Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightപ്രകൃതിയുടെ വാണി

പ്രകൃതിയുടെ വാണി

text_fields
bookmark_border
പ്രകൃതിയുടെ വാണി
cancel

കുട്ടിക്കാലത്ത് അതിരാവിലെ എഴുന്നേറ്റാല്‍ തൊടിയിലേക്ക് ഇറങ്ങി അവിടെ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളെയും അതില്‍ തേനുണ്ണാനത്തെുന്ന പൂമ്പാറ്റകളെയും കൗതുകത്തോടെ ഏറെ നേരം നോക്കി നിന്നിരുന്ന പെണ്‍കുട്ടിയായിരുന്നു അവള്‍. പ്രകൃതി അവളെ തന്നിലേക്കടുപ്പിച്ചപ്പോള്‍ സ്വപ്നം കണ്ടത് കുളിരേകുന്ന പച്ചപ്പായിരുന്നു. അവളുടെ സ്വപ്നങ്ങള്‍ തിരിച്ചറിഞ്ഞ അച്ഛനും അമ്മയും മുത്തശ്ശിയും പ്രകൃതിയിലേക്കുള്ള ആദ്യപാഠങ്ങള്‍ പകര്‍ന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിച്ചു തുടങ്ങി. വളര്‍ന്നു വരുമ്പോള്‍ ഒരു കൃഷിക്കാരിയാകണമെന്ന് മോഹിച്ചു, അവള്‍ പ്രകൃതിയുടെ വാണിയായി മാറി.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ വാണി ഇന്ന് ആറേക്കറോളം സ്ഥലത്ത് കൃഷി ചെയ്യുന്നു. സീസണനുസരിച്ച് നെല്ല്, വാഴ, കപ്പ, പച്ചക്കറികള്‍ എന്നിങ്ങനെ പോകുന്നു പട്ടിക. മണ്ണിനെ ജീവനോളം സ്നേഹിക്കുന്ന വാണി കീടനാശിനികളും രാസവളങ്ങളും വാരിവിതറി അമിതലാഭം കൊയ്യുന്നതിനെതിരെയാണ്. ഭൂമി കനിഞ്ഞു നല്‍കുന്നതും രാസവളം കോരിയിട്ട് നിര്‍മ്മിക്കുന്നതും തമ്മിലുള്ള അന്തരം അവര്‍ മനസിലാക്കുന്നു. തികച്ചും ജൈവരീതികളിലൂടെയാണ് വാണി തന്‍്റെ കൃഷി പോഷിപ്പിക്കുന്നത്. വീട്ടിന്‍്റെ ഉപയോഗിക്കുന്ന ഭക്ഷ്യസാധനങ്ങളുടെ 80 ശതമാനവും സ്വന്തം കൃഷിയിടത്തില്‍ നിന്നും തന്നെ വികസിപ്പിച്ചെടുക്കുന്നതിന്‍്റെ സന്തോഷത്തോളം മറ്റൊന്നുമില്ളെന്ന് അവര്‍ ആണയിടുന്നു.

കച്ചവടക്കാരനായ അച്ഛന്‍ വാസുവും സ്കൂള്‍ ടീച്ചറായ അമ്മ തങ്കമണിയും ഭൂമിയെ മകളോളം സ്നേഹിക്കുന്നവര്‍ തന്നെ. അമ്മൂമ്മ ഭാനുമതി പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലിയിലും ഭക്ഷണരീതിയിലും തുടരാന്‍ ആഗ്രഹിച്ചു. ജീവിക്കുന്ന ചുറ്റുപാടിനോടും മണ്ണിനോടും വാണിയെ കുടുതല്‍ അടുപ്പിച്ചത് അമ്മൂമ്മയായിരുന്നു.പഴയ തലമുറയ്ക്ക് പ്രകൃതിയുമായുണ്ടായിരുന്ന ആത്മബന്ധം അമ്മൂമ്മയില്‍ നിന്ന് വാണിക്കും പകര്‍ന്നു കിട്ടി. നാടന്‍ ഭക്ഷ്യ രീതികളും ജീവിത ശൈലിയും വീട്ടില്‍ ശീലമാക്കിയിരുന്നു. അവര്‍ തങ്ങളുടെ ആറര ഏക്കര്‍ പറമ്പില്‍ എല്ലാ തരം വിളകളും കൃഷി ചെയ്തു. ഇപ്പോഴും ജൈവ രീതിയില്‍ കൃഷി നന്നായി നടത്തികൊണ്ടുപോകുന്നു. കൂടാതെ പാലിനും മറ്റുമായി നാടന്‍ പശുക്കളെയും ഇവര്‍ പരിപാലിക്കുന്നുണ്ട്.

