Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
abdul-rehman-master
cancel
camera_alt???????? ??????????? ??????????

നി​ല​മ്പൂ​രി​ലെ ആ​ർ.​ആ​ർ.​സി ക്ല​ബി​ലെ ​മൈ​താ​ന​ത്ത്​ ​കൂ​ട്ടു​കാ​ർ പ​ന്ത്​ ത​ട്ടി ക​ളി​ക്കാ​നി​റ​ങ്ങു​േ​മ്പാ​ൾ ക​രാ​​േ​ട്ടയിൽ കമ്പം തോന്നിയ ഒരു പയ്യനുണ്ടായിരുന്നു. ബ്രൂ​സ്​​ലി സി​നി​മ​ക​ളാ​യി​രു​ന്നു അ​ട​വു​ക​ളു​ടെ ലോ​ക​ത്തേ​ക്ക്​ അ​വ​നെ പി​ടി​ച്ചു കൊ​ണ്ടുവ​ന്ന​ത്. അ​ട​വു​ക​ൾ പ​യ​റ്റിത്തു​ട​ങ്ങി​യ​തോ​ടെ പ​തി​യെ ആ​യോ​ധ​ന ക​ല​ക​ളെ​ക്കു​റി​ച്ചു​ള്ള അ​യാ​ളു​ടെ ധാ​ര​ണ​ക​ൾ മാ​റിത്തുടങ്ങി. ക​രാ​​േ​ട്ട​യി​ൽ​നി​ന്ന്​ തൈ​ക്വാ​ൻ​ഡോ​യി​ലേ​ക്ക്​ ചു​വ​ട്​ മാ​റു​ന്ന​തോ​ടെ പു​തി​യ ധാ​ര​ണ​ക​ൾ​ക്കും ചി​ന്ത​ക​ൾ​ക്കും ആ​ക്കംകൂ​ടി. ഇ​തൊ​രു ആ​ക്ര​മ​ണ പ​ദ്ധ​തി​യ​ല്ലെ​ന്നും മ​റി​ച്ച്,​ അ​ച്ച​ട​ക്ക​ത്തി​െ​ൻ​റ​യും ആ​രോ​ഗ്യ ജീ​വി​ത​ത്തി​െ​ൻ​റ​യും മാ​ർ​ഗ​മെ​ന്നും തി​രി​ച്ച​റി​ഞ്ഞതോ​ടെ ആ ​ക​ല​യു​ടെ പ്ര​ചാ​ര​ക​നാ​യി മാ​റി. ആ പ്രചാരക ജോലി അന്ന് ഏറ്റെടുത്ത മാ​സ്​​റ്റ​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ മം​ഗ​ല​ശ്ശേ​രി എ​ന്ന സാ​യ്​​ഹൂ​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ഇ​ന്ന്​ ത ​​​െൻറ 58ാമത്തെ വയസ്സിലും തൈ​ക്വാ​ൻ​ഡോ​യെ നെഞ്ചേടുചേർത്തുള്ള മുന്നേറ്റത്തിലാണ്. മൂ​ന്ന്​ പ​തി​റ്റാ​ണ്ടി​നി​പ്പു​റം, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ തൈ​ക്വാ​ൻ​ഡോ ഫെ​ഡ​റേ​ഷ​െ​ൻ​റ പ​ര​മോ​ന്ന​ത ബ​ഹു​മ​തി അ​ട​ക്ക​മു​ള്ള നിരവധി അം​ഗീ​കാ​ര​ങ്ങ​ളാണ് അബ്ദുറഹ് മാനെ തേടിയെത്തിയത്. 

