വരയില്‍ തെളിഞ്ഞ സേറ
text_fields പിഞ്ചു വിരലുകളില്‍ അക്ഷരമുറയ്ക്കും മുമ്പ് അവള്‍ പെന്‍സിലെടുത്തു. നക്ഷത്രക്കണ്ണുകളില്‍ തെളിയുന്ന കാഴ്ചകള്‍ കോറിയിടാന്‍. കാര്‍ട്ടൂണ്‍ ചാനലുകള്‍ കണ്ടിരുന്ന് പൊട്ടിച്ചിരിക്കുന്ന പ്രായത്തില്‍ അവള്‍ തിരുവനന്തപുരത്തെ ഫ്ളാറ്റിലിരുന്ന് പച്ചപ്പിനെ സ്വപ്നം കണ്ടു. അവളുടെ ഭാവനയില്‍ തെളിയുന്ന ചിത്രങ്ങള്‍, സ്വപ്നത്തില്‍ അവള്‍ ജീവിക്കാനാഗ്രഹിക്കുന്ന സ്ഥലങ്ങള്‍.. എല്ലാം കാന്‍വാസില്‍ പകര്‍ത്തി. ഇവള്‍ സേറ. പത്തനംതിട്ട സ്വദേശി ബിന്നി. പി. ജോസഫിന്‍്റേയും റാണി.ജെ.ബിന്നിയുടെയും ഏകമകള്‍. പതിനൊന്നു വയസ്സുകാരി സേറ മറിയം ബിന്നി.
കൊച്ചുസേറ രണ്ടു വയസ്സു മുതല്‍ വരയ്ക്കാന്‍ തുടങ്ങി. പിന്നെ അവളുടെ വരകള്‍ക്ക് നിറം പകരാനും. തന്‍്റെ യാത്രകളില്‍ കണ്ട കാഴ്ചകള്‍, ടീച്ചറുടെ വീട്ടില്‍ പോയപ്പോള്‍ കണ്ട അരുവി എന്നിങ്ങനെ അവളുടെ മനസില്‍ കുരുങ്ങി നിന്നവയെല്ലാം സേറ പകര്‍ത്തി തുടങ്ങി. ഇവക്കുപുറമെ പ്രകൃതിദുരന്ത ദൃശ്യങ്ങള്‍ക്കും സേറയുടെ ബ്രഷിലൂടെ നിറം പകര്‍ന്നു.
കടല്‍, മഴ, കാട് തുടങ്ങിയവയുടെ മനോഹാരിത ചായങ്ങളില്‍ കലര്‍ത്തി കാന്‍വാസില്‍ ഇവള്‍ വിരിയിച്ചത് 350 ലേറെ ദൃശ്യങ്ങള്‍.
മുളം കാട്ടില്‍ നില്‍ക്കുന്ന കാട്ടാന കൂട്ടം, മരച്ചുവട്ടില്‍ വിശ്രമിക്കുന്ന കുതിരകള്‍, അരുവിയില്‍ നിന്ന് വെള്ളം കുടിക്കുന്ന മാന്‍കുട്ടി, മരത്തിലിരിക്കു തത്തകള്‍, നീല നിലാവുള്ള രാത്രി തുടങ്ങി പ്രകൃതിയുടെ കുളിര്‍മയുള്ള ഇരുപത്തിയൊന്ന് ചിത്രങ്ങളാണ് സേറ മറിയമെന്ന പതിനൊന്നുകാരിയുടെ ‘മഴത്തുള്ളികള്‍’ എന്ന പതിനൊന്നാമത് ചിത്രപ്രദര്‍ശനത്തിലുണ്ടായിരുന്നത്. കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയാണ് സേറയുടെ ചിത്രപ്രദര്‍ശനത്തിന് വേദിയായത്.
തിരുവനന്തപുരത്ത് ആറ് പ്രദര്‍ശനങ്ങളും, കൊല്ലം, ചെന്നൈ, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലും നടത്തിയ പ്രദര്‍ശനങ്ങള്‍ക്കു ശേഷമാണ് സേറ തന്‍്റെ ചിത്രങ്ങളുമായി കോഴിക്കോട്ട് എത്തിയത്.
മൃഗങ്ങളേയും പക്ഷികളേയും പച്ചപ്പിനേയുമെല്ലാം ഒരുപോലെ സ്നേഹിക്കു കൊച്ചുസേറ ഡബ്ള്യു.ഡബ്ള്യു.എഫ് മെമ്പര്‍ കൂടിയാണ്. കാടുകളിലും പുഴയോരങ്ങളിലുമെല്ലാം ഡബ്ള്യു.ഡബ്ള്യു.എഫ് ടീമിന്‍്റെ കൂടെ പക്ഷി നിരീക്ഷണത്തിന് പോയിട്ടുണ്ട് സേറ. കാഴ്ചകളെ പോലെ യാത്രകളും സേറക്ക് ഏറെയിഷ്ടമാണ്. വരയോടൊപ്പം തന്നെ എഴുത്തിലും കമ്പമുള്ള ഈ കൊച്ചുമിടുക്കി മൂന്നു യാത്രാവിവരണങ്ങള്‍ എഴുതിയിട്ടുണ്ട്. ‘സേറയുടെ യാത്രകള്‍’, ‘വയനാടന്‍ കാഴ്ചകള്‍’, ‘കന്യാകുമാരി യാത്ര’ എന്നിവയാണ് കൃതികള്‍. തന്‍്റെ മൂന്നു പുസ്തകങ്ങളിലെയും ഇല്ലസ്ട്രേഷനുകള്‍ നടത്തിയതും സേറ തന്നെ. വിശ്വമലയാള മഹോത്സവത്തിനത്തെിയ രാഷ്ര്ടപതി പ്രണബ് മുഖര്‍ജിയാണ് സേറയുടെ ആദ്യ പുസ്തകമായ ‘സേറയുടെ യാത്രകള്‍’ പ്രകാശനം ചെയ്തത്.
അച്ഛന്‍ ബെന്നിയുടെയും അമ്മ റാണിയുടെയും പ്രോത്സാഹനമാണ് സേറയുടെ ചിത്രകൂട്ടുകള്‍ക്ക് ജീവന്‍ പകര്‍ന്നത്. അധ്യാപകരുടെയും പ്രിയ കൂട്ടുകാരില്‍ നിന്നും ലഭിക്കുന്ന പിന്തുണ ഏറ്റവും സന്തോഷം പകരുന്നതാണെന്ന് സേറ. കുഞ്ഞുനാള്‍ മുതല്‍ ചിത്രം വരച്ചു തുടങ്ങിയെങ്കിലും ചിത്ര രചന പഠിക്കാന്‍ ആരംഭിച്ചത് ഒരു വര്‍ഷം മുമ്പാണ്. അക്രലിക് ആണ് പെയിന്‍്റിങ്ങിലെ ഇഷ്ടമുള്ള മീഡിയം. ‘മഴത്തുള്ളികള്‍’ ല്‍ പ്രദര്‍ശിപ്പിച്ച കൂടുതല്‍ ചിത്രങ്ങളും അക്രലിക് പെയിന്‍്റിങ്ങുകളാണ്. രാജാ രവിവര്‍മയും വിന്‍സന്‍്റ് വാന്‍ഗോഗുമാണ് പ്രിയ ചിത്രകാരന്മാരെന്ന് സേറ മറിയം തിളങ്ങുന്ന ചിരിയോടെ പറഞ്ഞു നിര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
