ഇന്ത്യന്‍ ​ഐഡല്‍ ഫ്രം മലപ്പുറം 

  • ഹിന്ദി മാതൃഭാഷയായ മത്സരാര്‍ഥികളോട് ഇഞ്ചോടിഞ്ച് പൊരുതി സീ ടി.വി റിയാലിറ്റി ഷോയില്‍ നേട്ടങ്ങളെല്ലാം സ്വന്തം പേരിലാക്കിയ കുരുന്നു ഗായിക യുംന അജിന്‍ മലപ്പുറം സ്വദേശിയാണ്. 

Yumna Ajin
യുംന അജിന്‍ മത്സരവേദിയിൽ

മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ സം​വി​ധാ​യ​ക ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ആ​ദ്യ​മാ​യി  ആ ​പോ​സ്​​റ്റ്​ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സീ ​ടി.​വി​യി​ൽ ‘സ​രി​ഗ​മ​പ ലി​റ്റി​ൽ ചാം​പ്​​സ്​ 2017’ എ​ന്ന റി​യാ​ലി​റ്റി ഷോ​യി​ൽ ആ​ലാ​പ​ന​ത്തി​ലൂ​ടെ ഉ​ത്ത​രേ​ന്ത്യ​യെ െഞ​ട്ടി​ച്ചു​ കൊ​ണ്ടി​രി​ക്കു​ന്ന ന​മ്മു​ടെ സ്വ​ന്തം നാ​ട്ടി​ലെ കൊ​ച്ചു​ഗാ​യി​ക​ക്ക്​ എ​സ്.​എം.​എ​സ് വോ​ട്ടു​ക​ൾ വേ​ണം -പോ​സ്​​റ്റി​ലെ അ​ഭ്യ​ർ​ഥ​ന ഇ​ങ്ങ​നെ​യാ​യി​രു​ന്നു. പോ​സ്​​റ്റ്​  ക​ണ്ട് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ചുനോ​ക്കി​യ​തോ​ടെ​യാ​ണ് ശ​രി​ക്കും ഞെ​ട്ടി​പ്പോ​യ​തെ​ന്ന് മ​ല​യാ​ളി​ക​ളാ​യ സം​ഗീ​താ​സ്വാ​ദ​ക​ർ, കു​രു​ന്നു പ്രാ​യ​ത്തി​ൽ​ത്ത​ന്നെ സം​ഗീ​ത​ത്തി​ൽ പ്ര​തി​ഭാ​സ്പ​ർ​ശം കാ​ട്ടു​ന്ന ഇൗ ​കു​രു​ന്ന് അ​നാ​യാ​സം പാ​ടി​ത്ത​ക​ർ​ക്കു​ന്ന​ത് ക​ണ്ടാ​ൽ ആ​രും മൂ​ക്ക​ത്ത് വി​ര​ൽ​വെ​ച്ചുപോ​കും. അ​ന്നു തു​ട​ങ്ങി​യ അ​ന്വേ​ഷ​ണ​മാ​ണ് ഉ​ത്ത​രേ​ന്ത്യ​ക്കാ​ർക്ക്​ പ്രിയപ്പെട്ട യും​ന എ​ന്ന മലപ്പുറത്തുകാരിയെ മ​ല​യാ​ള​ത്തി​നും പ​രി​ചി​ത​മാ​ക്കിയത്​. 
Yumna Ajin
പക്ഷേ, അപ്പോഴേക്കും ബോ​ളി​വു​ഡി​ലെ താ​ര​രാ​ജാ​ക്ക​ന്മാ​ർ​ക്കും സം​ഗീ​തച​ക്ര​വ​ർ​ത്തി​മാ​ർ​ക്കും പ്രി​യ​ങ്ക​ര​മാ​യി മാറിയിരുന്നു ഇൗ ​പേ​ര്. എ.​ആ​ർ. റ​ഹ്​​മാ​ന്‍റെ ഹി​റ്റ് പാ​ട്ടാ​യ ‘ജ​യ് ഹോ’ ​അ​ദ്ദേ​ഹ​ത്തിന്‍റെ​ ത​ന്നെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ല​പി​ച്ചാണ് യുംന ​സം​ഗീ​ത​പ്രേ​മി​ക​ളെ കൈയിെലടുത്തത്​. നാ​ലുവ​ർ​ഷം മു​മ്പ് കേ​ര​ള​ത്തിെ​ല ഒ​രു ചാ​ന​ൽ ന​ട​ത്തി​യ മാ​പ്പി​ള​പ്പാ​ട്ട് റി​യാ​ലി​റ്റി ഷോ ​വ​ഴി സം​ഗീ​ത​ലോ​ക​ത്ത് അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ കൊച്ചുമിടുക്കി ഇ​ന്ന് യൂ​ട്യൂ​ബി​ൽ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ഗാ​യി​ക​യാ​ണ്. യും​ന ആ​ല​പി​ച്ച ‘മ​യ്യ മ​യ്യ’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം യൂട്യൂബിൽ ആ​റ​ര ല​ക്ഷംപേരാണ്​ ആസ്വദിച്ചിരിക്കുന്നത്​. 

