എന്‍റെയും കൂടിയായ വല്യുമ്മ

  • അ​ന്ത​രി​ച്ച വ​ല്യു​മ്മ​യെ അ​നു​സ്മ​രി​ക്കു​ക​യാ​ണ് പ്ര​ശ​സ്​​ത ക​വ​യി​ത്രി കൂ​ടി​യാ​യ ചെ​റു​മ​ക​ൾ ആ​ദി​ല ക​ബീ​ർ

14:52 PM
09/03/2019
adhila-kabeer
ആ​ദി​ല ക​ബീ​റും വല്യുമ്മ ബീഫാത്തിമയും

എന്‍റെ എ​ല്ലാ​ത്ത​രം ഭാ​വ​ന​ക​ളെ​യും വെ​ല്ലു​വി​ളി​ച്ചു വ​ല്യു​മ്മ, പ​തി​ഞ്ഞ ചി​രി​യോ​ടെ, ഇ​നി ഒ​രി​ക്ക​ലും തു​റ​ക്കാ​ത്ത ക​ണ്ണു​ക​ളു​മാ​യി വീ​ടിന്‍റെ ന​ടു​മു​റി​യി​ൽ സ്വ​സ്ഥ​മാ​യി കി​ട​ക്കു​ന്നു...! 

പ​ല​രു​ടെ​യും മ​ര​ണം എ​ങ്ങ​നെ​യു​ണ്ടാ​കു​മെ​ന്ന് ഞാ​ൻ വി​ഭാ​വ​നം ചെ​യ്യാ​റു​ണ്ട്. അ​പ​രി​ചി​ത​രാ​യ സി​നി​മാ​താ​ര​ങ്ങ​ളു​ടേ​ത് മു​ത​ൽ ഏ​റെ പ്രി​യ​പ്പെ​ട്ട മ​നു​ഷ്യ​രു​ടേ​ത​ട​ക്കം എ​േ​ൻ​റ​തു​വ​രെ. പ​ക്ഷേ, പ്രാ​യാ​ധി​ക്യ​ത്തിന്‍റെ അ​സ്വ​സ്ഥ​ത​ക​ളി​ലാ​യി​ട്ടു​കൂ​ടി മാ​ക്കി​യി​ൽ വീ​ട്ടി​ലെ 11 മ​ക്ക​ളു​ടെ ആ ​ഉ​മ്മ​യെ, എന്‍റെ​യും കൂ​ടി​യാ​യ വ​ല്യു​മ്മ​യെ മ​രി​ച്ച് അ​ട​ങ്ങി​ക്കി​ട​ക്കു​ന്ന വി​ധം നി​ശ്ച​ല​ത​യി​ൽ സ​ങ്ക​ൽ​പി​ക്കാ​ൻ എ​നി​ക്ക് ഒ​രി​ക്ക​ൽ​പോ​ലും ധൈ​ര്യ​മു​ണ്ടാ​യി​ട്ടി​ല്ല.

കാ​ര​ണം, ശ്വാ​സം ക​ട​ന്നു​പോ​യി​രു​ന്ന ഓ​രോ നി​മി​ഷ​ത്തി​ലും അ​ത്ര​മേ​ൽ ജീ​വ​സ്സു​റ്റ​താ​യി​രു​ന്നു അ​വ​രു​ടെ ജീ​വി​തം. ശ​രീ​ര​ത്തിന്‍റെ​യും മ​ന​സ്സിന്‍റെ​യും ഓ​രോ അ​ണു​വും കൊ​ണ്ട് അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ലും ജീ​വി​ത​ത്തെ ഇ​ത്ര​മേ​ൽ കെ​ട്ടി​പ്പു​ണ​ർ​ന്ന ഒ​രു മ​നു​ഷ്യ​ജീ​വി​യെ ഇ​ക്കാ​ലം​വ​രെ​യും ഞാ​ൻ ക​ണ്ടി​ട്ടേ​യി​ല്ല.

