കോറപ്പുല്ലില്‍ വിരിയുന്ന കരവിരുത് 

  • ലോകത്തെ 200ല്‍പരം രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരെ പിന്തള്ളി, പാരമ്പര്യത്തൊഴിലായ പുല്‍പ്പായ് നിര്‍മാണത്തിന് അന്താരാഷ്ട്ര എക്സലന്‍സ് അവാര്‍ഡ് സ്വന്തമാക്കാനായതിന്‍െറ സന്തോഷത്തിലാണ് 76കാരനായ തൃശൂര്‍ ചേലക്കര സ്വദേശി എന്‍.സി. അയ്യപ്പന്‍ 

19:59 PM
28/07/2017
nc ayyappan
കോറപ്പുല്ല് കൊണ്ട് തറിയിൽ പായ്​ നെയ്യുന്ന എൻ.സി. അയ്യപ്പൻ (ചിത്രങ്ങൾ: ശ്രീനി വടകര )

‘വ​ല്ല​ഭ​ന് പു​ല്ലും ആ​യു​ധ’​മെ​ന്ന ചൊ​ല്ല് തൃ​ശൂ​ർ സ്വ​ദേ​ശി അ​യ്യ​പ്പ​നി​ലെ​ത്തു​മ്പോ​ൾ അ​ൽ​പ​മൊ​ന്നു മാ​റും -അ​യ്യ​പ്പ​ന് കോ​റ​പ്പു​ല്ലും ആ​യു​ധ​മെ​ന്നാ​കും പു​തി​യ ചൊ​ല്ല്. കോ​റ​പ്പു​ല്ല് നാ​ലാ​യി ചീ​ന്തി നാ​രു​ക​ളാ​ക്കി അ​ടു​ക്കി​വെ​ച്ച്, ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന നി​റ​ങ്ങ​ളി​ലും ഡി​സൈ​നി​ലും അ​യ്യ​പ്പ​ൻ പു​ൽ​പ്പായ്​ നെ​യ്തെ​ടു​ക്കു​ന്ന​ത് നേ​രി​ട്ടു​ത​ന്നെ കാ​ണ​ണം, പ​ഴ​ഞ്ചൊ​ല്ല് വെ​റു​മൊ​രു ചൊ​ല്ല് മാ​ത്ര​മ​ല്ലെ​ന്ന് വേ​ർ​തി​രി​ച്ച​റി​യാ​ൻ. മാ​ഞ്ചി എ​ന്ന​റി​യ​പ്പെ​ടു​ന്ന കോ​റപ്പുല്ല് കൊ​ണ്ട് പാ​ര​മ്പ​ര്യ​രീ​തി​യി​ൽ ഇൗ ‘​വ​ല്ല​ഭ​ൻ’ വ​ർ​ഷ​ങ്ങ​ളാ​യി നി​ർ​മി​ച്ചു ​കൊ​ണ്ടി​രി​ക്കു​ന്ന പു​ൽ​പ്പാ​യ്​ ഇ​ന്ന് അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലും പ്ര​ശ​സ്ത​മാ​ണ്.

ലോ​ക​ത്തെ 200ൽ​പ​രം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ര​കൗ​ശ​ല വി​ദ​ഗ്ധ​രെ പി​ന്ത​ള്ളി, പാ​ര​മ്പ​ര്യ​ത്തൊ​ഴി​ലാ​യ പു​ൽ​പ്പാ​യ്​ നി​ർ​മാ​ണ​ത്തി​ന് അ​ന്താ​രാ​ഷ്​​ട്ര എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കാ​നാ​യ​തിെ​ൻ​റ സ​ന്തോ​ഷ​ത്തി​ലാ​ണ് 76കാ​ര​നാ​യ ചേ​ല​ക്ക​ര കി​ള്ള​മം​ഗ​ലം സ്വ​ദേ​ശി എ​ൻ.​സി. അ​യ്യ​പ്പ​ൻ. 11 രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള ജൂ​റി​മാ​രാ​ണ് പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത ഇൗ ​ഉ​ൽ​പ​ന്ന​ത്തെ വി​ല​യി​രു​ത്തി​യ​തെ​ന്ന് അ​റി​യു​മ്പോ​ഴാ​ണ് അ​യ്യ​പ്പ​​​െൻറ ക​ര​വി​രു​ത് ന​മ്മെ ഏ​റെ അ​തി​ശ​യി​പ്പി​ക്കു​ക. ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​റിെ​ൻ​റ ഗ്രാ​ൻ​ഡ്​ കേ​ര​ള ടൂ​റി​സം അ​വാ​ർ​ഡും ഇൗ ​ക​ലാ​കാ​ര​െ​ൻ​റ കൈ​ക​ളി​ൽ ഭ​ദ്ര​മാ​യ​തും കോ​റ​പ്പു​ല്ലി​ൽ ക​ല​യു​ടെ ​ൈക​യൊ​പ്പ് ചാ​ർ​ത്തി​യ​തി​നാ​ലാ​ണ്. 