‘‘ കുട്ടിക്കാലം മുതല്‍ കൃഷിക്കാരി ആകണമെന്ന ആഗ്രഹമായിരുന്നു മനസില്‍. പ്രകൃതിയെ ചൂഷണം ചെയ്യാതെ സ്വസ്ഥതയുള്ള, പ്രകൃതിക്ക് ഇണങ്ങുന്ന ജീവിതം തെരഞ്ഞെടുക്കണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കറി സ്കൂള്‍, മോഡല്‍ ബോയ്സ് ഹയര്‍ സെക്കറി സ്കൂള്‍ എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പ്ളസ്ടു പഠനത്തിനിടെ കേരള കര്‍ഷകന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചു വന്ന മഹാരാഷ്ര്ടയിലെ ഭാസ്കര്‍ സാവേ എന്ന സ്ഥലത്തെ കല്പവൃക്ഷ തോട്ടത്തെ പറ്റിയുള്ള ലേഖനം ജൈവകൃഷിയോടുള്ള താല്‍പര്യം വര്‍ധിപ്പിച്ചു. തുടര്‍പഠനത്തിനു നിര്‍ബന്ധിച്ചപ്പോള്‍ തൃശൂര്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയില്‍ ബിരുദ പഠനം തുടങ്ങി. എന്നാല്‍ പല സമയത്തും പഠനത്തിനു പോരായ്മകള്‍ അനുഭവപ്പെട്ടിരുന്നു. കൃഷിക്കാര്‍ക്ക് പ്രാവര്‍ത്തികമായ കാര്യങ്ങളാണ് അവിടെ പഠിപ്പിക്കുന്നതെന്ന് തോന്നിയില്ല. യഥാര്‍ത്ഥത്തില്‍ ലാബ് അധിഷ്ഠിതമല്ല, ഫീല്‍ഡ് അധിഷ്ഠിതമാകണം കൃഷി പഠനം. പുസ്തകത്തിലെ കൃഷി ആയിരുന്നു പഠനം.

ഇതിനിടയില്‍ നിരവധി പ്രകൃതി പഠന ക്യാമ്പുകളില്‍ പങ്കെടുക്കുമായിരുന്നു. അങ്ങനെ ഒരു ക്യാമ്പില്‍ വെച്ചാണ് ‘ഒരേ ഭൂമി ഒരേ ജീവന്‍’ എന്ന പരിസ്ഥിതി സംഘടനയുടെ ശിവപ്രസാദ് മാഷിനെ പരിചയപ്പെടുത്. മാഷാണ് കൃഷിക്ക് കൃത്യമായ ഒരു രാഷ്ര്ടീയം ഉണ്ടെന്നും അതു മനസിലാക്കാതെ കൃഷിയില്‍ ബിരുദം എടുത്തിട്ട് കാര്യമില്ളെന്നും മനസിലാക്കി തന്നത്. കൃഷിയുടെ രാഷ്ര്ടീയം, നൈതികത, സ്വച്ഛത എന്നിവയെകുറിച്ച് പഠിക്കുന്നതും അവിടെ നിന്നായിരുന്നു. പ്രകൃതിയോടുള്ള താല്‍പര്യവും അടുപ്പവും നാല് വര്‍ഷത്തെ കാര്‍ഷിക ബിരുദം എളുപ്പത്തില്‍ പൂര്‍ത്തി ആക്കാന്‍ സഹായിച്ചു. തുടര്‍ന്ന് ഒന്നര വര്‍ഷം കാസര്‍ഗോഡ് ബേഡകം ഗ്രാമ പഞ്ചായത്തില്‍ ചേരിപ്പാടി നീര്‍ത്തട പ്രദേശത്ത് അഗ്രികള്‍ച്ചര്‍ എക്സ്പേര്‍ട്ടായി ജോലി ചെയ്തു. ജീവിതത്തില്‍ പ്രാവര്‍ത്തിക്കമാക്കാന്‍ വിധമുള്ള അനുഭവങ്ങള്‍ നേടിയത് അവിടെ നിന്നായിരുന്നു.’’ വാണി പറയുന്നു. എല്ലാവര്‍ക്കും ഇത്തരത്തില്‍ സാമൂഹിക ഇടപെടലുകളില്‍ കൂടിയുള്ള കൃഷിപാഠം ആവശ്യമാണെന്നും വാണി കൂട്ടിച്ചേര്‍ത്തു.