പി​ണ​ക്ക​ങ്ങ​ളു​ടെ​യും പ​രി​ഭ​വ​ങ്ങ​ളു​ടെ​യും ഓ​ർ​മ​യാ​ണ് എ​നി​ക്കേ​റെ​യും. എ​ത്ര പി​ണ​ങ്ങി​യാ​ലും ‘എന്‍റെ വ​ല്യു​മ്മാ, തേ​ങ്ങാ​പ്പാ​ല് വ​റ്റി​ച്ച് ഇ​ച്ചി​രി വെ​ളി​ച്ചെ​ണ്ണ എ​നി​ക്കു​ണ്ടാ​ക്കി​ത്താ​യോ’ എ​ന്ന് കൊ​ഞ്ചി​യാ​ൽ, കൈ​ലി​മു​ണ്ട് മു​റു​ക്കി​യു​ടു​ത്ത് ഇ​റ​ങ്ങി ന​ട​ന്നി​രു​ന്നു അ​വ​ർ. ഏ​തു കാ​ട്ടു​പ​റ​മ്പി​ലും ക​യ​റി​യി​റ​ങ്ങി നാ​നാ​ജാ​തി ഇ​ല​ക​ൾ പ​റി​ച്ച് കാ​ച്ചി​ക്കു​റു​ക്കി ഉ​ണ​ക്കി​പ്പൊ​ടി​ച്ച്​ പ​ല​ത​രം കു​റു​ക്കു​ക​ൾ, പ​ല​ഹാ​ര​ങ്ങ​ൾ, പ​നി മ​രു​ന്നു​ക​ൾ... ഞ​ങ്ങ​ൾ​ക്കു​വേ​ണ്ടി എ​ത്ര​യേ​റെ സൂ​ക്ഷി​പ്പു​ക​ൾ.

adhila-kabeer
ബീഫാത്തിമക്കും 11 മക്കൾക്കും മരുമകനുമൊപ്പം ചെറുമകളായ ലേഖിക ആദില കബീർ
 


ഗ്രാ​മ്പു​വും ക​റു​വ​പ്പ​ട്ട​യും മ​ണ​ക്കു​ന്ന പ​ഴ​യ നാ​ണ​യ​ങ്ങ​ൾ കി​ഴി​കെ​ട്ടി സൂ​ക്ഷി​ച്ചി​രു​ന്ന, ട്ര​ങ്കു​പെ​ട്ടി​ക​ൾ. ഓ​രോ​ന്നി​ലും വീ​ണ്ടും വീ​ണ്ടും ക​ടും​കെ​ട്ടു​കെ​ട്ടി​യ മ​ട്ടി​ലെ മാ​മാ​ട്ടി​ക്കി​റ്റു​ക​ളി​ൽ സൂ​ക്ഷി​ച്ചു​വെ​ച്ചി​രു​ന്ന വ​ല്യു​മ്മ​യു​ടെ സ്വ​കാ​ര്യ​സ​മ്പ​ത്തു​ക​ൾ- ‘ക​ട​ലു ക​ട​ന്നു​വ​രു​ന്ന​വ​ർ സ​മ്മാ​നി​ച്ച എ​ണ്ണ​മ​റ്റ ത​സ്ബി​ക​ൾ, വി​ക്സ് ഡ​പ്പി​ക​ൾ, വൊ​ളി​നി​യു​ടെ​യും ഒ​മേ​ഗ​യു​ടെ​യും വേ​ദ​ന​ക്കു​പ്പി​ക​ൾ, സോ​പ്പു​കൂ​ടു​ക​ൾ, ഊ​ദ്​ അ​ത്ത​റും മ​ത്സ​രി​ക്കു​ന്ന വാ​സ​ന​ക്ക​വ​റു​ക​ൾ, വ​ല്ല​പ്പോ​ഴു​മി​ടാ​ൻ ക​രു​തി​വെ​ക്കു​ന്ന പ്ര​ത്യേ​കം കു​പ്പാ​യ​ങ്ങ​ൾ... വ​ല്യു​മ്മ​യു​ടെ അ​ല​മാ​ര​ത്ത​ട്ടി​ൽ ഞ​ങ്ങ​ളു​ടെ അ​തി​ശ​യ ലോ​ക​ങ്ങ​ൾ. 