പഠനം പാതിവഴിയിലാക്കി പായ്നെയ്ത്തിലേക്ക് 
ചേ​ല​ക്ക​ര നാ​ലു​പു​ര​ക്ക​ൽ വീ​ട്ടി​ൽ സൂ​ര്യ​െ​ൻ​റ​യും വ​ള്ളി​യു​ടെ​യും മ​ക​നാ​യി അ​യ്യ​പ്പ​ൻ പി​റ​ന്നു​വീ​ണ​ത് ത​ന്നെ കോ​റ പു​ൽ​പ്പാ​യയി​ലാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ അ​ധി​ക​മാ​വി​ല്ല. അ​പ്പ​ന​പ്പൂ​പ്പ​ന്മാ​ർ മു​ത​ൽ​ക്കു​ത​ന്നെ നാ​ലു​പു​ര​ക്ക​ൽ ത​റ​വാ​ട്ടു​കാ​ർ കോ​റ​പ്പാ​യ്​ നെ​യ്ത്തു​കാ​രാ​യി​രു​ന്നു. മു​ട്ടി​ലി​ഴ​ഞ്ഞ​തും നീ​ന്തി​ന​ട​ന്ന​തു​മെ​ല്ലാം അ​മ്മ​യും അ​ച്ഛ​നും നെ​യ്തു​കൊ​ണ്ടി​രു​ന്ന പാ​യ​യി​ലാ​യ​തി​നാ​ൽ അ​ന്നേ കൂ​ടെ കൂ​ടി​യ​താ​ണ് കോ​റ​പ്പു​ല്ലും കോ​റ​പ്പാ​യ​യു​മെ​ന്ന് അ​യ്യ​പ്പ​ൻ. എ​ന്നാ​ൽ, പ​ഠ​നം പാ​തി​വ​ഴി​യി​ലാ​യ​തോ​ടെ 18ാം വ​യ​സ്സി​ലാ​ണ് അ​യ്യ​പ്പ​ൻ പാ​യ്​നെ​യ്ത്ത് ജോ​ലി​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ 58 വ​ർ​ഷ​മാ​യി ജീ​വ​ശ്വാ​സം​പോ​ലെ നെയ്​ത്ത്​ കൂ​ടെ കൊ​ണ്ടു​ന​ട​ക്കു​ന്ന അ​യ്യ​പ്പ​ൻ ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​മാ​യി കോ​ഴി​ക്കോ​ട് ഇ​രി​ങ്ങ​ലി​ലെ ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ലു​ണ്ട്, കോ​റ​പ്പാ​യ്​ നി​ർ​മാ​ണ​വും നെ​യ്ത്ത് പ​രി​ശീലി​പ്പി​ക്ക​ലു​മായി.