തൈ​ക്വാ​ൻ​ഡോ ഫെ​ഡ​റേ​ഷ​െ​ൻ​റ ആ​ഗോ​ള അം​ബാ​സ​ഡ​ർ​മാ​രി​ൽ ഒ​രാ​ളാ​യ ഇദ്ദേഹത്തിന് ഇൗ ആ​യോ​ധ​ന ക​ല​യി​ലും അ​തി​െ​ൻ​റ സം​ഘാ​ട​ന​ത്തി​ലും അ​ന്താ​രാ​ഷ്​​ട്ര നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ അ​പൂ​ർ​വം ഇ​ന്ത്യ​ക്കാ​രിൽ പ്രമുഖമെന്ന വിശേഷമാണ് ഏറെ ചേരുക. തൈ​ക്വാ​ൻ​ഡോ യു.​എ.​ഇ​യു​ടെ ഒൗ​ദ്യോ​ഗി​ക മാ​സ്​​റ്റ​റും അ​വി​ടെ, ഇ​ത്ത​രം ക​ല​ക​ളെ സ്​​കൂ​ൾ ക​രി​ക്കു​ല​ത്തി​െ​ൻ​റ ഭാ​ഗ​മാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​യാ​ളും അബ്ദുറഹ് മാൻ തന്നെ. തൈ​ക്വാ​ൻ​ഡോ​യു​ടെ കു​ല​പ​തി ജ​ന​റ​ൽ ചോ​യ്​ ഹോ​ങ്​ ഹി​യു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​മു​ള്ള അ​പൂ​ർ​വം മാ​സ്​​റ്റ​ർ​മാ​രി​ലൊ​രാ​ൾ. ഇ​ങ്ങ​നെ പോ​കു​ന്നു അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്ന 58കാ​ര​​​​െൻറ വി​ശേ​ഷ​ണ​ങ്ങ​ൾ.

നി​ല​മ്പൂ​രി​ലെ ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ വ​ള​ർ​ന്ന അ​ബ്​​ദു​റ​ഹ്​​മാ​ന്​ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ പ​ഠ​നം തു​ട​രാ​നാ​യി​ല്ല. അ​ക്കാ​ല​ത്ത്​ പ​ല​രും ചെ​യ്യു​ന്ന​തു​ പോ​ലെ ഗ​ൾ​ഫ്​ ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​ന്​ അ​ബ്​​ദു​റ​ഹ്​​മാ​നും മു​തി​ർ​ന്നു. അ​തി​നി​ട​യി​ലാ​ണ്​ ക​രാ​​േ​ട്ട ക​മ്പം തു​ട​ങ്ങി​യ​തും പ​രി​​ശീ​ല​നം ആ​രം​ഭി​ച്ച​തു​മെ​ല്ലാം. കു​റ​ച്ചു കാ​ല​ത്തെ സൗ​ദി പ്ര​വാ​സ​ത്തി​നു​ശേ​ഷം വീണ്ടും നാ​ട്ടി​ലേക്ക്. 80ക​ളു​ടെ തു​ട​ക്ക​ത്തി​ലാ​ണ്​ തൈ​ക്വാ​ൻ​ഡോ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​ത്. 1986ൽ, ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ തൈ​ക്വാ​ൻ​ഡോ ഫെ​ഡ​റേ​ഷ​െ​ൻ​റ (​െഎ.​ടി.​എ​ഫ്)​ ആ​ദ്യ ബ്ലാ​ക്​ ബെ​ൽ​റ്റ്​ ല​ഭി​ച്ച​തോ​ടെ പൂ​ർ​ണശ്ര​ദ്ധ ഇ​തി​ൽ മാ​ത്ര​മാ​യി. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​യാ​സ​ത്തി​ലും നാ​ട്ടു​കാ​രു​ടെ​യും കു​ടും​ബ​ത്തി​​ലെ​യു​മ​ട​ക്കം എ​തി​ർ​പ്പും പ​രി​ഹാ​സ​ങ്ങ​ളും അ​തി​ജീ​വി​ച്ച്​ തൈ​ക്വാ​ൻ​ഡോ പി​ന്തു​ട​ർ​ന്നു.  

