Begin typing your search above and press return to search.
exit_to_app
exit_to_app
Nalini Netto
cancel
camera_alt????? ???????

1957 ഏപ്രിൽ അഞ്ചിന് െഎക്യകേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റു. നാല് മാസത്തിന് ശേഷം, തിരുവനന്തപുരത്ത്, പ്രഫസർമാരായിരുന്ന ടി.എസ്. രാമകൃഷ്ണനും ചന്ദ്രക്കും ഒരു പെൺകുഞ്ഞ് പിറന്നു. കേരളത്തോടൊപ്പം വളർന്ന ആ പെൺകുട്ടി, സംസ്ഥാനത്തിെൻറ അറുപതാം വയസ്സിൽ കേരളത്തിെൻറ ചീഫ് സെക്രട്ടറിയുമായി -നളിനി നെറ്റോ. പിറന്ന നാടിനൊപ്പം, ഷഷ്ടിപൂർത്തിയിലെത്തി നിൽക്കുന്ന അവർ കേരളത്തിെൻറ നാലാമത്തെ വനിത ചീഫ് സെക്രട്ടറി കൂടിയാണ്. പദ്മ രാമചന്ദ്രൻ, ലിസി ജേക്കബ്, നീല ഗംഗാധരന്‍ തുടങ്ങിയവരുടെ പിൻഗാമിയായിട്ടാണ് അവർ സംസ്ഥാന സിവിൽ സർവിസിലെ പ്രഥമ വനിതയാവുന്നത്. കേരളത്തിെൻറ ആദ്യ വനിത മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ചീഫ് സെക്രട്ടറിയുടെ പദവിയിലെത്തുന്നയാൾ തുടങ്ങിയ പ്രത്യേകതകളുമായിട്ടാണ് അവർ ഇൗ സ്ഥാനമേറ്റെടുത്തിരിക്കുന്നത്. 1981 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോ ഏപ്രിൽ രണ്ടിനാണ് സംസ്ഥാനത്തിെൻറ 42ാം ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. അഞ്ചുമാസമാണ് ഇനി ഇൗ കസേരയിൽ. 

വീമ്പിളക്കാനില്ല

സർവിസ് ജീവിതത്തെക്കുറിച്ച് ചോദിക്കുേമ്പാൾ ‘വലിയ വീമ്പിളക്കലിനൊന്നും ഞാനില്ല...’ എന്നാണ് നളിനി നെറ്റോയുടെ മറുപടി. നേട്ടങ്ങളില്‍ വിനയത്തോടെയും ഉയര്‍ച്ചകളില്‍  വീമ്പുപറയാതെയും ലാളിത്യം മുറുകെപിടിച്ചും തേൻറതു മാത്രമായ വഴിയില്‍ ഉറച്ചുനിന്ന ചുവടുകളായിരുന്നു എന്നും അവരുടേത്. നിലപാടുകളിൽ ഒരു വിട്ടുവീഴ്ചക്കും തയാറായിട്ടില്ല. എതിർപക്ഷത്ത് ആരെന്നു നോക്കാതെതന്നെയായിരുന്നു ഇത്. ഒരുപക്ഷേ, തൊഴിലിടങ്ങളിലെ സ്ത്രീയുടെ സുരക്ഷയെക്കുറിച്ച അവബോധം കേരളത്തിൽ സൃഷ്ടിച്ചതിെൻറ െക്രഡിറ്റും അവർക്ക് അവകാശപ്പെട്ടതാണ്. ഇതുവരെ വഹിച്ച ചുമതലകളിലെല്ലാം തേൻറതായ  കൈെയാപ്പ് ചാർത്തി എന്നതും മറ്റൊരു വിശേഷണം. 

