Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
santhosh-kumar-
cancel
camera_alt??????? �?????? ?????????????? ??????? ??????????

ആർത്തട്ടഹസിക്കുന്ന ആൾക്കൂട്ടം. ആ ആരവങ്ങൾ പാമ്പു പിടിത്തക്കാര​ന്‍റെ​ ആവേശമായി. രൗദ്രഭാവത്തോടെ ഫണം വിടർത്തിയാടുന്ന പാമ്പിൽ മാത്രമായിരുന്നു അയാളുടെ ശ്രദ്ധ. ഒരു നിമിഷം കണ്ണൊന്നറിയാതെ ചിമ്മി. പിന്നെ ആരവങ്ങളെല്ലാം വിദൂരതയിൽ നിന്നുള്ള നേരിയ ശബ്​ദമായി. കണ്ണുകളിലേക്ക്​ ഇരുട്ട്​ അരിച്ചുകയറി. കാഴ്​ച മങ്ങി. വേച്ച്​ തുടങ്ങിയെങ്കിലും കൈകൾ അയച്ചില്ല. കൊത്തിയ പാമ്പിനെ ബലമായി കൈ​കളിലൊതുക്കിയിരുന്നു. പാമ്പുപിടിത്തം ഹരമാക്കിയ കൊല്ലം തട്ടാമല വാളത്തുങ്കൽ താന്നോലിൽ തെക്കതിൽ സന്തോഷ്​കുമാറിന്​ ഒാർമിക്കാനുള്ളത്​ മരണം പതിയിരിക്കുന്ന അപകടവഴികളിലൂടെ സഞ്ചരിച്ച അനുഭവങ്ങളുടെ കൂമ്പാരമാണ്​. 

ഭദ്രമായി അതിനെ ചാക്കിലാക്കിയ ശേഷമാണ്​ കടിയേറ്റഭാഗം വരിഞ്ഞുകെട്ടിയത്​. പിന്നെയൊന്നും ഒാർമയില്ല. മൂന്നാംനാൾ ​ബോധം തെളിയു​േമ്പാൾ ആശുപത്രിയിലെ ശീതീകരിച്ച അത്യാഹിത കിടക്കയിലായിരുന്നു. പുറത്തെ ചില്ല്​ കൂട്ടിനപ്പുറത്ത്​  തന്നെ നോക്കി കണ്ണീരോടെ നിൽക്കുന്ന ഭാര്യയുടെയും മക്കളുടെയും മുഖങ്ങളാണ്​ ആദ്യം കണ്ണിൽ പതിഞ്ഞത്​. തൊട്ടടുത്ത്​ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മുഖംകുനിച്ചിരിക്കുന്ന വൃദ്ധയായ അമ്മയുമുണ്ട്​. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലും പരിചിത മുഖങ്ങൾ മാത്രമാണ്​ അയാളെ കാണാനായി എത്തിയത്​. എന്നാൽ, ആർത്തുവിളിച്ച ആരവക്കാരിലെ ഒരാൾപോലും തേടിവന്നില്ല. ജീവിതത്തി​ന്‍റെയും മരണത്തി​ന്‍റെയും നൂൽപാലങ്ങളിലൂടെ ഒന്നരമാസത്തെ ആശുപത്രിവാസം. മൂത്രത്തിലൂടെ രക്തം വന്ന്​ തുടങ്ങിയ​പ്പോൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന്​ വിദഗ്​ധരായ ഭിഷഗ്വരർ വിധിയെഴുതി. എന്നിരുന്നാലും ദൈവഹിതം മറ്റൊന്നായിരുന്നു. പാമ്പുകളുടെ ഭീഷണിയിൽനിന്ന്​ നാടിനെ രക്ഷിക്കാൻ ഇനിയും നീ ഇവിടെ വേ​ണമെന്ന്​. രണ്ടുവർഷം മുമ്പ്​ കൊല്ലം അഞ്ചാലുംമൂട്ടിലുള്ള വീട്ടിനുള്ളിൽ കയറിയ അണലിയെ പിടിക്കുന്നതിനിടെയാണ്​ 47കാരനായ സന്തോഷ്​ കുമാറിന്​ കടിയേൽക്കുന്നത്. യാത്രക്കിടെയാണ്​ അപകടകാരിയായ പാമ്പിനെ പിടിക്കാനുള്ള വിളി സുഹൃത്തായ വാവാ സുരേഷിൽ നിന്ന്​ എത്തിയത്​. സുരേഷ്​ സ്​ഥലത്തില്ലാതിരുന്നതിനാൽ ദൗത്യം സന്തോഷിന്​ കൈമാറുകയായിരുന്നു. കൈയിൽ കിട്ടിയ തടിക്കഷണം ഉപയോഗിച്ച്​ അണലിയെ അമർത്തിയശേഷം പിടിക്കാൻ ശ്രമിക്കുന്നതിനിടെ തടി ഒടിഞ്ഞതാണ്​ വിനയായത്​.  പ്രകോപിതനായ അണലി കൈയിൽ ആഞ്ഞ​ുകടിച്ചു. ഭയക്കാതെതന്നെ പാമ്പിനെ കീഴ്​പ്പെടുത്തി ചാക്കിനുള്ളിലാക്കിയ ശേഷമാണ്​ ‘ഫസ്​റ്റ്​ എയ്​ഡിന്​’ തയാറായത്​. 