abdul-rehman-master
ദുബൈയിൽ നടന്ന തൈക്വാൻഡോ ചാമ്പ്യൻഷിപ്പിലെ മത്സരാർഥികൾക്കൊപ്പം മാസ്റ്റർ അബ്ദുറഹിമാൻ മംഗലശ്ശേരി
 


തു​ട​ർ​ന്നാ​ണ്​ യു.​എ.​ഇ​യി​ലെ​ത്തു​ന്ന​തും അ​വി​ടെ നി​ന്ന്​  രാ​ജ്യാ​ന്ത​ര പ്ര​ശ​സ്​​ത​നാ​കു​ന്ന​തും. ​െഎ.​ടി.​എ​ഫി​െ​ൻ​റ സെ​വ​ൻ​ത്​ ഡാ​ൻ ബ്ലാ​ക്ക്​​ ബെ​ൽ​റ്റ്​ ല​ഭി​ച്ചി​ട്ടു​ള്ള സൗ​ത്ത്​ ഇ​ന്ത്യ​യി​ലെ ഒ​രേ​യൊ​രു​ മാ​സ്​​റ്റ​ർ. ഏ​ഷ്യ​ൻ തൈ​ക്വാ​ൻ​ഡോ ഫെ​ഡ​റേ​ഷ​െ​ൻറ എ​ത്തി​ക്​​സ്​ ആ​ൻ​ഡ്​ ഡി​സി​പ്ലി​ന​റി ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ, യു.​എ.​ഇ ​​െഎ.​ടി.​എ​ഫ്​ തൈ​ക്വാ​ൻ​ഡോ ​ ഫെ​ഡ​റേ​ഷ​​ൻ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്ന ഇ​ദ്ദേ​ഹം അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളു​ടെ എ ​ക്ലാ​സ്​ അ​മ്പ​യ​ർ കൂ​ടി​യാ​ണ്. ജ​പ്പാ​ൻ, കൊ​റി​യ, ഇ​റ്റ​ലി, ബ​ൾ​ഗേ​റി​യ, താ​യ്​​ല​ൻ​ഡ്​ തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന നൂ​റു​ക​ണ​ക്കി​ന്​ അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ൾ അ​ദ്ദേ​ഹം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന്​ പ​തി​റ്റാ​ണ്ട്​ നീ​ണ്ട ഇൗ ​ക​രി​യ​റി​നി​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും അബ്ദുറഹ് മാനെ തേ​ടി​യെ​ത്തി. 2009ൽ ​മി​ക​ച്ച ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്​​ട്ര​ക്​​ട​ർ​ക്കു​ള്ള മെ​ഡ​ൽ ഇ​ദ്ദേ​ഹ​ത്തി​നാ​ണ്​ ല​ഭി​ച്ച​ത്​. ഇ​പ്പോ​ൾ, തൈ​ക്വാ​ൻ​ഡോ​യി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​ക​ളി​ൽ ഒ​ന്നാ​യ ​െഎ.​ടി.​എ​ഫ്​ ഒാ​ർ​ഡ​റും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്നു. 

