തളരാത്ത ആത്​മവിശ്വാസം തുണച്ചു; ബുള്ളറ്റ്​ വനിത അമ്മയായി

  • ലോക മാതൃദിനം ഇന്ന്​

Sunitha
സുനിത ​കുഞ്ഞുമായി

കൊ​ടി​യ നൊ​മ്പ​ര​ങ്ങ​ൾ​ക്ക്​ ഒ​ടു​വി​ലാ​ണ്​ ഗ​ർ​ഭ​പാ​ത്രം നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​റ്റാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സു​നി​ത എ​ത്തി​യ​ത്. എ​ന്നാ​ൽ,  പി​ന്നീ​ടൊ​രി​ക്ക​ൽ അ​വി​ടെ​നി​ന്ന്​ മ​ട​ങ്ങി​യ​ത്​ കൈ​യി​ലൊ​രു പൊ​ടി​ക്കു​ഞ്ഞു​മാ​യി. ആ ​മ​ട​ക്കം വ​ന്ധ്യ​ത ചി​കി​ത്സ രം​ഗ​ത്തെ കൊ​ടി​യ ചൂ​ഷ​ണ​ങ്ങ​ൾ​ക്ക്​ എ​തി​രെ​യു​ള്ള ചെ​റു​ത്തു​നി​ൽ​പ്പി​​​​െൻറ വി​ളം​ബ​രം ത​ന്നെ​യാ​യി.

ദേ​വി​കു​ള​ങ്ങ​ര പു​തു​പ്പ​ള്ളി എ.​എ​സ്. നി​വാ​സി​ൽ മോ​ഹ​ന​​​​െൻറ ഭാ​ര്യ സു​നി​ത എ​ന്ന മു​പ്പ​ത്താ​റു​കാ​രി അ​ൽ​പം വ്യ​ത്യ​സ്​​ത​യാ​ണ്. ബു​ള്ള​റ്റി​ൽ 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ചീ​റി​പ്പാ​യും. യോ​ഗ പ​രി​ശീ​ല​ക, ന​ർ​ത്ത​കി, ക​ർ​ഷ​ക, ക​ച്ച​വ​ട​ക്കാ​രി, സം​ഘാ​ട​ക എ​ന്നി​ങ്ങ​നെ പ​ല ജീ​വി​ത​വേ​ഷ​ങ്ങ​ളി​ലും വി​ജ​യി.മ​സ്​​ക​ത്തി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന മോ​ഹ​ന​ൻ 17 വ​ർ​ഷം മു​മ്പാ​ണ്​ സു​നി​ത​യെ മി​ന്നു​കെ​ട്ടി​യ​ത്. 14 വ​ർ​ഷം അ​വി​ടെ ജീ​വി​ച്ചു. കു​ഞ്ഞ്​ എ​ന്ന സ്വ​പ്​​നം വൈ​കി​യ​തോ​ടെ​ നീ​ണ്ട അ​വ​ധി​ക​ളെ​ടു​ത്ത്​ നാ​ട്ടി​ലെ ആ​ശു​പ​ത്രി​ക​ൾ ക​യ​റി​യി​റ​ങ്ങി. മൂ​ന്ന്​​ വ​ർ​ഷം മു​മ്പ്​ മു​ത​ൽ ഇ​തി​നാ​യി നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​വു​മാ​ക്കി.

സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ​മാ​യ 20ഒാ​ളം ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​തീ​ക്ഷ​​ക​ളോ​ടെ ന​ട​ത്തി​യ ചി​കി​ത്സ​ക​ളെ​ല്ലാം കേ​വ​ലം സാ​മ്പ​ത്തി​ക ചൂ​ഷ​ണം മാ​ത്ര​മാ​യി മാ​റി. ഇ​ക്കാ​ല​യ​ള​വി​ലെ ഏ​ഴ്​ ശ​സ്​​ത്ര​ക്രി​യ​ക​ൾ സു​നി​ത​യു​ടെ ശ​രീ​ര​ത്തി​ന്​ വ​ലി​യ ആ​ഘാ​ത​ങ്ങ​ൾ വ​രു​ത്തി. അ​ലോ​പ്പ​തി മ​രു​ന്നു​ക​ളു​ടെ ​പ്ര​തി​പ്ര​വ​ർ​ത്ത​ന പ്ര​ശ്​​ന​ങ്ങ​ൾ വേ​റെ​യും. നി​ര​ന്ത​ര​മാ​യ മ​രു​ന്ന്​ ഉ​​പ​യോ​ഗം വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ വ​രെ ബാ​ധി​ച്ചു.

ഗ​ർ​ഭ​പാ​ത്ര​ത്തി​ലും പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്​​ടി​ച്ചു. ഇ​തോ​ടെ അ​സ്വ​സ്ഥ​ത​ക​ൾ സ​ഹി​ക്കാ​നാ​കാ​തെ​യാ​ണ്​ സു​നി​ത ക​റ്റാ​ന​ത്തെ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്​​റ്റ്​ ഡോ. ​ക​വി​ത​ക്ക്​ മു​ന്നി​ൽ എ​ത്തി​യ​ത്. വൈ​കാ​തെ സാ​ധാ​ര​ണ ചി​കി​ത്സ​യി​ലൂ​ടെ ആ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി. കൊ​ടി​യ നി​രാ​ശ​യു​മാ​യി എ​ത്തി​യ​വ​രി​ൽ ആ​ത്മ​വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​ക​ളും പ​ക​രാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​താ​ണ്​ ഈ ​ഡോ​ക്​​ട​റെ വേ​റി​ട്ട്​ നി​ർ​ത്തു​ന്ന​ത്.

പ്ര​വാ​സ ജീ​വി​ത​ത്തി​ലൂ​ടെ ഭ​ർ​ത്താ​വ്​ നേ​ടി​യ സ​മ്പാ​ദ്യ​മെ​ല്ലാം ഒ​രു കു​ഞ്ഞി​ക്കാ​ല്​ കാ​ണാ​നു​ള്ള ചി​കി​ത്സ വ​ഴി​യി​ൽ സു​നി​ത​ക്ക്​ ന​ഷ്​​ട​മാ​യി. ഇ​തോ​ടെ ചി​കി​ത്സ ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ സ​മാ​ന മ​ന​സ്​​ക​രെ കൂ​ട്ടി ചി​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​വ​ർ തു​ട​ക്കം കു​റി​ച്ചു. വ​ന്ധ്യ​ത ചി​കി​ത്സ​യു​ടെ മ​റ​വി​ലെ ത​ട്ടി​പ്പു​ക​ളെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം പ​ല​ർ​ക്കും പ്ര​യോ​ജ​നം ചെ​യ്​​ത​താ​യി സു​നി​ത പ​റ​യു​ന്നു.

അ​മ്മ​യാ​കാ​ൻ ക​ഴി​യാ​ത്ത ദുഃ​ഖ​വും പേ​റി ന​ട​ക്കു​ന്ന സ്​​ത്രീ​ക​ളെ സ​മാ​ശ്വ​സി​പ്പി​ക്കാ​നു​ള്ള കൂ​ട്ടാ​യ്മ സു​നി​ത​യു​ടെ ല​ക്ഷ്യ​മാ​ണ്. ഇ​പ്പോ​ൾ നി​രാ​ശ നി​റ​ഞ്ഞ ത​​​​െൻറ ജീ​വി​ത​ത്തി​ൽ വെ​ളി​ച്ചം പ​ക​ർ​ന്ന ഡോ. ​ക​വി​ത​യോ​ടു​ള്ള ക​ട​പ്പാ​ടാ​ണ്​ സു​നി​ത​യു​ടെ മ​ന​സ്സ്​​ നി​റ​യെ.

Loading...
COMMENTS