Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
360 ഡി​ഗ്രി വി​ജ​യം
cancel

ഒ​രു നേ​ര​ത്തെ അ​ന്ന​ത്തി​ന് വ​ക​യി​ല്ലാ​തെ നാ​ടു​വി​ട്ട മ​ല​യാ​ളി​പ്പ​യ്യ​ൻ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​ർ വ​രു​മാ​ന​മു​ള്ള ബ​ഹു​രാ​ഷ്​ട്ര ക​മ്പ​നി ഉ​ട​മ​യാ​യ​ത് ഫോ​ബ്‌​സ് മാ​ഗ​സി​നി​ൽ വാ​യി​ച്ച ഒ​രു പ്ര​മു​ഖ മ​ല​യാ​ള മാ​ധ്യ​മ​ത്തി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ‘ഈ ​വാ​ർ​ത്ത വി​ശ്വ​സി​ക്കാ​ൻ ക​ഴി​യി​ല്ല’ എ​ന്നുപ​റ​ഞ്ഞ് നി​ര​സി​ച്ച​ത് പ​റ​ഞ്ഞ് വ​രു​ൺ ച​ന്ദ്ര​ൻ ചി​രി​ച്ചു. 360 ഡി​ഗ്രി വെ​ളി​ച്ചം പ​ര​ത്തു​ന്ന ചി​രി. അ​തെ, ഈ ​പ​ത്ത​നാ​പു​രം പ​യ്യ​െൻ​റ ജീ​വി​തം അ​ത്ര​മേ​ൽ അ​വി​ശ്വ​സ​നീ​യ​മാ​ണ്. അ​സാ​ധ്യ​മാ​യൊ​രു ആം​ഗി​ളി​ൽനി​ന്ന് പൊ​ടു​ന്ന​നേ ഗോ​ൾ​പോ​സ്​റ്റിന്‍റെ മൂ​ല​യി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി​യ ഒ​രു മ​ഴ​വി​ൽ ഫ്രീ​കി​ക്കിെ​ൻ​റ ഞെ​ട്ടി​പ്പി​ക്കു​ന്ന മ​നോ​ഹാ​രി​ത​യു​ണ്ട് ആ ​വി​ജ​യ​ച്ചി​രി​ക്ക്. കൊ​ല്ല​ത്തി​​​​​​െൻറ കി​ഴ​ക്കേ അ​തി​രി​ലെ ‘പാ​ട​ത്ത്’ തീ​യി​ൽ കു​രു​ത്ത ഒ​രു കു​ഞ്ഞി​ച്ചെ​ടി മൂ​ന്ന് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നുപ​ന്ത​ലി​ച്ച അ​ദ്​ഭുത ക​ഥ​യാ​ണ​ത്. ന്യൂ​ജ​ൻ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ ക​ട്ട ലോ​ക്ക​ലും ക​ട്ട ഇ​ൻ​സ്പ​യ​റി​ങ്ങും. ഒ​ന്ന് പ​രീ​ക്ഷ​യി​ൽ തോ​റ്റാ​ൽ, ആ​ഗ്ര​ഹി​ച്ച​ത് കി​ട്ടി​യി​ല്ലെ​ങ്കി​ൽ എ​ല്ലാം​ തീ​ർ​ന്നു​വെ​ന്ന് ക​രു​തു​ന്ന ശ​രാ​ശ​രി മ​ല​യാ​ളി​ക്ക് പ​ഠി​ക്കാ​നേ​റെ​യു​ണ്ട് ഈ ​ചെ​റു​പ്പ​ക്കാ​ര​െൻ​റ വ​ജ്ര​ത്തി​ള​ക്ക​മു​ള്ള വി​ജ​യ​ത്തി​ൽ. വി​ധി​യു​ടെ ക​ന​ത്ത ടാ​ക്ലി​ങ്ങു​ക​ളെ ച​ടു​ല​മാ​യ ചെ​റു​നീ​ക്ക​ങ്ങ​ളു​ടെ വ​ല​ക്ക​ണ്ണി​ക​ൾ നെ​യ്ത് അ​തി​ജീ​വി​ച്ച്  അ​നാ​യാ​സം ഗോ​ൾ​പോ​സ്​റ്റി​ലേ​ക്ക് നി​റ​യൊ​ഴി​ക്കു​ന്ന ഒ​രു ടി​ക്കിടാ​ക്ക ഗെ​യി​മിന്‍റെ സ​ക​ല ചാ​രു​ത​യും സ​സ്‌​പെ​ൻ​സു​മു​ണ്ട് കോ​ർ​പ​റേ​റ്റ് 360 എ​ന്ന റൂ​റ​ൽ സ​്​റ്റാ​ർ​ട്ട​പ്പി​ന്‍റെ​യും അ​തിെ​ൻ​റ ക്യാ​പ്റ്റ​ൻ വ​രു​ൺ ച​ന്ദ്ര െൻ​റ​യും വി​ജ​യ​ക​ഥ​ക്ക്​. മു​ക്കാ​ൽ ബി.കോ​മും കാ​ൽ​പന്തുക​ളി​യും കൊ​ണ്ട് കോ​ർ​പ​റേ​റ്റ് ക​മ്പ​നി​യു​ണ്ടാ​ക്കി​യ ക​ഥ.

