മക്കളാണ്... മറക്കരുത്...

  • ജീവനറ്റു പോകുന്ന ഇടങ്ങളിൽ നിന്നൊക്കെ കണ്ടെടുത്ത കുഞ്ഞുങ്ങൾക്കായി സുനിലും ഡെയ്​സിയും ഒരുക്കി‍യ ഉസിലംപെട്ടിയിലെ പ്രധാന റോഡിന് സമീപമുള്ള സ്​നേഹക്കൂടാരത്തെ കുറിച്ച്...

snehakudaram
സുനിലും ഡെയ്​സിയും ‘അറുതൽ ഇല്ല’ത്തിലെ കുഞ്ഞുങ്ങൾക്കൊപ്പം

പൊട്ടക്കിണറ്റിലേക്ക്​ സുനിൽ ഒ​േന്ന നോക്കിയുള്ളൂ... കാഴ്​ച കണ്ട്​ ഞെട്ടി. ക്ഷുദ്രജീവികളും ഉറുമ്പുകൂടുകളും നിറഞ്ഞ ആഴമുള്ള ആ കിണറ്റിൽ ഒരു ആൺകുഞ്ഞ്​ കിടന്ന്​ പിടക്കുന്നു. പേടിച്ച രണ്ട്​ അവൻ വല്ലാതെ നിലവിളിക്കുന്നുണ്ട്​. ചുറ്റിനും കൂടിയവർ കിണറ്റിലേക്ക്​ നോക്കിനിൽക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. അവനുവേണ്ടി കരയാൻ കിണറ്റിന്​ മുകളിലും ആ ആൾക്കൂട്ടത്തിലും ആരും ഇല്ലായിരുന്നു. ആ കുരുന്നി​​​​​​െൻറ പേടിച്ചുവിറച്ച കരച്ചിൽ കണ്ടുനിൽക്കാൻ സുനിലിനായില്ല. അയാൾ ഒന്നുരണ്ടുപേരുടെ സഹായത്തോടെ അവനെ എങ്ങനെയോ പുറത്തെടുത്തു. ഇളം മേനിയിൽ പറ്റിയിരുന്ന കടിയനുറുമ്പുകളെ തൂത്തുകൊടുത്തു. തേൾ കടിച്ച ഇളംപാടുകളിൽ മരുന്നു തേച്ചു. വിശപ്പകറ്റാൻ ബിസ്​കറ്റും വെള്ളവും കൊടുത്തു. ആൾക്കൂട്ടം പിരിഞ്ഞുപോയി. വൈകുന്നേരം അവ​​​​​​െൻറ അച്ഛനും അമ്മയും പാടത്തെ പണി കഴിഞ്ഞ്​ വരുംവരെ അവനെയും ചേർത്തുപിടിച്ച്​ സുനിൽ ആ കുടിലി​​​​​​െൻറ മുറ്റത്ത്​​ കാത്തിരുന്നു. 

