അന്‍ഷിക്കു ചുറ്റും ഇപ്പോള്‍ വെളിച്ചമാണ് VIDEO

18:21 PM
24/10/2017
Fathima Anshi
ഫാ​​ത്തി​​മ അ​​ൻ​​ഷി

ത​​ല​​സ്ഥാ​​ന​​ന​​ഗ​​രി​​യി​​ലെ ഹോ​​ട്ട​​ൽ മു​​റി​​യാ​​ണ് വേ​​ദി. പാട്ടിന്‍റെ വഴിയിൽ സ്വ​​ര​​മാ​​ധു​​രി​​ കൊണ്ട് രാ​​ഗ​​മ​​ഴ തീർക്കുന്ന അൻഷിയെന്ന കൊ​​ച്ചു​​ഗായികയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രം. കു​​ഞ്ഞു​​വി​​ര​​ലു​​ക​​ളി​​ലെ മാ​​ന്ത്രി​​ക​​ച​​ല​​ന​​ങ്ങ​​ൾ കൊണ്ട് കീബോർഡിൽ വിസ്മയം തീർക്കുന്നതിലാണ് അപ്പോൾ അൻഷിയുടെ ശ്രദ്ധ മുഴുവൻ. കുരുന്ന് പ്രതിഭ തീർത്ത സംഗീതവിസ്മയത്തിൽ അതിശയിച്ചിരുന്ന സദസ്സിനോട് സം​​ഘാ​​ട​​ക​​രാ​​ണ് അ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്; പാട്ടി​​​​​െൻറ പാലാഴി തീർക്കുകയും ​​കീബോ​​ർ​​ഡിൽ വിസ്മയം രചിക്കുകയും ചെയ്യുന്ന ആ ​​ബാ​​ലി​​ക​​യു​​ടെ ഇ​​രു​​ക​​ണ്ണു​​ക​​ൾ​​ക്കും കാ​​ഴ്ച​​യി​​ല്ല. ഞെ​​ട്ട​​ലോ​​ടെ എ​​ഴു​​ന്നേ​​റ്റു​നി​​ന്ന സ​​ദ​​സ്സ് പി​​ന്നെ ഇ​​രു​​ന്ന​​തേ​​യി​​ല്ല. സം​​ഗീ​​ത​​പ്ര​​ക​​ട​​നം ക​​ഴി​​ഞ്ഞ് നി​​ല​​ക്കാ​​തെ ക​​ര​​ഘോ​​ഷം മു​​ഴ​​ക്കു​​ന്ന​​തുവ​​രെ അ​​വ​​ർ ആ​ ​നി​​ൽ​പ്​ തു​​ട​​ർ​​ന്നു. 

fathima-anshi

മ​​ല​​പ്പു​​റം മേ​​ലാ​​റ്റൂ​​ർ എ​​ട​​പ​​റ്റ​​യി​​ലെ അ​​ബ്ദു​​ൽ ബാ​​രി^ഷം​​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഏ​​ഴാം ക്ലാ​​സു​​കാ​​രി ഫാ​​ത്തി​​മ അ​​ൻ​​ഷി​​യെ​​ന്ന കൊ​​ച്ചു​​ക​​ലാ​​കാ​​രി​​യാ​​ണ് ആ​​സ്വാ​​ദ​​ക​​രെ വി​​സ്മ​​യ​​ത്തു​​മ്പ​​ത്ത് നി​​ർ​​ത്തി​​യ ഇൗ ​​മി​​ടു​​ക്കി. അ​​ൻ​​ഷി​​യു​​ടെ പാ​​ട്ടി​​ൽ ല​​യി​​ച്ച് അ​​തി​​ശ​​യ​​ത്തോ​​ടെ കൈ​​യ​​ടി​​ച്ച റി​​യാ​​ലി​​റ്റി​​ഷോ വേ​​ദി​​ക​​ൾ നി​​ര​​വ​​ധി​​യാ​​ണ്. മ​​ങ്ക​​ട വ​​ള്ളി​​ക്കാ​​പ​​റ്റ അ​​ന്ധ വി​​ദ്യാ​​ല​​യ​​ത്തി​​ലെ ഈ ​​ഏ​​ഴാം ക്ലാ​​സു​​കാ​​രി ‘അ​​റ്റ് വ​​ൺ​​സ്​’ എ​​ന്ന ചി​​ത്ര​​ത്തി​​നു വേ​​ണ്ടി അ​​രു​​ൺ​​ഗോ​​പ​​നൊ​​പ്പം പാടി സി​​നി​​മ​​യി​​ലും സാന്നിധ്യം അറിയിച്ചു. വൈ​​ക്കം വി​​ജ​​യ​​ല​​ക്ഷ്മി, ന​​ജീം അ​​ർ​​ഷാ​​ദ്, റി​​മി ടോ​​മി തു​​ട​​ങ്ങി​​യ പ്ര​​ശ​​സ്​​​ത​​രു​​ടെ​​യെ​​ല്ലാം കൂ​​ടെ ​പാ​​ടി​​യ അ​​ൻ​​ഷി സം​​ഗീ​​ത​​ലോ​​ക​​ത്തു​​ള്ള​​വ​​ർ​​ക്കെ​​ല്ലാം ഇ​​പ്പോ​​ഴും അ​​ദ്​​ഭു​ത​​മാ​​ണ്. 

