'താടി'ത്തണലിലെ സ്നേഹ സ്പർശം

  • ഫേസ്ബുക്ക് പേജിലൂടെ രൂപം കൊണ്ട താടിക്കാരുടെ കൂട്ടായ്മയായ 'കേരള ബിയേഡ് സൊസൈറ്റി'യെ കുറിച്ച്...

Kerala-Beard-society
കേരള ബിയേഡ് സൊസൈറ്റിയിലെ അംഗങ്ങൾ

താടിനീട്ടിയും മുടിനീട്ടിയും പച്ചക്കുതിയും കാതുക്കുത്തിയും കൈയിൽ ബീഡിപിടിച്ചു ശരീരം ആകമാനം കലയും പ്രക്ഷോഭവുമായി മാറുന്ന ഫ്രീക്കൻമാരുടെ ജനസമൂഹത്തെ അഭിസംബോധന ചെയ്യാതെ നമുക്ക് ഇതൊരു ഒരു പഴഞ്ചൻ കലാരൂപമായി കണ്ട് അധികകാലം സഞ്ചരിക്കാൻ കഴിയില്ല. താടിവെച്ച ചെറുപ്പക്കാരെയെല്ലാം കഞ്ചാവായും ലൗജിഹാദായും ചാപ്പക്കുത്തിയ സമൂഹത്തോടാണ് താടികൊണ്ട് മാത്രം കോർത്തിണക്കപ്പെട്ട ഒരുസമൂഹം ഏറ്റുമുട്ടുന്നത്. ഒരു കാലത്ത് നിരാശയുടെയും ആത്മീയതയുടെയും മറ്റും പ്രീതീകമായിരുന്നു താടി ഇന്ന് മറ്റൊരു ചരിത്രം രചിക്കുകയാണ്. മാറുന്ന കാലത്തിനൊപ്പം കഥയും മാറി. പിടിച്ചാൽ കിട്ടാത്ത അത്രയും വളർന്ന കട്ടത്താടിയും പിരിച്ചുവച്ച മീശയും ഇന്ന് കാരുണ്യത്തിന്‍റെ സ്നേഹച്ചിറകിലാണ് ഉള്ളത്. ഇത് ആരോടുമുള്ള യുദ്ധംചെയ്യലോ പകരം ചോദിക്കലോ അല്ല. മറിച്ച് സമൂഹത്തിൽ  തങ്ങളെ അടയാളപ്പെടുത്തുകയാണെന്ന് താടിക്കാർ പറയുന്നു.   

താടിക്കാരുടെ സ്നേഹക്കൂട്ടായ്മ
താടിക്കാരെയെല്ലാം ഭീകരവാദികളായും മാവോയിസ്റ്റുകളായും ഗുണ്ടകളായും കണ്ട് സ്വന്തം മക്കളെ അവരിൽ നിന്ന് അകറ്റിനിർത്തിയ ഒരു സമൂഹം ഇന്ന് താടിക്കാരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും നോക്കിക്കാണുകയാണ്. ഒമ്പത് മാസം മുമ്പ് ഫേസ്ബുക്ക് പേജിലൂടെ രൂപംകൊണ്ട 'കേരള ബിയേഡ് സൊസൈറ്റി'യെന്ന കൂട്ടായ്മ ഇന്ന്  സംസ്ഥാത്ത് കാരുണ്യത്തിന്‍റെ കൈത്താങ്ങാകുകയാണ്. താടി കൊണ്ട് വിപ്ലവം തീർക്കുന്ന താടിക്കാരുടെ കേരളത്തിന്‍റെ ഏറ്റവും വലിയ സംഘടനയായി ഇന്നിവർ വളർന്നു കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ കണ്ടുമുട്ടലുകളും ഒരുമിച്ചിരിക്കലുമെല്ലാം പുതിയ ചർച്ചകൾക്ക് വഴിമാറുകയാണ്. 

കേരള ബിയേഡ് സൊസൈറ്റിയിലെ അംഗങ്ങൾ
 


ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ എല്ലാ ജില്ലകളിൽ നിന്നും ഈ താടിക്കാരുടെ ഗ്രൂപ്പിൽ അംഗങ്ങൾ  ചേർന്നു. താടിയുള്ള കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എല്ലാം ഈ സംഘത്തിനൊപ്പം ചേർന്നുനിന്നു. 'താടി മൊഞ്ചൻസ്‌' എന്ന പേരിൽ ഉണ്ടായിരുന്ന ഫേസ്ബുക് പേജിൽ നടന്ന ചർച്ചയിൽ നിന്ന് വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് വഴി മാറുകയും തുടർന്ന് ഇങ്ങനെയൊരു സ്നേഹകൂട്ടായ്മ വളർന്നുവരുകയും ഒരുപാട് പേർക്ക് തണലായി മാറുകയുമായിരുന്നു. തൃശൂർ ചാവക്കാട് സ്വദേശി ഷഫീർ അഫയൻസ് പ്രസിഡന്‍റും പാലക്കാട് സ്വദേശി പി.ടി വിനോദ് സെക്രട്ടറിയായും മലപ്പുറം സ്വദേശി സജ ഷംനാദ് ട്രഷററുമായാണ് കമ്മറ്റി പ്രവർത്തിക്കുന്നത്.