നിലപാടുകളുടെ  നാള്‍വഴി പുസ്തകത്തിൽ  തിരുത്തലുകൾക്കും  വഴുതലുകള്‍ക്കും കള്ളികള്‍ ചമയ്ക്കാത്തത് അപരാധമല്ല, മറിച്ച് ആര്‍ജവമാണ്. ചുവടുപതറാത്ത ആത്മവീര്യവും ചിതലരിക്കാത്ത നിശ്ചയദാർഢ്യവും ഈ ആർജവത്തിന് അടിത്തറ  പാകി എന്നതും യാദൃച്ഛികമല്ല. കോട്ടണ്‍ ഹില്‍ സ്‌കൂളിലെ തിരുവനന്തപുരത്തുകാരി പെണ്‍കുട്ടിയില്‍നിന്ന്  കേരള ചീഫ് സെക്രട്ടറി  പദവിയിലേക്കുള്ള നളിനി നെറ്റോയുടെ പ്രയാണം ഈ സമവാക്യങ്ങളുടെ കൃത്യമായ സാക്ഷ്യപ്പെടുത്തലാണ്. സിവില്‍ സർവിസിലേക്കുള്ള യാത്രക്കിടെ അധ്യാപികയുടെ വേഷത്തിലും അൽപനാൾ. ഗവേഷകയാകാനുള്ള ആലോചനക്കിടെയാണ് വഴിമാറ്റം. ചീഫ് സെക്രട്ടറിയുടെ പദവിയില്‍നിന്ന് പിന്നോട്ട് നോക്കുമ്പോള്‍ പൂർത്തിയാക്കിയ ദൗത്യങ്ങളില്‍ നിറഞ്ഞ ആത്മസംതൃപ്തി. സർവിസ് ജീവിതത്തെക്കുറിച്ച് ചോദിച്ചാൽ സംശയമില്ലാതെ ഉടന്‍ മറുപടി വരും. ‘‘എവിടെ ജോലി ചെയ്താലും 100 ശതമാനം ആത്മാര്‍ഥതയും പ്രതിബദ്ധതയും ഒപ്പം കഠിനാധ്വാനവുമാണ് എെൻറ നിലപാട്. മനസ്സാക്ഷിക്ക് അനുസരിച്ച് ചെയ്യാനാവുന്നതിൽ സന്തോഷം. ഇനിയും അങ്ങനെതന്നെ തുടരാനാണ് ആഗ്രഹം.’’ 

കോട്ടൺ ഹില്ലിൽ നിന്ന് അക്കാദമിയിലേക്ക്

‘‘ഒന്നു മുതൽ നാലുവരെ ശിശുവിഹാർ സ്കൂളിലായിരുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുക എന്നത് കുട്ടിക്കാലത്തെ വലിയ ആഗ്രഹമായിരുന്നു. കോട്ടൺ ഹിൽ സ്കൂളിൽ അന്ന് ഇംഗ്ലീഷ് മീഡിയമുണ്ട്. കിട്ടുമോ ഇല്ലയോ എന്ന ആശങ്കക്കിടക്ക് എന്തായാലും ടെസ്റ്റ് എഴുതാൻ തീരുമാനിച്ചു. അങ്ങനെ അഞ്ചാം ക്ലാസുമുതൽ കോട്ടൺ ഹില്ലിൽ. പത്തുവരെ ഇവിടെ പഠിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി കാണുന്നു. പെൺകുട്ടിയായതുകൊണ്ട് ‘ഇന്നത് ചെയ്യരുത്’, ‘ഇത്ര മതി ’എന്നൊക്കെയുള്ള വിലക്കുകളൊന്നും സ്കൂളിലോ വീട്ടിലോ അനുഭവിക്കേണ്ടി വന്നിട്ടില്ല. പഠിക്കാൻ വലിയ താൽപര്യമായിരുന്നു. ജോലി വാങ്ങണമെന്നതായിരുന്നു ആഗ്രഹം. അതേ നിലപാടിൽ തന്നെയായിരുന്നു  അച്ഛനും അമ്മയും. പക്ഷേ, ഇന്നതാകണമെന്ന് ഒരിക്കലും പറഞ്ഞില്ല. പത്താം ക്ലാസ് കഴിഞ്ഞശേഷം പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പെടുത്തു. തുടർന്ന് യൂനിവേഴ്സിറ്റി കോളജിൽതന്നെ ബി.എസ്സി കെമിസ്ട്രി പഠനം. രണ്ടാം ഭാഷയായി ജർമൻ എടുത്തു. വലുതായി സംസാരിക്കാനറിയില്ലെങ്കിലും നന്നായി എഴുതുകയും വായിക്കുകയും ചെയ്യും. ഇതിനിടെ സയൻസ് ടാലൻറ് സ്കോളർഷിപ് കിട്ടി. 

