കൊ​ച്ചി​യി​ൽ മാ​ത്ര​മ​ല്ല; ‘നൗ​ഷാ​ദ്’ ഷാ​ർ​ജ​യി​ലു​മു​ണ്ട്

ഫി​റോ​സ്, ഫിറോസ്​ പ്രളയ ദുരിതാശ്വാസത്തിനായി നീക്കി വെച്ചിരിക്കുന്ന വസ്​ത്രങ്ങൾ   ( സി​റാ​ജ് വി.​പി കീ​ഴ്മാ​ടം)

നൗ​ഷാ​ദ് എ​ന്നാ​ൽ ഇ​ന്ന് മ​ല​യാ​ളി​ക​ൾ​ക്കൊ​രു പേ​ര​ല്ല, മ​റി​ച്ച്  സ​ഹ​ജീ​വി സ്​​നേ​ഹ​ത്തി​െ​ൻ​റ ആ​ൾ​രൂ​പ​മാ​ണ്. ഉ​ള്ള​തി​ൽ നി​ന്ന് ഇ​ല്ലാ​ത്ത​വ​ർ​ക്ക് വാ​രി​ക്കോ​രി കൊ​ടു​ക്കു​ക എ​ന്ന ശീ​ല​ത്തി​ന്​ ഇ​പ്പോ​ൾ പേ​ര് നൗ​ഷാ​ദ് എ​ന്നു​ത​ന്നെ. ഷാ​ർ​ജ റോ​ള​യി​ലു​മു​ണ്ടൊ​രു നൗ​ഷാ​ദ്, പേ​ര് ഫി​റോ​സ്, ക​ണ്ണൂ​ർ ത​ല​ശ്ശേ​രി പാ​നൂ​ർ സ്വ​ദേ​ശി​യാ​ണ്. ക്വാ​ണ്ടി​റ്റി ഫാ​ഷ​ൻ എ​ന്ന പേ​രി​ൽ സ്ത്രീ​ക​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ളു​ടെ സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ്.  പ്ര​ള​യ ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​ഹാ​യം തേ​ടി ക​ട​യി​ൽ വ​ന്ന​വ​ർ​ക്ക് വി​ല​കൂ​ടി​യ വ​സ്ത്ര​ങ്ങ​ൾ യ​ഥേ​ഷ്​​ടം ന​ൽ​കി​യാ​ണ് നൗ​ഷാ​ദി​െ​ൻ​റ ഗ​ൾ​ഫ് പ​തി​പ്പാ​യി ഫി​റോ​സ് മാ​റി​യ​ത്.  

കു​ടും​ബം നാ​ട്ടി​ൽ പോ​കു​ന്ന തി​ര​ക്കും വാ​ഹ​നം കേ​ടാ​യ​തും കാ​ര​ണം ഗോ​ഡൗ​ണി​ലെ വ​സ്ത്ര​ങ്ങ​ൾ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കാ​നാ​യി​ട്ടി​ല്ല എ​ന്ന സ​ങ്ക​ട​ത്തി​ലാ​ണെ​ന്നും അ​ടു​ത്ത ദി​വ​സം അ​തെ​ല്ലാം പ്ര​വ​ർ​ത്ത​ക​രെ ഏ​ൽ​പ്പി​ക്കു​മെ​ന്നും ഫി​റോ​സ് ‘ഗ​ൾ​ഫ് മാ​ധ‍്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ചു​രി​ദാ​ർ, പ​ർ​ദ, തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം എ​ത്ര വേ​ണോ അ​ത്ര​യും എ​ടു​ത്തോ​ളാ​നാ​ണ് ഫി​റോ​സ് പ​റ​ഞ്ഞ​തെ​ന്ന് ഇ​വി​ടെ എ​ത്തി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ഏ​റ്റ​വും അ​ർ​ഹ​രാ​യ മ​നു​ഷ്യ​ർ​ക്ക്​ ഇ​വ എ​ത്തി​ച്ചു ന​ൽ​ക​ണം എ​ന്നു മാ​ത്ര​മാ​ണ്​ നി​ബ​ന്ധ​ന വെ​ച്ച​ത്. ഇ​തി​നെ കു​റി​ച്ചു​ള്ള വാ​ർ​ത്ത ന​ൽ​കാ​നാ​യി വി​ളി​ച്ച​പ്പോ​ൾ ഫി​റോ​സ് ആ​ദ‍്യം മ​ടി​ച്ചു.

വ​ല​തു കൈ ​മാ​ത്രം അ​റി​ഞ്ഞാ​ൽ മ​തി​യെ​ന്ന് തീ​ർ​ത്തു പ​റ​ഞ്ഞു. എ​ന്നാ​ൽ  ഈ ​ന​ല്ല​മ​ന​സ്​ ഗ​ൾ​ഫി​ലെ പ​ല​ർ​ക്കും മാ​തൃ​ക​യാ​കു​മെ​ന്നും ദു​രി​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് അ​തൊ​രു താ​ങ്ങും ത​ണ​ലു​മാ​കു​മെ​ന്നും പ​റ​ഞ്ഞ​പ്പോ​ൾ മാ​ത്ര​മാ​ണ് വാ​ർ​ത്ത ന​ൽ​കു​വാ​ൻ ഫി​റോ​സ് സ​മ്മ​തം മൂ​ളി​യ​ത്. 26 വ​ർ​ഷ​മാ​യി റോ​ള​യി​ൽ സ്ഥാ​പ​നം തു​ട​ങ്ങി​യി​ട്ട്. ഗു​ണ​മേ​ൻ​മ​യാ​ണ് മു​ഖ​മു​ദ്ര. അ​തു കൊ​ണ്ടു ത​ന്നെ തെ​റ്റി​ല്ലാ​ത്ത ക​ച്ച​വ​ട​മു​ണ്ട്. എ​ന്നാ​ൽ ഒ​റ്റ​രാ​ത്രി കൊ​ണ്ട് ഉ​ടു​തു​ണി​ക്ക് മ​റു​തു​ണി​യും കു​ട​പ്പി​റ​പ്പു​ക​ളും വീ​ടും നാ​ടും ത​ന്നെ ന​ഷ്ട്ട​പ്പെ​ട്ട​വ​രു​ടെ ക​ണ്ണി​ലെ ദ​യ​നി​യ​ത​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ ഇ​തൊ​ന്നും വ​ലി​യ​ത​ല്ല എ​ന്ന് തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്ന് ഫി​റോ​സ് പ​റ‍ഞ്ഞു.

ജീ​വ​കാ​രു​ണ‍്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഭാ​ര‍്യ ഷാ​ഹി​ന​യും മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് സ​ർ​ഫാ​സ്, ഫാ​ത്തി​മ ഫി​ദ, മു​ഹ​മ്മ​ദ് ഫാ​ഹിം, മു​ഹ​മ്മ​ദ് ഫി​സാ​ൻ എ​ന്നി​വ​ർ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഗോ​ഡൗ​ണി​ലെ സാ​ധ​ന​ങ്ങ​ൾ കൂ​ടി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ഏ​ൽ​പ്പി​ച്ചാ​ലെ മ​ന​സി​ന് തൃ​പ്തി​യാ​കു​ക​യു​ള്ളു​വെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു.

Loading...
COMMENTS