Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightലിനി ഖാലിദ്​ അൽ മഇൗന:...

ലിനി ഖാലിദ്​ അൽ മഇൗന: കളിക്കളങ്ങളു​െട കാവൽകാരി

text_fields
bookmark_border
Lina-Al-Maeena
cancel
camera_alt???? ??????? ?? ????

പുതിയ തലമുറ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ്​ കായികക്ഷമതയുടെ അഭാവം. പരീക്ഷയിൽ നല്ല മാർക്ക്​ വാങ്ങുന്ന കുട്ടികൾക്ക്​ കായിക ക്ഷമതയുടെ കാര്യത്തിൽ ശരാശരിക്ക്​ താഴെയാണ്​ മാർക്ക്​. പ്രത്യേകിച്ച്​ കാലാവസ്​ഥ അത്ര അനുകൂലമല്ലാത്ത രാജ്യങ്ങളിലെ കുട്ടികൾക്ക്​ സ്​പോർട്​സിൽ താൽപര്യമുണ്ടെങ്കിലും അവസരങ്ങൾ പ്രതികൂലമായിരിക്കും. ലോകത്ത്​ പക്ഷെ കായിക മേഖലയോട്​ പണ്ടത്തെക്കാൾ കമ്പം വർധിച്ചുവരുന്നതായാണ്​ വിലയിരുത്തപ്പെടുന്നത്​. സ്​പോർട്​സി​​​​​​​​​െൻറ വാണിജ്യ സാധ്യത അതിനൊരു കാരണമാണെങ്കിലും ആരോഗ്യത്തിനതൊരു മുതൽകുട്ടാണ്.​

Lina-Al-Maeena
​ സൗദി ബാസ്കറ്റ് ബാൾ ടീമിനൊപ്പം ലിന അൽ മഈന


സൗദി അറേബ്യയും ഇൗ മേഖലയിൽ വലിയ കുതിപ്പിലാണ്​. സാമൂഹിക മാധ്യമങ്ങളിൽ അഭിരമിച്ചുപോവാതെ കുട്ടികളെ കളിക്കളങ്ങളിലേക്കിറക്കിക്കൊണ്ടുവരാൻ രാജ്യം എല്ലാവിധ പ്രോൽസാഹനവും നൽകുന്നു. പുതിയ കാലത്തി​​​​​​​​​െൻറ സ്​പ​ന്ദനങ്ങൾ കണ്ടറിഞ്ഞ്​ കളമൊരുക്കുകയാണ്​ സൗദിയു​ടെ സ്​പോർട്​സ്​ അംബാസഡർ ആയി ലോകമറിയുന്ന ലിനി ഖാലിദ്​ അൽ മഇൗന.

ജിദ്ദ യുണൈറ്റഡ്​ സ്​പോർട്​സ്​ കമ്പനി (ജെ.യൂ.എസ്​.സി) എന്ന സ്വകാര്യ സംരംഭത്തിന്​ തുടക്കം കുറിച്ചിരിക്കയാണിവർ. ടീം സ്​പോർട്​സിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നതാണ്​ സംരംഭം. ബാസ്​കറ്റ്​ ബാൾ, വോളിബാൾ, ഫുട്​ബാൾ തുടങ്ങിയവ പ്രോൽസാഹിപ്പിച്ച്​​ കായിക സംസ്​കാരം വളർത്തിയെടുക്കുകയാണ്​ ലക്ഷ്യം. സൗദി ശൂറ കൗൺസിൽ അംഗമായ ലിനി പ്രമുഖപത്രപ്രവർത്തകൻ ഖാലിദ്​ അൽ മഇൗനയുടെ മകളാണ്​. സാമൂഹികപ്രതിബദ്ധതയുള്ള അവരുടെ പ്രവർത്തനങ്ങൾക്ക്​ അംഗീകാരം കൂടിയായിരുന്നു ശൂറകൗൺസിൽ അംഗത്വം.

Lina-Al-Maeena

സൗദി വിഷൻ 2030 സ്​പോർട്​സ്​ വികസനത്തിന്​ വലിയ പ്രാധാന്യമാണ്​ നൽകുന്നത്​. എന്നാൽ നാടി​​​​​​​​​െൻറ കായിക വികസനം നേരത്തെ സ്വപ്​നം കണ്ട വനിതയാണ്​ ലിനി. 2012 വരെ ജിദ്ദ യുണൈറ്റഡ്​ വിമൻസ്​ ബാസ്​കറ്റ്​ ബാൾ ക്യാപ്​റ്റനാണ്. രാജ്യത്തിനകത്തും പുറത്തും നിരവധി സ്​പോർട്​സ്​ കോൺഫറൻസുകളിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച്​ പ്രഭാഷണം നടത്തിയിട്ടുണ്ട്​.

2000ൽ അമേരിക്കയിലെ ജോർജ്​ മാസൺ യൂനിവേ​ഴ്​സിറ്റിയിൽ കമ്യൂണിക്കേഷൻ കോഴ്​സ്​ പഠിച്ച ലിനി 2005ൽ ലണ്ടനിലെ അമേരിക്കൻ യൂണിവേഴ്​സിറ്റിയിൽ നിന്ന്​ മനഃശാസ്​ത്രത്തിൽ എം.എ ബിരുദം നേടി. 2004ലും 2010 ലും ഫ്രഞ്ച്​ സെനറ്റിൽ സൗദിയെ പ്രതിനിധീകരിച്ച്​ പ്രഭാഷണം നടത്തി. 2010ൽ വുമൺ ഇൻ ലീഡർഷിപ്​ ഫോറം സംരംഭക അവാർഡ്​ നേടിയിട്ടുണ്ട്​.

Lina-Al-Maeena

അൽ മദീന പത്രത്തിലെ കോളമിസ്​റ്റ്​ കൂടിയാണ്​ ലിനി. സ്​തനാർബുദ ബോധവത്​കരണ കാമ്പയി​​​​​​​​​െൻറ ഭാഗമായി നടന്ന പർവതാരോഹണ പരിപാടിയിൽ 2012ൽ എവറസ്​റ്റ്​ ബേസ്​ കാമ്പ്​ കയറി. മിഡിൽ ഇൗസ്​റ്റിൽ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ ഫോർബ്​സ്​ മാഗസിൻ പട്ടികയിൽ 71ാം സ്​ഥാനത്താണ്​ ലിനി. 2014ൽ സിർജ്​ എയ്​ഞ്ചൽ ഇൻ​െവസ്​റ്റേഴ്​സ് നെറ്റ്​വർക്​​ മെമ്പറായി. 2015ൽ പിയജെറ്റ്​ എൻറർപ്രണർഷിപ്​ അവാർഡ്​ നേടി. യങ്​ ബിസിനസ്​ കമ്മിറ്റിയിലും സ്​പോർട്​സ്​ ഇൻവെസ്​റ്റ്​മ​​​​​​​െൻറ്​ കമ്മിറ്റിയിലും അംഗമായ ലിനി 2016ലാണ്​ സൗദി ശൂറ കമ്മിറ്റി അംഗമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiawomenmalayalam newsLina Al MaeenaSaudi Sports AmbassadorLifestyle News
News Summary - Saudi Sports Ambassador Lina Al Maeena -Lifestyle News
Next Story