Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightവാർത്തകൾ...

വാർത്തകൾ വായിക്കുന്നത്​ വീം അൽ ദഖീൽ VIDEO

text_fields
bookmark_border
weam-al-dakheel
cancel
camera_alt??? ?? ????

വീം അൽ ദഖീൽ കഴിഞ്ഞ മാസം സൗദിയിൽ ഒരു ‘ബ്രേകിങ്​ ന്യൂസ്’ ​ ആയിരുന്നു. സൗദി ടി.വിയിലെ വൈകുന്നേരത്തെ പ്രധാനവാർത്തകൾ അവതരിപ്പിക്ക​ുന്ന ആദ്യവനിത എന്നതുകൊണ്ടാണ്​ വീം വാർത്തകൾക്ക്​ തലക്കെട്ടായത്​. മാറ്റത്തി​​​​​​​​​െൻറ കാലത്തെ സൗദിയിലായത്​ കൊണ്ട്​ അതൊരു വാർത്തയായി. എന്നാൽ ഇൗ യുവതി വെറുമൊരു വാർത്താ വായനക്കാരിയല്ല. സൗദി ബ്രോഡ്​ കാസ്​റ്റിങ്​ അതോറിറ്റിയുടെ കീഴിലുള്ള സൗദി ടി. വിയുടെ ഒാപറേഷൻസ്​ മാനേജർ കൂടിയാണ്​.

മനുഷ്യപ്പറ്റും സാമൂഹികസേവന മനോഭാവവും അറിവും നിശ്​ചയദാർഢ്യവും സദാ ഒൗത്​സുക്യവുമുള്ള ലക്ഷണമൊത്തൊരു ജേർണലിസ്​റ്റ്​. ന്യൂസ്​ റീഡർക്കപ്പുറം ന്യുസ്​ മേക്കർ ആവണമെന്നത്​ പണ്ടേ അവരുടെ മോഹമാണ്​. സാധാരണക്കാരുടെ ജീവിതത്തിലേക്ക്​, അവരുടെ കഥകളിലേക്ക്​ കാമറ തുറന്നപിടിക്കുന്നതിലാണ്​ വീം അൽ ദഖീലി​ന്​ താൽപര്യം. സമൂഹത്തിലിറങ്ങി നടക്കു​േമ്പാൾ കിട്ടുന്ന അറിവുകളുടെയും അനുഭവങ്ങളുടെയും തിളക്കം ഒന്നു വേറെത്തന്നെയാണെന്ന്​ വിശ്വസിക്കുന്ന പത്രപ്രവർത്തക.

weam-al-dakheel
വീം അൽ ദഖീൽ വാർത്ത അവതരിപ്പിക്കുന്നു


ഒട്ടും യാദൃശ്​ചികമായല്ല മാധ്യമലോകത്തേക്കിറങ്ങിയത്​. വാർത്തകളോടുള്ള പ്രണയം ചെറുപ്രായത്തിലേ ഉണ്ടായിരുന്നു. എട്ടു വയസ്സുകാരി വീം പ്രഭാതത്തിൽ വീട്ടിൽ വരുന്ന പത്രം താൽപര്യത്തോടെ വായിച്ചു തീർക്കും. മാതാപിതാക്കളുടെ ആഴത്തിലുള്ള വായനയും ലോകകാര്യങ്ങളെ കുറിച്ച ചർച്ചകളും വീമി​​​​​​​​​െൻറ വീടി​​​​​​​​​െൻറ അകത്തളങ്ങളെ ധൈഷണികമാക്കി. കുട്ടിയായിരിക്കു​േമ്പാൾ തന്നെ അതിലെല്ലാം സജീവമായി. രക്ഷിതാക്കൾ നന്നായി പ്രോത്​സാഹിപ്പിച്ചു.

മൊറോക്കോയിലായിരുന്നു ജനനം. വളർന്നത്​ ജിദ്ദയിൽ. ഇപ്പോൾ റിയാദിൽ ജീവിക്കുന്നു. 2014 മുതൽ 17 വരെ ബഹ്​റൈനിലെ അൽ അറബ്​ ന്യൂസ്​ ചാനലിലായിരുന്നു ജോലി. 2012 മുതൽ13 വരെ സി.എൻ.ബി.സി അറേബ്യ ചാനലിൽ പ്രവർത്തിച്ചു. ​ബെയ്​റൂത്തിലെ ദാർ അൽ ഹയാത്ത്​ ന്യൂസ്​ പേപ്പറിലാണ്​ മാധ്യമ പ്രവർത്തനം തുടങ്ങിയത്​. ലബനോണിലെ​ അമേരിക്കൻ യൂനിവേഴ്​സിറ്റിയിൽ നിന്നാണ്​ ജേർണലിസത്തിൽ ബിരുദം നേടിയത്​. യൂനിവേഴ്​സിറ്റി സ്​റ്റുഡൻറ്​ പബ്ലിക്കേഷ​​​​​​​​​െൻറ എഡിറ്റർ ഇൻ ചീഫ്​ ആയി പ്രവർത്തിക്കാനായത്​ കരിയർ മെച്ചപ്പെടുത്തുന്നതിന്​ സഹായിച്ചു. അറബി, ഇംഗ്ലീഷ്​ ഫ്രഞ്ച്​ ഭാഷകളിലെ പ്രാവീണ്യം ജോലിക്ക്​ മുതൽക്കൂട്ടായി. അൽ ജസീറ മീഡിയ ട്രെയിനിങ്​ സെന്‍ററിൽ നിന്നാണ്​ ടി.വി പ്രസന്‍റേഷൻ കോഴ്​സ്​ പാസായത്​.

weam-al-dakheel

വാർത്ത വായിക്കുന്നതിലപ്പുറം വാർത്തകൾ കൊണ്ടുവരുന്നതിലാണ്​ വീമിന്​ താൽപര്യം. ജനപക്ഷത്ത്​ നിന്ന്​ കാര്യങ്ങൾ അവതരിപ്പിക്കുക. അപ്പോൾ വാർത്താ സ്​ക്രീനുകൾ നമ്മുടേതാവും. ജനം നോക്കിയിരിക്കും. ഇതാണ്​ വീമി​​ന്‍റെ വാർത്തകളോടുള്ള വീക്ഷണം. പത്രപ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനവും ഇഷ്​ടമാണ്​. 2016ൽ ജോർഡനിലെ ഗസ അഭയാർഥി ക്യാമ്പിൽ സേവനക്കൈകളുമായി പോയത്​ അതുകൊണ്ടാണ്​. രാജ്യത്തെ മാറ്റത്തിന്‍റെ ഭാഗമാണ്​ തനിക്ക്​ ലഭിച്ച പുതിയ അവസരങ്ങൾ. ആൺകോയ്​മയുടെ മേഖലയിലാണ്​ പ്രവർത്തിക്കാൻ അവസരം വന്നിരിക്കുന്നത്​. പക്ഷെ അതുകൊണ്ടൊന്നും ത​​ന്‍റെ അഭിപ്രായങ്ങൾക്കോ നിലപാടുകൾക്കോ യാതൊരു ശക്​തിക്ഷയവുമില്ലെന്ന്​ വീം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanmalayalam newsnews presenterweam al dakheelfirst Saudi womansaudi tvLifestyle News
News Summary - Saudi channel anchor weam al dakheel -Lifestyle News
Next Story