വി​ശ​പ്പ​ക​റ്റി​യ ഗോ​ളു​ക​ൾ
ഈ ​ക​ളി തു​ട​ങ്ങു​ന്ന​ത് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ത​ന്നെ പാ​ട​ത്താ​ണ്. കോ​ർ​പ​റേ​റ്റ് വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽനി​ന്ന് ദാ​രി​ദ്ര്യ​വും പ​ട്ടി​ണി​യും ഉ​ഴു​തു​മ​റി​ച്ചി​ട്ട പാ​ട​ത്തേ​ക്കൊ​രു ഫ്ലാ​ഷ്ബാ​ക്ക് അ​നി​വാ​ര്യ​മാ​ണ്. കൊ​ല്ല​ത്തിന്‍റെ വ​നാ​തി​ർ​ത്തി​യി​ലെ കൊ​ച്ചു ഗ്രാ​മ​മാ​ണ് പാ​ടം. അ​വി​ടെ കൂ​പ്പി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളിയായ ബാ​ല​ച​ന്ദ്ര െൻ​റ​യും ഗീ​ത​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാണ്​ വ​രു​ൺ. നി​റംമ​ങ്ങി​യ ആ ​ഫ്രെ​യി​മി​ൽ വി​ശ​പ്പി​നെ കാ​ൽ​പ​ന്തു​ക​ളി​ കൊ​ണ്ട് നേ​രി​ട്ട വ​രു​ണി​​​​​​െൻറ കു​ട്ടി​ക്കാ​ല​മാ​ണ്. ന​മ്മി​ൽ പ​ല​രും കേ​ട്ടു​മാ​ത്ര​മ​റി​ഞ്ഞ പ​ട്ടി​ണി​യ​ല്ല അ​ത്. തി​ന്നാ​ൻ ഒ​ന്നു​മി​ല്ലാ​ത്ത ന​ല്ല അ​സ്സ​ൽ പ​ട്ടി​ണി. അ​ന്ന​ന്ന​ത്തെ അ​ന്ന​ത്തി​ന് വ​ക​യി​ല്ലെ​ങ്കി​ലും അ​ഞ്ചാം​ക്ലാ​സ് മാ​ത്രം വി​ദ്യാ​ഭ്യാ​സ​മു​ള്ള വ​രു​ണി​​​​​​െൻറ അ​ച്ഛ​ന​മ്മ​മാ​ർ ഒ​ന്നു​റ​പ്പി​ച്ചി​രു​ന്നു, മ​ക്ക​ളെ പ​ഠി​പ്പി​ക്ക​ണം. പാ​ടം ഗ​വ. എ​ൽ​.പി സ്‌​കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ കൂ​പ്പി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ അ​ച്ഛ​ന് ചോ​റു​മാ​യി എ​ന്നും വ​രു​ൺ കാ​ടു​ക​യ​റും. തി​രി​കെ​വ​രു​മ്പോ​ൾ ​ൈകയി​ൽ ഒ​രു​കെ​ട്ട് വി​റ​കോ ക​ഴ​യോ കാ​ണും. ഒ​രു​ചാ​ൺ വ​യ​റ് നി​റ​യ്ക്കാ​ൻ കു​ഞ്ഞു​ന്നാ​ളി​ലേ അ​ച്ഛ​നൊ​പ്പം ​ൈക​മെ​യ് മ​റ​ന്ന് അ​ധ്വാ​നി​ച്ച വ​രു​ണി​ന് സ്‌​കൂ​ളി​ൽ പ​ഠി​പ്പി​നേ​ക്കാ​ളേ​റെ ഇഷ്​ടം കാ​യി​കയിന​ങ്ങ​ളോ​ടാ​യി​രു​ന്നു. വ​ല നി​റ​ച്ച ഗോ​ളു​ക​ളാ​ണ് വ​യ​റ് ഒ​ഴി​ഞ്ഞു​കി​ട​ന്ന​പ്പോ​ഴും അ​വ െൻ​റ മ​നം നി​റ​ച്ച​ത്. പ​ത്ത​നാ​പു​രം സെ​ൻ​റ് സ്​റ്റീഫ​ൻ​സ് സ്‌​കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ മൈ​താ​ന​ത്തെ വ​രു​ണിന്‍റെ പ്ര​ക​ട​നം ക​ണ്ട് പി.ടി മാ​ഷ് ബാ​ബു വ​ർ​ഗീ​സാ​ണ് സ്‌​കൂ​ൾ ടീ​മി​ൽ അം​ഗ​മാ​ക്കു​ന്ന​ത്. ഈ ​ക​ഥ​യി​ലെ ഫ​സ്​റ്റ്​ ടേ​ണി​ങ് പോ​യ​ൻ​റ്. അ​ങ്ങനെ ക​ളി​മി​ക​വു ​കൊ​ണ്ട് വ​രു​ൺ അ​തി​വേ​ഗം സ്‌​കൂ​ൾ ടീം ​ക്യാ​പ്റ്റ​നാ​യി. 

വി​ധി​യെ വെ​ട്ടി​യൊ​ഴി​ഞ്ഞ് 
ഐ.എം. വി​ജ​യ​നും ജോ​പോ​ളു​മൊ​ക്കെ മൈ​താ​ന​ങ്ങ​ളെ തീ​പി​ടി​പ്പി​ച്ച കാ​ലം. സി​സേ​ഴ്‌​സ് ക​പ്പി​ലെ വി​ജ​യ​െൻ​റ സി​സ​ർ ക​ട്ടൊ​ക്കെ ആ 16കാ​ര​നെ ഫു​ട്‌​ബാൾ ഉ​ന്മാ​ദി​യാ​ക്കി. ക​ളി​മൈ​താ​ന​ത്ത് ക​പ്പ​ല​ണ്ടി വി​റ്റു​ന​ട​ന്ന വി​ജ​യ​നെ​ന്ന നാ​ട്ടിൻപു​റ​ത്തു​കാ​ര​ൻ ഇ​ന്ത്യ​യു​ടെ സ്‌​പോ​ർട്‌​സ് ഐ​ക്ക​ണാ​യ​ത് കു​റ​ച്ചൊ​ന്നു​മ​ല്ല വ​രു​ണി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി​യ​ത്. മ​ന​സ്സി​ൽ ദൈ​വ​ത്തെ​പ്പോ​ലെ ക​യ​റി​ക്കൂ​ടി​യ വി​ജ​യ​നാ​യി​രു​ന്നു വീ​ട്ടി​ലെ തേ​ക്കാ​ത്ത കൊ​ച്ചു​മു​റി​യു​ടെ ചു​വ​രി​ൽ നി​റ​യെ​യെ​ന്ന് വ​രു​ൺ. പ​ക്ഷേ, പ​ത്താം​ക്ലാ​സ് ക​ഴി​ഞ്ഞ​തോ​ടെ വി​ധി ചു​വ​പ്പുകാ​ർ​ഡ് പു​റ​ത്തെ​ടു​ത്തു. ക​ളി​ക്ക​ണ​മെ​ങ്കി​ൽ പ​ഠി​ക്ക​ണം. പ​ക്ഷേ, കോ​ള​ജി​ൽ വി​ടാ​ൻ വീ​ട്ടി​ൽ പൈ​സ​യി​ല്ല. അ​വ​സാ​ന വി​സി​ൽ വ​രെ പൊ​രു​താ​ൻ ഫു​ട്ബാൾ ന​ൽ​കി​യ ക​രു​ത്തി​ൽ വെ​റു​തെയൊ​ന്ന് സ്‌​പോ​ർട്‌​സ് ഹോ​സ്​റ്റ​ൽ പ്ര​വേ​ശ​ന​ത്തി​ന് ശ്ര​മി​ച്ചു​നോ​ക്കി. അ​ധി​കൃ​ത​ർ​ക്ക് ക​ളി ഇ​ഷ്​ടമാ​യി. വി​ധി​യെ വെ​ട്ടി​യൊ​ഴി​ഞ്ഞ് വ​രു​ൺ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്പോ​ർട്സ് ഹോ​സ്​റ്റ​ലി​ൽ പ്ര​വേ​ശ​നം നേ​ടി. എം.ജി കോ​ളജി​ൽ പ്രീ​ഡി​ഗ്രി​ക്കും ചേ​ർ​ന്നു. പി​ന്നീ​ടു​ള്ള അ​ഞ്ചുവ​ർ​ഷം ക​ളി​യോ​ട് ക​ളി​യാ​യി​രു​ന്നു​വെ​ന്ന് വ​രു​ൺ. അ​ണ്ട​ർ 16, അ​ണ്ട​ർ 19, അ​ണ്ട​ർ 21 ടീ​മു​ക​ളി​ലൊ​ക്കെ കേ​ര​ള​ത്തി​നു​വേണ്ടി ക​ളി​ച്ചു. കേ​ര​ള ടീ​മി​​​​​​െൻറ​യും യൂ​നിവേ​ഴ്‌​സി​റ്റി ടീ​മി​​​​​​െൻറ​യും ക്യാ​പ്റ്റ​നാ​യി. കെ.എ​സ്.ഇ.ബി ടീ​മി​ൽ ​െഗ​സ്​റ്റാ​യും ക​ളി​ച്ചു. 