ബിരുദാനന്തര ബിരുദത്തിന് രസതന്ത്രം മുഖ്യവിഷയമായി പഠിച്ചതോടെ ശാസ്ത്രജ്ഞയാകുക എന്നതായി ലക്ഷ്യം. ഇതിനുള്ള തയാറെടുപ്പുകളും തുടർന്നിരുന്നു. പബ്ലിക് ലൈബ്രറി, യൂനിവേഴ്സിറ്റി ലൈബ്രറി എന്നിവയായിരുന്നു വൈജ്ഞാനികാശ്രയം. വിരൽത്തുമ്പിലെ ഇന്നെത്ത വിവരവിസ്മയങ്ങൾ സ്വപ്നംപോലും കാണാനാവാത്ത നാളുകൾ. ലഭ്യമായ വിവരേസ്രാതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തിയായിരുന്നു പഠനം. ഒരു വര്‍ഷത്തോളം തിരുവനന്തപുരം ഓള്‍ സെയിൻറ്സ് കോളജില്‍ അധ്യാപികയായി. മദ്രാസ് െഎ.െഎ.ടിയിൽ പ്രവേശനത്തിന് ശ്രമിക്കുന്നതിനിടെ സിവിൽ സർവിസിനും തയാെറടുപ്പുകൾ തുടങ്ങിയിരുന്നു. െഎ.െഎ.ടിയിൽ നിന്നുള്ള പ്രവേശനാനുമതിക്കത്തും സിവിൽ സർവിസ് പ്രാഥമിക പരീക്ഷയുടെ ഫലവും വന്നത് ഏതാണ്ട് ഒരേസമയത്ത്. െഎ.െഎ.ടി സ്വപ്നം മാറ്റിവെച്ച് സിവിൽ സർവിസിലേക്ക് നീങ്ങാനായിരുന്നു തീരുമാനം.’’ 

കോട്ടയം മുതൽ അനന്തപുരി വരെ

1982ൽ കോട്ടയത്ത് അസിസ്റ്റൻറ് കലക്ടർ ട്രെയിനിയായാണ്  സർവിസ് തുടക്കം. 82 മുതൽ 83 വരെ കോട്ടയത്ത് തുടർന്നു. തുടർന്ന് 1983 സെപ്റ്റംബർ മുതൽ 84 സെപ്റ്റംബർ വരെ മൂവാറ്റുപുഴ സബ് കലക്ടർ. തുടർന്ന് 1985 വെര തിരുവനന്തപുരം സബ് കലക്ടറായി. അടുത്ത തട്ടകം കാസർകോടായിരുന്നു. 1986 സെപ്റ്റംബർ  വെര കാസർകോട് ജില്ല പ്ലാനിങ് ഒാഫിസറായിരുന്നു. 1986-88 കാലയളവിൽ റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി സെക്രേട്ടറിയറ്റിലേക്ക്. ഇതിനിടെ അൽപകാലം  പഠനത്തിനായും നീക്കിവെച്ചു. അങ്ങനെ ഒന്നരക്കൊല്ലമെടുത്ത്  സെൻറർ ഫോർ െഡവലപ്മെൻറ് സ്റ്റഡീസിൽ എം.ഫിൽ ഇൻ അപ്ലൈഡ് ഇക്കണോമിക്സ് പൂർത്തിയാക്കി. തുടർന്ന് 1990-93 കാലയളവിൽ  തിരുവനന്തപുരം കലക്ടർ. 93 മുതൽ 95 വെര ടൂറിസം ഡയറക്ടർ. 1995-97ൽ സഹകരണ രജിസ്ട്രാർ. 97ൽ തന്നെ ഒമ്പത് മാസം ജലസേചന വകുപ്പ് സ്പെഷൽ സെക്രട്ടറിയായി. ഇതിനിടെ ഒരു വർഷം ഇംഗ്ലണ്ടിലെ യൂനിവേഴ്സിറ്റി ഒാഫ് ഇൗസ്റ്റ് ആംഗ്ലിയിൽ  റൂറൽ െഡവലപ്മെൻറ് എം.എ ചെയ്തു.


98-99 കാലത്ത് ട്രാൻസ്പോർട്ട് സെക്രട്ടറിയായും ചുമതലവഹിച്ചു. 99ൽ  ഒമ്പത് മാസം നികുതി വകുപ്പ് െസക്രട്ടറി. ഇതിനിടെ പിഎച്ച്.ഡിയും തുടങ്ങി. പക്ഷേ,  ഇനിയും പൂർത്തിയാക്കാനായിട്ടില്ല. തിരക്കുകൾ കഴിയുന്നമുറക്ക് പിഎച്ച്.ഡി പൂർത്തീകരിക്കാനാണ് തീരുമാനം. 2004-2005 ഗ്രാമവികസന കമീഷണറായി. 2005 മുതൽ 2014 വരെ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസറായി സേവനം. 2015ലാണ് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി നിയമിതയാകുന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. തുടർന്നാണ് ചീഫ് സെക്രട്ടറി പഥത്തിലേക്കുള്ള നിയോഗം. നളിനിയുടെ പിതൃസഹോദരിപുത്രി ഗിരിജ വൈദ്യനാഥനാണ് ഇപ്പോള്‍ തമിഴ്‌നാട് ചീഫ്‌ സെക്രട്ടറി. അടുത്ത ബന്ധുക്കള്‍ അയല്‍ സംസ്ഥാനങ്ങളില്‍ ചീഫ്‌ സെക്രട്ടറിമാരായി എത്തുന്നു എന്ന അപൂര്‍വതയുമുണ്ട്.  