ശ​രീ​ര​ത്തി​ൽ പ്രാ​യം തീ​ർ​ക്കു​ന്ന അ​വ​ശ​ത​ക​ളു​ണ്ടെ​ങ്കി​ലും പാ​യ്​നെ​യ്​​ത്ത് അ​യ്യ​പ്പ​ന് പ്രാ​ർ​ഥ​ന​പോ​ലെ പു​ണ്യ​മാ​യ​തി​നാ​ൽ ഓ​ട​ത്തി​ൽ പു​ല്ലു​നാ​ര് കോ​ർ​ത്ത് ക​ഴി​ഞ്ഞാ​ൽ ക്ഷീ​ണ​മെ​ല്ലാം പ​മ്പ​ക​ട​ക്കും. പു​ല്ലു​നാ​രു​ക​ൾ മ​ഗി​ലൂ​ടെ ഇ​ഴ​ചേ​ർ​ത്തു​വെ​ച്ച്​ അ​ച്ചു​കൊ​ണ്ട്​ ഉ​റ​പ്പി​ക്കു​മ്പോ​ൾ ചു​ക്കി​ച്ചു​ളി​ഞ്ഞ കൈ​ക​ളി​ൽ വി​ട​രു​ന്ന ച​ടു​ല​ത​യു​ടെ താ​ള​ബോ​ധം ക​ണ്ടു നി​ൽ​ക്കാ​വു​ന്ന കാ​ഴ്ച​യാ​ണ്. “അ​ന്നൊ​ക്കെ നാ​ട്ടി​ൽ നി​റ​യെ പാ​യ്​നെ​യ്ത്തു​കാ​രാ​യി​രു​ന്നു. 200ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള സൊ​സൈ​റ്റി​ക​ൾ വ​രെ​യു​ണ്ടാ​യി​രു​ന്നു. കാ​ലം ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ പ​ല​രും പ​ല​യി​ട​ങ്ങ​ളി​ലേ​ക്ക് മാ​റി​യ​തോ​ടെ നെ​യ്ത്ത് കു​റ​ഞ്ഞു. ലാ​ഭ​ക​ര​മ​ല്ലെ​ന്നു പ​റ​ഞ്ഞ് പു​തി​യ ചെ​റു​പ്പ​ക്കാ​രും മു​ഖം​തി​രി​ച്ച​തോ​ടെ പാ​യ്​നെ​യ്ത്ത് പേ​രി​ന് മാ​ത്ര​മാ​യി. എ​ന്നാ​ൽ, അ​ങ്ങ​നെ വി​ടാ​നു​ള്ള മ​ന​സ്സി​ല്ലാ​ത്ത​തി​നാ​ൽ ഞാ​നി​ന്നും തു​ട​രു​ന്നു” ^പാ​ര​മ്പ​ര്യ കു​ല​ത്തൊ​ഴി​ൽ നെ​ഞ്ചോ​ട്​ ചേ​ർ​ത്തു​ പി​ടി​ച്ച് സം​ര​ക്ഷി​ക്കു​ന്ന അ​യ്യ​പ്പ​ൻ ഓ​ർ​മ​ക​ളെ ചീ​ന്തി​യെ​ടു​ത്ത​ത് ഇ​ങ്ങ​നെ​യാ​ണ്. 

nc ayyappan
നെയ്തെടുത്ത കോറപ്പായ്​ അടുക്കിവെക്കുന്ന അയ്യപ്പൻ
 


കോറപ്പായ് വെറുമൊരു പായ് അല്ല
പു​ല്ലുെകാ​ണ്ട്​ നി​ർ​മി​ക്കു​ന്ന പു​ൽ​പ്പായ​ക​ൾ സാ​ധാ​ര​ണ​യാ​ണെ​ങ്കി​ലും കോ​റ​പ്പു​ല്ലി​നാ​ൽ നെ​യ്തെ​ടു​ക്കു​ന്ന കോ​റ​പ്പാ​യ​ക്ക് സ​വി​ശേ​ഷ​ത​ക​ളേ​റെ​യാ​ണ്. കോ​റ​പ്പു​ല്ലി​ൽ ഔ​ഷ​ധ ​ഗു​ണ​മ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ ഔ​ഷ​ധ​പ്പാ​യ്​ എ​ന്ന​പേ​രി​ലും ഇ​ത​റി​യ​പ്പെ​ടു​ന്നു. പാ​യ​ക്ക്​ ഭം​ഗി പ​ക​രാ​ൻ പ്ര​കൃ​തി​ദ​ത്ത നി​റ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മൂ​ന്ന്‌ ദി​വ​സം ഉ​ണ​ക്കി​യ​ശേ​ഷം പ​തി​മു​കം, പ​ടി​ക്കാ​രം, കാ​ശാ​വ്‌, മ​റ്റ്‌ ചി​ല ഔ​ഷ​ധ​ക്കൂ​ട്ടു​ക​ൾ എ​ന്നി​വ ചേ​ർ​ത്ത് ചെ​മ്പി​ലി​ട്ട് മൂ​ന്ന്‌ മ​ണി​ക്കൂ​ർ വേ​വി​ക്കും. അ​പ്പോ​ൾ പു​ല്ലു​ക​ൾ ചു​വ​ന്ന നി​റ​മാ​കും. ഈ ​ചു​വ​ന്ന നി​റ​ത്തി​ലു​ള്ള പു​ല്ല്‌ ച​ളി​യി​ൽ പു​ത​ച്ച​ശേ​ഷം ക​ഴു​കി​യെ​ടു​ത്ത്‌ വീ​ണ്ടും ചാ​ര​ത്തി​ൽ പൂ​ഴ്‌​ത്തി​വെ​ച്ച് പി​ന്നീ​ട​ത്​ ക​ഴു​കി​യെ​ടു​ത്താ​ൽ തി​ള​ങ്ങു​ന്ന ക​റു​പ്പ്‌ നി​റ​മാ​യി. പ​ച്ച​ നി​റ​ത്തി​നാ​ണെ​ങ്കി​ൽ വെ​റ്റി​ല​യും കാ​ശാ​വും ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്കു​ന്ന​താ​ണ് രീ​തി. വേ​വി​ക്കു​മ്പോ​ൾ പ​തി​മു​കം കു​റ​ച്ച് പ​ടി​ക്കാ​രം അ​ധി​കം ചേ​ർ​ത്താ​ൽ ല​ഭി​ക്കു​ന്ന​ത് ഓ​റ​ഞ്ച് നി​റ​മാ​യി​രി​ക്കും.