കാർത്തി ഭയങ്കര വികൃതിയാണ്​. ഉസിലംപെട്ടിക്കടുത്തുള്ള ആണ്ടിപ്പെട്ടി, രാജഗോപാലൻപെട്ടി എന്ന ഗ്രാമത്തിലാണ്​ അവ​​​​​​െൻറ വീട്​. അമ്മയും അച്ഛനും അടുത്ത കൃഷിയിടത്തിലെ പണിക്കാരാണ്​. അവർ പോയിക്കഴിഞ്ഞാൽ പിന്നെ കാർത്തി അവ​​​​​​െൻറ വികൃതികളുടെ ലോകത്തേക്ക്​ ഇറങ്ങും. വികൃതിയെന്ന്​ പറഞ്ഞാൽ ഭയങ്കര വികൃതി. വിണ്ട മോണ കാടി ചിരിച്ചിട്ട്​ അവൻ എല്ലാ വികൃതിത്തരങ്ങളെയും അതിൽ ഒളിപ്പിക്കും. നിന്ന നിൽപിലാണ്​ അവനെ കാണാതാകുന്നത്​. പിന്നെ ഏതെങ്കിലും കാട്ടിൽനിന്നും അവൻ കയറിവരും. ദേഹം മുഴുവൻ മുറിവുമായി. അമ്മക്ക്​ അവനെക്കൊണ്ട്​ വലിയ പൊറുതിമുട്ടായി. മൂന്നു വയസ്സുകാരൻ ചെയ്യുന്നതിനും അപ്പുറമായിരുന്നു അവ​​​​​​െൻറ കുസൃതിത്തരങ്ങൾ. കാർത്തിയെ വീട്ടിൽനിർത്തി പണിക്കു പോകാൻ കഴിയില്ലെന്ന്​ മനസ്സിലാക്കിയ അച്ഛനും അമ്മയും ഒരു പണി ഒപ്പിച്ചു. പുലർച്ചെ ജോലിക്ക്​ പോകുന്നതിനു മുമ്പ്​ അവർ കാർത്തിയെ വീടിന്​ സമീപത്തെ ഒഴിഞ്ഞ പുരയിടത്തിലുള്ള  പൊട്ടക്കിണറ്റിൽ അവനെ കയറിൽ കെട്ടി ഇറക്കി കിടത്തും. എന്നിട്ട്​ ജോലിക്ക്​ പോകും. ഒരു ദിവസം കിണറ്റിൽ കിടന്ന കാർത്തിയെ കരിന്തേളും ക്ഷുദ്രജീവികളും കടിച്ചു. വേദനകൊണ്ട്​ പുളഞ്ഞ അവ​​​​​​െൻറ കരച്ചിൽ കേട്ട്​ അയൽവാസികൾ ഒാടിക്കൂടി. കൂട്ടത്തിൽ ആരോ സുനിലിനെ ഫോണിൽ വിളിച്ചു. ഒടുക്കം അച്ഛ​​​​​​െൻറയും അമ്മയുടെയും അനുമതിയോടെ സുനിൽ കാർത്തിയെ സ്​നേഹക്കൂടാരത്തിലേക്ക്​ കൂട്ടിക്കൊണ്ടു പോന്നു. ഇന്ന്​ അവൻ സ്​നേഹക്കൂടാരത്തിലെ കൊച്ചു കാർന്നോരാണ്​. സമീപത്തെ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്നു. സുനിൽ കാർത്തിയെ കൂട്ടിപ്പിടിച്ചപ്പോൾ മറ്റു മക്കളും ഒപ്പം ചേർന്നുനിന്നു. അവിടെ പൂപോലെ ഒരച്ഛനും കുറെ മക്കളും...
 