അ​ച്ച​ട​ക്ക​വും ആ​രോ​ഗ്യ ​പൂ​ർ​ണ​വു​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ തൈ​ക്വാ​ൻ​ഡോ പോ​ലു​ള്ള ക​ല​ക​ൾ അ​ഭ്യ​സി​ക്കു​ന്ന​ത്​ ഉ​പ​ക​രി​ക്കു​മെ​ന്നാണ് മാ​സ്​​റ്റ​റുടെ പക്ഷം. ‘ഞാ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​െ​ൻറ​യും നീ​തി​യു​ടെ​യും വാ​ഹ​ക​നാ​കു​മെ​ന്നും സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ ലോ​ക​ത്തി​നാ​യി നി​ല​കൊ​ള്ളു​മെ​ന്നു’​മാ​ണ്​  ​െഎ.​ടി.​എ​ഫി​െൻ​റ പ്ര​തി​ജ്​​ഞ വാ​ച​ക​ങ്ങ​ളി​ലൊ​ന്ന്. ​െതെ​ക്വാ​ൻ​ഡോ അ​ഭ്യാ​സം ഇ​ത്​ ശ​രി​വെ​ക്കു​ന്നു. കൃ​ത്യ​നി​ഷ്​​ഠത, അ​ച്ച​ട​ക്കം എ​ന്നി​വ​യി​ൽ ഇ​ദ്ദേ​ഹം വി​ട്ടു​വീ​ഴ്​​ച​ക്കി​ല്ല. ത​െ​ൻ​റ കീ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന​വ​ർ തൈ​ക്വാ​ൻ​ഡോ​യി​ൽ മാ​ത്ര​മ​ല്ല, പ​ഠ​ന​ത്തി​ലും മു​ൻ​പ​ന്തി​യി​ലാ​ണ്. ശാ​രീ​രി​ക​ക്ഷ​മ​ത മാ​ത്ര​മ​ല്ല, മാ​ന​സി​കോ​ന്മേ​ഷ​വും ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്നു​ണ്ട്. നാംത​ന്നെ അ​റി​യാ​തെ ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ചി​ല അ​ച്ച​ട​ക്ക​ങ്ങ​ളും ശീ​ല​ങ്ങ​ളും ഇ​തി​ലൂ​ടെ സ്വാ​യ​ത്ത​മാ​ക്കും. കി​ക്കും (തൈ) ​പ​ഞ്ചും (ക്വാ​ൻ) എ​ല്ലാ​വ​ർ​ക്കും പ​ഠി​ക്കാം, ചെ​യ്യാം. പ​േക്ഷ, ഡോ ( ​വേ ഒാ​ഫ്​ ലൈ​ഫ്) ആ​ണ്​ പ്ര​ധാ​നം. അ​തു​കൊ​ണ്ടു​ത​ന്നെ, ഇ​ത്ത​രം ആ​യോ​ധ​ന ക​ല​ക​ൾ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ കൂ​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നാ​ണ്​ മാ​സ്​​റ്റ​റു​ടെ വാ​ദം. യു.​എ.​ഇ ഇ​ത്​ പ​രീ​ക്ഷി​ച്ച്​ വി​ജ​യി​ച്ച​താ​ണ്. കേ​ര​ള​ത്തി​ലും ഇ​ത്​ ന​ട​പ്പാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. അ​തി​നാ​യു​ള്ള ചി​ല ശ്ര​മ​ങ്ങ​ളും അ​ബ്​​ദു​റ​ഹ്​​മാ​ൻ ന​ട​ത്തി. അ​ധി​കാ​രി​ക​ൾ​ക്ക്​ ഇ​തി​െ​ൻ​റ പ്രാ​ധാ​ന്യം വി​വ​രി​ച്ച്​ ക​ത്തു​ക​ള​യ​ച്ചു. സ​മീ​പ​ഭാ​വി​യി​ൽത​ന്നെ സ​ർ​ക്കാ​ർ ഇ​ത്​ പ​രി​ഗ​ണി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ്​ മാ​സ്​​റ്റ​റു​ടെ പ്ര​തീ​ക്ഷ. 