അ​വ​ധി​ക്ക് പു​ല്ലു പ​റി​ക്കാ​നും ഓ​ല കീ​റി ചൂ​ലു​ണ്ടാ​ക്കാ​നും ചെ​ന്നാ​ൽ, ചെ​റു​മ​ക്ക​ൾ​ക്ക് വ​ല്യു​മ്മ കൊ​ച്ചു​നാ​ണ​യ​ങ്ങ​ൾ പ​ക​രം ത​രു​മാ​യി​രു​ന്നു. അ​തേ​നേ​രം, നാ​ണ​യ​ത്തി​ന​പ്പു​റ​മു​ള്ള ല​ഹ​രി​യി​ൽ, അ​ടു​ക്ക​ള​യി​ലെ ര​ഹ​സ്യ​പ്പാ​ത്ര​ങ്ങ​ളി​ൽ വ​ല്യു​മ്മ നി​ര​ത്തി​വെ​ച്ചി​രു​ന്ന സ്വാ​ദിന്‍റെ കൊ​ച്ചു​മോ​ഷ​ണ​ങ്ങ​ൾ ഞ​ങ്ങ​ൾ ന​ട​ത്തി​പ്പോ​ന്നു. ഉ​പ്പി​ലി​ട്ട ഇ​ലു​മ്പി​പ്പു​ളി​ക​ൾ, ക​ണ്ണി​മാ​ങ്ങ​ക​ൾ, ഓ​റ​ഞ്ചു​ക​ൾ, നാ​ര​ങ്ങ​യ​ല്ലി​ക​ൾ, ഗ്ലോ​ബി​ക്ക​ക​ൾ, ച​ട്ടി​യി​ലെ കൂ​ട്ടു​ക​റി​ക​ൾ... ഞ​ങ്ങ​ൾ​ക്ക് ത​രാ​ൻ​ത​ന്നെ കാ​ത്തു​വെ​ച്ച വ​ല്യു​മ്മ​യു​ടെ സ്നേ​ഹ​രു​ചി​ക​ൾ.

അ​രി​കെ ചേ​ർ​ന്നു​കി​ട​ക്കു​മ്പോ​ൾ നെ​റു​െ​ക​യി​ൽ​നി​ന്ന് മൂ​ക്കി​ലേ​ക്കെ​ത്തു​ന്ന ടൈ​ഗ​ർ ബാ​മിന്‍റെ വി​യ​ർ​പ്പി​ൽ കു​തി​ർ​ന്ന വ​ല്യു​മ്മാ മ​ണ​ങ്ങ​ൾ. ഇ​നി​യൊ​രി​ക്ക​ലും ഒ​രി​ക്ക​ലും ഒ​രി​ക്ക​ൽ​പോ​ലും തൊ​ടാ​ൻ, മി​ണ്ടാ​ൻ നോ​ക്കി​യി​രു​ന്ന് ആ ​കു​ലു​ങ്ങി​ച്ചി​രി കാ​ണാ​ൻ, ബീ​പാ​ത്തൂ എ​ന്ന് ക​ളി​യി​ൽ വി​ളി​ക്കാ​ൻ വ​ല്യു​മ്മ​യി​ല്ല. എ​ത്ര പ​റ​ഞ്ഞി​ട്ടും മ​ന​സ്സി​ൽ അ​ത് പ​തി​യു​ന്ന​തേ​യി​ല്ല. ഇ​ല്ല. വ​ല്യു​മ്മ​യി​നി​യി​ല്ല...

പ്രാ​ർ​ഥ​ന​യു​ടെ പ​ര്യാ​യ​മാ​യി​രു​ന്നു അ​വ​ർ. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത്, പ​രീ​ക്ഷാ​ഹാ​ളി​ൽ എന്‍റെ പേ​ന​ക്കൊ​പ്പം വീ​ട്ടി​ൽ വ​ല്യു​മ്മ​യു​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണം. പി​ന്നീ​ട് പ​തി​യെ പ​തി​യെ നാ​വു​കു​ഴ​ഞ്ഞ്, ഇ​രു​ന്ന് നി​സ്ക​രി​ക്ക​വേ മ​യ​ങ്ങി പോ​കു​ന്ന വ​ല്യു​മ്മ ആ​ദ്യ​മൊ​ക്കെ എ​നി​ക്ക് ചി​രി​യാ​യി​രു​ന്നു. അ​വ​ര​ങ്ങ​നെ മെ​ല്ലെ​മെ​ല്ലെ കു​ഴ​ഞ്ഞു​പോ​കു​ന്ന​തിന്‍റെ അ​ട​യാ​ള​മാ​യി​രു​ന്ന​ല്ലോ അ​തൊ​ക്കെ​യു​മെ​ന്ന് ആ​ലോ​ചി​ക്കു​മ്പോ​ൾ ഇ​പ്പോ, നെ​ഞ്ചി​ൽ നി​റ​ഞ്ഞ ക​ട്ട​ക​ൾ ഉ​റ​ച്ചി​രി​ക്കും​പോ​ലെ ഒ​രു ഭാ​രം.

