സ്വപ്ന​ത്തെക്കാൾ സുന്ദരം സംഗീതയുടെ സഞ്ചാരം

  • 205 ദിവസം, 45,000 കി.മീറ്റർ

Sangeetha Sridhar
സം​ഗീ​ത ശ്രീ​ധ​ർ

രാ​ജ്യം എ​ത്ര​ത്തോ​ളം ശു​ചി​ത്വ​പൂ​ർ​ണ​വും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സു​ര​ക്ഷി​ത​വു​മാ​ണെ​ന്ന ചോ​ദ്യ​ത്തി​ന്​ ഉ​ത്ത​രം തേ​ടി സം​ഗീ​ത ശ്രീ​ധ​ർ യാ​ത്ര ചെ​യ്ത​ത് 45,000 കി.​മീ​റ്റ​ർ. തു​ട​ർ​ച്ച​യാ​യ 205 ദി​വ​സം​കൊ​ണ്ട് ഇ​ന്ത്യ​യി​ലെ 300 ന​ഗ​ര​ങ്ങ​ളി​ലൂ​ടെ കാ​റോ​ടി​ച്ച് അ​വ​ർ കൊ​ച്ചി​യി​ലും എ​ത്തി. 

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്​​ട​യാ​യി സ്വ​ച്ഛ് ഭാ​ര​തി​​​​​​​െൻറ ആ​ത്മാ​വുേ​ത​ടി, രാ​ജ്യം സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും കൂ​ടി​യു​ള്ള​താ​ണെ​ന്ന യാ​ഥാ​ർ​ഥ്യം ഉ​റ​പ്പി​ക്കാ​ൻ ക്ലീ​ൻ ഇ​ന്ത്യ ട്ര​യ​ൽ​സ് എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന യാ​ത്ര സം​ഗീ​ത സ്വ​പ്നം ക​ണ്ട ഇ​ന്ത്യ​പോ​ലെ മ​നോ​ഹ​ര​മാ​ണ്. ഗാ​ന്ധി​ജി​യു​ടെ 150ാം ജ​ന്മ​വ​ർ​ഷ​മാ​യ 2018 ആ​ഗ​സ്​​റ്റി​ൽ മും​ബൈ​യി​ലെ ഗേ​റ്റ് വേ ​ഓ​ഫ് ഇ​ന്ത്യ​യി​ൽ​നി​ന്നാ​ണ് 52കാ​രി സ​ഞ്ചാ​ര​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. 

Sangeetha-Sridhar

വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ത്തി​ന്​ പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളും പൊ​തു​ഇ​ട​ങ്ങ​ളും പൊ​തു​ടാ​പ്പു​ക​ളും മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​താ​ണ് യാ​ത്ര​യി​ലെ ക​ർ​മ​പ​ദ്ധ​തി. 200 ദി​വ​സം പി​ന്നി​ടു​മ്പോ​ഴും ഇ​തി​ലൊ​രു മാ​റ്റ​വും വ​ന്നി​ട്ടി​ല്ല. സ്വ​ന്തം കു​പ്പി​യി​ൽ നി​റ​ച്ച വെ​ള്ള​മാ​ണ്​ യാ​ത്ര​യി​ലു​ട​നീ​ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഉ​റ​ക്ക​വും വി​ശ്ര​മ​വു​മെ​ല്ലാം ഓ​ടി​ക്കു​ന്ന ടാ​റ്റ ഹെ​ക്സ കാ​റി​ൽ​ത​ന്നെ. കാ​റി​ൽ ചെ​റി​യ അ​ടു​ക്ക​ള, കി​ട​ക്കാ​നി​ടം തു​ട​ങ്ങി​യ​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 

യാ​ത്ര​യി​ലൊ​രി​ക്ക​ൽ​പോ​ലും സ്ത്രീ​യെ​ന്ന നി​ല​ക്ക് ദു​ര​നു​ഭ​വ​മോ ഡ്രൈ​വി​ങ്ങി​നി​ടെ അ​പ​ക​ട​മോ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല. അ​മ്പ​ല​ങ്ങ​ളും പ​ള്ളി​ക​ളും ച​ർ​ച്ചു​ക​ളും ഒ​രു​പോ​ലെ​യു​ള്ള കൊ​ച്ചി ഒ​രു​മ​നോ​ഹ​ര മ​തേ​ത​ര ന​ഗ​ര​മാ​ണെ​ന്നാ​ണ് ഈ ​സ​ഞ്ചാ​രി​യു​ടെ അ​ഭി​പ്രാ​യം.

പാ​ര​മ്പ​ര്യ​ത്തി​​​​​​​െൻറ പ്രൗ​ഢി​യും ആ​ധു​നി​ക​ത‍യു​ടെ മി​ക​വും സ​മ​ന്വ​യി​പ്പി​ച്ച ഈ ​ന​ഗ​ര​മാ​തൃ​ക ആ​ക​ർ​ഷ​ക​മാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ, നാ​വി​ക സേ​ന-​സി​യാ​ൽ അ​ധി​കൃ​ത​ർ, പി​ങ്ക് പൊ​ലീ​സ് തു​ട​ങ്ങി​യ​വ​രെ​യെ​ല്ലാം സ​ന്ദ​ർ​ശി​ച്ച സം​ഗീ​ത നി​ര​വ​ധി കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തി. 

Sangeetha-Sridhar

കോ​യ​മ്പ​ത്തൂ​രി​ൽ ജ​നി​ച്ച സം​ഗീ​ത യു.​എ.​ഇ​യി​ൽ ഒ​മാ​ൻ സ​ർ​ക്കാ​റി​​​​​​​െൻറ ഇ-​ഗ​വ​ൺ​മ​​​​​​​െൻറ് ക​ൺ​സ​ൽ​ട്ട​ൻ​റാ​യി​രി​ക്കെ​യാ​ണ് രാ​ജി​വെ​ച്ച് ക്ലീ​ൻ ഇ​ന്ത്യ ട്ര​യ​ൽ​സി​നൊ​രു​ങ്ങി​യ​ത്. ഗ​ൾ​ഫാ​ർ അ​ബൂ​ദ​ബി ക​മ്പ​നി​യു​ടെ സി.​ഇ.​ഒ ആ​യ ഭ​ർ​ത്താ​വ് ശ്രീ​ധ​റും യു.​എ​സി​ൽ റോ​ബോ​ട്ടി​ക് എ​ൻ​ജി​നീ​യ​റാ​യ മ​ക​ൻ അ​ശ്വ​ത് ശ്രീ​ധ​റും ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് എ​ല്ലാ​റ്റി​നും ഊ​ർ​ജം.

കേ​ര​ള​ത്തി​ൽ​നി​ന്ന്​ ക​ർ​ണാ​ട​ക, ഗോ​വ വ​ഴി ഏ​പ്രി​ൽ ര​ണ്ടാം വാ​ര​ത്തോ​ടെ മും​ബൈ​യി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന യാ​ത്ര​യു​ടെ ഓ​രോ പ്രി​യ​നി​മി​ഷ​വും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​ർ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. http://cleanindiatrail.com/ വെ​ബ്സൈ​റ്റി​ലൂ​ടെ​യും യാ​ത്ര​യു​ടെ സ്പ​ന്ദ​ന​ങ്ങ​ൾ ലോ​ക​ത്തെ അ​റി​യി​ക്കു​ന്നു. 

Loading...
COMMENTS