സഫിയ ബിൻസാഗർ: നിറങ്ങളിലെഴുതിയ ചരി​ത്രം

Safeya Binzagr
സഫിയ ബിൻസാഗർ വരച്ച ചിത്രത്തിനരികെ

എഴുതിവെച്ച ചരിത്രം വളച്ചൊടിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്​. എന്നാൽ ചരിത്രം വർണക്കൂട്ടുകൾ കൊണ്ട്​  വരച്ചുവെച്ചാൽ അതിൽ വെള്ളം ചേർക്കാനോ വളച്ചൊടിക്കാനോ പ്രയാസമാവും. സൗദി അറേബ്യയുടെ സാമൂഹിക ചരിത്രം വരച്ച്​ സൂക്ഷിക്കാൻ  സഫിയ ബിൻസാഗർ  എന്ന കലാകാരി തീരുമാനിച്ചത്​ അതുകൊണ്ടാണ്​. 78ാം വയസിലും ത​​​​​​െൻറ പ്രിയദേശത്തി​​​​​​െൻറ ചരി​ത്രത്തെയും ഗൃഹാതുരമായ ഒാർമകളെയും നിറങ്ങളിലെഴുതി പൊന്ന​ുപോലെ സൂക്ഷിക്കുകയാണ്​ സൗദിയിലെ ഇൗ കലാമുത്തശ്ശി. ‘മദർ ഒാഫ്​ ആർട്ട്​’ എന്ന പട്ടമാണ്​ സൗദി ഇവർക്ക്​ കൽപിക്കുന്നത്​.

സമ്പന്നമായ സംസ്​കൃതികൾ കൂടുകൂട്ടിയ  ഹിജാസി​ സമൂഹത്തിൽ പിറന്നതുകൊണ്ടാവാം സഫിയ ബിൻസാഗറിന്​ ചരിത്രത്തോടും പൈതൃകത്തോടും​ പണ്ടേ വല്ലാത്ത പ്രണയമായിരുന്നു. ജിദ്ദയി​െല വ്യാപാര കുടുംബത്തിലായിരുന്നു ജനനം. ഏഴാം വയസ്സിൽ മാതാപിതാക്കളോടൊപ്പം കെയ്​റോയിലേക്ക്​ പോയി. യൗവനകാലം ഇൗജിപ്​തിൽ ചെലവഴിക്കേണ്ടി വന്നു. ചിത്രകലയിലെ താൽപര്യം കണ്ട്​ മാതാപിതാക്കൾ സഫിയയെ ലണ്ടനിലെ സ​​​​​െൻറ്​ മാർടിൻ സ്​കൂൾ ഒാഫ്​ ആർടിൽ ബിരുദത്തിന്​ ചേർത്തു. േഡ്രായിങ്ങും ഗ്രാഫിക്​സൂം ശാസ്​ത്രീയമായി പഠിച്ചു. കാലങ്ങൾ പിന്നിട്ട്​ തിരിച്ച്​ സ്വദേശത്തെത്തിയപ്പോൾ ജിദ്ദയാകെ മാറിയിരിക്കുന്നു. അനിവാര്യമായ മാറ്റമാണെങ്കിലും ഗൃഹാതുരമായ കാഴ്​ചകൾ നഷ്​ടപ്പെട്ടതിൽ ഇൗ കലാകാരി സങ്കടപ്പെട്ടു.

Safeya Binzagr
സഫിയ വരച്ച ചിത്രം
 


ത​​​​​​െൻറ സർഗ ശേഷിയെ ചരിത്രത്തി​​​​​​െൻറയും പൈതൃകത്തി​​​​​​െൻറയും ആവിഷ്​കാരത്തിനായി സമർപ്പിക്കുന്നത്​ അങ്ങനെയാണ്​. സൗദി അറേബ്യയിലെ  പ്രഥമ ചിത്രകാരി എന്ന നിലയിലാണ്​ സഫിയ ബിൻസാഗർ അറിയപ്പെടുന്നത്​. ആധികാരിക ചരിത്രകാരി, പൈതൃകങ്ങളുടെ സൂക്ഷിപ്പുകാരി എന്നീ നിലകളിൽ രാജ്യം അവരെ പരിഗണിക്കുന്നു. 2000-ത്തിൽ ജിദ്ദയിലെ പൈതൃക നഗരമായ ബലദിൽ ത​​​​​​െൻറ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സ്വന്തം നിലയിൽ മ്യുസിയം തുറന്നു.  രാജ്യത്തി​​​​​​െൻറ സാമൂഹികചരിത്രം വായിച്ചെടുക്കാൻ കഴിയുന്ന നൂറ്​ കണക്കിന്​ ചിത്രങ്ങളാണ്​ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്​. വിദ്യാർഥികളും ഗവേഷകരും  ഇൗ പ്രിയ കലാകാരിയുടെ ചിത്രങ്ങൾ കാണാൻ എത്തുന്നു. ദിവസവും രാവിലെയും വൈകുന്നേരവും സന്ദർശകർക്ക്​ മ്യൂസിയത്തിൽ വരാം. ചരിത്രത്തിനും കലക്കും നൽകിയ സംഭാവന മാനിച്ച്​ രാജ്യം ഇവരെ ആദരിച്ചിട്ടുണ്ട്​. 

