Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightപിച്ചവെക്കാൻ...

പിച്ചവെക്കാൻ പഠിപ്പിച്ച ഫ്രൻഡ്സ്

text_fields
bookmark_border
Vyshakh at Ground
cancel
camera_alt??????? ??????????????????

ഏ​ഴാം ക്ലാ​സ്​ ക​ഴി​ഞ്ഞ്​ പ​യ്യോ​ളി ജൂ​നി​യ​ർ ടെ​ക്​​നി​ക​ളി​ലാ​ണ്​ എ​ട്ടാം ക്ലാ​സി​ൽ ചേ​ർ​ന്ന​ത്. ഒാ​ണ​ ത്തി​ന്​ പൂ​ട്ടി​യ​തോ​ടെ ഞാ​ൻ കാ​യ​ണ്ണ​യി​ലെ മൂ​ത്ത​മ്മ​യ​ു​ടെ (അ​മ്മ​യു​ടെ ചേ​ച്ചി) വീ​ട്ടി​ലേ​ക്ക്​ പോ ​യി. അ​വി​ടെ​യാ​കു​േ​മ്പാ​ൾ ക​ളി​ക്കാ​നൊ​ക്കെ സു​ഖാ. അ​വി​ടെ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ച്ച്​ ന​ട​ക്കു​േ​മ്പ ാ​ഴാ​ണ്​ കോ​ഴി​ക്കോ​ട്​ ജൂ​നി​യ​ർ ഫു​​ട്​​ബാ​ളി​െ​ൻ​റ സെ​ല​ക്​​ഷ​നു​ണ്ടെ​ന്ന്​ അ​റി​യു​ന്ന​ത്. അ​വി​ട​ ന്ന്​ എ​െ​ൻ​റ വീ​ട്ടി​ലേ​ക്ക്​ വ​ന്നി​ട്ട്​ പി​റ്റേ​ന്നു​വേ​ണം കോ​ഴി​ക്കോ​ട്​ പോ​കാ​ൻ. അ​ങ്ങ​നെ എ​ന്നെ വീ​ട്ടി​ൽ കൊ​ണ്ടാ​ക്കാ​നാ​യി ഞാ​നും ഏ​ട്ട​നും ശ്രീ​രാ​ജും (മൂ​ത്ത​മ്മ​യു​ടെ മ​ക​ൻ) ബൈ​ക്കി​ൽ വ​രു​േ​മ്പാ​ ൾ പേ​രാ​​​മ്പ്ര ടൗ​ൺ എ​ത്തു​ന്ന​തി​നു​മു​മ്പ്​ ക​ക്കാ​ട്​ പ​ള്ളി​യെ​ന്ന സ്ഥ​ല​മു​ണ്ട്​ ന​ല്ല വ​ള​വാ​ണ​വി​ ടെ. കു​റ്റ്യാ​ടി​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​േ​ട്ട​ക്ക്​ വ​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ആ ​വ​ള​വി​ൽ ഒ​ന്ന് ​ വീ​ശി​യെ​ടു​ത്തു. ബ​സ്​ വ​ന്ന്​ ബൈ​ക്കി​െ​ൻ​റ ക്രാ​ഷ്​​കാ​ർ​ഡി​ൽ ജ​സ്​​റ്റ്​ ഒ​ന്ന്​ ത​ട്ടി. അ​പ്പോ​ഴേ​ക ്കും നി​യ​ന്ത്ര​ണം​തെ​റ്റി ബൈ​ക്ക്​ സ്​​കി​ഡാ​യി. ഏ​ട്ട​ൻ കൊ​ള്ളി​െ​ൻ​റ (ക​യ്യാ​ല) സൈ​ഡി​ലേ​ക്കും ഞാ​ൻ ബ​സി ​െ​ൻ​റ അ​ടി​യി​ലേ​ക്കും തെ​റി​ച്ചു​വീ​ണു. ബ​സി​െ​ൻ​റ ബാ​ക്ക്​ വീ​ൽ കാ​ലി​ൽ ക​യ​റി​യി​റ​ങ്ങി, കാ​ല​ര​ഞ്ഞു​പ ോ​യി. ആ​ദ്യം ക​ല്ലോ​ട്​ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട്​ കോ​ഴി​േ​ക്കാ​ട്​ ബേ​ബി​യി​ലും ​െകാ​ണ്ടു​പോ​യി. അ​വി​ടെ​വെ​ച്ച് വ​ല​തു​കാ​ൽ​ മു​റി​ച്ചു. ഇ​ട​തു​കാ​ലി​ൽ ക​മ്പി​യി​ടു​ക​യും ചെ​യ്​​തു.