ഫോണിൽ വീട്ടിലേക്കൊന്ന്​ വിളിച്ചത്​ മാത്രം ഒാർമയുണ്ട്​. മൂന്നാംദിവസമാണ്​ ബോധംതെളിഞ്ഞത്​. കൊല്ലത്തെ ആശുപത്രികളിലെ ഒന്നരമാസത്തെ ചികിത്സക്ക്​ ലക്ഷങ്ങളാണ്​ ചെലവായത്​. വനംവകുപ്പ്​ ജീവനക്കാർ സ്വരൂപിച്ച്​ നൽകിയ 75,000 രൂപ കഴിച്ചുള്ളതെല്ലാം സ്വന്തം പോക്കറ്റിൽനിന്ന്​ നഷ്​ടമായി. കരിഞ്ഞ്​ വ്രണമായ കൈകളിൽ തുടയിൽനിന്ന്​ മാസം വെട്ടി​െവച്ചാണ്​ മുറിവുണക്കിയത്​. മുടികൊഴിഞ്ഞു. ശരീരം തടിച്ചു. എങ്ങും കരിനീലിച്ച പാടുകൾ. വിദഗ്​ധ ചികിത്സകളിലൂടെ ആരോഗ്യാവസ്​ഥ വീണ്ടെടുക്കാൻ കാല​ങ്ങളെടുത്തു. ഇനിയൊരിക്കലും പാമ്പ്​ പിടിക്കാൻ ഇറങ്ങരുതെന്ന കർശന നിർദേശമാണ്​ കുടുംബക്കാരും സുഹൃത്തുക്കളും നൽകിയത്​. എന്നാൽ, ആശുപത്രിയിൽനിന്നിറങ്ങിയ ആദ്യദിവസംതന്നെ കൈയിലെ കെട്ടുമായി വീട്ടുകാരറിയാതെ പാമ്പിനെ പിടിക്കാൻ പോയ അനുഭവമാണ്​ സന്തോഷിന്​ പറയാനുള്ളത്​. തൊട്ടടുത്തുള്ള വീട്ടിൽനിന്ന്​ പിടികൂടിയ പാമ്പുമായി എത്തു​േമ്പാൾ വീട്ടുകാരുടെ മുഖത്തുണ്ടായിരുന്ന രൂക്ഷഭാവം ഇപ്പോഴും മനസ്സിൽ തെളിഞ്ഞുനിൽപുണ്ട്​.