ഹിജാസി സാമൂഹിക ജീവിതത്തി​​​​​​െൻറ നേർകാഴ്​ചകൾ​ ഇവരുടെ ചിത്രങ്ങളിൽ കാണാം. പഴയകാല ജീവിതവും കലയും കച്ചവടവും കൊത്തുപണികൾ നിറഞ്ഞ കെട്ടിടങ്ങളും ആചാരമര്യാദകളും ആഘോഷങ്ങളും എല്ലാം സമഗ്രമായി ഇവർ ആവിഷ്​കരിച്ചിട്ടുണ്ട്​. പുരാതന സൗദിയുടെ ചരിത്രം വെവ്വേറെ രചിച്ചു വെച്ചിട്ടുണ്ട്​. പഴയകാല മക്കയും ഹറമും പരിസരങ്ങളും കിറുകൃത്യമായി  കാൻവാസിൽ പകർത്തിയിരിക്കുന്നു​. എന്തുകൊണ്ടാണ്​ ചരി​ത്ര വരയിൽ താൽപര്യമെന്ന്​ ചോദിച്ചാൽ ഇവർ വാചാലയാവും. എഴുതിവെച്ച ചരിത്രം എല്ലാവരും വായിച്ചുകൊള്ളണമെന്നില്ല. എത്ര സാധാരണക്കാർക്കും എളുപ്പം മനസ്സിലാവുന്ന ഭാഷയാണ്​ ചിത്രങ്ങളുടേത്​​.

Safeya-Binzagr
സഫിയ വരച്ച ചിത്രം
 


ചരിത്രത്തി​​​​​​െൻറ ലളിതവായനയാണെ​​​​​​െൻറ ചിത്രങ്ങൾ. മാത്രമല്ല, എഴുതുന്ന ചരിത്രങ്ങൾക്ക്​ പലപ്പോഴും കൃത്യതയുണ്ടായിക്കൊള്ളണമെന്നില്ല. പലപ്പോഴും പാ​ശ്​ചാത്യകരങ്ങളാലാവും ചരിത്രം രചിക്കപ്പെടുക. നമ്മുടെ സംസ്​കാരത്തെ, ചരിത്രത്തെ ശരിയായി മനസ്സിലാക്കാൻ അവർക്ക്​ കഴിഞ്ഞുകൊള്ളണമെന്നില്ല. ഇവിടെയാണ്​ ചരിത്രം കൃത്യതയോടെ വരക്കുന്നതി​​​​​​െൻറ പ്രസക്​തി എന്ന്​ സഫിയ പറയുന്നു. എണ്ണിയാലൊടുങ്ങാത്തത്ര ചിത്രങ്ങൾ വരച്ചിട്ടുണ്ട്​ ഇൗ വനിത. ഒായിൽ പെയിൻറിങ്​, വാട്ടർ കളർ, പാസ്​റ്റെൽ, ഡ്രോയിങ്​, എച്ചിങ്​ എന്നീ മാധ്യമങ്ങളിലാണ് സഫിയ ചരിത്രത്തി​​​​​​െൻറ വർണപ്രപഞ്ചം തീർത്തത്​. ഒരോ ചിത്രവും ഒാർമകളുടെ, വികാരത്തി​​​​​​െൻറ, ചിന്തകളുടെ ലോകമാണ്​. അതുകൊണ്ട്​ തന്നെ അത്​ വിൽക്കില്ലെന്ന്​ താൻ തീരുമാനിച്ചതായി സഫിയ ബിൻ സാഗർ പറയുന്നു.

Loading...
COMMENTS