< img alt="" class="media-element file-default" data-fid="253221" data-media-element="1" src="https://www.madhyamam.com/sites/default/files/Vyshakh-Photoo.jpg" typeof="foaf:Image" />

കാ​ല്​ മു​റി​ച്ച​തൊ​ക്കെ പി​ന്നെ കു ​റ​ച്ച്​ ദി​വ​സം ക​ഴി​ഞ്ഞാ ഞാ​ൻ​ അ​റി​യു​ന്നേ. കാ​ൽ​ മു​റി​ച്ചു​ക​ള​ഞ്ഞാ​ലും ന​മ്മ​ക്ക്​ ഇ​ങ്ങ​നെ കാ​ലു​ള്ള​തു​പോ​ലെ ഫീ​ൽ ചെ​യ്യും. എ​നി​​ക്ക​ി​പ്പോ​ഴും തോ​ന്നും കാ​ല്​ അ​വി​ടെ​യു​ള്ള​താ​യി​ട്ട്. ഒ​രു വൈ​ബ്രേ​ഷ​ൻ പോ​ലെ അ​വി​ടെ​യു​ണ്ടാ​കും. കാ​ല്​ മു​റി​ച്ച്​ ​ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​േ​മ്പാ​ൾ മു​റി​ച്ച കാ​ലി​െ​ൻ​റ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വേ​ദ​ന​യു​ള്ള​തു​പോ​ലെ ഫീ​ലി​ങ്​​ ഉ​ണ്ടാ​കും. ര​ണ്ട്​ കാ​ലും മൊ​ത്തം പൊ​തി​ഞ്ഞ്​ കെ​ട്ടി​വെ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ത​ല​പൊ​ന്തി​ച്ച്​ നോ​ക്കാ​നാ​വൂ​ല. കാ​ലു​ണ്ടോ, ഇ​ല്ല​യോ എ​ന്താ സം​ഭ​വ​മെ​ന്നൊ​​ന്നും. എ​നി​ക്ക്​ വ​ല​ത്തേ​ക്കാ​ല്​ നോ​വു​ന്ന​പോ​ലെ തോ​ന്നി​യ​പ്പോ ഞാ​ൻ എ​െ​ൻ​റ അ​ടു​ത്തി​രു​ന്ന മൂ​ത്ത​ച്ഛ​നോ​ട്​ (അ​ച്ഛ​െ​ൻ​റ ഏ​ട്ട​ൻ) പ​റ​ഞ്ഞു. കാ​ല്​ വേ​ദ​ന​യാ​കു​ന്നു, ഉ​​ഴി​ഞ്ഞു (ത​ട​വി) താ ​എ​ന്ന്. മൂ​ത്ത​ച്ഛ​ൻ ഇ​ട​ത്തേ​കാ​ലി​െ​ൻ​റ വി​ര​ലി​ൽ മെ​ല്ലെ, മെ​ല്ലെ ത​ട​വി ത​ന്നു. എ​നി​ക്കാ​ണെ​ങ്കി​ൽ വ​ല​ത്തേ കാ​ല്​ വേ​ദ​ന​യാ​കു​ന്ന ഫീ​ലി​ങ്ങാ​ണു​ള്ള​ത്. ഇ​ല്ലാ​ത്ത കാ​ല്​ ഉ​ള്ള​തു​പോ​ലെ തോ​ന്നു​േ​മ്പാ, ആ ​കാ​ലി​ൽ​നി​ന്ന്​ ഭ​യ​ങ്ക​ര വേ​ദ​ന​യാ​യി​രി​ക്കും. ചി​ല​പ്പോ​ൾ ന​മ്മ​ളെ തോ​ന്ന​ലാ​യി​രി​ക്കും അ​ത്. ഞാ​ൻ മൂ​ത്ത​ച്ഛ​നോ​ട്​ വ​ല​ത്തേ കാ​ലാ​ണ്​ വേ​ദ​നി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞു.​

മൂ​ത്ത​ച്ഛ​ൻ ക​ര​ഞ്ഞോ​ണ്ട് ക​ണ്ണും തു​ട​ച്ച്​ പു​റ​ത്തേ​ക്ക്​​ പോ​യി. അ​ന്നേ​ര​മാ​ണ്​ ഞാ​ൻ കൈ​കൊ​ണ്ട്​ മെ​ല്ലെ കാ​ല്​ ത​പ്പി​നോ​ക്കി​യ​ത്, ഒ​രു​സ്ഥ​ല​ത്തെ​ത്തി​യ​​പ്പോ​ൾ കൈ​യ​ങ്ങ്​ വീ​ണു​പോ​യി. കാ​ല്​ ഇ​നി​യി​ല്ലെ​ന്ന്​ അ​റി​യു​ന്ന​ത്​ അ​ന്നേ​ര​മാ​ണ്. കു​റ​ച്ച്​ സ​ങ്ക​ട​മു​ണ്ടാ​യി​രു​ന്നു. ക​ളി​ക്കാ​ൻ പ​റ്റൂ​ല​ല്ലോ എ​ന്നൊ​ക്കെ ഒാ​ർ​ത്ത്. മി​ലി​ട്ട​റി​യി​ൽ പോ​ണം, അ​ല്ലേ​ൽ ന​ല്ലൊ​രു ക​ളി​ക്കാ​ര​നാ​ക​ണ​മെ​ന്നൊ​ക്കെ​യാ​യി​രു​ന്നു അ​ന്ന്​ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. അ​ത്​ ര​ണ്ടും ന​ട​ക്കൂ​ലാ​ന്ന്​ എ​ന്ന തോ​ന്ന​ലാ​യി​രു​ന്നു കു​റ​ച്ച്​ കാ​ലം വേ​ദ​നി​പ്പി​ച്ച​ത്. ഇ​ട​ത്തേ കാ​ലി​ന്​ ന​ല്ല പ​രി​ക്കു​ണ്ടാ​യ​തോ​ടെ ഇ​നി ന​ട​ക്കാ​നൊ​ന്നും പ​റ്റൂ​ലാ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​ഞ്ഞി​രു​ന്നു. ഇ​ട​ത്തേ കാ​ല്​ നി​ല​ത്ത്​ കു​ത്തു​േ​മ്പാ ഇ​ട​ത്തോ​ട്ടും വ​ല​ത്തോ​ട്ടും ആ​ടു​മാ​യി​രു​ന്നു. കാ​ലി​ലെ മ​സി​ലി​ന്​ പ​വ​ർ കു​റ​വാ​ണെ​ന്നൊ​ക്കെ പ​റ​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ ബേ​ബി​യി​ൽ​നി​ന്ന്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റി. അ​വി​ടെ​പ്പോ​യി ഒ​രു മാ​സ​ത്തോ​ളം ഫി​സി​യോ തെ​റ​പ്പി​യൊ​െ​ക്ക ചെ​യ്​​തു. അ​ത്​ പ​വ​റാ​ക്കി​യെ​ടു​ത്തു. ക്ര​ച്ച​സൊ​ക്കെ ഉ​പ​യോ​ഗി​ച്ച്​ ന​ട​ക്കാ​നൊ​ക്കെ തു​ട​ങ്ങി.

