രാഹുലിന്‍റെ സ്​നേഹം, കണ്ണുനിറഞ്ഞ്​ എൽസി

00:18 AM
05/04/2019
rahul-gandhi-with-elsi
എൽസിയും കൊച്ചു മക്കളും രാഹുൽ ഗാന്ധിയെ കണ്ട​േപ്പാൾ

ക​ൽ​പ​റ്റ: ക​ടു​ത്ത ശ്വാ​സം​മു​ട്ട​ൽ കാ​ര​ണം ഏ​റെ ക​ഷ്​​ട​പ്പെ​ടു​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രു​ന്നുവാ​ങ്ങാ​ൻ ക​ൽ​പ​റ്റ​യി​ലെ​ത്തി​യ​േ​പ്പാ​ഴാ​ണ്​ എ​ൽ​സി​യോ​ട്​ ഉ​ത്ത​രേ​ന്ത്യ​യി​ൽ​ നി​ന്നെ​ത്തി​യ ചാ​ന​ൽ ലേ​ഖി​ക രാ​ഹു​ൽ ഗാ​ന്ധി വ​രു​േ​മ്പാ​ൾ കാ​ണാ​നെ​ത്തു​മോ​യെ​ന്ന്​​ ചോ​ദി​ച്ച​ത്. രാ​ഹു​ലി​നെ ഏ​റെ ഇ​ഷ്​​ട​മാ​ണെ​ന്നും കാ​ണ​ണ​മെ​ന്നു​ണ്ടെ​ന്നും പ​ക്ഷേ, 70കാ​രി​യാ​യ ത​നി​ക്ക്​ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും മ​റു​പ​ടി ന​ൽ​കി.

ഇക്കാര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട രാ​ഹു​ൽ, വ​യ​നാ​ട്​ ഡി.​സി.​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ൽ​സി​െ​യ കാണണമെന്ന്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ൾ ഇ​ട​പെ​ട്ട്​ ക​ൽ​പ​റ്റ തു​ർ​ക്കി കൈ​ത​ക്കൊ​ല്ലി​യി​ലു​ള്ള എ​ൽ​സി​യേ​യും കൊ​ച്ചു​മ​ക​ൾ പ്രി​യ​യേ​യും അ​വ​രു​ടെ മ​ക​ൾ ദേ​വി​ക​യെ​യും വ്യാ​ഴ​ാ​​ഴ്​​ച എ​സ്.​കെ.​എം.​​ജെ.​യി​ൽ ​ഹെ​ലി​പാ​ഡി​ന​ടു​ത്തെ​ത്തി​ച്ചു.

ഹെ​ലി​കോ​പ്ട​റി​ലി​റ​ങ്ങി​യ രാ​ഹു​ലും പ്രി​യ​ങ്ക​യും നേ​താ​ക്ക​ളു​ടെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ആ​ദ്യ​മെ​ത്തി​യ​ത് ഇ​വ​ര്‍ക്ക​രി​കി​ലേ​ക്കാ​ണ്. ചേ​ര്‍ത്തു പി​ടി​ച്ച് ആ​ശ്ലേ​ഷി​ച്ച് രാ​ഹു​ൽ ഒ​രു മി​നി​റ്റോ​ളം കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യ​േ​പ്പാ​ൾ സ​ന്തോ​ഷം​കൊ​ണ്ട്​ എ​ൽ​സി​യു​ടെ ക​ണ്ണു​നി​റ​ഞ്ഞു.

ഇം​ഗ്ലീ​ഷി​ലാ​ണ്​ രാ​ഹു​ൽ പ​റ​ഞ്ഞ​തെ​ന്ന​തി​നാ​ൽ ഒ​ന്നും മ​ന​സ്സി​ലാ​യി​ല്ലെ​ങ്കി​ലും രാ​ഹു​ൽ ഗാ​ന്ധി ത​ങ്ങ​​ളെ കാ​ണാ​നും സം​സാ​രി​ക്കാ​നും ശ്ര​മി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു. 

Loading...
COMMENTS