കേരളത്തിലെ ആദ്യ വനിത ചീഫ് ഇലക്ടറൽ ഒാഫിസർ

സുപ്രധാനമായ പൊതു തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ കടിഞ്ഞാൺ നീണ്ട ഒമ്പത് വർഷക്കാലം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നതാണ് നളിനി നെറ്റോയുടെ സർവിസ് ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായം. അതും കേരളത്തിലെ ആദ്യ വനിത ചീഫ് ഇലക്ടറൽ ഒാഫിസർ എന്ന ബഹുമതിയോടെ. 2006ലെയും 2011ലെയും നിയമസഭ തെരഞ്ഞെടുപ്പുകളും 2009ലെയും 2014ലെയും ലോക്‌സഭ തെരഞ്ഞെടുപ്പുകളും അവരുടെ മേല്‍നോട്ടത്തിലാണ് നടന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഉേദ്യാഗസ്ഥയായി സേവനമനുഷ്ഠിച്ച കാലയളവിൽ അവര്‍ നിരവധി പരിഷ്‌കരണങ്ങള്‍ക്കും നേതൃത്വം നല്‍കി. ഫോേട്ടാ പതിച്ച വോട്ടർ പട്ടിക ആരംഭിച്ചതും േഫാേട്ടാ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് സമ്പൂർണമാക്കിയതും വോട്ടർമാരുടെ സ്ലിപ് കമീഷൻ നേരിട്ട് നൽകാൻ തുടങ്ങിയതും ഇക്കാലത്താണ്. ചീഫ് ഇലക്ടറൽ ഒാഫിസറായിരിക്കെ പരാതിക്കിട നൽകാതെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിൽ  ഇൗ നയതന്ത്ര-ഉേദ്യാഗ-ഏകോപന വൈദഗ്ധ്യവും  ഭരണപാടവവും പ്രകടമായി. 

‘‘കൂടുതൽ കാര്യങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തുതീർക്കണം എന്നതാണ് ഇൗ സാഹചര്യങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി. ദൈവാനുഗ്രഹം കൊണ്ട് ആ ഘട്ടം ഭംഗിയായി പൂർത്തിയാക്കാനായി. പിന്നെ കൂട്ടായ്മയുടെ വിജയമായിരുന്നു അത്. ഏതു സമയത്ത്, ഏതു ചെയ്യണമെന്നത് നിർണായകമാണ്.  100 കാര്യങ്ങൾ മുന്നിലുണ്ടാകും. ചിലപ്പോൾ ഇതിൽ ഒന്നോ രണ്ടോ കാര്യങ്ങൾ മാത്രമായിരിക്കും ആ ഘട്ടത്തിൽ അനിവാര്യമായും ചെയ്യേണ്ടത്. അവ തിരിച്ചറിഞ്ഞ് സമയത്ത് പൂർത്തിയാക്കാനായില്ലെങ്കിൽ 100 കാര്യങ്ങൾ ചെയ്ത് പൂർത്തിയാക്കിയിട്ടും കാര്യമില്ല. പിന്നെ എല്ലാ ഘട്ടത്തിലും ദൈവാനുഗ്രഹം ഉണ്ടായിരുന്നു. നമ്മളേക്കാൾ വലിയൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. സർവിസിൽ കയറി 36 കൊല്ലം പൂർത്തിയാക്കുന്നതും ദൈവാനുഗ്രഹമാണ്’’ -നളിനി നെേറ്റാ പറയുന്നു.

‘‘വായന ഇഷ്ടമാണ്. ലൈറ്റ് റീഡിങ്ങിലാണ് താൽപര്യം. സഞ്ചാര സാഹിത്യമൊെക്കയാണ് വായിക്കാറ്. പിന്നെ ലേഖനങ്ങളും മറ്റും. യാത്രയിലാണ് അധികവും വായിക്കുക’’. വിജിലന്‍സ് ഡയറക്ടറായി വിരമിച്ച ഡെസ്മണ്ട് നെറ്റോ ആണ് ഭര്‍ത്താവ്. മകള്‍ അനിഷ നെറ്റോ ലണ്ടനില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ്.

Show Full Article
TAGS:nalini netto kerala chief secretary madhyamam lifestyle 
News Summary - kerala chief secretary Nalini Netto
Next Story