വ​ല്യു​മ്മ​ക്ക്​ വ​ള​ർ​ത്തി​യ മ​ക്ക​ൾ പ​തി​രാ​കാ​തെ പ​തി​നൊ​ന്നു​പേ​ർ. പ​ത്താ​ങ്ങ​ള​മാ​ർ​ക്ക് കൂ​ടി ഒ​റ്റ​പ്പെ​ങ്ങ​ൾ. പ​ല​യി​ട​ങ്ങ​ളി​ലും പ്രാ​ഗ​ല്ഭ്യം​കൊ​ണ്ട് ഔ​ന്ന​ത്യ​ങ്ങ​ളി​ലാ​കു​മ്പോ​ഴും ഉ​മ്മ​യു​ടെ​യ​ടു​ത്ത് അ​വ​രൊ​ക്കെ​യും കു​ഞ്ഞു​ങ്ങ​ളെ​പ്പോ​ലെ വ​ന്നി​രു​ന്നു.  മ​ര​ണ​പ്പെ​ട്ട ഭ​ർ​ത്താ​വിന്‍റെ അ​ഭാ​വ​ത്തി​ൽ അ​സാ​ധാ​ര​ണ​മാം​വി​ധം അ​വ​ർ അ​വ​രെ വ​ള​ർ​ത്തി. എ​ങ്കി​ലും ഒ​രി​ക്ക​ൽ​പോ​ലും ക​ണ്ണു​നി​റ​ഞ്ഞ്, ക​ര​ഞ്ഞ്, അ​ന്ന​ത്തെ ദു​രി​ത​ങ്ങ​ൾ വ​ല്യു​മ്മ പ​റ​ഞ്ഞു​കേ​ട്ടി​ട്ടി​ല്ല. ഒ​ക്കെ​യും ക​രു​ത്ത​യാ​യ ഒ​രു സ്ത്രീ​യു​ടെ ഓ​ർ​മ​ക​ൾ​പോ​ലെ നെ​ടു​വീ​ർ​പ്പോ​ടെ മാ​ത്രം പ​ങ്കു​വെ​ച്ചു.

എ​നി​ക്ക​ങ്ങ​നെ ഉ​റ​ക്കം ഉ​ണ്ടാ​യി​രു​ന്നി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് വാ​യ​ന​യും പ​ഠ​ന​വും. പാ​തി​രാ​ത്രി​യ​ങ്ങ​നെ ഞ​ങ്ങ​ൾ ര​ണ്ടു​പേ​രു​ടെ​യും മാ​ത്ര​മാ​യി​രു​ന്ന എ​ത്ര​യോ വ​ർ​ഷ​ങ്ങ​ൾ. എ​നി​ക്കൊ​പ്പം വ​ല്യു​മ്മ​യോ വ​ല്യു​മ്മ​ക്കൊ​പ്പം ഞാ​നോ എ​ന്ന​റി​യാ​ത്ത വി​ധം ഞ​ങ്ങ​ൾ പാ​തി​രാ​വു​ക​ളി​ൽ ഉ​ണ​ർ​ന്നി​രു​ന്നു. ഇ​ട​ക്കി​ട​ക്ക്​ മാ​ത്രം സം​സാ​രി​ച്ചു. ആ​യ​ത്തു​ക​ളു​ടെ വ​ല്യു​മ്മാ ശ​ബ്​​ദ​ത്തി​ന​നു​സ​രി​ച്ച് ഞാ​ൻ വാ​യി​ച്ചു, പ​ഠി​ച്ചു.

ഒ​ടു​വി​ലൊ​ടു​വി​ൽ എ​ന്നെ കു​ളി​പ്പി​ച്ച​തി​ലു​മേ​റെ ഞാ​ൻ കു​ളി​പ്പി​ച്ചു. കു​ഞ്ഞു​ങ്ങ​ൾ​ക്കി​ടു​മ്പോ​ലെ പൗ​ഡ​റി​ട്ടു. മു​ടി​കെ​ട്ടി. കു​ഞ്ഞി​െ​ന​ക്കാ​ള​ധി​കം വാ​ത്സ​ല്യം അ​ർ​ഹി​ക്കു​ന്ന മു​ഖ​ത്തോ​ടെ മ​റ​വി​യി​ലേ​ക്ക് വീ​ഴു​ന്ന വ​ല്യു​മ്മ, ‘ഇ​ട്ടി​ട്ട് പോ​ക​ല്ലേ’ എ​ന്ന് ക​ര​യു​ന്ന മ​ട്ടി​ൽ അ​ന്നേ​ര​മൊ​ക്കെ ​ൈക​യി​ൽ അ​മ​ർ​ത്തി​പ്പി​ടി​ച്ചു.