യൂട്യൂബി​ലെ അഭിനന്ദന കമൻറുകളിൽ ഏറെയും  മലയാളത്തിന്​ പുറത്തുള്ള യു​വ​ത​ല​മു​റ​യാ​ണ് എന്നതാണ്​ കൗതുകം. ഏ​​തോ മ​റു​നാ​ട്ടു​കാ​രി​യാ​ണെ​ന്ന്​ ഇപ്പോ​ഴും മ​ല​യാ​ളി​ക​ളിലേറെയും വിശ്വസിക്കുന്ന ഇൗ ​കൊ​ച്ചു​മി​ടു​ക്കി മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി​യാ​യ 11കാ​രി​യാ​ണെ​ന്നത്​ അറിയു​േമ്പാൾ അ​തി​ലേ​റെ അ​തി​ശ​യ​മാ​ണ് മ​ല​യാ​ളി ആ​സ്വാ​ദ​ക​ർ​ക്ക്. ഹി​ന്ദി മാ​തൃ​ഭാ​ഷ​യാ​യ മ​ത്സ​രാ​ർ​ഥി​ക​ളോ​ട് ഇ​ഞ്ചോ​ടി​ഞ്ച് പൊ​രു​തി​യാ​ണ് യും​ന നേ​ട്ട​ങ്ങ​ളെ​ല്ലാം സ്വ​ന്തം പേ​രി​ലാ​ക്കു​ന്ന​ത്. റി​യാ​ലി​റ്റി ഷോ​ക​ളി​ൽ ഒാ​രോ ത​വ​ണ​യും ത​െ​ൻ​റ സ്വ​ര​മാ​ധു​ര്യ​ത്താ​ൽ ബോ​ളി​വു​ഡ്​ സൂ​പ്പ​ർ​ഹി​റ്റു​ക​ളു​ടെ​യും ഹി​ന്ദി ക്ലാ​സി​ക്കു​ക​ളു​ടെ​യും പെ​രു​മ​ഴ തീ​ർ​ക്കു​​ന്ന യും​ന​ക്ക് മ​ല​യാ​ളി​ക​ളേക്കാ​ൾ മ​റു​നാ​ട്ടു​കാ​ർ​ ത​ന്നെ​യാ​ണ് ആ​രാ​ധ​ക​രാ​യും ഒ​പ്പ​മു​ള്ള​ത്. 
Yumna Ajin