പോ​ക്ക​റ്റ് നി​റ​ച്ച സെ​വ​ൻ​സു​ക​ൾ
അ​ന്ന് പ​ട്ടി​ണി​യു​ടെ ടാ​ക്ലി​ങ്ങി​ൽ വീ​ണു​പോ​കാ​തെ കാ​ത്ത​ത് മ​ല​പ്പു​റ​​െത്ത സെ​വ​ൻ​സ് ടൂ​ർ​ണ​മെ​ൻ​റു​ക​ളാ​ണെ​ന്ന് വ​രു​ൺ.  സാ​മ്രാ​ട്ട് ജ്വ​ല്ല​റി മ​ഞ്ചേ​രി, കു​രി​ക്ക​ൾ പൈ​പ്പ്‌​ലൈ​ൻ​സ് മ​ഞ്ചേ​രി, മ​ദീ​ന ചെ​ർപ്പു​ള​ശ്ശേ​രി, ടോ​പ്‌​മോ​സ്​റ്റ്​ കാ​ലി​ക്ക​റ്റ് തു​ട​ങ്ങി പോ​ക്ക​റ്റ് മ​ണി​ക്ക​ുവേ​ണ്ടി വ​രു​ൺ ബൂ​ട്ടുകെ​ട്ടി​യ ക്ല​ബു​ക​ൾ​ ഒ​ട്ടേ​റെ​യു​ണ്ട്. ഒ​രു ക​ളി​ക്ക് 500 രൂ​പ കി​ട്ടും. അ​ന്ന​ത് വ​ലി​യ പൈ​സ​യാ​യി​രു​ന്നു​വെ​ന്ന് വ​രു​ൺ. ഡ്ര​സ് വാ​ങ്ങി​യി​രു​ന്ന​തും വീ​ട്ടി​ലേ​ക്ക് കു​റ​ച്ച് പൈ​സ അ​യ​ച്ചി​രു​ന്ന​തു​മൊ​ക്കെ ഇ​തി​ൽനി​ന്നാ​ണ്. ക​ളി​ച്ചു​ന​ട​ന്ന കാ​ലം പ​റ​യു​മ്പോ​ൾ വ​രു​ണി​​​​​​െൻറ മു​ഖ​ത്ത് പൊ​ടു​ന്ന​നെ ഒ​രു ന​ഷ്​ടബോ​ധം നി​ഴ​ലി​ച്ചു. കാ​ര​ണം, ഏ​റ്റ​വും മി​ക​ച്ച ജൂ​നി​യ​ർ ​െപ്ല​യ​റി​നു​ള്ള ജി.​വി. രാ​ജ ഗോ​ൾ​ഡ് മെ​ഡ​ൽ ആ​സി​ഫ് സ​ഹീ​റി​നൊ​പ്പം നേ​ടി​യ വ​രു​ണി​നെ വി​ധി പെ​നാ​ൽറ്റി ബോ​ക്സി​ൽവെ​ച്ച് റെ​ഡ്കാ​ർ​ഡ് കാ​ട്ടു​ക​യാ​യി​രു​ന്നു. ‘ഡി​ഗ്രി അ​വ​സാ​ന​ വ​ർ​ഷം സ്വ​പ്‌​ന സാ​ഫ​ല്യം പോ​ലെ സ​ന്തോ​ഷ് ട്രോ​ഫി ക്യാ​മ്പി​ലേ​ക്ക് സെ​ല​ക്​ഷ​ൻ കി​ട്ടി. പ​ക്ഷേ, ക്യാ​മ്പി​ൽ വെ​ച്ച് തോ​ളി​ന് പ​രി​ക്കേ​റ്റു. അ​തോ​ടെ ടീ​മി​ലി​ടം ന​ഷ്​ടമാ​യി. തോ​ളി​ലെ ലി​ഗ​്​മെ​ൻ​റി​നേ​റ്റ പ​രി​ക്ക് സ്​റ്റി​ച്ച് ചെ​യ്യാ​ൻ പോ​ലും ​ൈകയി​ൽ പ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​റ്റ​നി​മി​ഷം കൊ​ണ്ട് ആ​ര​വ​ങ്ങ​ൾ നി​ല​ച്ച മൈ​താ​ന​ത്ത് വ​രു​ൺ ത​നി​ച്ചാ​യി. അ​ങ്ങ​നെ​യാ​ണ് ക​ളി​യും പ​ഠ​ന​വും ഉ​പേ​ക്ഷി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. സ​ങ്ക​ടംകൊ​ണ്ട് ബൂ​ട്ടുപോ​ലു​ം എ​ടു​ക്കാ​തെ​യാ​യി​രു​ന്നു മ​ട​ക്കം’. 