snehakudaram
സ്​നേഹക്കൂടാരത്തിലെ പെൺകുഞ്ഞുങ്ങൾ
 


ദബേര പിറക്കുന്നു വീണ്ടും വീട്ടിൽ
ഇടുക്കി കുളമാവ്​ സ്വദേശിയാണ്​ സുനിൽ. ബാംഗ്ലൂർ സെമിനാരിയിൽനിന്ന്​ മതപഠനം പൂർത്തിയാക്കി ഡെയ്​സ​ിയെ ജീവിതസഖിയാക്കി. തുടർന്ന്​ രണ്ടുപേരും ആണ്ടിപ്പെട്ടിയിൽ വീട്​ വാടക​െക്കടുത്ത്​ താമസം തുടങ്ങി. അവിടെവെച്ച്​ സുനിലിന്​ മൂത്തമകൻ ജോയൽ ജനിച്ചു. അവൻ ജനിച്ച്​ ദിവസങ്ങൾ മാ​ത്രമേ ആയിട്ടുള്ളൂ. അവ​​​​​​െൻറ കുഞ്ഞിക്കരച്ചിൽ മാത്രം കേൽക്കുന്ന വീട്​. ഒരു ദിവസം രാത്രിയിൽ കുഞ്ഞി​​​​​​െൻറ കരച്ചിൽ കേട്ടാണ്​ ഡെയ്​സി ഉണർന്നത്​. ​േനാക്കിയപ്പോൾ അടുത്ത്​ കുഞ്ഞുജോയൽ സുഖമായി പറ്റിച്ചേർന്ന്​ കിടന്നുറങ്ങുന്നു. കുഞ്ഞിക്കരച്ചിൽ നിലച്ചിട്ടുമില്ല. ഡെയ്​സിയും സുനിലും വാതിൽ തുറന്നപ്പോൾ കണ്ട കാഴ്​ച ഞെട്ടിക്കുന്നതായിരുന്നു. കീറത്തുണ്ണിയിൽ പൊതിഞ്ഞ ഒരു പെൺകുഞ്ഞ്​. പൊക്കിൾക്കൊടിയിൽനിന്നും പിറവിരക്​തം ഇറ്റുവീഴുന്നു. അവൾ ആവുന്ന ശബ്​ദം എടുത്ത്​ കരയുകയാണ്​. ഡെയ്​സി അവളെ കോരിയെടുത്ത്​ മാറോടണച്ചു. 
അപ്പോഴേക്കും ജോയലും ഉണർന്നു കരഞ്ഞുതുടങ്ങി. ഡെയ്​സി കരയുന്ന ആ രണ്ട്​ കുഞ്ഞുങ്ങൾക്കും കട്ടിലിൽ ഇരുന്ന്​ പാൽ കൊടുത്തു. വിശപ്പ്​ ശമിച്ച ആ കുഞ്ഞുങ്ങൾ ശാന്തമായി ഉറങ്ങി. ആ പാതിരാവിൽ അപ്പോഴേക്കും സുനിലി​​​​​​െൻറയും ഡെയ്​സിയുടെയും മനസ്സിൽ അശാന്തിയുടെ അല​െയാലികൾ പെരുമ്പറ കൊട്ടി. എങ്ങനെയൊക്കെയോ നിന്നും ഇരുന്നും നേരം വെളുപ്പിച്ചു. പുലർന്നപ്പോൾ അയൽക്കാരെ വിവരം ധരിപ്പിച്ചു. അപ്പോഴാണ്​ സുനിലും ഡെയ്​സിയും കൂടുതൽ ഞെട്ടിയത്​. വളരെ നിസ്സാരത്തോടെ അയൽവാസികൾ പറഞ്ഞു. ങ്​ഹാ... പെൺകുഞ്ഞല്ലേ, ആരെങ്കിലും കൊന്നു​െകാടുക്കാം എന്നു പറഞ്ഞ്​ വീട്ടുകാരുടെ ​ൈകയീന്ന്​ കാശുവാങ്ങി കൊണ്ടിട്ടതാകാം. നിങ്ങൾ അവിടെ എങ്ങാനുംവെച്ച്​ ​ൈകയൊഴിഞ്ഞോ. ഇല്ലേ പുലിവാലാകും. അപ്പോഴും ആ പെൺകുഞ്ഞ്​ ഡെയ്​സിയുടെ ​ൈകയിലിരുന്ന്​ കൈനുണഞ്ഞു കൊണ്ടിരുന്നു. രാവി​​​​​​െൻറ മറവിൽ ആരോ കൊല്ലാൻ മടിച്ച്​ ഉപേക്ഷിച്ച ആ പെൺകുഞ്ഞി​െന ഡെയ്​സി മാറോട്​ ചേർത്തു. സുനിൽ അവളെ ദബേര എന്ന്​ പേരുചൊല്ലി വിളിച്ചു. 