യുംനയില്‍ നിന്ന് ഗായികയിലേക്ക്...
കു​രു​ന്നുപ്രാ​യ​ത്തി​ൽ​ത​ന്നെ മ​ക​ളു​ടെ സം​ഗീ​ത​ത്തി​ലെ അ​ഭി​രു​ചി​യും ക​ഴി​വും ക​ണ്ടെ​ത്തി മു​ന്നോ​ട്ടുന​യി​ച്ച പി​താ​വ്​ അ​ജി​ൻ​ബാ​ബു​വാ​ണ് യും​ന​യ​ു​ടെ ക​രി​യ​റി​നെ ന​ട്ടു​ന​ന​ച്ച്​ വ​ലു​താ​ക്കി​യതിന് പിന്നിൽ. വി​ദേ​ശ​ത്താ​യി​രു​ന്ന ഇ​ദ്ദേ​ഹം മ​ക​ളു​ടെ സം​ഗീ​തപ​ഠ​ന​ത്തി​നു​വേ​ണ്ടി ജോ​ലി ക​ള​ഞ്ഞ്​ നാ​ട്ടി​ൽ സ്​​ഥി​ര​താ​മ​സ​മാ​ക്കു​േ​മ്പാ​ൾ കു​റ​ച്ചു സ്വ​പ്​​ന​ങ്ങ​ളും അ​തി​ലേ​റെ പ്ര​തീ​ക്ഷ​ക​ളും മാ​ത്ര​മാ​യി​രു​ന്നു ഇൗ ​പി​താ​വിെ​ൻ​റ കൈ​മു​ത​ൽ. ത​നി​ക്ക​റി​യാ​വു​ന്ന സം​ഗീ​തപാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കി​യും പ​രി​ശീ​ല​ന​ത്തി​ന് സം​ഗീ​താ​ധ്യാ​പ​ക​നെ ഏ​ർ​പ്പാ​ടാ​ക്കി​യും മ​ക​ളു​ടെ ക​ഴി​വി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ച പി​താ​വി​നു​ള്ള സ​മ്മാ​ന​മാ​ണ് താ​ൻ സ്വ​ന്ത​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന നേ​ട്ട​ങ്ങ​ളെ​ന്ന് യും​ന. ഇ​ത് പ​ക​ർ​ന്നു​ന​ൽ​കു​ന്ന സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ലെ​ന്നും കൊ​ച്ചു​ഗാ​യി​ക നി​റ​ചി​രി​യോ​ടെ പ​റ​യു​ന്നു. 
Yumna Ajin

എ​ട്ടു വ​യ​സ്സു​ള്ള​പ്പോ​ൾ  കൈ​ര​ളി ചാ​ന​ലി​ലെ കു​ട്ടി​പ്പ​ട്ടു​റു​മാ​ൽ റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ്​ യും​ന ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. റി​യാ​ലി​റ്റി ഷോ​യി​ൽ ഏ​റ്റ​വുമധികം ആ​രാ​ധ​ക​രു​ണ്ടാ​യി​രു​ന്ന​തും ഇൗ ​കൊ​ച്ചു മി​ടു​ക്കി​ക്കു​ ത​ന്നെ​യാ​യി​രു​ന്നു. 2016ലെ ​ഏ​റ്റ​വും മി​ക​ച്ച പാ​ട്ടു​കാ​രി​ക്കു​ള്ള ‘ഇ​ശ​ൽ​ലൈ​ല’ അ​വാ​ർ​ഡി​ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ, ന​ട​ൻ മ​മ്മൂ​ട്ടി​യും ഗാ​യ​ക​ൻ യേശുദാ​സും ചേ​ർ​ന്നാ​ണ്​ പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ആ​ന​ന്ദ​ക​ര​മാ​യ നി​മി​ഷ​മാ​യി​രു​ന്നു യും​ന​ക്ക്​ അ​ത്. സം​ഗീ​ത​ത്തി​ൽ പ​രി​ച​യ​മി​ല്ലാ​തി​രു​ന്നി​ട്ടും ഷോ​യി​ൽ തി​ള​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ​യാ​യി​രു​ന്നു പ​ട്ടു​റു​മാ​ലി​ലെ ഒാ​ഡി​ഷ​നി​ൽ പ​െ​ങ്ക​ടു​ത്ത​ത്. സം​ഗീ​തം അ​ഭ്യ​സി​ച്ചുതു​ട​ങ്ങി​യി​ട്ട്​ ഇപ്പോൾ വെ​റും നാ​ലുവ​ർ​ഷം മാ​ത്രം പിന്നിടുന്ന യും​ന പ​ട്ടു​റു​മാ​ലി​ന്​ മു​മ്പ്​ ഇ​തൊ​ന്നും പ​ഠി​ച്ചി​രു​ന്നി​ല്ല. 