വാ​ള​യാ​റി​ൽ​ നി​ന്നാ​ണ് പാ​യ്​ നി​ർ​മാ​ണ​ത്തി​നു​ള്ള കോ​റ​പ്പു​ല്ല് ഇ​പ്പോ​ൾ എ​ത്തി​ക്കു​ന്ന​ത്. പു​ല്ല് നാ​ലാ​യി ചീ​ന്തി ഉ​ള്ളി​ലെ ചോ​റ്‌ ക​ള​ഞ്ഞ്‌ ഉ​ണ​ക്കും. വെ​ള്ള​ത്തി​ലി​ട്ട് ക​റ​യും നീ​ക്കും. ഈ ​വി​ധ​ത്തി​ൽ സം​സ്‌​ക​രി​​ച്ചെ​ടു​ക്കു​ന്ന പു​ല്ലു​ക​ൾ ന​ന്നാ​യി ഉ​ണ​ക്കി​യെ​ടു​ക്കും. ഈ ​പു​ല്ലു​ക​ൾ നെ​യ്‌​ത്ത്‌ ത​റി​യി​ൽ പാ​വ്‌ ഇ​ട്ട്‌, ഡി​സൈ​ൻ ചു​റ്റി​യാ​ണ്‌ പി​ന്നീ​ട് പാ​യ​യാ​ക്കി മാ​റ്റു​ന്ന​ത്. കോ​റ​യി​ൽ തീ​ർ​ത്ത പു​ൽ​പ്പാ​യ്​ 30 വ​ർ​ഷം വ​രെ ഇൗ​ടു​നി​ൽ​ക്കും. 1000 രൂ​പ മു​ത​ലാ​ണ് വി​ല. ഒ​രു പാ​യ്​ നെ​യ്‌​തെ​ടു​ക്കാ​ൻ ചു​രു​ങ്ങി​യ​ത്‌ മൂ​ന്ന് ദി​വ​സം വേ​ണം. കൂ​ടു​ത​ൽ ഡി​സൈ​നു​ക​ളു​ണ്ടെ​ങ്കി​ൽ അ​തി​ലു​മേ​റെ സ​മ​യം ആ​വ​ശ്യ​മാ​ണ്‌. അ​ധ്വാ​ന​മേ​റെ​യു​ള്ള ജോ​ലി​യാ​ണി​ത്‌. ഔ​ഷ​ധ​ക്കൂ​ട്ടു​ക​ൾ നേ​രി​ട്ടു​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ഈ ​പാ​യ​ക​ൾ​ക്ക് വി​ല അ​ൽ​പം കൂ​ടു​ത​ലാ​ണ്‌.

