സുബൈദ നടക്കുന്നു, വേറിട്ട വഴിയിലൂടെ VIDEO

09:02 AM
02/06/2018
subaidha
സുബൈദ ദുബൈയിൽ

ദു​ബൈ: പ​തി​റ്റാ​ണ്ട്​ മു​മ്പ്​​ വൈ​വി​ധ്യ​മാ​ർ​ന്ന ദേ​ശ​ങ്ങ​ളെ​യും മ​നു​ഷ്യ​രെ​യും സ​മൂ​ഹ​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി ന​ട​ന്ന സു​ബൈ​ദ ഇൗ ​റ​മ​ദാ​നി​ലും  ന​ട​പ്പ്​ തു​ട​രു​ക​യാ​ണ്. പ​ക്ഷെ വേ​റി​ട്ട വ​ഴി​യി​ലൂ​ടെ. ‘എ ​വാ​ക്ക്​ വി​ത്ത്​ സു​ബൈ​ദ’ എ​ന്ന ജ​ന​പ്രി​യ ടി.​വി ഷോ​യു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്ന ഇ​വ​ർ മ​നു​ഷ്യ​സ്​​നേ​ഹ​വും സ​മാ​ധാ​ന​വും പ്ര​ബോ​ധ​നം ചെ​യ്യു​ക​യാ​ണി​പ്പോ​ൾ. ദു​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന സു​ബൈ​ദ ച​ട​​​​ു​ല​മാ​യ ത​ന​തു ശൈ​ലി​യി​ൽ പ്രാ​ർ​ഥ​ന​ക​ളും മ​നഃ​ശാ​ന്തി ടി​പ്പു​ക​ളും വി​വ​രി​ക്കു​ന്ന വാ​ട്ട്​​സ്​​ആ​പ്പ്​ നോ​ട്ടു​ക​ൾ ഇ​പ്പോ​ൾ ആ​യി​ര​ങ്ങ​ളാ​ണ്​ ഷെ​യ​ർ ചെ​യ്യു​ന്ന​ത്. 

മൂ​ന്നു വ​ർ​ഷം മു​മ്പാ​ണ്​ ഖു​ർ​ആ​നും ന​ബി​ച​ര്യ​യും ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ത​നി​ക്ക്​ ല​ഭി​ച്ച അ​റി​വ്​   അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ൽ മാ​ത്രം വാ​ട്ട്​​സ്​​ആ​പ്പി​ലൂ​ടെ ന​ൽ​കി​യി​രു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ഏ​തോ ഗ്രൂ​പ്പു​ക​ൾ വ​ഴി പു​റ​ത്തേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു.  ലോ​ക​സൃ​ഷ്​​ടാ​വാ​യ ദൈ​വ​വു​മാ​യി അ​ടു​ക്കു​ന്ന​തോ​ടെ സ​മാ​ധാ​ന​വും മ​നഃ​ശാ​ന്തി​യും വ്യ​ക്​​തി​ത്വ വി​ക​സ​ന​വു​മെ​ല്ലാം മ​നു​ഷ്യ​ർ​ക്ക്​ വ​ന്നെ​ത്തു​മെ​ന്ന തി​രി​ച്ച​റി​വാ​ണ്​ ത​ന്നെ പു​തി​യ വീ​ഥി​യി​ലേ​ക്ക്​ ന​ട​ത്തി​ച്ച​തെ​ന്ന്​​  സു​ബൈ​ദ പ​റ​യു​ന്നു. 

പ​ര​മ്പ​രാ​ഗ​ത മ​ത വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കാ​തെ പോ​യ ത​ന്നെ​പ്പോ​ലെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ൾ ചു​റ്റി​നു​മു​ണ്ട്​ എ​ന്ന​റി​ഞ്ഞ​തോ​ടെ​യാ​ണ്​ ദൈ​വ​കാ​രു​ണ്യ​വും ഇ​സ്​​ലാ​മി​​​​​​​​െൻറ സൗ​ന്ദ​ര്യ​വും അ​വ​ർ​ക്കു കൂ​ടി പ​ക​ർ​ന്നു ന​ൽ​കാ​നാ​രം​ഭി​ച്ച​ത്.  ഒ​രാ​ളെ​യും വാ​ക്കു​കൊ​ണ്ടോ പ്ര​വ​ൃ​ത്തി​യാ​ലോ ചി​ന്ത കൊ​ണ്ടു​പോ​ലു​മോ വേ​ദ​നി​പ്പി​ക്ക​രു​തെ​ന്ന ആ​ശ​യ​ങ്ങ​ളും മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യേ​ണ്ട​തി​​​​​​​​െൻറ പ്രാ​ധാ​ന്യ​വു​മെ​ല്ലാം സു​ബൈ​ദ​യു​ടെ ശ​ബ്​​ദ​ത്തി​ലൂ​ടെ ആ​യി​ര​ങ്ങ​ളെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടി​ന്ന്. 

പ​ഠ​ന​ത്തി​നും പ​ങ്കു​വെ​പ്പി​നു​മൊ​പ്പം ഇ​ഷ്​​ട വി​നോ​ദ​മാ​യ ഡ്രൈ​വി​ങും പു​തു​ദേ​ശ​ങ്ങ​ൾ തേ​ടി​യു​ള്ള സ​ഞ്ചാ​ര​വു​മെ​ല്ലാം തു​ട​രു​ന്നു​ണ്ട്. ഇ​സ്​​ലാ​മി​നെ അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ​ല​ർ​ക്കും അ​തി​ന​നു​സൃ​ത​മാ​യ വേ​ദി​ക​ൾ ല​ഭി​ക്കാ​ത്ത പ്ര​തി​സ​ന്ധി​യു​ണ്ട്.  ഇ​ഷ്​​ട​ത്തോ​ടെ വ​രു​ന്ന​വ​രെ ഭ​യ​പ്പെ​ടു​ത്തി അ​ക​റ്റു​ന്ന സ​മീ​പ​ന​വു​മു​ണ്ട്. ത​ട്ട​മി​ട്ടി​ട്ടി​ല്ലെ​ന്ന പേ​രി​ൽ ഒ​രു കാ​ല​ത്ത്​ ത​ന്നെ  വി​രു​ദ്ധ​യാ​യി ചി​ത്രീ​ക​രി​ച്ച​വ​ർ​ക്കും തി​രി​ച്ച​റി​വും സ​മാ​ധാ​ന​വും ഉ​ണ്ടാ​വ​െ​ട്ട എ​ന്ന്​ പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന്​ സു​ബൈ​ദ പ​റ​യു​ന്നു.

കൊ​ച്ചി സ്വ​ദേ​ശി​യാ​യ സു​ബൈ​ദ ഭ​ർ​ത്താ​വ്​ ബ​ഷീ​റി​​​​​​​​െൻറ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​ല്​ വ​ർ​ഷം മു​മ്പാ​ണ്​ ഗ​ൾ​ഫി​ലേ​ക്ക്​ ചേ​ക്കേ​റി​യ​ത്. നാ​ല്​ മ​ക്ക​ളി​ൽ മൂ​ത്ത​യാ​ൾ ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി.

Loading...
COMMENTS