എ​ത്ര​യോ പേ​ർ​ക്ക്,- എ​ത്ര​യെ​ത്ര പേ​ർ​ക്കാ​ണ് ആ ​വി​ര​ലു​ക​ൾ വി​ശ​പ്പി​ന്​ വി​ള​മ്പി​ന​ൽ​കി​യ​ത്. മ​ക്ക​ൾ​ക്കും വീ​ട്ടു​കാ​ർ​ക്കും മു​േ​മ്പ വി​ശ​ക്കു​ന്ന​വ​ർ​ക്കും വി​രു​ന്നു​കാ​ർ​ക്കു​മ​വ​ർ സ്നേ​ഹ​ത്തോ​ടെ വി​ള​മ്പി. നേ​രി​ലെ​ത്താ​നാ​കാ​ത്ത​വ​ർ​ക്കാ​യി എ​ന്നും ഒ​രു​പി​ടി അ​രി മാ​റ്റി​വെ​ച്ചു. മ​ക്ക​ളു​ടെ​യെ​ല്ലാം വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി പി​ടി​യ​രി വാ​ങ്ങി ഇ​ല്ലാ​യ്മ​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ത്തു. ഒ​ടു​വി​ൽ കി​ളി​ക്കു​ഞ്ഞി​നെ​പ്പോ​ലെ വാ​യ തു​റ​ന്നു​ത​ന്ന അ​വ​രെ വാ​രി​യൂ​ട്ടാ​ൻ എ​ത്ര​യെ​ത്ര കൈ​ക​ളാ​യി​രു​ന്നു.

വ​ല്യു​മ്മ​യി​ൽ​നി​ന്നു​മാ​ത്രം ഞാ​ൻ പ​ഠി​ച്ച വാ​ക്കു​ക​ൾ. വ​ല്യു​മ്മ​യു​ടെ മാ​ത്ര​മാ​യി​രു​ന്ന വാ​ശി​ക​ൾ. ചി​ല​പ്പോ​ൾ തോ​ന്നും അ​തു​മാ​തി​രി​യൊ​രു പെ​ണ്ണ​ല്ലേ​യീ ഞാ​നും? അ​വ​ർ​ക്ക് മ​ല​യാ​ള​മോ ഇം​ഗ്ലീ​ഷോ അ​റി​യി​ല്ല. വീ​ടി​നു മു​ന്നി​ൽ ഭി​ക്ഷ​ക്കെ​ത്തു​ന്ന​വ​ർ​ക്ക് കൊ​ടു​ക്കാ​നെ​ടു​ക്കു​ന്ന നാ​ണ​യ​ങ്ങ​ൾ എ​ത്ര​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ​പോ​ലും മെ​ല്ലെ ന​ട​ന്ന​രി​കി​ൽ വ​ന്ന്‌ നാ​ണ​യം ​ൈക​യി​ൽ ത​ന്ന് ‘ഇ​തെ​ത്ര​യാ കു​ഞ്ഞേ?’ എ​ന്ന് നി​ഷ്ക​ള​ങ്ക​മാ​യി ചോ​ദി​ച്ചി​രു​ന്നു. അ​പ്പോ​ഴും, കൊ​ല്ല​ക്ക​ണ​ക്കും തീ​യ​തി​ക​ളും അ​ള​വും ബ​ന്ധ​ങ്ങ​ളു​ടെ വേ​രു​പ​ട​ല​ങ്ങ​ളും പ​റ​ഞ്ഞും ഓ​ർ​മി​പ്പി​ച്ചും ഞ​ങ്ങ​ളെ ഞെ​ട്ടി​ക്കു​മാ​യി​രു​ന്നു.