വ​രു​ൺ അച്ഛനോടൊപ്പം ത​​​​​െൻറ​ തോട്ടത്തിൽ
 


വ​ല്യ​മ്മ എ​ന്ന ‘പൊ​ന്ന​മ്മ’...
വി​ധി അ​വി​ടെ​യും നി​ർത്തി​യി​ല്ല. വീ​ട്ടി​ൽ വ​രു​ണി​നെ കാ​ത്തി​രു​ന്ന​ത് ക​ടു​ത്ത ദാ​രി​ദ്ര്യം. ഒ​രുദി​നം വീ​ട്ടി​ലെ​ത്തു​മ്പോ​ൾ ക​ഴി​ക്കാ​ൻ ഒ​ന്നു​മി​ല്ല. അ​ത് വ​ലി​യ ഷോ​ക്കാ​യെ​ന്ന് വ​രു​ൺ. ദാ​രി​ദ്ര്യംകൊ​ണ്ട് വീ​ടു​വി​ട്ട് പ​ട്ടാ​ള​ത്തി​ൽ ചേ​ർ​ന്ന ​േജ്യഷ്ഠ​ൻ അ​രു​ണി​നെ​പ്പോ​ലെ വ​രു​ണും വീ​ടു​വി​ടാ​ൻ തീ​രു​മാ​നി​ച്ചു. വാ​ർ​ക്ക​പ്പ​ല​ക ​കൊ​ണ്ട് വാ​തി​ൽ മ​റ​ച്ചു​റ​ങ്ങി​യ പ​ത്ത​നാ​പു​ര​ത്തെ കൊ​ച്ചു​വീ​ട്ടി​ൽനി​ന്ന് പാ​ട​ത്തെ കു​ടും​ബ​വീ​ട്ടി​ലെ​ത്തി വ​ല്യ​മ്മ പൊ​ന്ന​മ്മ​യെ​ക്ക​ണ്ടു. കു​ടി​യേ​റ്റക​ർ​ഷ​ക​ർ​ക്ക് വാ​റ്റ് ചാ​രാ​യം വി​റ്റ് കു​ടും​ബം പോ​റ്റി​യ ത​​േൻറ​ടി​യാ​യ വ​ല്യ​മ്മ വ​രു​ണി​നെ കൈ​വി​ട്ടി​ല്ല. ​ൈകയി​ൽ​കി​ട​ന്ന സ്വ​ർ​ണ​വ​ള ഊ​രിന​ൽ​കി എ​വി​ടെ​യെ​ങ്കി​ലും പോ​യി ര​ക്ഷ​പ്പെ​ടാ​നാ​യി​രു​ന്നു ഉ​പ​ദേ​ശം. വ​ള​വി​റ്റു​കി​ട്ടി​യ 3000 രൂ​പ​യുംകൊ​ണ്ട് 2002ലെ ​ആ രാ​ത്രിത​ന്നെ വ​രു​ൺ ബാം​ഗ്ലൂ​രിലേക്ക് വ​ണ്ടി​ക​യ​റി. ബാം​ഗ്ലൂ​രി​ൽ അ​ല്ല​റ ചി​ല്ല​റ കോ​ൺ​ട്രാ​ക്ട് പ​ണി​യൊ​ക്കെ​യാ​യി ക​ഴി​യു​ന്ന സു​ഹൃ​ത്ത് ക​വി​രാ​ജാ​യി​രു​ന്നു ല​ക്ഷ്യം. ന​ന്ദി​നി ലേ​ഔ​ട്ടി​ലെ കൊ​ച്ചു​മു​റി​യി​ൽ അ​ങ്ങനെ ആ​റു​ കൂ​ലി​പ്പ​ണി​ക്കാ​ർ​ക്കൊ​പ്പം വ​രു​ണും കൂ​ടി. 

തി​ര​സ്ക​രി​ക്ക​പ്പെ​ട്ട 48 ഇ​ൻറർ​വ്യൂ​ക​ൾ...
കാ​ൾ സെ​ൻ​റ​ർ ബൂ​മിന്‍റെ കാ​ല​മാ​യി​രു​ന്നു അ​ത്. ദി​വ​സ​വും വ​രു​ൺ ഇ​ൻറർ​വ്യൂ​വി​ന് പോ​കും. അ​ല്ലാ​ത്തദി​വ​സം സു​ഹൃ​ത്തി​നൊ​പ്പം മൈ​ക്കാ​ട്ട് പ​ണി​ക്ക് കൂ​ടും. 48ഓ​ളം ഇ​ൻ​റ​ർ​വ്യൂ​ക​ളി​ൽ പ​ങ്കെ​ടു​ത്തെ​ങ്കി​ലും എ​ല്ലാ​യി​ട​ത്തും തി​ര​സ്ക​രി​ക്ക​പ്പെ​ട്ടു. ഇം​ഗ്ലീ​ഷാ​യി​രു​ന്നു പ്ര​ശ്‌​നം. ‘ടെ​ൽ മി ​യു​വേ​ഴ്‌​സ്​ സെ​ൽ​ഫ്’ എ​ന്ന ആ​ദ്യ ചോ​ദ്യ​ത്തി​ൽത​ന്നെ തീ​ർ​ന്നു ഒ​ട്ടു​മി​ക്ക അ​ഭി​മു​ഖ​വും. പി​ടി​ച്ചുക​യ​റാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളി​ലും വി​ധി നി​ഷ്‌​ക​രു​ണം ഫൗ​ൾ വി​ളി​ച്ചു​കൊ​ണ്ടി​രു​ന്നു. ‘ തി​രി​ച്ചുവ​ന്നാ​ൽ എ​ന്ത് ചെ​യ്യും. വീ​ട്ടി​ൽ ആ​ഹാ​രം ക​ഴി​ക്കാ​ൻ പോ​ലും വ​ക​യി​ല്ല, ര​ണ്ട് വ​ഴി​ക​ളേ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ, ഒ​ന്നു​കി​ൽ ആ​ത്മ​ഹ​ത്യ, അ​ല്ലെ​ങ്കി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ക. ഉ​ള്ളി​ലെ ഫു​ട്‌​ബാ​ള​ർ തോ​ൽ​ക്കാ​ൻ സ​മ്മ​തി​ച്ചി​ല്ല. മൂ​ന്നുമാ​സം ശ​രി​ക്കും ക​ഷ്​ടപ്പെ​ട്ടു. വ​ഴി​യ​രികി​ൽനി​ന്ന് സെ​ക്ക​ൻ​ഡ്ഹാ​ൻ​ഡ് ഡി​ക്​ഷ്​​നറി വാ​ങ്ങി ഇം​ഗ്ലീ​ഷ് പ​ഠ​നം തു​ട​ങ്ങി. ഒ​പ്പം മ​ല്ലേ​ശ്വ​ര​ത്തെ ലൈ​ബ്ര​റി​യി​ൽ പോ​യി ഇം​ഗ്ലീ​ഷ് നോ​വ​ലു​ക​ൾ വാ​യി​ച്ചു​തു​ട​ങ്ങി. രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ട് വ​രെ ലൈ​ബ്ര​റി​യി​ൽ ഇ​രി​ക്കും. വാ​ക്കു​ക​ളു​ടെ അ​ർ​ഥം ഡി​ക്​ഷ്​​നറിയി​ൽ നോ​ക്കി പ​ഠി​ക്കും. ലൈ​ബ്ര​റി​യി​ലെ ടി.വി​യി​ൽ സി.എ​ൻ.എ​ൻ, ബി​.ബി​.സി ചാ​ന​ലു​ക​ൾ കാ​ണും. ആ​ളൊ​ഴി​ഞ്ഞ ക​വ​ല​ക​ളി​ൽപോ​യി ത​നി​ച്ച് ഇം​ഗ്ലീ​ഷ് സം​സാ​രി​ച്ച് പ​രി​ശീ​ലി​ച്ചു. ഇ​ൻറർ​വ്യൂ​ക​ളി​ലെ പ​തി​വു ചോ​ദ്യ​രീ​തി പി​ടി​കി​ട്ടി​യ​പ്പോ​ൾ അ​വ​യു​ടെ ഉ​ത്ത​രം കാ​ണാ​തെ പ​ഠി​ച്ച് ഇ​ൻറ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ത്തു. അ​ങ്ങനെ ഡെ​ല്ലി​ൽ ജോ​ലി കി​ട്ടി. പ​ക്ഷേ, ആ​ദ്യ ര​ണ്ടുമാ​സം കൊ​ണ്ടുത​ന്നെ ക​ള്ളം പൊ​ളി​ഞ്ഞു. പെ​ർ​ഫോം ചെ​യ്യാ​നാ​വാ​താ​യ​തോ​ടെ അ​വ​ർ പു​റ​ത്താ​ക്കി. തു​ട​രെ അ​ങ്ങനെ മൂ​ന്ന് ക​മ്പ​നി​ക​ളി​ൽ നി​ന്നു ​കൂ​ടി പു​റ​ത്താ​യി. ആ ​ക​മ്പ​നി​ക​ളൊ​ക്കെ ഇ​ന്നെന്‍റെ ക​സ്​റ്റമേ​ഴ്‌​സ് ആ​ണ് എ​ന്ന​താ​ണ് ര​സം’ -വ​രു​ൺ നി​റ​ഞ്ഞ് ചി​രി​ച്ചു. 