പി​താ​വിന്‍റെ​യും മ​റ്റും പ്രോ​ത്സാ​ഹ​ന​ത്തി​ൽ സ്വ​യം  പ​രി​ശ്ര​മി​ച്ച്​ പാ​ട്ടു​ക​ൾ സ്വാ​യ​ത്ത​മാ​ക്കു​ക​യും ​ പ​രി​ശീ​ലി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ പ​ട്ടു​റു​മാ​ലി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട പാ​ട്ടു​കാ​രി​യാ​യ​ത്. സ്​​കൂ​ളി​ലെ സം​ഗീ​താ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ പൊ​ന്നാ​നി സ്വ​ദേ​ശി ഷാ​ജി കു​ഞ്ഞ​നാ​ണ് ക​ർ​ണാ​ട്ടി​ക്​​ സം​ഗീ​ത​ത്തി​ൽ യും​ന​യു​ടെ ഗു​രു. പ​ട്ടു​റു​മാ​ലി​ൽ ഫൈ​ന​ലി​സ്​​റ്റാ​യ യും​ന​ക്ക്​ ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട്​ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും നി​ര​വ​ധി സ്​​റ്റേ​ജ്​ ഷോ​ക​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. ദു​ബൈ, ആ​സ്​​ട്രേ​ലി​യ, മാ​ല​ദ്വീ​പ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ 50 സ്​​റ്റേ​ജ്​ ഷോ ​ഉ​ൾ​​െപ്പ​ടെ 500ഒാളം ഷോ​ക​ൾ ചെ​യ്യു​ക​യും പ​ത്തി​ല​ധി​കം മാ​പ്പി​ള ആ​ൽ​ബ​ങ്ങ​ളി​ൽ പാ​ടു​ക​യും ചെ​യ്​​തു. പി​ന്നീ​ടും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ തേ​ടി​യെ​ത്തി​യെ​ങ്കി​ലും തി​ര​ഞ്ഞെ​ടു​ത്ത ആ​ൽ​ബ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ശേ​ഷം പാ​ടി​യ​ത്. 
Yumna Ajin

സ്കൂളിലെ വാനമ്പാടി
എ​പ്പോ​ഴും പാ​ട്ടിന്‍റെ​​യും പ്ര​ശ​സ്തി​യു​ടെ​യും ലോ​ക​ത്തു​ത​ന്നെ​യാ​ണെ​ങ്കി​ലും തി​രൂ​ർ ഇ​ഖ്​​റ​അ്​ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം സ്​​കൂ​ളി​ലെ ആ​റാം ക്ലാ​സി​ലെ​ത്തി​യാ​ൽ സാ​ധാ​ര​ണ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കാ​നാ​ണ് യും​ന​ക്ക് ഇ​ഷ്​​ടം. എ​ന്നാ​ൽ, സി​നി​മതാ​ര​ങ്ങ​ളെ​യും സം​ഗീ​ത​ജ്ഞ​രെ​യും ക​ണ്ട വി​ശേ​ഷ​ങ്ങ​ളറി​യാ​ൻ കൂ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും തി​ക്കി​ത്തി​ര​ക്കി​യെ​ത്തു​മ്പോ​ൾ പ​തി​വു ചി​രി​യോ​ടെ യും​ന വി​ശേ​ഷ​ങ്ങ​ൾ പ​റ​ഞ്ഞു​ തു​ട​ങ്ങും. പാ​ട്ടു​പാ​ടാ​തെ ഒരു വി​ശേ​ഷ​വും അ​വ​സാ​നി​ക്കി​ല്ലെ​ന്നും യും​ന. ഓ​രോ​രു​ത്ത​രു​ടെ​യും ഇ​ഷ്​​ട​പ്പെ​ട്ട പാ​ട്ടു​ക​ൾ ഉൗ​ഴ​മി​ട്ട് പാ​ടാ​നും യും​ന​ക്ക് മ​ടി​യേ​തു​മി​ല്ല.  സ്​​കൂ​ളി​​ന്‍റെ​യും സ​ഹ​പാ​ഠി​ക​ളു​​ടെ​യു​മൊ​ക്കെ അ​ഭി​മാ​നതാ​ര​മാ​യ യും​ന നാ​ട്ടു​കാ​രു​ടെ​യും ഓ​മ​ന​യാ​ണ്. പി​ശു​ക്കി​ല്ലാ​തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ്കൂ​ൾ മാ​നേ​ജ്​​മെ​ൻ​റും അ​ധ്യാ​പ​ക​രു​മെ​ല്ലാം മു​ൻ​പ​ന്തി​യി​ലാ​ണെ​ന്ന കാ​ര്യ​ത്തി​ൽ യും​ന​ക്കും സ​ന്തോ​ഷ​മേ​റെ​യാ​ണ്. 