ചി​കി​ത്സ​യൊ​ക്കെ ക​ഴി​ഞ്ഞ്​ വീ​ട്ടി​ലെ​ത്തി​യ നേ​രം ​തൊ​ട്ട്​ പി​ന്നെ ഫ്ര​ൻ​ഡ്​​സാ​യി​രു​ന്നു എ​ല്ലാ​ത്തി​നു​മു​ണ്ടാ​യി​രു​ന്ന​ത്. അ​വ​രു​ടെ തോ​ളി​ലൊ​െ​ക താ​ങ്ങി​ത്ത​ന്നെ​യാ​ണ്​ വീ​ണ്ടും ന​ട​ക്കാ​നൊ​ക്കെ പ​ഠി​ച്ച​ത്. അ​വ​ര്​ രാ​വി​ലെ വീ​ട്ടി​ൽ വ​രും, സ്​​കൂ​ളി​ൽ പോ​കു​ന്ന​ത്​ വ​രെ ഒ​പ്പ​മു​ണ്ടാ​കും. വൈ​കു​ന്നേ​രം സ്​​കൂ​ൾ വി​ട്ട്​ ഇ​ങ്ങോ​ട്ട്​ വ​രും ​രാ​ത്രി​യി​ലെ തി​രി​ച്ചു​പോ​കൂ. കി​ട​ക്ക​യി​ലി​രു​ന്ന്​ ത​ന്നെ ചെ​സും കാ​ര​ം​സു​മൊ​ക്കെ ഞ​ങ്ങ​ൾ ക​ളി​ക്കു​മാ​യി​രു​ന്നു. പി​ന്നെ വീ​ൽ​ചെ​യ​ർ കി​ട്ടി​യ സ​മ​യ​ത്ത്​ അ​തി​ലി​രു​ന്നി​ട്ട്​ ഷ​ട്ട്​​ൽ​ബാ​റ്റും ക്രി​ക്ക​റ്റു​മൊ​ക്കെ ക​ളി​ച്ചു​തു​ട​ങ്ങി. കൂ​ട്ടു​കാ​രും അ​വ​രു​ടെ ക​ളി​യൊ​ക്കെ എ​െ​ൻ​റ വീ​ട്ടി​ലേ​ക്ക്​ മാ​റ്റി. ഫു​ൾ​ടൈം എ​ല്ലാ​രും വീ​ട്ടി​ൽ ത​ന്നെ​യാ​യി. വീ​ട്ടു​കാ​രും ക​ട്ട സ​പ്പോ​ർ​ട്ടാ​യി​രു​ന്നു. ക​ളി​ക്കാ​ൻ പോ​കാ​നി​റ​ങ്ങു​േ​മ്പാ​വേ​ണ്ടാ​ന്ന്​ ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ല. അ​ടു​ത്ത വ​ർ​ഷം തൊ​ട്ടാ​ണ്​ പി​ന്നെ സ്​​കൂ​ളി​ൽ പോ​യി തു​ട​ങ്ങി​യ​ത്. ഒാ​േ​ട്ടാ​റി​ക്ഷ​യി​ൽ വ​ന്നി​റ​ങ്ങി​യി​ട്ട്​ ക്ര​ച്ച​സ്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ ക്ലാ​സി​ലേ​ക്ക്​ പോ​വു​ക. അ​ങ്ങ​നെ വീ​ണ്ടും ആ​ക്​​ടീ​വാ​യി വ​രു​േ​മ്പാ​ഴാ​ണ്​ സ്​​കൂ​ളി​ൽ സ്​​േ​പാ​ർ​ട്​​സ്​ ഡേ ​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം വ​രെ ഹൈ​ജം​പി​ലും, ലോ​ങ്​​ജം​പി​ലു​മൊ​ക്കെ പ​െ​ങ്ക​ടു​ത്തി​രു​ന്നു. മ​ത്സ​രം തു​ട​ങ്ങി​യ​പ്പോ​ൾ പ​െ​ങ്ക​ടു​ക്കാ​നാ​കാ​തെ അ​ത്​ ക​ണ്ടി​രി​ക്കാ​ൻ പ​റ്റി​യി​ല്ല. ഞാ​ൻ പെ​െ​ട്ട​ന്ന്​ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി, അ​പ്പോ ഫ്ര​ൻ​ഡ്​​സും കൂ​ടെ വ​ന്നു. കാ​ല്​ ന​ഷ്​​ട​പ്പെ​ടു​ന്ന​തി​നു​മു​െ​മ്പാ​ക്കെ ഞാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സൈ​ക്കി​ൾ ആ​രും കാ​ണാ​െ​ത വീ​ണ്ടും എ​ടു​ത്ത്​ ഒാ​ടി​ക്കാ​ൻ ശ്ര​മി​ച്ചു. അ​ങ്ങ​നെ സൈ​ക്കി​ളും ഞാ​നും വീ​ണു, ഇ​ട​തു​കാ​ലി​െ​ൻ​റ മു​ട്ട്​ പാ​റ​യി​ലി​ടി​ച്ച്​ എ​ല്ല്​ പൊ​ട്ടി. വീ​ണ്ടും ര​ണ്ടു​മാ​സ​ത്തോ​ളം പ്ലാ​സ്​​റ്റ​റി​ട്ട്​ കി​ട​ന്നു.