ഇം​ഗ്ലീഷി​ല്ലാ​തെ ഒ​ര​ടി മു​ന്നോ​ട്ടു പോ​കാ​നാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ൽ ജോ​ലി ചെ​യ്ത് കി​ട്ടി​യ പൈ​സ കൊ​ണ്ട് വ​രു​ൺ സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് പ​ഠി​ക്കാ​ൻ ചേ​ർ​ന്നു. ഒ​പ്പം ക​ഫേ​ക​ളി​ൽ ക​യ​റി പ്രോ​ഗ്രാ​മി​ങ് സ്വ​യം പ​ഠി​ക്കാ​നും ശ്ര​മി​ച്ചു.  ‘ ‘ഞാ​ൻ കോ​ഡി​ങ് പ​ഠി​ക്കു​ന്ന​ത് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽനി​ന്ന​ല്ല. ഇ​ൻ​റ​ർ​നെ​റ്റ് ക​ഫേ​ക​ളി​ൽ പോ​യി ഗൂ​ഗി​ൾ ഇ​ൻ​സ്ട്ര​ക്​ഷ​നൽ വിഡി​യോ​ക​ളും യൂ​ട്യൂ​ബും ക​ണ്ടാ​ണ്. കൂ​ടാ​തെ, സാ​പ് കോ​ഴ്‌​സും ചെ​യ്ത​തോ​ടെ അ​ൽ​പം ആ​ത്മ​വി​ശ്വാ​സ​മാ​യി’’. അ​ങ്ങനെ ഹൈ​ദ​രാ​ബാ​ദി​ൽ എ​ൻ. ടി. ​ടി ഡാ​റ്റ​യി​ൽ എ​സ്. എ. ​പി ക​ൺ​സ​ൾ​ട്ട​ൻറാ​യി വ​രു​ണി​ന് ജോ​ലി കി​ട്ടി. വി​ധി​യെ മാ​റ്റി​മ​റി​ച്ച വ​ലി​യ വ​ഴി​ത്തി​രി​വാ​യി​രു​ന്നു അ​ത്. വ​രു​ണിെ​ൻ​റ പ​ശ്ചാ​ത്ത​ല​വും ക​ഠി​നാ​ധ്വാ​ന​വും മ​ന​സ്സി​ലാ​ക്കി​യ എ​ൻ.ടി.ടി​യി​ലെ ബോ​സും എ​ട​പ്പാ​ൾ സ്വ​ദേ​ശി​യു​മാ​യ പ്ര​ശാ​ന്ത് ന​ല്ല പ്രോ​ത്സാ​ഹ​നം ന​ൽ​കി. അ​ങ്ങനെ​യാ​ണ് എ​ൻ.ടി.ടി​ വ​രു​ണി​നെ അ​മേ​രി​ക്ക​യി​ലേ​ക്ക് വി​ടു​ന്ന​ത്. സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലും സിം​ഗ​പ്പൂ​രി​ലു​മാ​യി ചെ​ല​വി​ട്ട പി​ന്നീ​ടു​ള്ള 10 വ​ർ​ഷം വ​രു​ണിന്‍റെ ജീ​വി​ത​ത്തി​ലെ ‘​മി​ഡ്ഫീ​ൽ​ഡാ​ണ്’.

ഫു​ട്‌​ബാ​ളെ​ന്ന ആ​ഗോ​ള ​ഭാ​ഷ​യാ​ണ് അ​മേ​രി​ക്ക​യി​ൽ വ​രു​ണി​ന് ക​രു​ത്താ​യ​ത്. വി​ദേ​ശ​ത്ത് ചെ​ന്നാ​ൽ പ​ല​രും ചെ​യ്യു​ന്ന​തുപോ​ലെ സ്വ​ന്തം കൂ​ട്ട​ങ്ങ​ളി​ലേ​ക്ക് ഒ​തു​ങ്ങാ​തെ വ​രു​ൺ ലോ​ക്ക​ൽ സോ​ക്ക​ർ ക്ല​ബി​ൽ ചേ​ർ​ന്നു. അ​മേ​രി​ക്ക​ക്കാ​രു​മൊ​ത്ത് ഫു​ട്‌​ബാ​ൾ ക​ളി​ച്ചു. ക​ളി​ക​ൾ​ക്കാ​യി മ​റ്റു​ സ്​റ്റേറ്റു​ക​ളി​ലേ​ക്ക് യാ​ത്രചെ​യ്തു. അ​വ​രു​ടെ രീ​തി​ക​ളും ആ​ത്മ​വി​ശ്വാ​സ​വും ക​ണ്ടു​പ​ഠി​ച്ചു. ചി​ന്ത​ക​ളും കാ​ഴ്ച​പ്പാ​ടു​ക​ളും മാ​റി​യ​പ്പോ​ൾ വ​രു​ൺ ജീ​വി​ത​ത്തി​ലെ മ​റ്റൊ​രു സു​പ്ര​ധാ​ന തീ​രു​മാ​ന​മെ​ടു​ത്തു. എ​ൻ.ടി.ടി​ ഡാ​റ്റ വി​ട്ടു. ഐ. ​ടി സ​ർ​വിസ് ക​മ്പ​നി​ക​ളെ ഉ​പേ​ക്ഷി​ച്ച് ഐ.​ടി പ്രോ​ഡ​ക്ട് ക​മ്പ​നി​ക​ളി​ലേ​ക്ക് ചു​വ​ടു​മാ​റ്റി. പു​ത്ത​ൻ ചി​ന്ത​യും ന​വീ​നാ​ശ​യ​ങ്ങ​ളുംകൊ​ണ്ട് സ​മ്പ​ന്ന​മാ​യ എ​സ്.എ.പി​യും ഒാ​റ​ക്കി​ളു​മൊ​ക്കെ പു​തി​യ ത​ട്ട​ക​മാ​യി. ഈ ​മു​ൻ​നി​ര ക​മ്പ​നി​ക​ളു​ടെ ബി​സി​ന​സ് ക​ൺ​സ​ൾ​ട്ട​ൻ​റാ​യ​തോ​ടെ വ​ലി​യ അ​വ​സ​ര​മാ​ണ് ത​നി​ക്ക് കി​ട്ടി​യ​തെ​ന്ന് വ​രു​ൺ. പി​ന്നെ തി​രി​ഞ്ഞു​നോ​ക്കേ​ണ്ടിവ​ന്നി​ല്ല. സാ​മ്പ​ത്തി​കപ്ര​തി​സ​ന്ധി കാ​ല​ത്ത് എ​സ്.എ.പി​യു​ടെ ഏ​ഷ്യ​ൻ ഹെ​ഡാ​യി സിം​ഗ​പ്പൂ​രി​ലെ​ത്തി.  