ഇന്ത്യന്‍ ഐഡല്‍ തുറന്ന വഴികള്‍
ഗ​ൾ​ഫ്​ ഷോ​ക​ളി​ലേ​ക്കു​ള്ള വി​ളി വ​ന്ന​ത്​ കു​ട്ടി​പ്പ​ട്ടു​റു​മാ​ലി​ലെ പ​ങ്കാ​ളി​ത്തം കൊ​ണ്ടാ​ണെ​ങ്കി​ലും സോ​ണി ടി.​വി​യി​ലെ ഇ​ന്ത്യ​ൻ ​െഎ​ഡ​ൽ റി​യാ​ലി​റ്റി ഷോ ​തു​റ​ന്നി​ട്ട​ത് ക​ട​ലി​ന​ക്ക​രെ​യും ക​ഴി​വ് പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ്. ആ​സ്ട്രേ​ലി​യ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ്​​റ്റേ​ജ്​ ഷോ ​ചെ​യ്യാ​ൻ വി​മാ​നം ക​യ​റാ​നും  മ​ല​യാ​ള​ത്തി​​​ലെ​യും ഹി​ന്ദി​യി​ലെ​യും ഒ​ട്ടു​മി​ക്ക ന​ടി-ന​ട​ന്മാ​ർ​ക്കൊ​പ്പം സ്​​റ്റേ​ജ്​​ ഷോ​ക​ൾ ചെ​യ്യാ​നും ഇ​ന്ത്യ​ൻ ​െഎ​ഡ​ൽ സ​ഹാ​യ​ക​ര​മാ​യി. 
Yumna Ajin