ഞ​ങ്ങ​ളു​ടെ കൂ​ടെ ക​ളി​ച്ചു​ന​ട​ന്ന സ​മ​യ​ത്താ​ണ്​ ഒാ​ൻ​ക്ക്​ അ​ങ്ങ​നെ ഒ​ന്ന്​ പ​റ്റി​യ​ത്. ഒ​രി​ക്ക​ലും അ​ത്​ അ​ക്​​സ​പ്​​റ്റ്​ ചെ​യ്യാ​ൻ പ​റ്റി​യി​ല്ലാ​യി​രു​ന്നു.​പ​ക്ഷേ, അ​വ​ൻ മാ​സാ​യി​ട്ട്​ ത​ന്നെ തി​രി​ച്ചു​വ​ന്നു . പ​റ​യു​ന്ന​ത്​ അ​ച്ഛ​െ​ൻ​റ അ​നി​യ​െ​ൻ​റ മ​ക​നും സു​ഹൃ​ത്തു​മാ​യ ആ​ന​ന്ദ്​ . അ​ന്ന്​ ഒാ​നെ കാ​ണാ​ൻ വ​രു​ന്ന​വ​ർ ഒാ​ന്​ ന​ൽ​കി​യ​ത് സ​ഹ​താ​പ​പൂ​ർ​ണ​മാ​യ​ ഒ​രു നെ​ഗ​റ്റി​വ്​ പ​രി​ഗ​ണ​ന​യാ​യി​രു​ന്നു. അ​തൊ​ഴി​വാ​ക്കാ​ൻ ഞ​ങ്ങ​ൾ അ​വ​നെ അ​ങ്ങ്​ കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​മാ​യി​രു​ന്നു. വീ​ൽ​ചെ​യ​റി​ൽ ഇ​രി​ക്കാ​ൻ തു​ട​ങ്ങി​യ മു​ത​ൽ അ​വ​ൻ എ​ല്ലാ ‘അ​ല​മ്പും’ ക​ളി​ക്കാ​ൻ തു​ട​ങ്ങി. അ​പ​ക​ട​ത്തി​നു​മു​മ്പ്​ ഞ​ങ്ങ​ളു​മാ​യി അ​വ​നെ​ങ്ങ​നെ​യാ​യി​രു​ന്നോ, അ​തു​പോ​ലെ​യാ​ണ്​ ഒാ​നെ ഞ​ങ്ങ​ൾ ഇ​പ്പോ​ഴും കാ​ണു​ന്ന​ത്. ആ​ക്​​സി​ഡ​ൻ​റി​ന്​ ശേ​ഷം മ​റ്റൊ​രു വൈ​ശാ​ഖ്​ ആ​ണ്.