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ ഇക്കോളജി ആന്‍ഡ് എന്‍വയോന്‍മെന്‍്റല്‍ സയന്‍സില്‍ ജോയിന്‍ ചെയ്തെങ്കിലും അച്ഛന് സുഖമില്ലാത്തതിനാല്‍ നാലര മാസം കഴിഞ്ഞു പഠനം അവസാനിപ്പിക്കേണ്ടി വന്നു. നാട്ടിലത്തെിയ ശേഷം കൃഷിയിടത്തില്‍ മുഴുവന്‍ സമയവും ചെലവഴിച്ചു. ഇതിനിടയില്‍ പ്രകൃതി സംരക്ഷണത്തിനും കൃഷി പരിപോഷിപ്പിക്കുന്നതിനുമായുള്ള സൗഹൃദ കൂട്ടായ്മകളിലും അംഗമായി. ‘ഒരേ ഭൂമി ഒരേ ജീവന്‍’ ക്യാമ്പില്‍ നിന്നാണ് കണ്ണൂരുകാരനായ വിജിത്തിനെ പരിചയപ്പെടുത്. മൂന്നു വര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. വിജിത്തിന്‍റെ വീട്ടുകാരും പ്രകൃതി ജീവനത്തില്‍ വിശ്വസിക്കുന്നവര്‍. അച്ഛന്‍ വി. സി വിജയന്‍ മുന്‍ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനും ആണ്. കണ്ണപുരത്തെ വിജിത്തിന്‍്റെ വീട്ടിലും ഇതേ രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്.

നെല്ല്, വാഴ, തെങ്ങ്, ചീര, വെണ്ട, വഴുതിന, തുടങ്ങി തനതായ രീതിയില്‍ എല്ലാ പച്ചക്കറികളും വീട്ടില്‍ തന്നെ കൃഷി ചെയ്യുന്നു. എല്ലാം ജൈവ കൃഷി തന്നെ. ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്താമെന്നതിനോടൊപ്പം പൂര്‍ണ സംതൃപ്തിയുമുണ്ടാകുമെന്ന് വാണി. ഇതിനൊപ്പം തന്നെ ഭര്‍ത്താവിന്‍്റെ കൂടെ സിവില്‍ സര്‍വീസ് പരീക്ഷക്കായി തയാറെടുക്കാനും അവര്‍ സമയം കണ്ടത്തെുന്നു.

