തൈലക്കണ്ടി മുഹമ്മദലി; ഉര്‍ദു-മലയാളം നിഘണ്ടുവിന്‍െറ കര്‍ത്താവ്
text_fieldsഉര്‍ദുഭാഷയിലെ വിപ്ലവവീര്യത്തിന്‍െറ പടഹധ്വനി ‘ഇന്‍ക്വിലാബ് സിന്ദാബാദ്’വാനിലേക്കുയര്‍ത്തി കൊണ്ടുനടന്ന ആദ്യത്തെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍െറ അലയൊലി മുഴങ്ങിയ തലശ്ശേരി നഗരിക്ക് തുടക്കത്തിന്‍െറ കഥകളേറെ പറയാനുണ്ട്. ഉര്‍ദു ഭാഷയുടെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും വിളനിലമായ തലശ്ശേരിയിലെ അന്‍ജുമെന്‍ ഉര്‍ദു കോളജില്‍ നിന്ന് പഠിച്ചിറങ്ങിയ തൈലക്കണ്ടി മുഹമ്മദലിയുടെ ഉര്‍ദു നിഘണ്ടു അവയിലൊന്നാണ്. 2014 ജൂലൈ ലക്കത്തിലെ സറ്വീന്‍ ശൂആഈല്‍ (സുവര്‍ണ കിരണങ്ങള്‍) എന്ന ഉര്‍ദു മാസികയില്‍ ഉര്‍ദു-മലയാളം നിഘണ്ടുവിനെക്കുറിച്ചുള്ള ലേഖനം വരികയുണ്ടായി. ബംഗളൂരുവില്‍ നിന്ന് ഇറങ്ങുന്ന ഈ മാസിക മുഹമ്മദലിക്ക് കിട്ടുന്നത് 2015 ജൂലൈയിലാണ്. ഫാറൂഖ് കോളജിലെ ഉര്‍ദുവിഭാഗം മേധാവിയായ ഡോ. റിയാസ് അഹമ്മദാണ് ലേഖകന്‍. മുഹമ്മദലിയുടെ മേല്‍വിലാസത്തില്‍ മാസിക വന്നെങ്കിലും തപാലാപ്പീസിലെ ശിപായിക്ക് മുഹമ്മദലിയുടെ മേല്‍വിലാസം കൈവിട്ടുപോയിട്ടുണ്ടാവണം.
ഉര്‍ദുഭാഷയുടെ പരിപോഷണത്തിനായി പതിനൊന്നോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ മുഹമ്മദലിക്ക് ഇതില്‍ പരിഭവമൊന്നുമില്ല. കാരണം, ഉര്‍ദു അക്കാദമിക് തലത്തില്‍നിന്ന് ഇതുവരെ ഒരംഗീകാരവും ഈ വളപട്ടണക്കാരനെ തേടിയത്തെിയിട്ടില്ല. 1970ല്‍ വളപട്ടണം ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി ബുക്കുമായി അന്‍ജുമെന്‍ ഉര്‍ദു കോളജില്‍ ചേരുകയായിരുന്നു. മൈസൂര്‍ യൂനിവേഴ്സിറ്റിയുടെ എം.എ ഉര്‍ദുവും കാലിക്കറ്റിന്‍െറ ബി.എഡും കരസ്ഥമാക്കി. ഒരു സ്ഥാപനത്തിന്‍െറ മേധാവിയാകാനുള്ള മോഹം കൊണ്ട് സര്‍ക്കാര്‍ സര്‍വിസിന്‍െറ നിയമാവലികളടങ്ങിയ കെ.ഇ.ആര്‍, കെ.എസ്.ആര്‍ എന്നിവയും എഴുതി പാസായി. കണ്ണൂര്‍ സിറ്റി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് 33 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ചെങ്കിലും ഉര്‍ദു ലോകത്ത് മുഹമ്മദലി ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമാണ്. കാസര്‍കോട് കടപ്പുറത്തു നിന്ന് പിടികൂടിയ പാകിസ്താനിയെ ചോദ്യംചെയ്യാനായി പൊലീസ് മേധാവികള്‍ മുഹമ്മദലിയെയാണ് സമീപിച്ചത്.
സ്വാതന്ത്ര്യാനന്തരം നിലച്ചു പോയ ഉര്‍ദു പ്രചാരസഭയായ ‘അന്‍ജുമെന്‍ തര്‍ഖി ഉര്‍ദു ഹിന്ദി’ന്‍െറ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനു വേണ്ടി മുഹമ്മദലി മുന്‍നിരയില്‍ നിന്ന് യത്നിച്ചു. അതിന്‍െറ ഭാഗമാണ് ഉര്‍ദു-മലയാളം നിഘണ്ടു. എം.പി. അബ്ദുസ്സമദ് സമദാനി പ്രകാശനം നടത്തി. ഉര്‍ദു സാഹിത്യകാരന്‍ കൂടിയായ ഐ.കെ. ഗുജ്റാളിനെ പങ്കെടുപ്പിച്ചു കൊണ്ട് ഓള്‍ കേരള ഉര്‍ദു കണ്‍വെന്‍ഷനും നടത്തി. ഇദ്ദേഹത്തിന്‍െറ ശിഷ്യന്മാര്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്കൂളുകളില്‍ ഉര്‍ദു അധ്യാപകരായി ജോലി ചെയ്യുന്നു. കോളജ് ലെക്ചറര്‍ വരെ ആ ഗണത്തിലുണ്ട്.
കലോത്സവമായതിനാല്‍ വിധി നിര്‍ണയത്തിനു പോകേണ്ട തിരക്കിലാണ്. പുതുതായി ഉര്‍ദുവില്‍ ഏഴ് ഇനങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ ഹൈസ്കൂള്‍ ഉര്‍ദു ക്വിസ് വിട്ടുപോയിട്ടുണ്ട്. ഗസലിന്‍െറ ശ്രുതി വിട്ടു പോകാതിരിക്കാന്‍ തീരെ ബഹളങ്ങളില്ലാത്തിടത്തായിരിക്കണം ഗസല്‍ മത്സരത്തിന്‍െറ വേദിയൊരുക്കേണ്ടത് എന്നൊക്കെയാണ് ഈ നിഘണ്ടു കര്‍ത്താവിന് പറയാനുള്ളത്. അലീഗഢിന്‍െറ സന്തതിയായ അബ്ദുറബ്ബ് ഇത് പരിഗണിക്കുമെന്നാണ് മുഹമ്മദലിയുടെ പ്രതീക്ഷ.
ഗസലിന്‍െറ കമ്പോളവത്കരണത്തെയും മുഹമ്മദലി ആശങ്കയോടെയാണ് കാണുന്നത്. ഗസല്‍ പരിശീലിപ്പിക്കുന്നതിനായി ദൂരെ ദിക്കില്‍ നിന്നു പോലും രക്ഷിതാക്കള്‍ തന്നെ സമീപിക്കാറുണ്ടെന്നും സ്നേഹത്തോടെ നിരസിക്കുകയാണെന്നും മുഹമ്മദലി പറഞ്ഞു. കലോത്സവത്തിരക്കു മൂലം ഇപ്പോള്‍ തയാറാക്കിക്കൊണ്ടിരിക്കുന്ന ഉര്‍ദു-മലയാളം-ഇംഗ്ളീഷ് ത്രിഭാഷാ നിഘണ്ടുവിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