ര​ണ്ട​ര പ​തി​റ്റാ​ണ്ട്​ യു.​എ.​ഇ​യി​ൽ ഇ​ൻ​സ്​​ട്ര​ക്​​ട​റാ​യി ചെ​ല​വ​ഴി​ച്ച അ​ബ്​​ദു​റ​ഹ്​​മാ​ൻ ഇ​പ്പോ​ൾ കു​റ​ച്ചു​കാ​ല​മാ​യി നാ​ട്ടി​ലാണ്. മ​റ്റൊ​ര​ർ​ഥ​ത്തി​ൽ പ​റ​ഞ്ഞാ​ൽ, ത​െ​ൻ​റ സ്വ​പ്​​ന​പ​ദ്ധ​തി സാ​ക്ഷാ​ത്​​ക​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ അ​ദ്ദേ​ഹം. നാ​ട്ടി​ൽ സ്വ​ന്ത​മാ​യി ഒ​രു ​െഎ.​ടി.​എ​ഫ്​ കേ​ന്ദ്രം സ്​​ഥാ​പി​ച്ച്​ അ​തി​നെ തൈ​ക്വാ​ൻ​ഡോ​യു​ടെ അ​ന്താ​രാ​ഷ്​​​ട്ര ഹ​ബ്ബാ​ക്കി മാ​റ്റു​ക^അ​താ​ണ്​ മാ​സ്​​റ്റ​റു​ടെ ആ​ഗ്ര​ഹം. ഗ​ൾ​ഫി​ലെ സ​മ്പാ​ദ്യ​മെ​ല്ലാം ഇ​തി​നാ​യി മാ​റ്റി​വെ​ച്ചാ​ണ്​ അ​ദ്ദേ​ഹം നി​ല​മ്പൂ​രി​ൽ ഫാ​സ്​ വേ ​ഒാ​ഫ്​ ലൈ​ഫ്​ എ​ന്ന​ പേ​രി​ൽ ​െഎ.​ടി.​എ​ഫ്​ പ​രി​ശീ​ല​നകേ​ന്ദ്രം തു​ട​ങ്ങി​യ​ത്. 

abdul-rehman-master
മാസ്റ്റർ അബ്ദുറഹിമാൻ മംഗലശ്ശേരി
 


മൂ​ന്ന്​ വ​യ​സ്സു മു​ത​ൽ 60 വ​യ​സ്സു​വ​രെ​യു​ള്ള മു​ന്നൂ​റോ​ളം പേ​ർ ഇ​പ്പോ​ൾ പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്നു​ണ്ട്. മാ​സ്​​റ്റ​ർ നേ​രി​ട്ടാ​ണ്​ കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ സ്​​ഥാ​പ​ന​ത്തി​ൽ കേ​റി​ച്ചെ​ല്ലു​ന്ന ആ​ർ​ക്കും അ​തി​െ​ൻ​റ അ​ന്താ​രാ​ഷ്​​ട്ര സ്വ​ഭാ​വം എ​ളു​പ്പ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടും. ഭാ​വി​യി​ൽ ഇൗ ​കേ​ന്ദ്രം ​െഎ.​ടി.​എ​ഫി​െ​ൻ​റ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വേ​ദി​യാ​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന്​ പ​ദ്ധ​തി​യു​ണ്ട്. ​ ഇ​പ്പോ​ൾ​ത​ന്നെ മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കേ​ര​ള​ത്തി​ലെ ഇ​ത​ര ജി​ല്ല​ക​ളി​ൽ​ നി​ന്നും റി​ഫ്ര​ഷ​ർ കോ​ഴ്​​സി​നാ​യി പ​ല​രും ഫാ​സി​ലെ​ത്തു​ന്നു​ണ്ട്. െഎ.​ടി.​എ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​റ്റൊ​രു സ്വ​പ്​​നം​കൂ​ടി​യു​ണ്ട്​ അ​ദ്ദേ​ഹ​ത്തി​ന്. ഒ​ളി​മ്പി​ക്​​സി​ൽ ​െഎ.​ടി.​എ​ഫ്​ തൈ​ക്വാ​ൻ​ഡോ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ​ത്. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. അ​ടു​ത്ത  ഒ​ളി​മ്പി​ക്​​സി​ൽ ഇ​തു​ണ്ടാ​വു​മെ​ന്ന പ്ര​തീ​ക്ഷ അ​ദ്ദേ​ഹം പ​ങ്കു​വെ​ക്കു​ന്നു. 