‘‘വരും തലമുറക്കുള്ള ഉപഭോഗത്തിന് ഒന്നും ബാക്കിയില്ലാത്ത വിധം പ്രകൃതിയിലെ വിഭവങ്ങള്‍ കുറഞ്ഞു വരികയാണ്. ശുദ്ധവായു, ശുദ്ധജലം , നല്ല ഭക്ഷണം ഇവയെല്ലാം ഇല്ലാതായിരിക്കുന്നു.ഇത് മനുഷ്യന് മാത്രം അല്ല, എല്ലാ ജീവ ജാലങ്ങള്‍ക്കും പ്രശ്നമാണ്. കൃഷി പാരമ്പര്യം എത്ര ഉണ്ടെങ്കിലും കൃഷിയിലേക്ക് കടന്നു വരാന്‍ പുതു തലമുറ മടിക്കുന്നു. സാക്ഷരത പോലുള്ള കാര്യങ്ങളിലും മറ്റും മുന്നില്‍ നില്‍ക്കു കേരളം മനപൂര്‍വം മറക്കുന്ന ഒന്നാണ് പ്രകൃതി സംരക്ഷണം. കാതിക്കുടം, വിളപ്പില്‍ശാല, പ്ളാചിമട തുടങ്ങിയവിടങ്ങള്‍ ദുരിതമാകുന്നതും അതുകൊണ്ടു തന്നെ.
പ്രകൃതി, കൃഷി, സമൂഹം എന്നിവയെ പറ്റി കൂടുതല്‍ അറിയാതെയാണ് കുട്ടികള്‍ ഇന്ന് സിവില്‍ സര്‍വീസിലേക്ക് വരുന്നുത്. അതുവരെ അടച്ചിട്ട ഒരു ലോകത്ത് നിന്നുമാണ് ഒരു സാമൂഹ്യ വ്യവസ്ഥയിലേക്കു അവര്‍ എത്തുന്നത്. പ്രകൃതിയും സമൂഹവുമായുള്ള ബന്ധം ഉള്‍കൊള്ളാനാവാതെ നല്ളൊരു സിവില്‍ സര്‍വന്‍്റ് ആകാന്‍ കഴിയില്ല. സമൂഹത്തിന്‍്റെ നന്മക്കായി ആദ്യം കുടുംബത്തില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങുക. സമൂഹത്തിന്‍്റെ ക്ഷേമം ആകണം നമ്മുടെ രാഷ്ര്ടീയം. ജീവന്‍്റെയും സമൂഹ വികസനത്തിന്‍്റെയും അടിസ്ഥാനമായ പ്രകൃതി, ഭക്ഷണം, വെള്ളം തുടങ്ങിയവ എല്ലാവരും നാടിന്‍്റെ വളര്‍ച്ചക്കു വേണ്ടി കരുതണം’’. ജൈവ കൃഷി എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നത് ഒരു കൃഷിക്കാരിയെന്ന നിലയിലാണെന്ന് വാണി പറയുന്നു.

‘മീഡിയ വണ്‍’ ചാനലിലെ ‘ഞാന്‍ സ്ത്രീ’ എന്ന റിയാലിറ്റി ഷോയില്‍ വിജയിയാവാനും വാണിക്ക് കഴിഞ്ഞു. പരിപാടിയില്‍ നിന്നും ലഭിച്ച തുക അടിസ്ഥാന തീരദേശ മേഖലയില്‍ സൗകര്യങ്ങള്‍ ഇല്ലാത്ത സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വേണ്ടി ചിലവഴിക്കാനാണ് വാണി തീരുമാനിച്ചിട്ടുള്ളത്. കാസര്‍കോടുള്ള പെരിയ, കരുനാഗപ്പള്ളി എന്നീ പ്രദേശങ്ങളിലെ രണ്ട് സ്കൂളുകളും മലയോര മേഖലയിലെ രണ്ട് സ്കൂളുകളുമാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കൃഷി, വിദ്യാഭ്യാസം എന്നിവക്കൊപ്പം പരിസ്ഥിതി പഠന ക്യാമ്പുകളും ജനകീയ കൂട്ടായ്മകളുമായി വാണി മുന്നോട്ടുപോകുന്നു.
വിദ്യാഭ്യാസം നേടുന്നത് ‘വൈറ്റ് കോളര്‍’ ജോലി നേടുന്നതിന് മാത്രമാണെന്നും കാശുണ്ടെങ്കില്‍ എന്തും വാങ്ങാമെന്നും ചിന്തിക്കുന്നവര്‍ക്കിടെ വേറിട്ട വ്യക്തിത്വമാണ് വാണി തുറന്നുകാട്ടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story