ജോലിസംബന്ധമായ അത്യാവശ്യങ്ങളിൽ നിൽക്കു​േമ്പാഴാ​െണങ്കിലും ‘പാമ്പ്​’ കയറിയ വിളി വന്നാൽ അതിനാണ്​ മുൻഗണന​. എത്രദൂരം സഞ്ചരിച്ച്​ എത്താനും തയാറാണ്​. മൂർഖൻ, അണലി, ശംഖുവരയൻ തുടങ്ങിയ ഇനങ്ങൾ അപകടകരമായി നിലകൊള്ളു​​േമ്പാഴേ സഹായം ആവശ്യ​പ്പെട്ടുള്ള വിളി വരാറുള്ളൂ.  നവംബർ​ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ്​ കൂടുതൽ വിളികളും എത്തുന്നത്​. കാലാവസ്​ഥയിലും പ്രകൃതിയിലുമുണ്ടായ മാറ്റവും പാമ്പുകൾ പകൽ പുറത്തിറങ്ങാൻ​ കാരണമാണ്​. കിഴക്കൻ വന^മലയോര പ്രദേശങ്ങളിലുള്ള ‘രാജവെമ്പാല’ അടക്കമുള്ള ഇനങ്ങൾ ടിപ്പർ ലോറികളിലൂടെ തീരദേശ മേഖലകളിലേക്ക്​ എത്തുന്നുണ്ട്​. തടി, പാറ, മണൽ എന്നിവ കയറ്റിവരുന്ന ലോറികളിലാണ്​ ഇവ വരുന്നത്​.​ പാമ്പ്​ പിടിക്കാൻ പോകു​േമ്പാൾ വണ്ടിക്കൂലിയെങ്കിലും കിട്ടിയെങ്കിലായി. പിടിച്ചുകഴിഞ്ഞാൽ ഇതിനായി കാത്തുനിൽക്കാറുമില്ല. ഒരു കോളനി മുഴുവൻ വിറപ്പിച്ച പാമ്പിനെ പിടിക്കാൻ കഴിഞ്ഞതാണ്​ മനസ്സിലെ സന്തോഷകരമായ അനുഭവം. ഒരു വർഷം മുമ്പാണത്​. കൊല്ലം നീണ്ടകരക്കടുത്തുനിന്ന്​ അർധരാത്രിയോടെയാണ്​ വിളി വന്നത്​. സ്​ഥലത്തില്ലെന്ന്​ പറഞ്ഞ്​ ആദ്യം ഒഴിഞ്ഞുമാറി. എങ്കിലും മനസ്സ്​​ അനുവദിച്ചില്ല. കുട്ടികളുമായി ഉറങ്ങാൻ കഴിയാതെ പുറത്തുനിൽക്കുന്ന കുടുംബത്തി​ന്‍റെ അവസ്​ഥ ഒാർത്തപ്പോൾ ഭാര്യയോടുപോലും പറയാതെ അവി​ടെയെത്തി. കോളനിക്കാർ മുഴുവൻ വീടുകൾക്ക്​ പുറത്തുണ്ട്​. കൈക്കുഞ്ഞുങ്ങളുമായി വീട്ടിൽ കയറാൻ കഴിയാതെ നിൽക്കുന്ന അമ്മമാർ വരെ​. ഒരു മണിക്കൂർ ശ്രമത്തിൽ അകത്തുകയറിയ അണലിയുമായി പുറത്തേക്ക്​ വരു​േമ്പാൾ വീട്ടുകാരുടെയും നാട്ടുകാരുടെയും മുഖത്ത്​ കണ്ട സന്തോഷമാണ്​ ഏറ്റവും വലിയ പ്രതിഫലമായി ഇന്നും കരുതുന്നത്​. പാമ്പുകളുമായുള്ള ചങ്ങാത്തം സന്തോഷിന്​ നിയോഗമാണ്.

പത്തി വിടർത്തിയാടുന്ന പാമ്പുകളെ വരുതിയിലാക്കാൻ ശ്രമിക്കുന്നത്​ സാഹസികമായ പണിയാണ്​. കണ്ണൊന്ന്​ ചിമ്മിയാലും ചലനം മാറിയാലും എല്ലാം കഴിയും. സൂക്ഷ്​മതയോടെ പാമ്പിനെ പിടികൂടാൻ ശ്രമം നടത്തുന്നിടത്ത്​ തടിച്ചുകൂടുന്ന ആൾക്കൂട്ടങ്ങൾ​ പലപ്പോഴും പ്രശ്​നമുണ്ടാക്കും. മദ്യലഹരിയിൽ എത്തുന്നവരുടെ പൊല്ലാപ്പുകളാണ്​​ കൂടുതലും. മൊബൈലിൽ പകർത്തലും സെൽഫിയുമൊക്കെ. കിണറുകളിൽനിന്ന്​ പിടികൂടുന്ന മൂർഖനുമായി മുകളിലേക്ക്​ കയറുന്നതാണ്​ പാമ്പുപിടിത്തത്തിലെ ശ്രമകരമായ ദൗത്യം. ജനങ്ങളെ സേവിക്കുന്ന ഇൗ പണിക്കിടെ എന്തെങ്കിലും സംഭവിച്ചാൽ നഷ്​ടം വീട്ടുകാർക്ക്​ മാത്രം. സർക്കാറി​​ന്‍റെ ഇൻഷുറൻസ്​ കവറേജും സഹായങ്ങളും ഇല്ല. അതിനുള്ള നടപടികൾ സർക്കാറി​ന്‍റെ ഭാഗത്തുനിന്നുണ്ടാകണം.

