ട്രാ​ൻ​സി​സ്കോ: ട്രാൻസ് സമൂഹത്തിനായി ട്രാൻസ് വനിതകളുടെ ​ഐ.ടി സംരംഭം

  • കാ​ക്ക​നാ​ട് ഇ​ൻ​ഫോ പാ​ർ​ക്കി​ലോ ആ​ലു​വ​യി​ലോ ആ​യി​രി​ക്കും ട്രാ​ൻ​സി​സ്കോ ക​മ്പ​നി തു​ട​ങ്ങു​ക

11:18 AM
25/06/2019
Thahira-Ayis--&-Theertha-Sarvika
താ​ഹി​റ അ​യീ​സും തീ​ർ​ഥ സാ​ർ​വി​കയും

ത​ങ്ങ​ൾ​ക്കാ​രും മാ​ന്യ​മാ​യ തൊ​ഴി​ൽ ന​ൽ​കു​ന്നി​ല്ലെ​ന്ന ട്രാ​ൻ​സ് സ​മൂ​ഹ​ത്തി​​​​െൻറ ഏ​റെ​ക്കാ​ല​മാ​യു​ള്ള പ​രി​വേ​ദ​ന​ത്തി​ന് ഈ ​വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ത​ന്നെ പ​രി​ഹാ​ര​മൊ​രു​ങ്ങു​ന്നു, അ​തും ഐ.​ടി മേ​ഖ​ല​യി​ൽ മെ​ച്ച​പ്പെ​ട്ട ജോ​ലി​യെ​ടു​ക്കാ​നു​ള്ള അ​വ​സ​രം. ട്രാ​ൻ​സി​സ്കോ (ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഓ​ൺ സി​സ്​​റ്റം ക​മ്പ​നി) സൊ​ലൂ​ഷ്യ​ൻ​സ് എ​ന്ന പേ​രി​ലാ​ണ് ട്രാ​ൻ​സ് യു​വ​തി​ക​ളാ​യ താ​ഹി​റ അ​യീ​സ്, തീ​ർ​ഥ സാ​ർ​വി​ക എ​ന്നി​വ​ർ ഐ.​ടി സം​രം​ഭ​ത്തി​ന് തു​ട​ക്കം​ കു​റി​ക്കു​ന്ന​ത്. ക​മ്പ​നി ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​െ​പ്പ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി, മൂ​ന്നു​മാ​സ​ത്തി​ന​കം സ്ഥാ​പ​നം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​വും. 

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 70 ട്രാ​ൻ​സ്​ വ്യ​ക്തി​ക​ൾ​ക്കാ​ണ് തൊ​ഴി​ൽ ന​ൽ​കു​ക. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ട്രാ​ൻ​സ്​ മെ​നും വു​മ​ണും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​തി​ൽ 20 പേ​രു​ടെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി. വി​ദേ​ശ ക​മ്പ​നി​ക​ൾ​ക്കു​ള്ള ഐ.​ടി സേ​വ​നം, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​രി​യ​ർ ഗൈ​ഡ​ൻ​സ്, ക​ഴി​വു​ണ്ടാ​യി​ട്ടും ഇ​ടം ല​ഭി​ക്കാ​ത്ത​വ​ർ​ക്കാ​യി റി​സ​ർ​ച്ച് ലാ​ബ് എ​ന്നീ മൂ​ന്ന് മേ​ഖ​ല​ക​ളി​ലാ​യാ​ണ് ട്രാ​ൻ​സി​സ്കോ​യു​ടെ സേ​വ​നം ല​ഭ്യ​മാ​വു​ക. താ​ഹി​റ ചീ​ഫ് എ​ക്സി. ഓ​ഫി​സ​റാ​യും തീ​ർ​ഥ ചീ​ഫ് ഓ​പ​റേ​ഷ​ന​ൽ ഓ​ഫി​സ​റാ​യു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദം നേ​ടി​യ​വ​രാ​ണ് ഇ​രു​വ​രും.

താ​ഹി​റ പ​ല വി​ദേ​ശ ​ക​മ്പ​നി​ക​ൾ​ക്കും വേ​ണ്ടി ഫ്രീ​ലാ​ൻ​സ് ജോ​ലി ചെ​യ്യു​ന്നു​ണ്ട്. എ​ൻ​ജി​നീ​യ​റി​ങ്ങി​ന്​ ശേ​ഷം മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് തീ​ർ​ഥ. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടു​ പോ​ലും ത​​​​െൻറ ട്രാ​ൻ​സ് വ്യ​ക്തി​ത്വം വ്യ​ക്ത​മാ​യ​പ്പോ​ൾ ജോ​ലി​യി​ൽ​ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ദു​ര​നു​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട് താ​ഹി​റ​ക്ക്. ‘ട്രാ​ൻ​സ് സ​മൂ​ഹ​ത്തി​ൽ പെ​ട്ട​വ​ർ പ​ല​രും മി​ക​ച്ച വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​രാ​ണ്. എ​ന്നാ​ൽ, മി​ക്ക​വ​ർ​ക്കും തൊ​ഴി​ല​വ​സ​രം ല​ഭി​ക്കു​ന്നി​ല്ല, ചി​ല​ർ​ക്ക് അ​വ​സ​രം കി​ട്ടി​യാ​ലും താ​ൽ​പ​ര്യ​മി​ല്ല. ക​ഴി​വു​ണ്ടാ​യി​ട്ടും അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി​യാ​ണ് ഈ ​സം​രം​ഭം തു​ട​ങ്ങു​ന്ന​തെ​ന്ന്’ ഇ​വ​ർ പ​റ​യു​ന്നു. 

കാ​ക്ക​നാ​ട് ഇ​ൻ​ഫോ പാ​ർ​ക്കി​ലോ ആ​ലു​വ​യി​ലോ ആ​യി​രി​ക്കും ക​മ്പ​നി തു​ട​ങ്ങു​ക. ഇ​തി​നാ​യി സ്​​റ്റാ​ർ​ട്ട​പ് ഇ​ന്ത്യ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ബ​ഹ്റൈ​നി​ലും മ​റ്റു​മു​ള്ള സു​ഹൃ​ത്തു​ക്ക​ളു​ടെ സാ​മ്പ​ത്തി​ക പി​ന്തു​ണ​യി​ലാ​ണ് മു​ന്നോ​ട്ടു ​പോ​വു​ക. സം​സ്ഥാ​ന സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷ ന​ൽ​കിെ​യ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ലെ​ന്ന് താ​ഹി​റ പ​റ​ഞ്ഞ​ു. ര​ണ്ടു ​വ​ർ​ഷ​മാ​യി സൗ​ഹൃ​ദം തു​ട​രു​ന്ന ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ ക​മ്പ​നി​യെ​ക്കു​റി​ച്ച് ച​ർ​ച്ച വ​ന്ന​ത് ആ​റു​മാ​സം മു​മ്പാ​ണ്. 

Loading...
COMMENTS