പെൺകൊലയുടെ പെരുവഴികൾ...
പിന്നീട്​ ആ പ്രദേശവാസികൾ പറഞ്ഞ കഥ ​െനഞ്ചുരുക്കുന്നതായിരുന്നു. ആണ്ടിപ്പെട്ടിയിലെ വരിശനാട്​, രാജഗോപാലൻപെട്ടി എന്നിവിടങ്ങളിൽ നടക്കുന്ന അറുകൊലകൾ കേട്ട്​ സ​ുനിലും ഡെയ്​സിയും ഞെട്ടി. തമിഴ്​നാട്ടിലെ ഗ്രാമങ്ങളിൽ പെൺകുഞ്ഞുങ്ങൾ പിറന്നാൽ രക്ഷിതാക്കൾക്ക്​ അങ്ങേയറ്റം അപമാനമാണത്രെ! പെൺക​ുഞ്ഞുള്ള അച്ഛനെ പൊട്ടുപിള്ളൈ അപ്പൻ എന്നാണ്​ ഗ്രാമവാസികൾ കളിയാക്കി വിളിക്കുന്നതുപോലും. പെൺകുട്ടിയെ പൊട്ടുപിള്ളൈ എന്നും. ഇൗ അപമാനം മാത്രം മതിയാകും സിരയിലെ ചോരയിൽ പിറന്ന സ്വന്തം കുഞ്ഞിനെ കൊന്നുകളയാൻ. അമ്മമാരും ഇൗ തീരുമാനത്തെ എതിർക്കാറില്ല. വരിസനാട്​ ഗ്രാമത്തിൽ തൊണ്ണൂറ്​ കഴിഞ്ഞ വയറ്റാട്ടി ഇന്നും ജീവിച്ചിരിപ്പുണ്ട്​. ഡോക്​ടർ ഡെത്ത്​ എന്നാണ്​ തമിഴ്​ നഗരങ്ങൾ അവരെ വിശേഷിപ്പിക്കുന്നത്​. അമ്മയുടെ ഉദരത്തിൽനിന്ന്​ ജീവനെ വേർപെടുത്തിയെടുക്കുന്ന അതേ സന്തോഷത്തോടെ തന്നെ ഇളംമേനിയിൽ നിന്നും ഡോക്​ടർ ഡെത്ത്​ ജീവനെയും പറിച്ചെറിഞ്ഞുകൊടുക്കും.

snehakudaram

ഇതൊരു ആചാരം മാത്രമാണെന്നാണ്​ വരിസനാട്ടുകാർ പറയുന്നത്​. പൊലീസുകാർക്കും പുറത്തുനിന്നുള്ളവർക്കും ആ ഗ്രാമത്തിലേക്ക്​ പ്രവേശനം പോലും നിഷേധിച്ചിരിക്കുകയാണ്​. കാര്യങ്ങൾ നാട്ടാമ (ഗ്രാമമുഖ്യൻ) തീരുമാനിക്കും. ഡോക്​ടർ ഡെത്തിനോട്​ സംസാരിക്കാൻപോയിട്ട്​ ഒരു നോക്ക്​ കാണാൻപോലും അനുവാദം ഇല്ലെന്ന്​ സാരം. നെൺമണി കൊടുത്തും ശ്വാസംമുട്ടിച്ചും ഒക്കെ അവർ ഇന്നും അവരുടെ ‘കർമം’ നിറവേറ്റിക്കൊണ്ടിരിക്കുന്നു. നൂറുകണക്കിന്​ പെൺകുരുന്നുകളെ അവർ ഇങ്ങനെ പിറവിമണം മാറും മുമ്പ്​ ജീവൻ പറിച്ചെടുത്ത്​ ഭൂമിയിൽ നിന്ന്​ പറത്തിവിട്ടിട്ടുണ്ട്​. വരിസനാട്​ മാത്രമല്ല, തമിഴി​​​​​​െൻറ എല്ലാ ദിക്കുകളിലെയും ഗ്രാമാന്തരങ്ങളിൽ ഇങ്ങനെയുള്ള ഡോക്​ടർ ഡെത്തുകളെ കാണാം. സർക്കാറിനോ സന്നദ്ധ സംഘടനകൾക്കു പോലുമോ ചെന്നെത്താൻ കഴിയാത്തത്ര ഉയരങ്ങളിൽ പെണ്ണായിട്ടും പെൺകുഞ്ഞുങ്ങളെ കൊല്ലാൻ ആ വയസ്സൻ പേറ്റിച്ചികൾ ജീവിച്ചിരിക്കുന്നു. 

