പെണ്‍ഭാവനയില്‍ വിരിയുന്ന ശില്‍പങ്ങള്‍
text_fieldsപാലത്ത് പുതുക്കുടി വൈഷ്ണവത്തില്‍ പ്രീജയുടെ ഭാവനയില്‍ തെളിയുന്ന രൂപങ്ങള്‍ ശില്‍പമായി മാറുമ്പോള്‍ അവ ഗാന്ധിജിയും, എ.പി.ജെ അബ്ദുല്‍ കലാമും ശ്രീബുദ്ധനുമൊക്കെയായി മാറും. ശില്‍പ നിര്‍മിതിയില്‍ അടിസ്ഥാന അറിവ് ഒന്നുമില്ലാതെ ജന്മസിദ്ധമായ കഴിവിലൂടെ പല രൂപങ്ങള്‍ നിര്‍മിക്കുകയാണ് ഈ യുവതി. എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ വിയോഗ ശേഷം മനസ്സില്‍ തോന്നിയ രൂപം ഒന്നര മണിക്കൂര്‍ കൊണ്ട് ശില്‍പമാക്കി.

സിമന്‍റ്, പൂഴി എന്നിവയാണ് ശില്‍പ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. വീട്ടു ജോലിക്കിടയിലാണ് പ്രീജ മനോഹര രൂപങ്ങള്‍ ഉണ്ടാക്കാന്‍ സമയം കണ്ടെ ത്തുന്നത്. യേശു, സ്ത്രീരൂപം, നായ, താറാവ്, കൊക്ക്, ആന എന്നിവ സിമന്‍റും പൂഴിയും ഉപയോഗിച്ച് നിര്‍മിക്കാന്‍ വേണ്ടത് നിമിഷങ്ങള്‍മാത്രം. ശില്‍പത്തിന്‍െറ അടിവശത്തിന് ഉറപ്പ് ലഭിക്കാന്‍ പരന്ന കല്ല് ഉപയോഗിക്കും. വീട്ടിലുള്ള പാഴ് വസ്തുക്കളാണ് കൂടുതലും ഉപയോഗിക്കുന്നത്. ചകിരി ഉപയോഗിച്ചാണ് ആനയുടെ വാല്‍ ഉണ്ടാക്കുന്നത്. നായയെ ഉണ്ടാക്കുമ്പോള്‍ ഗോട്ടികള്‍ കണ്ണായി മാറും.
വീട്ടിലുപേക്ഷിച്ച ഹവായ് ചെരുപ്പ് ആനയുടെ ചെവിയാക്കും. വീട്ടിലുള്ള പെയിന്‍റ് ഉപയോഗിച്ച് നിറം നല്‍കും. കുണ്ടൂര്‍ ഇളയിടത്ത് പ്രഭാതാണ് പ്രീജയുടെ പിതാവ്. കുഞ്ഞുനാളില്‍ മണ്ണുകൊണ്ട് രൂപങ്ങള്‍ ഉണ്ടാക്കുന്നത് പ്രീജയടെ ഇഷ്ട വിനോദമായിരുന്നു. സെന്‍റ് വിന്‍സെന്‍റ് സ്കൂളില്‍ പഠിക്കുമ്പോള്‍ ക്ളേ മോഡല്‍ ഉണ്ടാക്കുമായിരുന്നു. ആദ്യമൊക്കെ എതിര്‍ത്തിരുന്ന വീട്ടുകാര്‍ ഇപ്പോള്‍ മകളുടെ കഴിവുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. തുണിമുറിച്ച് പൂക്കള്‍ ഉണ്ടാക്കുക, ടെയ് ലറിങ്, ഗ്ളാസ് പെയിന്‍റിങ്, കവിതാരചന എന്നിവയും പ്രീജയുടെ ഇഷ്ട വിഷയങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