വ​ല്യു​മ്മ​ക്ക്​ നി​റ​ങ്ങ​ളെ, പാ​ട്ടു​ക​ളെ, ഒ​രു​പ​ക്ഷേ ക​വി​ത​ക​ളെ, എ​ന്തൊ​ക്കെ​യോ ഇ​ഷ്​​ട​മു​ണ്ടാ​യി​രു​ന്നു. പ​ളു​പ​ളു​ത്ത പ​ച്ച​യും ക​ണ്ണു​കു​ഴ​യു​ന്ന പ​ച്ച​യും ഓ​റ​ഞ്ചും തെ​റി​ക്കു​ന്ന ചു​ക​പ്പു​മൊ​ക്കെ​യി​ട്ടു കാ​ണു​ന്ന​താ​ണ് ഇ​ഷ്​​ടം. അ​ല്ലെ​ങ്കി​ൽ മു​ഖം വ​ക്രി​ച്ചു ‘ഇ​തെ​ന്ത​ന്നു കു​പ്പാ​യം കു​ഞ്ഞേ? ഒ​രു നെ​റ​വു​മി​ല്ല​ല്ലോ’ എ​ന്ന് പി​റു​പി​റു​ക്കും. വ​ഴി​യി​ൽ കാ​ണു​ന്ന പൂ​ച്ച​ക്കും കാ​ക്ക​ക്കും കൊ​റ്റി​ക്കും കോ​ഴി​ക്കും പ്ര​ത്യേ​കം തീ​റ്റ ക​രു​തും.

‘നീ ​അ​ത്ങ്ങ​ളെ​ക്കു​റി​ച്ചൊ​രു ക​വി​ത കെ​ട്ട്’ എ​ന്ന് കു​ലു​ങ്ങി​ച്ചി​രി​ച്ചു പ​റ​യും. വ​ല്യു​മ്മ​ക്ക്​ ഒ​ത്തി​രി​പ്പാ​ട്ട​റി​യാ​മാ​യി​രു​െ​ന്ന​ന്ന് ഓ​ർ​മ​യി​ല്ലാ​തെ കി​ട​ന്ന കാ​ല​ത്താ​ണ് ഞ​ങ്ങ​ള​റി​ഞ്ഞ​ത്. മു​ഴു​നീ​ള​ൻ നേ​ര​വും ഓ​ത്തു​പ​ള്ളി​ക്കാ​ല​ത്തെ പൊ​ട്ടി​യ ഓ​ർ​മ​ക​ളി​ൽ​നി​ന്ന്​ പെ​റു​ക്കി കൂ​ട്ടി​യ പ​ഴ​യ മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ വ​ല്യു​മ്മ പാ​ടി​പ്പാ​ടി കി​ട​ന്നു. ഓ​ർ​മ​യി​ല്ലാ​തെ ആ​കു​മ്പോ​ഴും പ​ഴ​യ കാ​ല​ത്തിന്‍റെ നൂ​റു​നൂ​റ് ഓ​ർ​മ​ക​ളാ​യി​രു​ന്നു അ​വ​ർ​ക്ക് -എന്‍റെ​യും കൂ​ടി​യാ​യ വ​ല്യു​മ്മ​ക്ക്.

‘ഹ​സ്ബീ റ​ബ്ബീ’ താ​രാ​ട്ടു​പാ​ടി രാ​വേ​റെ ചെ​ന്നി​ട്ടും ഉ​റ​ങ്ങാ​തെ കി​ട​ന്ന​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു​പോ​യി​ട്ടു​ണ്ട്. ‘ഇ​നി​യൊ​ന്നു​റ​ങ്ങെന്‍റെ വ​ല്യു​മ്മാ...’. 
ഇ​ന്നി​പ്പോ, നി​രാ​ശ​യോ​ടെ, നോ​വോ​ടെ, നി​സ്സം​ഗ​ത​യോ​ടെ എ​നി​ക്കൊ​രാ​ശ​യു​ണ്ട്... ഉ​ണ​ർ​ച്ച​യി​ല്ലാ​ത്ത ആ ​ഉ​റ​ക്ക​ത്തിന്‍റെ ഏ​തെ​ങ്കി​ലു​മാ​ഴ​ത്തി​ൽ വെ​ച്ച് ഇ​തൊ​ന്നു വാ​യി​ച്ചു കേ​ൾ​പ്പി​ക്ക​ണം. ‘നോ​ക്കി​യേ വ​ല്യു​മ്മ​യെ​ക്കു​റി​ച്ച് എ​ഴു​തി​യ​താ’ എ​ന്നു​പ​റ​യു​മ്പോ​ഴു​ള്ള അ​ല​സ​മാ​യ ആ ​അ​ട​ക്കി​ച്ചി​രി​യൊ​ന്നു കാ​ണാ​ൻ...

Loading...
COMMENTS