ആണ്ടിപ്പെട്ടി ഗ്രാമവാസിയായിരുന്നു വിജയ. ജയയു​ടെ അമ്മ അവരുടെ പന്ത്രണ്ടാമത്തെ വയസ്സിലാണ്​ ജയയെ പ്രസവിച്ചത്​. രക്​തസ്രാവം നിലക്കാ​െത  അവർ കുഞ്ഞിന്​ ജന്മം നൽകിയ പിറകേ മരിച്ചു.  30​ വയസ്സിന്​ മുകളിൽ പ്രായമുള്ള അച്ഛനും അയാളുടെ കുടുംബക്കാരും ജയയെ കൊല്ലാൻ തീരുമാനിച്ചു. അയൽവാസികൾ ആരോ പറഞ്ഞറിഞ്ഞാണ്​ സുനിൽ അവിടെയെത്തി ജയയെ ചോദിച്ചു വാങ്ങി സ്​നേഹക്കൂടാരത്തിൽ എത്തിച്ചത്​. പ്രഭ ഇന്ന്​ പന്ത്രണ്ടാം ക്ലാസ്​ വിദ്യാർഥിനിയാണ്​. ഒാട്ടമത്സരത്തിൽ ജില്ലയിൽ ഒന്നാം സ്​ഥാനത്ത്​ അവളാണ്​. ചെറുപ്പത്തിൽ അവളെയുംകൊണ്ട്​ അവളുടെ വീട്ടിൽനിന്ന്​ ഒാടിയ ഒാട്ടത്തി​​​​​​െൻറ കഥ സുനിൽ പറയും. പെൺകുട്ടിയാണെന്ന്​ അറിഞ്ഞതുമുതൽ അതിനെ കൊല്ലണം എന്ന ഒറ്റ വാശിയിലായിരുന്നത്രെ പ്രഭയുടെ അച്ഛൻ. അമ്മക്കാക​െട്ട അവളെ വേണം താനും. ഒടുവിൽ വയറ്റാട്ടിയെ കൊണ്ടുവരാൻ തന്നെ അച്ഛൻ തീരുമാനിച്ചു. അമ്മ ആരുടെയോ സഹായത്തോടെ സുനിലിനെ വിവരമറിയിച്ചു. അച്ഛൻ വരുംമുമ്പ്​ കുഞ്ഞിനെ കൊണ്ടുപോകണേ എന്നായിരുന്നു അവരുടെ നിലവിളി. അന്ന്​ അവളെയുംകൊണ്ട്​ രക്ഷപ്പെട്ടുവന്ന കഥ പറയു​േമ്പാൾ ഭൂമിയിലെ ഒരച്ഛൻ മാലാഖയെ സുനിലി​​​​​​െൻറ മുഖത്ത്​ കണ്ടു. ഇതുപോലെ മരണത്തി​​​​​​െൻറ മുഖങ്ങളിൽനിന്ന്​ രക്ഷ​പ്പെട്ടുവന്ന കാർത്തിമാരും വിജയമാരും പ്രഭമാരും ഒത്തിരിയുണ്ട്​ ഇൗ സ്​നേഹക്കൂടാരത്തിൽ. 