വി​മാ​ന​യാ​ത്ര​യി​ൽ ക​ണ്ടെ​ത്തി​യ പ​ങ്കാ​ളി
ഇ​തി​നി​ടെ​യാ​ണ് സാ​ൻ​ഫ്രാ​ൻ​സി​സ്‌​കോ​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​യി​ൽ യാ​ദൃ​ച്ഛി​ക​മാ​യി ഫ്ലോ​റി​ഡ​ക്കാ​രി​യാ​യ ഡെ​മി ഡി​ക്രൂ​സി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പ​റ​ഞ്ഞു​വ​ന്ന​പ്പോ​ൾ ക​ക്ഷി നാ​ട്ടു​കാ​രി​യാ​ണ്. അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ ചാ​ല​ക്കു​ടി​യി​ലെ ആം​ഗ്ലോ​ ഇ​ന്ത്യ​ൻ കു​ടും​ബാം​ഗം. പ​രി​ച​യം പ്ര​ണ​യ​ത്തി​ന് വ​ഴി​മാ​റി​യ​പ്പോ​ൾ ഡോ​ക്ട​റാ​യ ഡെ​മി, വ​രു​ണി​ന് വ​ര​ണ​മാ​ല്യം ചാ​ർ​ത്തി. പി​ന്നീ​ട് ബി​സി​ന​സ് പ​ങ്കാ​ളി​യു​മാ​യി. 2012ലാ​ണ് സ്വ​ന്ത​മാ​യി സ്ഥാ​പ​നം എ​ന്ന െഎ​ഡി​യ ക​ത്തി​യ​തെ​ന്ന് വ​രു​ൺ. സിം​ഗ​പ്പൂ​രി​ൽ നെ​റ്റ് ആ​പ്​ എ​ന്ന ക​മ്പ​നി​യി​ലാ​യി​രു​ന്നു വ​രു​ൺ അ​പ്പോ​ൾ. ത​​േൻറത​ട​ക്ക​മു​ള്ള ടെ​ക് ക​മ്പ​നി​ക​ൾ വ്യാ​പാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​വ​ര​ങ്ങ​ൾ​ക്കാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നി​​െല്ലന്ന തി​രി​ച്ച​റി​വ് പു​ത്ത​ൻ ബി​സി​ന​സി​ലേ​ക്കാ​ണ് വ​ഴി​തു​റ​ന്ന​ത്. ഡാ​റ്റ ക​ലക്ട് ചെ​യ്യു​ന്ന ഒ​രു അ​ൽ​ഗോ​രി​ത​മു​ണ്ടാ​ക്കി വ​രു​ൺ ത​െ​ൻ​റ ടീ​മി​ന്  ന​ൽ​കി​യ​പ്പോ​ൾ ടീ​മി​ന്‍റെ പെ​ർ​ഫോ​മ​ൻ​സ് മെ​ച്ച​പ്പെ​ട്ടു.

ടെ​ക് ക​മ്പ​നി​ക​ൾ​ക്കാ​യി സെ​യി​ൽ ഇ​ൻറലി​ജ​ൻ​സ് സോ​ഫ്റ്റ് വെ​യ​ർ വി​ക​സി​പ്പി​ച്ചാ​ലെ​ന്തെ​ന്നാ​യി വ​രു​ൺ. അ​ന്ന് സ്​റ്റാ​ർ​ട്ട​പ്പൊ​ന്നും ഇ​ന്ന​ത്തെപ്പോ​ലെ ഫാ​ഷ​നാ​യി​ട്ടി​ല്ല. പ​ഴ​യ​ബോ​സും സു​ഹൃ​ത്തു​മാ​യ പ്ര​ശാ​ന്ത് പ്ര​ചോ​ദ​നം ന​ൽ​കി​യ​തോ​ടെ വ​രു​ൺ ജോ​ലി വി​ട്ടു. വാ​ട​ക ഫ്ലാ​റ്റി​ലി​രു​ന്ന് വ​രു​ണും ഭാ​ര്യ​യും ചേ​ർ​ന്ന് കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് മാ​ർ​ക്ക​റ്റി​ങ് ഇ​ൻറ​ലി​ജ​ൻ​സ് ഡാ​റ്റ ന​ൽ​കു​ന്ന സോ​ഫ്റ്റ് വെ​യ​ർ പ്രോ​ഗ്രാം ത​യാ​റാ​ക്കി. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ക​മ്പ​നി​ക​ളി​ൽനി​ന്ന് പ്രോ​ഡ​ക്ടി​ന് ല​ഭി​ച്ച​ത്. 500 ഡോ​ള​റിെ​ൻ​റ ആ​ദ്യ ഓ​ർഡ​ർ ല​ഭി​ക്കു​മ്പോ​ൾ ക​മ്പ​നി​ക്ക് ഇ​ൻ​വോ​യ്‌​സ് പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വ​രു​ൺ ഓ​ർ​ക്കു​ന്നു.  ഒ​റ്റ​വ​ർ​ഷം കൊ​ണ്ട് 10 ല​ക്ഷം ഡോ​ള​റാ​ണ് ക​മ്പ​നി നേ​ടി​യ​തെ​ന്ന് വ​രു​ൺ. മു​ന്നോ​ട്ടു​ള്ള വ​ഴി തെ​ളി​ഞ്ഞ​തോ​ടെ വ​രു​ണും ഡെ​മി​യുംകൂ​ടി ഒ​രു യാ​ത്ര പോ​യി. 40 രാ​ജ്യ​ങ്ങ​ൾ ക​ണ്ട ആ ​ദീ​ർ​ഘ​യാ​ത്ര ക​ഴി​ഞ്ഞെ​ത്തു​മ്പോ​ൾ ലോ​ക​വീ​ക്ഷ​ണം ത​ന്നെ മാ​റി​യി​രു​ന്നു​വെ​ന്ന് വ​രു​ൺ.  2013 ന​വം​ബ​റി​ൽ കോ​ർ​പ​റേ​റ്റ് 360 എ​ന്നപേ​രി​ൽ സിം​ഗ​പ്പൂ​ർ ആ​സ്ഥാ​ന​മാ​യി ക​മ്പ​നി ര​ജി​സ്​റ്റ​ർ ചെ​യ്തു. നാ​ട്ടി​ലും ഫി​ലി​പ്പീ​ൻ​സി​ലും കു​റ​ച്ച് ഫ്രീ​ലാ​ൻ​സേ​ഴ്‌​സി​നെ ഹ​യ​ർ ചെ​യ്തു. പി​ന്നെ അ​തി​വേ​ഗ​മാ​യി​രു​ന്നു ക​മ്പ​നി​യു​ടെ വ​ള​ർ​ച്ച.