സേവനമാണ് ജീവിതം, കാരുണ്യമാണ് ലക്ഷ്യം
താടിയുടെയും മുടിയുടെയും പേരിൽ പൊതുസമൂഹത്തിൽ നിന്ന് ആറ്റിയകറ്റപ്പെട്ട വലിയൊരുകൂട്ടം യുവാക്കൾ  ഇന്ന് 'സേവനമാണ് ജീവിതം, കാരുണ്യമാണ് ലക്ഷ്യം'എന്ന മഹത്തായ മുദ്രാവാക്യവുമായി സംസ്ഥാനത്ത് സജീവമാണ്. കേരളത്തിലും വിദേശ രാജ്യങ്ങളിലും താടി കൊണ്ട് കോർത്തിണക്കപെട്ട കൂട്ടായ്മക്ക് അംഗങ്ങൾ ഉണ്ട്. താടിക്കാർ മുഴുവൻ ലഹരിക്ക് അടിമപ്പെട്ടവരും ഗുണ്ടകളായും കാണുന്ന ഇക്കാലത്ത് സമൂഹത്തിന് ഗുണകരമാകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തു ഒരു തിരുത്തൽ ശക്തിയാകാനാണ് ആദ്യമവർ ശ്രമിച്ചത്. 

Kerala-Beard-society
കേരള ബിയേഡ് സൊസൈറ്റിയിലെ അംഗങ്ങൾ
 


ഇതിൽ ഒരുപരിധിവരെ വിജയം കാണുകയും ചെയ്തു. ഇതോടെ, വെറുമൊരു തടി സംഘടനയായി മാത്രമല്ലാതായി ഇവർ മാറി. വിവാഹ ധനസഹായം, നിർധനരോഗികൾക്ക് ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം അങ്ങനെ നിരവധി സാമൂഹിക പ്രശ്നങ്ങളിലും ഇവർ ഇടപെടുകയും സമൂഹം ഇവരുടെ പ്രവർത്തനങ്ങൾ കണ്ട് കൈകളടിക്കാനും തുടങ്ങി. കാരുണ്യത്തിന്‍റെ വാഹകരായി ഇനി ഇവരുടെ വളർച്ച മേലോട്ട് കുതിക്കും. 

അനാഥകർക്ക് ഭക്ഷണം വിളമ്പി...
കനത്തില്‍ താടിവെച്ച് മീശയും പിരിച്ച് ഒരു റെയ്ബാന്‍ കൂളിങ്ഗ്ലാസും വെച്ച്  കലിപ്പ് ലുക്കിൽ വട്ടംചുറ്റുന്ന താടിക്കാർ ഇന്ന് പൊതുസമൂഹത്തിലും നവമാധ്യമങ്ങളിലും പ്രധാന ചർച്ച വിഷയമാണ്. കട്ട ലൂക്കിൽ നടക്കുന്ന ഇവരിന്ന് വിവിധ കമ്പനികളുടെ പരസ്യ മോഡലുകളാണെന്ന് നാം വിസ്മരിക്കരുത്. എന്നാൽ, പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്ന ഇവർക്ക് പ്രതിഫലമായി പണമോ പാരിതോഷങ്ങളോ വേണ്ട. പകരം സമീപത്തെ എന്തെങ്കിലുമൊരു അനാഥ-അഗതി മന്ദിരങ്ങളിക്കുള്ള ഒരു നേരത്തെ  ഭക്ഷണം മാത്രമാണ് ഇവർ ആവശ്യപ്പെടുന്നത്. 

Kerala-Beard-society
കേരള ബിയേഡ് സൊസൈറ്റിയിലെ അംഗങ്ങൾ
 


എങ്ങനെ അനാഥകൾക്ക് ലഭിക്കുന്ന ഭക്ഷണം ഈ താടിക്കാർ തന്നെ വിളമ്പി നൽകുകയും ചെയ്യും. പിന്നെ അവരുമൊത്തൊരു ഫോട്ടോ സെക്ഷനും. അനീതിക്കെതിരെ പോരാടിക്കുകയും കഷ്ടതകൾ അനുഭവിക്കുന്ന ആലംബഹീനരായ ആളുകക്ക് സഹായത്തിന്‍റെ സ്പർശങ്ങൾ നീട്ടി താരമാകുകയാണ് ഈ  താടിക്കാർ. സമൂഹത്തിലെ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെടുന്ന സഹജീവികളുടെ ദുരിതങ്ങൾ തങ്ങളുടെ കൂടി വേദനയാണെന്ന് മനസിലാക്കി അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകി ഇനിയും മുന്നേറഞ്ഞാണ് പോകുന്നതെന്ന് ഷഫീർ അഫയൻസ് പറഞ്ഞു.

Loading...
COMMENTS