snehakudaram

സർക്കാർ സംവിധാനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കുംപോലും പ്രവേശനം നിഷേധിക്ക​െപ്പട്ട പ്രസ്​തുത ഗ്രാമങ്ങളിലെ ജനങ്ങളെ ബോധവത്​കരിക്കാനാവില്ല എന്നു മനസ്സിലാക്കിയാണ്​ ജയലളിത സർക്കാർ തൊട്ടിൽ കുളന്തൈ തിട്ടം എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കിയത്​. മാതാപിതാക്കൾക്ക്​ വേണ്ടാത്ത കുട്ടികളെ ഉപേക്ഷിക്കാനുള്ള സൗകര്യമായിരുന്നു അത്​.  എന്നിട്ടും കൊലയുടെ അളവിൽ കുറവ്​ വന്നില്ല. അങ്ങനെയാണ്​ പുതിയ പദ്ധതി വരുന്നത്​. പെൺകുഞ്ഞുങ്ങൾ ജനിച്ച്​ അഞ്ചു വയസ്സ്​​ തികഞ്ഞാൽ 5000 രൂപ ധനസഹായം. പിന്നെ അഞ്ചു​ വയസ്സുവരെ വളർത്താൻ തുടങ്ങി. ധനസഹായം കൈപ്പറ്റി പിറ്റേന്ന്​ വീട്ടിലെ അണ്ടാവിൽ കുഞ്ഞിനെ മൂടിവെച്ച്​ ജോലിക്കു പോയിട്ട്​ വൈകുന്നേരം വന്ന്​ ശ്വാസംമുട്ടി മരിച്ച കുഞ്ഞിനെ നോക്കി നിലവിളിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്ന്​ സുനിൽ പറയുന്നു. 

സ്​നേഹക്കൂടാരം പിറക്കുന്നു...
ഇൗ ജീവനറ്റു പോകുന്ന ഇടങ്ങളിൽനിന്നൊക്കെ സുനിൽ പെറുക്കിക്കൂട്ടി തുന്നിയെടുത്ത കുഞ്ഞു ജീവിതങ്ങൾക്കുള്ള ഇടമാണ്​ സ്​നേഹക്കൂടാരം. ഉസിലംപെടിയിലെ പ്രധാന റോഡിനുസമീപം ഇരുനിലയുള്ള ഇൗ വീട്ടിൽതന്നെയാണ്​ സുനിലി​​​​​​െൻറ കുടുംബവും താമസിക്കുന്നത്​. ആദ്യമൊക്കെ പ്രദേശവാസികളിൽനിന്ന്​ നല്ല എതിർപ്പായിരുന്നു. പിന്നീട്​ അത്​ സ്​നേഹമായി മാറി. മുല്ലപ്പെരിയാർ വിഷയം കത്തിനിന്ന സമയത്ത്​ മലയാളി നടത്തുന്ന സ്​ഥാപനം എന്ന നിലക്ക്​ ഇവിടെയും അക്രമകാരികൾ എത്തി. നാട്ടുകാർതന്നെയാണ്​ അവരെയും തുരത്തിയത്​. ജെ.ജെ ആക്​ട്​ അനുസരിച്ച്​ രജിസ്​റ്റർ ചെയ്​താണ്​ ഇപ്പോൾ സ്​ഥാപനം പ്രവർത്തിക്കുന്നത്​. മുപ്പതോളം കുട്ടികൾ ഇൗ തണൽമുറ്റത്തുണ്ട്​. എല്ലാവർക്കും അച്ഛനും അമ്മയുമായി സുനിലും ഡെയ്​സിയും ഇൗ വീട്ടുമുറ്റത്തുണ്ട്​. ‘അറുതൽ ഇല്ലം’ എന്ന്​ തമിഴിൽ പറയുന്ന ഇൗ സ്​നേഹാലയം നമുക്ക്​ പറഞ്ഞുതരുന്ന കുരുന്നുകളുടെ പൂർവകഥകൾ കണ്ണീരണിഞ്ഞല്ലാതെ കേട്ടിരിക്കാനാവില്ല. സുനിലിന്ന്​ പൊട്ടപ്പിള്ളൈകളു​െട അച്ഛനല്ല, പൊന്നുപോലുള്ള കുറെ പെൺപിള്ളേരുടെ അച്ഛനാണ്​. 

Loading...
COMMENTS