vyshakh with friends

വീ​ണ്ടും ക​ളി​ക്കാ​ൻ പ​ഠി​ച്ചു
പ്ലാ​സ്​​റ്റ​ർ അ​ഴി​ച്ച​ശേ​ഷം ഞാ​ൻ അ​വ​രോ​ട്​ പ​റ​ഞ്ഞു എ​നി​ക്ക്​ ​ൈസ​ക്കി​ൾ പ​ഠി​ക്ക​ണ​മെ​ന്ന്. അ​ങ്ങ​നെ ര​ണ്ടാ​മ​തും അ​വ​രെ​ന്നെ സൈ​ക്കി​ൾ ച​വി​ട്ടാ​ൻ പ​ഠി​പ്പി​ച്ചു. നീ​ന്ത​ലു​ൾ​െ​പ്പ​ടെ മി​ക്ക​തും​വീ​ണ്ടും പ​ഠി​ച്ചു. ഫോ​ർ​വീ​ൽ ​ഡ്രൈ​വി​ങ്​ പ​ഠി​ച്ചു. സാ​ഹ​സി​ക​മാ​യ യാ​ത്ര​ക​ളാ​ണ്​ കൂ​ടു​ത​ൽ ഇ​ഷ്​​ടം. ഏ​ത്​ വ​ലി​യ മ​ല​യു​ടെ മു​ക​ളി​ലും ക​യ​റ​ണ​മെ​ന്നാ​ണ്​ എ​െ​ൻ​റ സ്വ​പ്​​നം. എ​വി​​ടെ പോ​വ​ണ​മെ​ന്ന്​ പ​റ​ഞ്ഞാ​ലും ഫ്ര​ൻ​ഡ്​​സ്​ ഉ​ണ്ടാ​വും. നാ​ട്ടി​ൽ ഫാ​ൽ​ക്ക​ൺ​സ്​ എ​ന്ന്​ പ​റ​ഞ്ഞൊ​രു ക്ല​ബു​ണ്ട്. അ​തി​െ​ൻ​റ എ​ല്ലാ പ​രി​പാ​ടി​ക്കും സ​ജീ​വ​മാ​യി​ട്ടു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട്​ കു​റെ ​ഫ്ര​ൻ​ഡ്​​സ്​ ഒ​പ്പം എ​പ്പോ​ഴു​മു​ണ്ടാ​വും. ലാ​ലു, ലി​പി​ൻ, വി​ഷ്​​ണു, റി​ഷി, ആ​ന​ന്ദ്, വി​പി​ൻ അ​ങ്ങ​നെ കു​റേ പേ​ർ.

ഫു​ട്​​ബാ​ൾ
എ​നി​ക്ക്​ ചെ​റു​പ്പം മു​ത​ലെ ഏ​റ്റ​വും ഇ​ഷ്​​ടം ഫു​ട്​​ബാ​ളാ​യി​രു​ന്നു. ആ​ക്​​സി​ഡ​ൻ​റ്​ പ​റ്റി​യ ശേ​ഷം വീ​ൽ ചെ​യ​റി​ൽ ഇ​രു​ന്നൊ​ക്കെ ത​ന്നെ ചെ​റു​താ​യി​ട്ട്​ ക​ളി​തു​ട​ങ്ങി. കാ​ൽ വെ​ച്ച്​ തു​ട​ങ്ങി​യ​ശേ​ഷം പ​ല​ത​രം ക​ളി​ക​ളും ക​ളി​ക്കാ​ൻ ശ്ര​മി​ച്ചു​തു​ട​ങ്ങി. വോ​ളി​ബാ​ളൊ​ക്കെ ക​ളി​ക്കു​മാ​യി​രു​ന്നു. വേ​റെ എ​ന്ത്​ ക​ളി​ച്ചാ​ലും ഫു​ട്​​ബാ​ൾ ക​ളി​ക്ക​ു​േ​മ്പാ കി​ട്ടു​ന്ന ആ ​ഒ​രു ഫീ​ലി​ങ്ങി​ല്ലേ അ​ത്​ കി​ട്ടൂ​ല. ഫു​ട്​​ബാ​ൾ ക​ളി​ക്ക​ണ​മെ​ന്ന്​ ത​ന്നെ​യാ​യി​രു​ന്നു. പ​ക്ഷേ, ഇ​ത​ങ്ങ​നെ ക​ളി​ക്കു​മെ​ന്നൊ​രു ​െഎ​ഡി​യ ഇ​ല്ല​ല്ലോ. കാ​ല്​ ത​ന്നെ വേ​ണ്ടേ ക​ളി​ക്കാ​ൻ.​അ​രീ​ക്കു​ഴി എ​ന്നൊ​രു മ​ല​യു​ണ്ട്, അ​തി​െ​ൻ​റ മു​ക​ളി​ലാ​ണ്​ ഫു​ട്​​ബാ​ൾ ക​ളി ന​ട​ക്കു​ന്ന​ത്. അ​വി​ടെ​പ്പോ​യി ഞാ​നി​ങ്ങ​നെ ക്ര​ച്ച​സി​ൻ​മേ​ൽ​ നി​ന്ന്​ കു​റേ​നേ​രം അ​വ​ർ ക​ളി​ക്കു​ന്ന​തൊ​ക്കെ നോ​ക്കി​നി​ൽ​ക്കും. പി​ന്നെ വെ​റു​തെ പ​ന്തൊ​ക്കെ ത​ട്ടി​നോ​ക്കി. ക്ര​ച്ച​സി​െ​ൻ​റ മു​ക​ളി​ൽ കു​റ​ച്ച്​ മൂ​വ്​ ചെ​യ്യാ​ൻ പ​റ്റി​യാ​ൽ ഇ​ത്​ ക​ളി​ക്കാ​ൻ പ​റ്റു​മെ​ന്ന് എ​നി​ക്ക്​ തോ​ന്നി. ഞാ​ന​ത്​ ഫ്ര​ൻ​ഡ്​​സി​നോ​ട്​ പ​റ​ഞ്ഞു. അ​ങ്ങ​നെ അ​വ​ർ ക​ളി​ക്കു​േ​മ്പാ​ൾ എ​ന്നെ​യും ഒ​പ്പം കൂ​ട്ടാ​ൻ തു​ട​ങ്ങി. ആ​ദ്യ​മൊ​ന്നും സ്​​പീ​ഡി​ൽ ക​ളി​ക്കാ​ൻ പ​റ്റീ​ല. ക്ര​ച്ച​സി​ൽ സ്​​പീ​ഡി​ൽ മൂ​വ്​ ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ, ബാ​ൾ ത​ട്ടി പ​ല​ത​ര​ത്തി​ൽ പ്രാ​ക്​​ടീ​സ്​ ചെ​യ്യാ​ൻ തു​ട​ങ്ങി. അ​ങ്ങ​നെ ക​ളി സെ​റ്റാ​യി​വ​ന്നു.