അ​തേ​സ​മ​യം, ഇ​തി​െ​ൻ​റ ഗു​ണ​ങ്ങ​ള​റി​യു​ന്ന​വ​ർ​ക്കി​ട​യി​ൽ വ​ലി​യ ഡി​മാ​ൻ​ഡാ​ണ്. അ​യ്യ​പ്പ​​​െൻറ ക​ര​വി​രു​തി​ൽ മെ​ന​ഞ്ഞ പു​ൽ​പ്പായ​ക​ൾക്കെ​ല്ലാം ക​ട​ൽ​ക​ട​ക്കാ​നു​ള്ള സൗ​ഭാ​ഗ്യം ല​ഭി​ച്ചി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ. കേ​ര​ള​ത്തി​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സ​ക്കെ​ത്തു​ന്ന വി​ദേ​ശി​ക​ളാ​യി​രു​ന്നു ഉ​പ​ഭോ​ക്താ​ക്ക​ൾ. ഇ​പ്പോ​ൾ അ​ഹ്​​മ​ദാ​ബാ​ദ്‌, മും​ബൈ, ബം​ഗ​ളൂ​രു തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്കാ​ണ്‌ ഇ​വി​ടെ​നി​ന്ന്‌ ഔ​ഷ​ധ​പ്പാ​യ​ക​ൾ കൂ​ടു​ത​ലും പോ​കു​ന്ന​ത്‌. ക​ഴു​ത്ത് വേ​ദ​ന​യും ന​ടു​വേ​ദ​ന​യു​മ​ക​റ്റാ​ൻ ഏ​റെ ഫ​ല​പ്ര​ദ​മാ​ണ് കോ​റ​പ്പാ​യ്​. അ​ല​ർ​ജി, ആ​സ്‌​ത്​​മ, ത്വ​ഗ്​രോ​ഗ​ങ്ങ​ൾ​ക്കും ശ​മ​ന​ത്തി​ന് കോ​റ​പ്പാ​യ​ി​ൽ കി​ട​ന്നാ​ൽ മ​തി​യെ​ന്ന് അ​യ്യ​പ്പ​ൻ ഉ​റ​പ്പു​ത​രു​ന്നു.

പ്രായത്തെ അതിന്‍റെ പാട്ടിന് വിടാം
പ​ഠി​ക്കാ​ൻ പ്രാ​യം പ്ര​ശ്ന​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ആ​ളു​ക​ൾ പ​റ​യു​ന്ന​ത് അ​യ്യ​പ്പ​ൻ കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ​ഠി​പ്പി​ക്കാ​നും പ്രാ​യം നോ​ക്കേ​ണ്ട​തി​ല്ലെ​ന്ന പ​ക്ഷ​ക്കാ​ര​നാ​ണ് വ​യോ​ധി​ക​നാ​യ ഇൗ ​ക​ലാ​കാ​ര​ൻ. കു​റ്റി​യ​റ്റു പോ​യേ​ക്കാ​വു​ന്ന ഇൗ ​പാ​ര​മ്പ​ര്യ​ക​ല​യെ പു​തു​ത​ല​മു​റ​യി​ലൂ​ടെ ഉ​റ​പ്പി​ച്ചു​നി​ർ​ത്താ​ൻ പ​രി​ശീ​ല​ക​െൻ​റ വേ​ഷ​വു​മ​ണി​യു​ക​യാ​ണ് അ​യ്യ​പ്പ​ൻ. ഇ​തി​ന​കം നി​ര​വ​ധി ​പേ​രെ കോ​റ​പ്പാ​യ്​ നെ​യ്ത്ത്​ പ​രി​ശീ​ലി​പ്പി​ച്ച അ​യ്യ​പ്പ​ന് ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്, വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ രാ​ധ​യും ദീ​പ​യും. ഇ​രു​വ​രും മൂ​ന്നു​ മാ​സം ​കൊ​ണ്ട് പാ​യ്​നെ​യ്ത്ത്​ പ​ഠി​ച്ചു ​ക​ഴി​ഞ്ഞു​വെ​ന്ന് അ​യ്യ​പ്പ​ൻ. താ​ൽ​പ​ര്യ​മു​ള്ള ആ​ർ​ക്കും അ​യ്യ​പ്പ​ന​രി​കി​ലേ​ക്ക് എ​ത്താം. പൂ​ർ​ണ​മാ​യും പ​ഠി​ച്ചു​തീ​രും​വ​രെ കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് അ​യ്യ​പ്പ​ൻ ഉ​റ​പ്പു​ന​ൽ​കു​ന്നു. ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ലെ​ത്തി​യ​തും അ​തി​നുവേ​ണ്ടി​യാ​ണ്. അ​ന്യം​ നി​ന്നു പോ​കു​ന്ന ക​ലാ​രൂ​പ​ത്തെ ക​രു​പ്പിടി​പ്പി​ക്കാ​ൻ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ക​യാ​ണ് പ്രാ​യ​ത്തി​നുപോ​ലും പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​വാ​ത്ത ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ അ​യ്യ​പ്പ​ൻ. 

COMMENTS