ജീവിതം മാറ്റിമറിച്ച "ജയ് ഹോ'
​സീ ടി.​വി​യു​ടെ മും​ബൈ​യി​ൽ​വെ​ച്ച്​ ന​ട​ന്ന സ​രി​ഗ​മ​പ ലി​റ്റി​ൽ ചാം​പ്​​സ്​ റി​യാ​ലി​റ്റി ഷോ​യു​ടെ ഒാ​ഡി​ഷ​ന്​ ഒ​രുല​ക്ഷം പേ​രാ​ണെ​ത്തി​യ​ത്. അ​തി​ൽ​നി​ന്നാ​ണ്​ യും​ന ഉ​ൾ​​െപ്പ​ടെ​യു​ള്ള പ​ത്ത്​ കു​ട്ടി​ക​ളെ തിര​ഞ്ഞെ​ടു​ത്ത​ത്. ഷോ​യി​ൽ ആ​കെ 34ൽ​പ​രം പാ​ട്ടു​പാ​ടി​യി​ട്ടു​ള്ള​തി​ൽ 25 എ​ണ്ണ​ത്തി​നും 100ൽ ​100​ മാ​ർ​ക്ക്​ വാ​ങ്ങി എ​ല്ലാ​വ​രു​ടെ​യും അ​ഭി​ന​ന്ദ​ന​മേ​റ്റുവാ​ങ്ങാ​ൻ യും​ന​ക്ക് ക​ഴി​ഞ്ഞു. ഇ​ന്ത്യ​ൻ സം​ഗീ​തച​ക്ര​വ​ർ​ത്തി എ.​ആ​ർ. റ​ഹ്​​മാ​ൻ, ബോളിവുഡ് താരങ്ങളായ ഷാ​റൂഖ് ഖാ​ൻ, സൽമാൻ ഖാൻ, ശ്രീദേവി, കത്രീന കൈഫ്​, അനിൽ കപൂർ എന്നിവരാണ് യുംനയുടെ സ്വരമാധുരി നേരിട്ട​ുകേട്ട പ്രമുഖരിൽ ചിലർ. ഷോ​യി​ൽ അ​തി​ഥി​ക​​ളാ​യെ​ത്തുന്നവരെല്ലാം യുംനയെ പ്ര​ശം​സിക്കാതെ മടങ്ങാറില്ലെന്ന് ചുരുക്കം. ലി​റ്റി​ൽ ചാം​പ്​​സി​ൽ അ​തി​ഥി​യാ​യെ​ത്തി​യ എ.​ആ​ർ. റ​ഹ്​​മാ​​നെ സാ​ക്ഷി​യാ​ക്കി ‘ജ​യ്​ ഹോ’ ​സോ​ങ്​ ത​ക​ർ​ത്തു​പാ​ടി​യ​ത്​ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 

Yumna Ajin

യും​ന​യു​ടെ ക​രി​യ​റി​ൽ ഒ​രു വ​ഴി​ത്തി​രി​വാ​യി മാ​റി​യ​തും ഇ​താ​ണ്. അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന പ്ര​ക​ട​ന​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് അ​തി​ശ​യി​ച്ച ഷാ​റൂ​ഖ്​ ഖാ​നും എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്നാ​ണ് മ​ട​ങ്ങി​യ​ത്. ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മു​ൻ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി​യും പ​​െ​ങ്ക​ടു​ത്ത സ്വ​കാ​ര്യ ച​ട​ങ്ങി​ലും ത​ന്‍റെ​ സ്വ​ര​മാ​ധു​ര്യം പ്ര​ക​ടി​പ്പി​ക്കാ​ൻ യും​ന​ക്ക് അ​വ​സ​രം ല​ഭി​ച്ചു. സീ ​ടി.​വി റി​യാ​ലി​റ്റി ഷോ​യി​ലെ വി​ധി​ക​ർ​ത്താ​വാ​യ പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​ൻ ഹി​മേ​ഷ്​ രെ​ഷാ​മി​യ യും​ന​യു​ടെ ക​ഴി​വ്​ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ വാ​ഗ്ദാ​നം ന​ൽ​കി​യ​ത്, പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ത​ന്‍റെ​ അ​ടു​ത്ത ആ​ൽ​ബ​ത്തി​ലെ ഒ​രു ഗാ​നം ആ​ല​പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​.​ അ​ജി​ൻ ബാ​ബു​വി​ന്‍റെ​യും ഫാ​സി​ന​യു​ടെ​യും മൂ​ന്ന്​ മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ്​ യും​ന. മൂ​ത്ത സ​ഹോ​ദ​രി റി​ത്യ​ജി​ൻ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ വി​ദ്യാ​ർ​ഥി​യാ​ണ്.​ മൂ​ന്നുവ​യ​സ്സു​കാരി ഫെ​ല്ല മെ​ഹ​കാണ് ഇളയ സഹോദരി. പാ​ട്ടി​നോ​ട്​ താ​ൽ​പ​ര്യ​മു​ള്ള​ മെ​ഹ​കും ഇ​ത്താത്ത​​യു​ടെ വ​ഴി പി​ന്തു​ട​ർന്ന് ​ഗായികയാവാനുള്ള ശ്രമം തുടങ്ങിയെന്ന്​ മാ​താ​വ്​ ഫാ​സി​ന. 

COMMENTS