Vyshakh at messi

ക്യാ​പ്​​റ്റ​നാ​യി കേ​ര​ള​ത്തി​െ​ൻ​റ
ആ​മ്പ്യൂ​റ്റി ഫു​ട്​​ബാ​ൾ ടീം (amputee football- ​സെ​വ​ൻ​സ്​ ടീ​മാ​യി​രി​ക്കും കാ​ല്​ ന​ഷ്​​ട​പ്പെ​ട്ട​വ​രാ​യി​രി​ക്കും ക​ളി​ക്കാ​ർ, കൈ​ക​ളി​ലൊ​ന്ന്​ ന​ഷ്​​ട​പ്പെ​ട്ട​വ​രാ​യി​രി​ക്കും ഗോ​ളി.) പ​ല രാ​ജ്യ​ങ്ങ​ൾ​ക്കു​മു​ണ്ട്​ ഇൗ ​ടീം. അ​ങ്ങ​നെ​യൊ​രു ഇ​ന്ത്യ​ൻ ടീ​മോ കേ​ര​ള​ ടീ​മോ ഉ​​ണ്ടോ​യെ​ന്ന്​ കു​റെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ദേ​വ​ഗി​രി കോ​ള​ജി​ൽ ബി.​എ​സ്​​സി സു​വോ​ള​ജി​ക്ക്​ പ​ഠി​ക്കു​ന്ന കാ​ല​ത്ത്​ അ​വി​​ട​ത്തെ ഹോ​സ്​​റ്റ​ൽ ടീ​മി​ലൊ​ക്കെ ക​ളി​ക്കു​മാ​യി​രു​ന്നു. അ​വി​ടെ ഗ്രൗ​ണ്ടി​ൽ ക​ളി​ക്കു​ന്ന​ത്​ ക​ണ്ട്​ നി​യാ​സ്, ​പ്ര​സാ​ദ്​ എ​ന്നി​വ​ർ വ​ന്നു കാ​ര്യ​ങ്ങ​ളൊ​ക്കെ ചോ​ദി​ച്ചു. അ​വ​രോ​ടും ഇ​ങ്ങ​ന​ത്തെ ടീ​മു​ണ്ടോ​ന്ന്​ ചോ​ദി​ച്ചു. ടീ​മി​നെ കു​റി​ച്ചൊ​ന്നും അ​വ​രു​ടെ അ​റി​വി​ലി​ല്ലാ​ന്ന്​ പ​റ​ഞ്ഞു. പ​ക്ഷേ, നി​ങ്ങ​ൾ ആ​ൾ​ക്കാ​െ​​ര സം​ഘ​ടി​പ്പി​ച്ച്​ ത​ന്നാ​ൽ ടൂ​ർ​​ണ​മെ​െ​ൻ​റാ​ക്കെ ന​ട​ത്താ​മെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ളി​ക്കു​ന്ന ആ​ൾ​ക്കാ​രെ ത​പ്പി​കു​റെ ന​ട​ന്ന്. കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ റ​ഹ്​​മാ​നി​യ സ്​​കൂ​ളി​ൽ ഡി​െ​സ​ബി​ലി​റ്റി​യു​ള്ള​വ​ർ​ക്ക്​ കോ​ച്ചി​ങ്​ ന​ൽ​കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ കി​ഷോ​റി​നെ പ​രി​ച​യ​പ്പെ​ട്ടു.