വ​രു​ൺ ഫുട്​ബാൾ കളിക്കിടെ
 

ആ​ഗോ​ള​ത​ല​ത്തി​ൽ മ​ർ​ക്ക​റ്റി​ങ് ഡാ​റ്റ പ്ലാ​റ്റ്‌​ഫോറം ഒ​രു​ക്കി​യ ആ​ദ്യ ഏ​ഷ്യ​ൻ ക​മ്പ​നി​യാ​യ കോ​ർ​പറ്റേ​റ്റ് 360ന്​ ​ഇ​ന്ന് സിം​ഗ​പ്പൂ​രിലും ല​ണ്ട​നി​ലും സാ​ൻ​ഫ്രാ​ൻ​സി​സ്‌​കോ​യി​ലും ഫി​ലി​പ്പീ​ൻ​സി​ലും പ​ത്ത​നാ​പു​ര​ത്തും ഓ​ഫി​സും 100 ഓ​ളം ജോ​ലി​ക്കാ​രു​മു​ണ്ട്. വ​രു​മാ​നം 50 ല​ക്ഷം ഡോ​ള​ർ ക​ട​ന്നു. ക​മ്പ​നി​യു​ടെ ആ​ദ്യ​ ശാ​ഖ ജ​ന്മ​നാ​ട്ടി​ൽ തു​ട​ങ്ങ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച വ​രു​ണി​ന് കേ​ര​ള​ത്തി​ൽ സ്​റ്റാ​ർട്ടപ്​ ബൂം ​ഉ​ണ്ടാ​യ 2014 ൽ ​കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം സ്​റ്റാ​ർട്ടപ് വി​ല്ലേ​ജു​ക​ളി​ലൊ​ന്നും സ്‌​പേ​സ് കി​ട്ടി​യി​ല്ല. അ​ങ്ങനെ പ​ത്ത​നാ​പു​ര​ത്ത് അ​ഞ്ചുപേ​രു​മാ​യി താ​ൽ​ക്കാ​ലി​ക ഒാ​ഫിസ് തു​റ​ന്നു. ഇ​ന്ന് ഇ​വി​ടെ സ്വ​ന്തം ഒാ​ഫിസും 40ഒാ​ളം ജോ​ലി​ക്കാ​രു​മുണ്ട്. ക​മ്പ​നി​യു​ടെ 200ഓ​ളം ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ ഗൂ​ഗി​ളും ഐ​.ബി.എ​മ്മും ഓ​റ​ക്കി​ളും ഡെ​ല്ലു​മ​ട​ക്കം 16 എ​ണ്ണം ഫോ​ർ​ച്യൂ​ൺ ലി​സ്​റ്റി​ലു​ള്ള വ​മ്പ​ൻ ക​മ്പ​നി​ക​ളാ​ണ്. എ​ഷ്യ​യി​ലെ മി​ക​ച്ച ലീ​ഡ് ജ​ന​റേ​ഷ​ൻ സോ​ഫ്റ്റ് വെ​യ​ർ, അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച പു​തി​യ മാ​ർ​ക്ക​റ്റി​ങ് ഡാ​റ്റ പ്രോ​ഡ​ക്ട് തു​ട​ങ്ങി നി​ര​വ​ധി അ​ന്താ​രാ​ഷ്​ട്ര അ​വാ​ർ​ഡു​ക​ളും ഇ​തി​ന​കം കോ​ർ​പ​റേ​റ്റ് 360നെ ​തേ​ടി​യെ​ത്തി.  

വ​ല്യ​ച്ഛന്‍റെ പാ​ത​യി​ൽ...
കേ​ര​ള​ത്തി​ലെ ആ​ദ്യ റൂ​റ​ൽ ഐ​.ടി പാ​ർ​ക്കാ​ണ് പ​ത്ത​നാ​പു​ര​ത്തെ കോ​ർ​പ​റേ​റ്റ് 360​േൻറ​ത്. ന്യൂ​​െജ​ൻ ക​മ്പ​നി​ക​ൾ സ്മാ​ർ​ട്ട് സി​റ്റി​ക​ൾ തേ​ടി​പ്പോ​കു​മ്പോ​ൾ വ​രു​ൺ സിം​ഗ​പ്പൂ​രി​ൽ നി​ന്ന് ജ​ന്മ​ഗ്രാ​മം തേ​ടി തി​രി​കെ​വ​രു​ക​യാ​യി​രു​ന്നു. ഇ​ൻ​റ​ർ​നെ​റ്റോ ഇ^​മെ​യി​ലോ എ​ന്തെ​ന്ന​റി​യാ​ത്ത കൗ​മാ​രം ക​ട​ന്നു​വ​ന്ന വ​രു​ണി​ന് വ​ന്ന​വ​ഴി മ​റ​ക്കാ​നാ​യി​ല്ല. വി​ല്ലേ​ജു​ക​ളെ സ്മാ​ർ​ട്ടാ​ക്കു​ന്ന പു​ത്ത​ൻ മോ​ഡ​ലാ​ണ് വ​രു​ൺ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഗ്രാ​മീ​ണ ഇ​ന്ത്യ​യി​ലെ ചെ​റു​പ്പ​ക്കാ​ർ​ക്ക് അ​വ​രു​ടെ നാ​ട്ടിൻ​പു​റ​ത്തു നി​ന്നു​കൊ​ണ്ട് മി​ക​ച്ച വ​രു​മാ​ന​മു​ള്ള ഐ​.ടി ജോ​ലി​ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള ഉ​ദ്യ​മം. അ​തി​ന് അ​വ​ർ​ക്കുമു​ന്നി​ൽ ത​ട​സ്സ​മാ​കു​ന്ന ഇം​ഗ്ലീ​ഷി​നെ മെ​രു​ക്കാ​നും ലൈ​ഫ് സ്‌​കി​ൽ​സ് പ​ക​ർ​ന്നു ന​ൽ​കാ​നുമുള്ള ഒ​ട്ടേ​റെ സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​രു​ണിെ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്. ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തി​ലും സ​ഹ​ജീ​വി​ക​ൾ​ക്കു​വേണ്ടി ജീ​വി​ച്ചുമ​രി​ച്ച വ​ല്യ​ച്ഛ​ൻ സ​ദാ​ന​ന്ദ​നാ​ണ് ത​നി​ക്ക​തി​ന് വ​ഴി​കാ​ട്ടി​യായതെ​ന്ന് വ​രു​ൺ. ദു​ര​ന്ത​ങ്ങ​ൾ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ ജീ​വി​ത​ത്തിെ​ൻ​റ ആ​ദ്യ​ പാ​തി​യി​ൽ വീ​ട്ടി​ലെ ക​ട​വും പ്ര​ശ്‌​ന​ങ്ങ​ളും കാ​ര​ണം വ​ല്യ​ച്ഛ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ വ​രു​ണിന്‍റെ തൊ​ണ്ട​യി​ട​റി.