നാ​​ലാം ക്ലാ​​സി​​ൽ പ​​ഠി​​ക്കു​​മ്പോ​​ൾ സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ലൂ​​ടെ​​യാ​​ണ് അ​​ൻ​​ഷി വേ​​ദി​​ക​​ളി​​ലെ​​ത്തു​​ന്ന​​ത്. ‘ശ്രു​​തി​​യെ​​ന്തെ​​ന്ന​​റി​​യാ​​തെ, ചു​​വ​​ടു​​ക​​ളി​​ല്ലാ​​തെ അ​​മ്മ പാ​​ടി​​യ താ​​രാ​​ട്ട്...’ എ​​ന്ന വ​​രി​​ക​​ൾ കാ​​ഴ്ച​​ക്കാ​​ർ​​ക്കൊ​​പ്പം വി​​ധി​​ക​​ർ​​ത്താ​​ക്ക​​ളു​​ടെ​​യും ക​​ണ്ണ് ന​​ന​​യി​​ച്ചാ​​ണ് പാ​​ടി​​ത്തീ​​ർ​​ത്ത​​ത്.  ഉ​​മ്മ എ​​ന്ന ത​​ണ​​ൽ​​മ​​രം ഫാ​​ത്തി​​മ അ​​ൻ​​ഷി എ​​ന്ന പ്ര​​തി​​ഭ​​യെ അ​​ത്ര​​മാ​​ത്രം സ്വാ​​ധീ​​നി​​ച്ചി​​രു​​ന്നു; ഉ​​മ്മ​ ത​​ന്നെ​​യാ​​ണ് ഫാ​​ത്തി​​മ അ​​ൻ​​ഷി​​യു​​ടെ ജീ​​വ​​നും ആ​​ത്മാ​​വും. ഉ​​മ്മ​​യെ​​ക്ക​ു​റി​​ച്ച് പ​​റ​​യു​​മ്പോ​​ഴും പാ​​ടു​​മ്പോ​​ഴും തീ​​വ്ര​​മാ​​യ വേ​​ദ​​ന​​യു​​ടെ ഒ​​രു ക​​ന​​ൽ ഗാ​​യി​​ക​​യു​​ടെ സ്വ​​ര​​ത്തി​​നൊ​​പ്പം ചേ​​രും, ആ ​​മാ​​തൃ​​ഹൃ​​ദ​​യ​​ത്തി​​ലും അ​​ത് പ്ര​​തി​​ഫ​​ലി​​ക്കും. 

ത​​നി​​ക്ക് പി​​റ​​ന്ന ആ​​ദ്യ​​ത്തെ ക​​ൺ​​മ​​ണി ഇ​​രു​​ട്ടി​​ലാ​​യി​​പ്പോ​​യ​​തി​​ൽ സ്വ​​യം ശ​​പി​​ച്ച് ക​​ണ്ണീ​​ർ​​വ​​ർ​​ഷ​​ങ്ങ​​ൾ ത​​ള്ളി​​നീ​​ക്കി​​യ ഷം​​ല എ​​ന്ന ഉ​​മ്മ​​യു​​ടെ ക​​ൺ​​കോ​​ണു​​ക​​ളി​​ൽ ഇ​​പ്പോ​​ഴും ക​​ണ്ണീ​​രു​ണ്ട്; ക​​ണ്ണി​​ൽ വെ​​ളി​​ച്ച​​മി​​ല്ലെ​​ങ്കി​​ലും  അം​​ഗീ​​കാ​​ര​​ത്തിന്‍റെ വെ​​ള്ളി​​വെ​​ളി​​ച്ച​​ത്തി​​ലേ​​ക്ക് മ​​ക​​ൾ ക​​യ​​റി​​പ്പോ​​കു​​ന്ന​​ത് കാ​​ണു​​മ്പോ​​ഴു​​ള്ള സ​​ന്തോ​​ഷാ​​ശ്രു​​ക്ക​​ൾ.
തയാറാക്കിയത്: ​മുനീര്‍ മങ്കട

COMMENTS