Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightതെരുവി​ൽ നൂർജഹാന്‍റെ...

തെരുവി​ൽ നൂർജഹാന്‍റെ പോരാട്ടം പൊന്നുമോൾക്ക്​ വേണ്ടി  

text_fields
bookmark_border
noorjahan
cancel

പത്താം വയസിലാണ്​ നൂർജഹാന്​ കനത്ത പനി വന്നത്​, രണ്ടാഴ്​ച്ചകളോളം ആശുപത്രികളിൽ കിടന്നു. പനി വിട്ട്​ മാറാതെ കുറേ നാളുകൾ, പനിയിൽ നിന്ന്​ നേരിയ രീതിയിൽ ശമനം വന്നപ്പോൾ അത്​ നേരെ പിള്ളവാതമായി മാറി. പിന്നെ അരക്ക്​ താഴെ തളർന്ന്​ കുറച്ചു നാൾ കിടത്തത്തിലായിരുന്നു. ശരീരം തളർന്നിട്ടും വിധിയോട്​ പൊരുതി മുന്നേറുകയാണ്​ സ്വന്തം മകൾക്കു​ വേണ്ടി നൂർജഹാൻ’. 

കാഞ്ഞങ്ങാട്​ ആവിക്കരയിലെ നൂർജഹാന്​ ജീവിതം ഒരു പോരാട്ടമാണ്​. കഴിയുന്ന ​ജോലികളെല്ലാം ചെയ്യും. രണ്ട്​ കാലുകൾ തളർന്നു പോയെങ്കിലും മകളുടെ പഠനത്തിനു​ വേണ്ടി കാഞ്ഞങ്ങാ​േട്ടയും മറ്റു വീടുകളിലും പോയി സഹായിക്കും. വീട്ടുകാർ എന്തെങ്കിലും സഹായിച്ചാൽ അത്​ വാങ്ങിക്കും. തെരുവിൽ തനിക്ക്​ ചെയ്യാൻ പറ്റുന്ന ജോലികളെല്ലാം ചെയ്യും. വേളാങ്കണ്ണിയിൽ പ്ലസ്​ടു പഠനം പൂർത്തിയാക്കിയിരിക്കുകയാണ്​ മകൾ ജമീല. അവിടെ ക്വാർ​േട്ടഴ്​സിലാണ്​ മകൾ താമസിക്കുന്നത്​. കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ എ​ന്‍റെ മോൾക്ക്​ ജോലി കിട്ടുമെന്നും അപ്പോൾ എന്‍റെ എല്ലാ പ്രശ്​നങ്ങളും തീരുമെന്നും കരഞ്ഞു കൊണ്ട്​ നൂർജഹാൻ പറഞ്ഞു. 

45 വർഷം മുമ്പാണ്​ നൂർജഹാനും കുടുംബവും കാസർകോട്​ ജില്ലയിലെത്തുന്നത്​. ആദ്യ നാളുകളിൽ ഒരു പലകയിൽ ടയറുകൾ ഫിറ്റ്​ ചെയ്​ത്​ ഭർത്താവ്​ കയറിട്ട്​ വലിച്ച്​ കൊണ്ടു ​പോകുമായിരുന്നു. പത്ത്​ വർഷങ്ങൾക്ക്​ മുമ്പ്​ ഭർത്താവ്​ ഇബ്രാഹിം മരിച്ച്​ പോയി. ഭർത്താവ്​ മണരപ്പെട്ടതോട്​ കൂടിയാണ്​ നൂർജഹാൻ ഏകയാവുന്നത്​. കാഞ്ഞങ്ങാ​െട്ട ആവിക്കരയിലാണ്​ നൂർജഹാന്‍റെ താമസം​. കാലിൽ ചുറ്റും ടയറി​ന്‍റെ ട്യൂബ്​ കൊണ്ടും ചാക്ക്​ കൊണ്ടും മറച്ചിരിക്കുകയാണ്​. ഇഴഞ്ഞ്​ ഇഴഞ്ഞ്​ നടക്കുന്നത്​ കൊണ്ടു തന്നെ കാലിലും മറ്റും മുറിവ്​ വന്ന് തൊലി പൊട്ടി വ്രണം വന്നിരുന്നു. അതിന്​ ശേഷമാണ്​ കാല്​ മുഴുവനായി ട്യൂബ്​ കൊണ്ടും ചാക്ക്​ കൊണ്ടും മറച്ചത്​. 

ആവിക്കരയിലെ ക്വാർ​േട്ടഴ്​സിൽ ഒറ്റക്ക്​ താമസിക്കുന്നത്​ കൊണ്ട്​ തന്നെ ഭക്ഷണങ്ങളും മറ്റും നല്ലവരായ അയൽവാസികളും മറ്റു പള്ളികളിൽ നിന്നുമാണ്​ എത്തിക്കുന്നത്​. നഗരത്തിലൂടെ രണ്ട്​ കൈകളും നിലത്ത്​ കുത്തി കാലുകൾ നിലത്തിട്ടിഴച്ച്​ പോകുന്നത്​ കണ്ടാൽ ആരുടെയും മനസലിഞ്ഞ്​ പോകും. രാവിലെ എട്ട്​ മണിക്ക്​ ക്വാർ​േട്ടഴ്​സിൽ നിന്ന്​ പുറത്തിറങ്ങുന്ന നൂർജഹാൻ രാത്രി വൈകീട്ടാണ്​ ക്വാർ​േട്ടഴ്​സിലേക്കെത്തുന്നത്​. ജില്ലയിലെ തന്നെ പല സ്​ഥലങ്ങളിലും ഇഴഞ്ഞ്​ ഇഴഞ്ഞ്​ കൊണ്ടെത്തും. യാത്ര ചെയ്യുന്ന സമയത്ത്​ ബസിൽ കയറാനും ഇറങ്ങാനുമൊക്കെ കൂടെയുള്ളവർ സഹായിക്കും. 

പരിചക്കാരായ അയൽവാസികളുടെ ഫോണിൽ നിന്ന്​ ഇടവിട്ട ദിവസങ്ങളിൽ മകളെ വിളിക്കും. മകളുടെ കാര്യങ്ങളൊക്കെ തന്നെ അന്വേഷിക്കും. മകളെ വിട്ട്​ നിൽക്കുന്നുണ്ടെങ്കിലും ഫോണിലൂടെ സംസാരിച്ച്​ വേദനകൾ പങ്കുവെക്കുന്നത്​ കൊണ്ട്​ തന്നെ മനസിൽ തികഞ്ഞ സന്തോഷമുണ്ടെന്ന്​ നൂർജഹാൻ പറയുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsWorld Mother's DayNoor JahanHandicapped MomUdmaLifestyle News
News Summary - World Mother's Day: Handicapped Mom Noor Jahan in Udma Living For Her Daughter -Lifestyle News
Next Story