‘‘ബാം​ഗ്ലൂ​രി​ൽ ജോ​ലിതേ​ടി അ​ല​യു​ന്ന കാ​ല​ത്താ​യി​രു​ന്നു അ​ത്. വ​ല്യ​ച്ഛ​നെ അ​വ​സാ​ന​മൊ​ന്നു കാ​ണാ​ൻ പോ​ലും പ​റ്റി​യി​ല്ല. നാ​ട്ടി​ൽ വ​രാ​ൻ 500 രൂ​പ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ള്ള​വ​ണ്ടി ക​യ​റി ഞാ​ൻ ഹൊ​സൂ​ര് വ​രെ എ​ത്തി. ടി.ടി​യെ​ ക​ണ്ട് വ​ണ്ടിയിൽനിന്ന് ചാ​ടി​യി​റ​ങ്ങി തി​രി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു’’. അ​തു​കൊ​ണ്ടാ​ണ് വ​ല്യ​ച്ഛ​െൻ​റ പേ​രി​ൽ സാ​മൂ​ഹി​ക സേ​വ​ന ട്രസ്​റ്റ്​ തു​ട​ങ്ങി​യ​ത്. ന​മു​ക്കു​ള്ള​തു​കൊ​ണ്ട് മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ക എ​ന്ന പ്ര​കൃ​ത​ക്കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ല്യ​ച്ഛ​നെ​ന്നെ ഏ​റെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. ക​മ്പ​നി​യു​ടെ ലാ​ഭ​വി​ഹി​തം ട്ര​സ്​റ്റിൽ നി​ക്ഷേ​പി​ച്ചാ​ണ് സാ​മ​ൂഹി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​നം, സ​ർ​ക്കാ​ർ സ്‌​കൂ​ളി​ന് ബ​സ്, വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ട്, ടോ​യ്‌​ല​റ്റില്ലാ​ത്ത വീ​ടു​ക​ൾ​ക്ക് ടോ​യ്‌​ല​റ്റ്, കു​ട്ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ സ​ബ്‌​സി​ഡി, ട്രാ​വ​ൻ​കൂ​ർ ഫു​ട്‌​ബാ​ൾ ക്ല​ബിെ​ൻ​റ കീ​ഴി​ൽ ഫു​ട്‌​ബാ​ൾ അ​ക്കാ​ദ​മി, 65ഓ​ളം കു​ട്ടി​ക​ൾ​ക്ക് ലൈ​ഫ് സ്‌​കി​ൽ ട്യൂ​ഷ​ൻ, ക​രി​യ​ർ ഗൈ​ഡ​ൻ​സ് എ​ന്നി​ങ്ങ​നെ ത​െ​ൻ​റ ജ​ന്മ​ഗ്രാ​മ​ത്തെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു ​വ​രാ​നു​ള്ള ഒ​ട്ടേ​റെ സാ​മൂ​ഹി​ക ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ട്രസ്​റ്റ്​ ഇ​ന്ന് ചെ​യ്യു​ന്നു​ണ്ട്. 

അ​മ്മ വ​രും നാ​ൾ കാ​ത്ത്...
ക​മ്പ​നി ജീ​വ​ന​ക്കാ​രി​ൽ 80 ശ​ത​മാ​ന​വും പെ​ൺ​കു​ട്ടി​ക​ളാ​യ​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ക​ടം​ക​യ​റി വീ​ടു​വി​ട്ടു​പോ​യ അ​മ്മ​യു​ടെ ഓ​ർ​മ​യാ​ണ​തി​ന് പി​ന്നി​ലെ​ന്ന് വ​രു​ൺ. പെ​ൺ​കു​ട്ടി​ക​ളെ സാ​മ്പ​ത്തി​ക​മാ​യി ശാ​ക്തീ​ക​രി​ച്ചാ​ൽ കു​ടും​ബ​വും സ​മൂ​ഹ​വും ക​രു​ത്തു​റ്റ​താ​കു​മെ​ന്ന പ​ക്ഷ​ക്കാ​ര​നാ​ണ് വ​രു​ൺ. അ​തു​പ​റ​യു​മ്പോ​ൾ അ​മ്മ ന​ഷ്​ടപ്പെ​ട്ട മ​ക​​​​​​െൻറ നൊ​മ്പ​രം വ​രു​ണി​​​​​​െൻറ വാ​ക്കു​ക​ളി​ൽ നി​റ​ഞ്ഞു. വ​രു​ൺ ബാം​ഗ്ലൂ​രു​ള്ള കാ​ല​ത്താ​ണ് അ​മ്മ പോ​കു​ന്ന​ത്. ദാ​രി​ദ്ര്യ​വും കു​ടും​ബ​ പ്ര​ശ്ന​ങ്ങ​ളും കൊ​ണ്ട് വീ​ടു​വി​ട്ടു​പോ​യ അ​മ്മ ​എ​വി​ടെ​യെ​ന്ന് ഇ​പ്പോ​ഴും അ​റി​യി​ല്ല. ‘‘അ​മ്മ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന​റി​യാം, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​വി​ടെ​യോ ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ളറി​ഞ്ഞ് അ​മ്മ തി​രി​ച്ചു ​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ല്ലാ​വ​രും’’ -​മ​ന​സ്സ് നി​റ​യെ പ്ര​തീ​ക്ഷ​യോ​ടെ വ​രു​ൺ പ​റ​ഞ്ഞു.   

Show Full Article
TAGS:varun chandran corporate 360 rural start up kollam madhyamam lifestyle 
Web Title - life of rural start up corporate 360 founder varun chandran
Next Story