ഈ ചിത്രങ്ങൾ പറയും; കൊല്ലരുത് പശ്ചിമഘട്ട മലനിരകളെ

22:22 PM
05/04/2018
malamuzhakki
ഫോട്ടോഗ്രാഫർമാർ കോഴിക്കോട് ആർട് ഗാലറിയിൽ പ്രദർശിപ്പിച്ച തങ്ങളുടെ ചിത്രങ്ങൾക്കൊപ്പം

കോ​ഴി​ക്കോ​ട്: യാ​ത്ര​ക​ൾ മാ​ന​സി​കോ​ല്ലാ​സ​ത്തി​നു മാ​ത്ര​മ​ല്ല, ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് കൗ​തു​ക​ത്തി​നോ ആ​ത്മ​ സം​തൃ​പ്തി​ക്കോ വേ​ണ്ടി മാ​ത്ര​വു​മ​ല്ല. ഓ​രോ യാ​ത്ര​ക്കും ഓ​രോ പ്ര​കൃ​തി ചി​ത്ര​ങ്ങ​ൾ​ക്കും ഒ​രു സാ​മൂ​ഹി​ക​ദൗ​ത്യം നി​ർ​വ​ഹി​ക്കാ​നു​ണ്ടാ​വും. പ്ര​കൃ​തി സം​ര​ക്ഷ​ണ​മെ​ന്ന ആ ​ദൗ​ത്യ​വു​മാ​യി പ​ക​ർ​ത്തി​യ ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് യ​ങ് നാ​ചു​റ​ലി​സ്​​റ്റ്​​സ്​ കേ​ര​ള (എ​ൻ.​വൈ.​കെ) എ​ന്ന യു​വ​കൂ​ട്ടാ​യ്മ. 

malamuzhakki
കോഴിക്കോട് ഡി.എഫ്.ഒ. പി. ധനേഷ് കുമാർ ചിത്രങ്ങൾ കാണുന്നു
 

മ​ല​മു​ഴ​ക്കി എ​ന്ന പേ​രി​ൽ ആ​ർ​ട്ട്ഗാ​ല​റി​യി​ൽ തു​ട​ങ്ങി​യ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ്ര​കൃ​തി സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ​ത്തി​ൽ ത​ൽ​പ​ര​രാ​യ, വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി​യി​ലൂ​ടെ കൂ​ട്ടു​ചേ​ർ​ന്ന എ​ട്ടു​പേ​രാ​ണു​ള്ള​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ പി.​എം മ​നോ​ജ്, അ​ഭി​ഷേ​ക് സി.​ജ​യ​പ്ര​കാ​ശ്, കോ​ഴി​ക്കോ​ട്ടു​കാ​രാ​യ കെ.​സ​ലീ​ഷ് കു​മാ​ർ, അ​ഭി​ജി​ത് എ​സ് ബാ​ബു, കെ.​വി ഐ​ശ്വ​ര്യ, മ​ല​പ്പു​റ​ത്തു​കാ​രാ​യ സ​ഞ്ജ​യ് ചേ​മ​ത്ത്, ബ​ർ​ണാ​ഡ് എം.​ത​മ്പാ​ൻ, ക​ണ്ണൂ​ർ സ്വ​ദേ​ശി എം.​എ യ​ദു​മോ​ൻ എ​ന്നി​വ​രാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​നു പി​ന്നി​ൽ.

malamuzhakki

പ​ശ്ചി​മ​ഘ​ട്ട​ത്തി​​െൻറ കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി പ​ക​ർ​ത്തി​യ 130 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ത്. ഇ​ര​പി​ടി​ക്കു​ന്ന ക​ടു​വ​യും ഇ​ണ​ചേ​രു​ന്ന ത​വ​ള​ക​ളും നീ​ല​ക്കാ​ള​യും ചി​ന്നാ​റി​ൽ മാ​ത്ര​മു​ള്ള ചാ​മ്പ​ൽ മ​ല​യ​ണ്ണാ​നും വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന കാ​തി​ല​ക്ക​ഴു​ക​നും മു​ല​പ്പാ​ൽ കു​ടി​ക്കു​ന്ന കു​ര​ങ്ങ​നും വേ​ഴാ​മ്പ​ലു​ക​ളും പീ​ലി വി​ട​ർ​ത്തി​യാ​ടു​ന്ന മ​യി​ലും കു​പ്പി​വെ​ള്ളം കൊ​ണ്ട് ദാ​ഹം തീ​ർ​ക്കു​ന്ന കു​ര​ങ്ങ​നും പു​ള്ളി​മാ​നി​​െൻറ സ്നേ​ഹ​പ്ര​ക​ട​ന​വും വെ​ള്ള​ത്തി​ൽ നി​ന്ന് ത​ല​പൊ​ക്കി നോ​ക്കു​ന്ന ത​വ​ള​യു​മെ​ല്ലാം ചി​ത്ര​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.  

ചി​ല​ന്തി, ഈ​ച്ച, തൊ​ഴു​ക​യ്യ​ൻ പ്രാ​ണി, ഉ​റു​മ്പ് തു​ട​ങ്ങി​യ ചി​ര​പ​രി​ചി​ത ജീ​വി​ക​ളു​ടെ മാ​ക്രോ ചി​ത്ര​ങ്ങ​ളും ആ​ന​മ​ല ടൈ​ഗ​ർ റി​സ​ർ​വ് ഉ​ൾ​െ​പ്പ​ടെ​യു​ള്ള പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന മ​നോ​ജ് ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് ഫോ​ട്ടോ​ഗ്ര​ഫി​യി​ലേ​ക്കും യാ​ത്ര​യി​ലേ​ക്കും തി​രി​ഞ്ഞ​ത്. അ​ഭി​ഷേ​ക് ഫാ​ഷ​ൻ ഫോ​ട്ടോ​ഗ്ര​ഫി െച​യ്യു​ന്നു. കൂ​ട്ട​ത്തി​ലെ മ​റ്റു​ള്ള​വ​ർ ഫോ​ട്ടോ​ഗ്ര​ഫി​യു​ൾ​െ​പ്പ​ടെ പ​ഠി​ക്കു​ന്ന​വ​രാ​ണ്. എ​ൻ.​വൈ.​കെ​യു​ടെ ആ​ദ്യ​പ്ര​ദ​ർ​ശ​ന​മാ​ണി​ത്. ഏ​പ്രി​ൽ എ​ട്ടി​ന് സ​മാ​പി​ക്കും. 

Loading...
COMMENTS