മാ​സ്​​റ്റ​ർ​ക്ക്​ കു​ടും​ബ​വും തൈ​ക്വാ​ൻ​ഡോ​യും ര​ണ്ട​ല്ല. അ​ദ്ദേ​ഹ​ത്തി​േ​ൻ​റ​ത്​ ഒ​രു തൈ​ക്വാ​ൻ​ഡോ കു​ടും​ബ​മാ​ണെ​ന്നും വേ​ണ​മെ​ങ്കി​ൽ പ​റ​യാം. മ​ക​ൻ ഹാ​ഷി​ക്​ റ​ഹ്​​മാ​ൻ ​െഎ.​ടി.​എ​ഫി​െ​ൻ​റ ഫി​ഫ്​​ത്ത്​ ഡാ​ൻ ബ്ലാ​ക്ക്​​​ബെ​ൽ​റ്റ്​ നേ​ടി​യി​ട്ടു​ള്ള ആ​ളാ​ണ്. ഇ​പ്പോ​ൾ പി​താ​വി​െ​ൻ​റ വ​ഴി​യേ ദു​ബൈ​യി​ൽ ഇ​ൻ​സ്​​ട്ര​ക്​​ട​ർ ആ​യി ജോ​ലി ചെ​യ്യു​ന്നു. ഭാ​ര്യ ആ​യി​ഷ​യും മ​ക​ൾ ഹാ​ഷി​റ​യും പേ​ര​ക്കു​ട്ടി​ക​ളു​മെ​ല്ലാം മാ​സ്​​റ്റ​ർ​ക്ക്​ സ​പ്പോ​ർ​ട്ടു​മാ​യി കൂ​ടെ​യു​ണ്ട്.  

രാ​വി​ലെ നാ​ലു​ മ​ണി​ക്ക്​ ആ​രം​ഭി​ക്കു​ന്ന​താ​ണ്​ അ​ബ്​​ദു​റ​ഹ്​​മാ​െ​ൻ​റ ഒ​​രു ദി​വ​സം. രാ​വി​ലെ അ​ഞ്ചു മ​ണി​യോ​ടെ വ​ർ​ക്ക്​ ഒൗ​ട്ട്​ ആ​രം​ഭി​ക്കും. സ്വ​യം കു​റ​ച്ച്​ പ​രി​ശീ​ല​നം ചെ​യ്​​ത്​ ക​ഴി​യ​ു​​േ​മ്പാ​േ​​ഴ​ക്ക്​ ഒാ​രോ​രോ ബാ​ച്ചു​ക​ളാ​യി അ​വ​ർ എ​ത്തി​ത്തു​ട​ങ്ങും. ഒാ​രോ ബാ​ച്ചി​നൊ​പ്പം വ​ർ​ക്ക്​ ഒൗ​ട്ട്​ ചെ​യ്​​താ​ണ്​ അ​വ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. അ​ങ്ങ​നെ പ്ര​തി​ദി​നം ഏ​ഴ​്​ മ​ണി​ക്കൂ​റോ​ളം പ​രി​ശീ​ല​നം ന​ട​ത്താ​റു​ണ്ട്. അ​ഞ്ച്​ ബാ​ച്ചു​ക​ളെ​യാ​ണ്​ ഒാ​രോ ദി​വ​സ​വും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്​. അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഇ​ത്ത​രം പ​രി​ശീ​ല​ന​ങ്ങ​ൾ ഇ​ല്ലാ​തി​രി​ക്കാ​റു​ള്ളൂ. എ​ന്നാ​ൽ, അ​ത്ത​രം യാ​ത്ര​ക​ൾ​ പോ​ലും തൈ​ക്വാ​ൻ​ഡോ​ക്ക്​ വേ​ണ്ടി​യാ​യി​രി​ക്കും. ഭ​ക്ഷ​ണ​മെ​നു​വി​ൽ പഴങ്ങൾക്കാണ് പ്രാധാന്യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAbdul Rahman MangalasserySaigon Abdul RehmanThykondaMartial Art MasterLifestyle News
News Summary - Thykonda Martial Art Master Abdul Rahman Mangalassery or Saigon Abdul Rehman -Lifestyle News
Next Story