പാടും സിസ്റ്റേഴ്സ്
text_fieldsസാ..രി..ഗ..മ... വാതില്‍ തുറന്ന് അകത്തേക്ക് കടന്നയുടന്‍ വരവേറ്റത് സംഗീതത്തിന്‍െറ അടിസ്ഥാന രാഗങ്ങളുരുവിടുന്ന കുട്ടികളുടെ ശബ്ദസാന്നിധ്യമായിരുന്നു. കുട്ടിക്കൂട്ടങ്ങള്‍ക്ക് സംഗീതത്തിന്‍െറ സപ്തസ്വരങ്ങള്‍ പകര്‍ന്ന് സഹോദരിമാരായ രണ്ടുപേരുമുണ്ടായിരുന്നു. സംഗീതം പ്രാണനായി കൊണ്ടുനടക്കുന്ന ഈ സഹോദരിമാരുള്ളത് തൊടുപുഴക്കടുത്ത് കരിമണ്ണൂരിലെ സൗപര്‍ണിക എന്ന വീട്ടിലാണ്. അടിച്ചുപൊളി പാട്ടുകള്‍ അരങ്ങ് തകര്‍ക്കുന്ന ഇക്കാലത്ത് കച്ചേരിക്കെന്ത് സ്ഥാനം എന്ന് ചിന്തിക്കുന്നവര്‍ തുടര്‍ന്ന് വായിക്കേണ്ടതില്ല. കാരണം ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്ന ആളുകള്‍ക്കിടയില്‍ പാര്‍വതി സുധാവിജയും കല്യാണ്‍ സുധാവിജയും പ്രിയങ്കരരായ ‘തൊടുപുഴ സിസ്റ്റേഴ്സാ’ണ്.

യൂട്യൂബില്‍ ‘തൊടുപുഴ സിസ്റ്റേഴ്സ്’ എന്ന് സേര്‍ച് ചെയ്തതാല്‍ ചെമ്പൈ, ഏറ്റുമാനൂര്‍, ചക്കുളത്തുകാവ്, വൈക്കത്തപ്പന്‍ തിരുവാതിര സംഗീതോത്സവം എന്നിവയടക്കം 160ഓളം വേദികളില്‍ അവതരിപ്പിച്ച കീര്‍ത്തനപ്പെരുമഴ നേരിട്ട് അനുഭവിച്ചറിയാം. സെപ്റ്റംബര്‍ ഏഴിന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കച്ചേരി അവതരിപ്പിക്കാന്‍ തയാറെടുക്കുന്നതില്‍ മുഴുകിയിരിക്കുകയാണ് ഇവര്‍ രണ്ടും.

മൂത്തസഹോദരി പാര്‍വതി വിവാഹിതയാണ്. തൃപ്പൂണിത്തുറ ആര്‍.എല്‍.വിയില്‍ മ്യൂസിക്കില്‍ എം.എ ചെയ്യുകയാണ്. എം.എസ്.സി ഇലക്ട്രോണിക്സ് ബിരുദധാരിയാണ് ഇളയയാളായ കല്യാണ്‍. ഗുരുവായൂര്‍, വടക്കുനാഥ, മൂകാംബി, തിരുനക്കര ക്ഷേത്രങ്ങളില്‍ കച്ചേരി അവതരിപ്പിക്കാനാണ് ഏറെ ഇഷ്ടപ്പെടുന്നത്. വിവിധ ക്ഷേത്രങ്ങളിലെ ഉത്സവത്തിന് പരിപാടി അവതരിപ്പിക്കുന്നതിന് അപേക്ഷകള്‍ നല്‍കി കാത്തിരിക്കുകയാണ് ഇവര്‍. ഗാനമേളകളും റിയാലിറ്റി ഷോകളും രംഗം കീഴടക്കിയതോടെ കച്ചേരികള്‍ ക്ഷേത്രങ്ങളില്‍ നിന്നു പോലും പിന്നാക്കം പോയതായി ഇവര്‍ പറയുന്നു.
സംഗീതത്തിലെ മുഴുവന്‍ രാഗങ്ങളെയും കുറിച്ച് പൂര്‍ണമായ അറിവ് കിട്ടണമെന്നാണ് ഇവരുടെ ഏറ്റവും വലിയ ആഗ്രഹം. കച്ചേരി നടത്തുന്നതിന് ചെലവ് വര്‍ധിച്ചു വരുന്നതായി സര്‍വ പിന്തുണയുമായി ഒപ്പമുള്ള മാതാപിതാക്കളായ യു.ആര്‍. വിജയനും (റിട്ട. സൂപ്രണ്ട്, വിദ്യാഭ്യാസവകുപ്പ്) സുധര്‍മയും (നഴ്സ്, ആരോഗ്യവകുപ്പ്, മുട്ടം) പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