പു​ള്ളി​യാ​ണ്​ പ​റ​ഞ്ഞ​ത്, ആ​മ്പ്യൂ​റ്റി ഫു​ട്​​ബാ​ളി​ന്​ ടീ​മി​ല്ലാ​ന്ന്. വോ​ളി​​ബാ​ളി​നൊ​രു ടീം ​വ​രു​ന്നു​ണ്ട്. ക​ളി​ക്കു​​ന്നു​​​ണ്ടെ​ങ്കി​ൽ ​വ​ന്ന്​ ക​ളി​ച്ചോ, ഫു​ട്​​ബാ​ൾ ടീ​മി​െ​ൻ​റ കാ​ര്യം ന​മ്മു​ക്ക്​ ആ​ലോ​ചി​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞു.​അ​ങ്ങ​െ​ന തൃ​​ശൂ​രി​ൽ പോ​യി സെ​ല​ക്​​ഷ​ൻ കി​ട്ടി കേ​ര​ള ടീ​മി​ൽ ക​ളി​ച്ച്​ അ​തി​െ​ൻ​റ ക്യാ​പ്​​റ്റ​നാ​യി. അ​വി​ട​ന്ന്​ ഇ​ന്ത്യ​ൻ ടീ​മി​ലെ​ത്തി. ശ്രീ​ല​ങ്ക​യി​ലൊ​ക്കെ പോ​യി ക​ളി​ച്ചു. ഫു​ട്​​ബാ​ളാ​യി​രു​ന്നു എ​െ​ൻ​റ താ​ൽ​പ​ര്യം, അ​തി​നു​വേ​ണ്ടി കു​റെ ന​ട​ന്നു. സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​ന്​ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ആ​മ്പ്യൂ​റ്റി ഫു​ട്​​ബാ​ൾ ടീം ​ഉ​ണ്ടാ​ക്കു​ക​യാ​ണ്. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ വെ​ച്ചാ​ണ്​ ന​ട​ക്കു​ന്ന​ത്. എ​ല്ലാ സം​സ്ഥാ​ന​ത്തു​നി​ന്നും ആ​ൾ​ക്കാ​രു​ണ്ടാ​കും.

ഒാ​നെ കാ​ണു​ന്ന​വ​ർ​ക്കാ​ണ്​ വൈ​ക​ല്യ​മെ​ന്നാ​ണ്​ എ​നി​ക്ക്​ തോ​ന്നീ​ട്ടു​ള്ള​ത്, ഒാ​ൻ ന​മ്മ​ളെ​ക്കാ​ൾ എ​ന​ർ​ജ​റ്റി​ക്കാ​ണ്, പ​റ​യു​ന്ന​ത്​ കൂ​ട്ടു​കാ​ര​ൻ റി​യാ​സ്​. ചി​ല​പ്പോ​ഴൊ​ക്കെ ക​ളി​ക്കി​ടെ ആ​രേ​ലു​മൊ​ക്കെ ഫൗ​ൾ വെ​ക്കു​​േ​മ്പാ ക്ര​ച്ച​സൊ​ക്കെ പ​ത്ത്​​മീ​റ്റ​​ർ അ​പ്പു​റ​ത്തേ​​ക്കൊ​ക്കെ തെ​റി​ച്ച്​ പോ​കും.​ആ​രും മൈ​ൻ​ഡ്​ പോ​ലും ചെ​യ്യി​ല്ല. ഒാ​ന​ത്​ എ​ടു​ക്കാ​നൊ​രു​പോ​ക്കു​ണ്ട്. അ​താ​ണ്​ കാ​ണേ​ണ്ട​ത്. ഞ​ങ്ങ​ൾ​ക്ക്​ അ​വ​നെ​ന്തോ കു​റ​വു​ണ്ടെ​ന്ന്​ ​ഇ​ത്​ വ​െ​ര തോ​ന്നീ​ട്ടി​ല്ല.

vyshakh playing football

ആ​ഘോ​ഷി​ക്കു​ന്ന സെ​പ്​​റ്റം​ബ​ർ ര​ണ്ട്​
ഒ​രു​പാ​ട്​ ദൂ​രം താ​ണ്ട​ണ​മെ​ന്നും മ​ല​ക​​ളൊ​ക്കെ ക​യ​റ​ണ​മെ​ന്നു​മാ​ണ്​ ആ​ഗ്ര​ഹം. അ​ഡ്വ​ഞ്ച​റാ​യി​ട്ടു​ള്ള യാ​ത്ര​​ക​ളൊ​ക്കെ ഭ​യ​ങ്ക​ര ഇ​ഷ്​​ട​മാ​ണ്. യാ​​ത്ര ചെ​യ്യാ​നു​ള്ള ഒ​ര​വ​സ​ര​വും ഒ​ഴി​വാ​ക്കാ​റി​ല്ല. രാ​മ​ക്ക​ൽ​മേ​ടും പൈ​ത​ൽ​മ​ല​യു​മൊ​ക്കെ ക​യ​റി. ദൂ​രേ​ക്കാ​ണെ​ങ്കി​ൽ ഡ​ൽ​ഹി​യൊ​ക്കെ ക​ട​ന്നു​പോ​യി. സാ​ഹ​സി​ക​കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ഭ​യ​ങ്ക​ര താ​ൽ​പ​ര്യ​മാ​ണ്. എ​ന്തും ചെ​യ്യാ​മെ​ന്നു​ള്ള വി​ശ്വാ​സ​മു​ണ്ട്. ഞാ​ൻ എ​ന്ത്​ പ​റ​ഞ്ഞാ​ലും ഒാ​ര്​ സ​പ്പോ​ർ​ട്ടാ​ണ്. ഒാ​രോ​ട്​ എ​നി​ക്ക്​ ന​ട​ക്കാ​നൊ​ന്നും പ​റ്റാ​ത്ത ടൈ​മി​ൽ ഞാ​ൻ പ​റ​യ​ണ കാ​ര്യം ഒാ​ര്​ ചെ​യ്​​ത്​ ത​രും. എ​നി​ക്ക്​ ഒ​രു സ്ഥ​ല​ത്ത്​ പോ​​ണ​മെ​ന്ന്​ പ​റ​ഞ്ഞാ​ൽ. ആ​ട ​േപാ​ണ്ട​ന്നെ​ന്നും ഒാ​ര്​ പ​റ​യി​ല്ല. ഞ്ഞീ ​പോ​ര്, വാ ​എ​ന്നാ​രി​ക്കും പ​റ​യു​ക.