കൊല്ലം തട്ടാമലയിലെ താമസക്കാരനായ സന്തോഷ്​കുമാർ അമ്മ രാജമ്മാളി​ന്‍റെ നാടായ ഇലിപ്പക്കുളത്താണ്​ വളർന്നത്​. കൊല്ലം എസ്​.എൻ കോളജിലെ പ്രീഡിഗ്രി പഠനത്തിനുശേഷം കായംകുളം എം.എസ്​.എം കോളജിൽ ’90^’93 വർഷം  ബിരുദ വിദ്യാർഥിയായി. അമ്മാവന്മാർക്കൊപ്പം ചൂനാ​െട്ട മോ​േട്ടാർ വർക്​ഷോപ്പിൽനിന്ന്​ പണികളും പഠിച്ചു. ഇക്കാലയളവിലാണ്​ പാമ്പുകളെ വരുതിയിലാക്കുന്നതിൽ ഹരം തുടങ്ങിയത്​. കൊല്ലത്തുകാരനായ മുരുകനായിരുന്നു ആദ്യ ഗുരു. പിന്നീട്​ വാവ സുരേഷി​ന്‍റെ പാമ്പുപിടിത്തവും പ്രചോദനമായി. എട്ടുവർഷമായി രംഗത്ത്​ സജീവമാണ്​. നൂറുകണക്കിന്​ പാമ്പുകളെയാണ്​ ഇതി​നകം കൂടകൾക്കുള്ളിലാക്കി ഉൾവനങ്ങളി​േലക്ക്​ യാത്രയാക്കിയത്​. ഏത്​ പാതിരാത്രി വിളിച്ചാലും ഒാടിയെത്തും. കറ്റാനം ഇലിപ്പക്കുളത്ത്​നിന്ന്​ അടുത്ത സമയത്ത്​ നിറഗർഭിണിയായിരുന്ന ‘പുല്ലാണി മൂർഖനെ’ പിടികൂടിയത്​ വലിയ അനുഭവമാണ്​ നൽകിയത്​. 

ആറര അടിയോളമുള്ള പെൺവർഗമാണെന്ന്​ മനസ്സിലായിരുന്നു. പ്ലാസ്​റ്റിക്​ ഭരണിയിലാക്കിയാണ്​ വീട്ടിലെത്തിച്ചത്​. വനംവകുപ്പിന്​ കൈമാറാനായി എടുത്തപ്പോൾ മുട്ടയിട്ട്​ തുടങ്ങി. 54 മുട്ടകളാണിട്ടത്​. രാവിലെ എട്ടിന്​ തുടങ്ങിയ മുട്ടയിടൽ വൈകുന്നേരം അഞ്ച്​ മണിയോടെയാണ്​ പൂർത്തിയായത്​. അപൂർവമായ അനുഭവമായിരുന്ന്​ ഇത്​. കയറിയ വീട്ടിലെങ്ങാനുമാണ്​ മുട്ടകളിട്ടിരുന്നതെങ്കിൽ നാട്​ മൂർഖനുകളുടെ കേന്ദ്രമായി മാറിയേനെ.  അ​െതല്ലാംകൂടി ജനവാസ മേഖലയിൽ വളർന്നിരുന്നെങ്കിൽ!  സന്തോഷ്​കുമാറി​ന്‍റെ മുഖ്യതൊഴിൽ  വാഹനക്കച്ചവടമാണ്​. കൊല്ലത്ത്​ ചിൽഡ്രൻസ്​ പാർക്കിലെ കോഒാഡിനേറ്റർ ജോലിയുമുണ്ട്​​. അമ്മ രാജമ്മാൾ, ഭാര്യ മിനി, മക്കളായ അമൃത, നന്ദന, സഹോദരൻ ജയകുമാർ എന്നിവർക്കും പാമ്പുകളെ ഭയമില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsSnake CatcherSanthosh kumarthattamalaLifestyle News
News Summary - Snake Catcher Santhosh Kumar in kollam thattamala -Lifestyle News
Next Story