, കുംഭമേളയിൽ പ്രാർഥനക്കെത്തിയ പ്രായമായ സ്​ത്രീ, എത്യോപ്യയിലെ ഗോത്ര സംഘട്ടനങ്ങളുടെ നേർ പരിച്ഛേദമുണർത്തുന്ന അനുഭവ സാക്ഷ്യങ്ങൾ.


സുഹൃത്തിന്‍റെ സഹായത്തോടെ എത്യോപ്യയിലെ അപരിചിതമായ ഗോത്ര പ്രദേശങ്ങളിലേക്ക്​ കാടുകയറുമ്പോൾ എന്തും സംഭവിക്കാമായിരുന്നു. നേപ്പാളിലെ ഭൂകമ്പ സ്ഥലങ്ങളിലേക്ക്​ പോകുമ്പോൾ വളരെ ബുദ്ധിമുട്ടും കഷ്​ടപ്പാടുമാണ് അനുഭവിച്ചത്​. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിറഞ്ഞുനിൽക്കുന്ന കെട്ടിടങ്ങൾക്കപ്പുറത്ത്​ അന്യദേശക്കാരുടെ ചിത്രങ്ങൾ മനസിൽ നിന്ന്​ മായുന്നില്ല. അവരുടെ യാഥാർഥ്യങ്ങൾ പുറം ലോകത്തെത്താൻ അനുവാദമില്ലാത്തതിനാൽ അധികമാരും കാണുന്നില്ലെന്നും ഷിജു പറഞ്ഞു.


കായംകുളം സ്വദേശിയായ ഷിജു എസ്. ബഷീർ തിരുവനന്തപുരം കഴക്കൂട്ടത്താണ്​ താമസിക്കുന്നത്​. ചെറുപ്പത്തിൽ ഫോ​േട്ടാഗ്രഫിയിൽ താൽപര്യമുണ്ടായിരുന്ന ഇദ്ദേഹം 2005ൽ ജയിംസ്​ നാച്​വെയുടെ 'വാർ ​ഫോ​േട്ടാഗ്രഫർ' എന്ന സിനിമ കണ്ടതോടെയാണ്​ ഇൗ മേഖലയിലേക്ക്​ തിരിയുന്നത്​. പിന്നീട്​ ആരംഭിച്ച ഒറ്റക്കണ്ണ്​ എന്ന ഫോട്ടോ ബ്ലോഗ്​ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്​തതോടെ ഇതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്​തു.


ചിത്രങ്ങൾക്കായി നേപ്പാൾ, ഏത്യോപ്യ, വിയറ്റ്​നാം തുടങ്ങി 17ഒാളം രാജ്യങ്ങൾ ഇദ്ദേഹം സന്ദർശിച്ചു. 2004 മുതൽ ദുബൈയിൽ ഫോ​േട്ടാ ജേർണലിസ്റ്റായും അഡ്വർടൈസിങ്​ ക്രിയേറ്റീവ്​ റൈറ്ററുമായും പ്രവർത്തിക്കുന്നു. തമിഴിൽ 'ബോയ്​സ്'​, ഹിന്ദിയിൽ 'കോയി മിൽ ഗയ' എന്നീ സിനിമകൾക്ക്​ വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്​. തിരുവനന്തപുരം, ദുബൈ​, കൊച്ചി ബിനാലെ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചു​. ഭാവിയിൽ യൂറോപ്പിലേക്കും ഒരു പദ്ധതിയുണ്ട്​.  
 

ഷിജു പകർത്തിയ ചിത്രങ്ങൾ
 
'ഫോ​േട്ടാഗ്രഫി കൊണ്ട്​ എന്തെങ്കിലും പറയാൻ നമുക്ക്​ കഴിയണം. സമൂഹത്തിലെ പ്രശ്​നങ്ങൾക്കെതിരെ ഫോട്ടോഗ്രഫിയിലൂടെ പ്രതികരിക്കുമ്പോൾ അതിന് ഭാഷയുടെയോ അതിർത്തിയുടേയോ പരിമിതി ഉണ്ടാകുന്നില്ല-ഷിജു വ്യക്തമാക്കുന്നു.
COMMENTS