എ​ല്ലാ​ത്തി​നും ഒാ​ര്​ മു​ന്നി​ട്ട്​ ഇ​ണ്ടാ​വും. പേ​ടി​ച്ച്​ ഒ​ഴി​വാ​ക്കി​ക്ക​ള​യു​ന്ന പ​രി​പാ​ടി​യൊ​ന്നു​മി​ല്ല. ഒാ​രെ​പ്പോ​ലെ​ത്തെ​ന്ന എ​ന്നെ കാ​ണു​ന്നേ. ഇ​ങ്ങ​നെ പ​റ്റി​യെ​ന്ന ഒ​രു പ​രി​ഗ​ണ​ന​യു​മൊ​ന്ന്​ ത​രി​ല്ല അ​വ​ർ, ക​ളി​​ക്ക​ു​​േ​മ്പാ​ഴൊ​ക്കെ ഞാ​ൻ ഒാ​രെ​യും ഒാ​രെ​ന്നെ​യും ഫൗ​ളൊ​ക്കെ വെ​ക്കും. ഒ​രു ആ​ക്​​സ​സ്​ ഉ​ണ്ട്​ അ​തി​ലാ​ണ്​ എ​െ​ൻ​റ യാ​ത്ര. ക​ു​റ്റ്യാ​ടി ചു​രം ക​യ​റി തി​രു​നെ​ല്ലി​പ്പോ​യി. ഭ​യ​ങ്ക​ര ആ​​ഗ്ര​ഹ​മാ​യി​രു​ന്നു വ​ണ്ടി​യോ​ടി​ച്ച്​ ചു​രം ക​യ​റ്റ​ണ​മെ​ന്ന്​ .

സെ​പ്​​റ്റം​ബ​ർ ര​ണ്ടി​നാ​ണ്​ എ​​നി​ക്ക്​ ആ​ക്​​സി​ഡ​ൻ​റ്​ ഉ​ണ്ടാ​യ​ത്​​്. അ​തു​കൊ​ണ്ട്​ ത​ന്നെ ആ ​ദി​വ​സം ഞാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഘോ​ഷി​ക്കു​ന്ന ദി​വ​സ​മാ​ണ്. എ​നി​ക്ക്​ ഒ​റ്റ​ക്ക്​ ത​ന്നെ ​വ​ണ്ടി​യോ​ടി​ച്ച്​ ചു​രം ക​യ​റ്റ​ണ​മെ​ന്നും അ​ത്ര​യും ദൂ​രം പോ​ക​ണ​മെ​ന്നു​മു​ള്ള ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. മു​ക്ക​ത്തു​കാ​ര​നാ​യ ശ​ര​ത്​ എ​ന്നൊ​രു ഫ്ര​ൻ​ഡു​ണ്ട്. അ​വ​ൻ ഇ​തു​വ​രെ വ​യ​നാ​ട്​ ക​ണ്ടി​ട്ടി​ല്ല. അ​വ​നെ​യും കൂ​ട്ടി​യാ​ണ്​ ചു​രം ക​യ​റി​യ​ത്. ഫു​ൾ ഞാ​ൻ ​ത​ന്നെ ഒാ​ടി​ച്ചു.

കു​ടും​ബം, പ​ഠ​നം
വീ​ട്ടി​ൽ അ​ച്ഛ​ൻ ശ​ശി​ധ​ര​ൻ റി​ട്ട.​ അ​ധ്യാ​പ​ക​നാ​ണ്. അ​മ്മ ര​ജ​നി. അ​നി​യ​ൻ ന​ന്ദ​കി​ഷോ​ർ. ബി.​എ​സ്​​സി സു​വോ​ള​ജി ക​ഴി​ഞ്ഞ്​ ഹോ​മി​യോ ഫാ​ർ​മ​സി എ​ന്ന ഒ​രു കോ​ഴ്​​സി​ന്​ പോ​യി. ആ ​കോ​ഴ്​​സ്​ ക​ഴി​ഞ്ഞ​തേ​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football playerVysakhFriends Foreveramputee football teamLifestyle News
News Summary - Vysakh Football Player amputee football team -Life Style
Next Story