Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഗീ​തയെ ചേർത്ത്...

ഗീ​തയെ ചേർത്ത് പിടിച്ച് പ്രിയങ്ക

text_fields
bookmark_border
Priyanka-gandhi-geetha
cancel
camera_alt????????? ???????????????????? ?????????????? ??????? ?????????????????? ?????????? ???????

വ​യ​നാ​ട​ൻ മ​ണ്ണി​ൽ​ നി​ന്ന്​ ഹെ​ലി​േ​കാ​പ്​​ട​റി​ൽ പ​റ​ന്നു​യ​രു​ന്ന സ​മ​യ​ത്താ​ണ്​ ‘എന്‍റെ സ​ഹോ​ദ​ര​ ൻ, എന്‍റെ വി​ശ്വ​സ്​​ത സു​ഹൃ​ത്ത്, ജീ​വി​ത​ത്തി​ൽ ഞാ​ൻ ക​ണ്ട ഏ​റ്റ​വും ധൈ​ര്യ​ശാ​ലി​യാ​യ വ്യ​ക്തി. വ​യ​നാ​ട്, അ​ദ്ദേ​ഹ​ത്തെ ഒ​പ്പം നി​ർ​ത്തൂ’ എ​ന്ന്​ സ​ഹോ​ദ​ര​ൻ രാ​ഹു​ലി​നെ​ക്കു​റി​ച്ച്​ പ്രി​യ​ങ്ക ഗാ​ന്ധി ട്വി​റ്റ ​റി​ൽ കു​റി​ക്കു​ന്ന​ത്.

കൂ​ട​പ്പി​റ​പ്പി​​നോ​ടു​ള്ള സ്​​നേ​ഹ​വും ക​രു​ത​ലു​മെ​ല്ലാ​മ​ട​ങ്ങി​യ ആ ​കു ​റി​പ്പ്​ പ്ര​തി​സ​ന്ധി​ക​ളി​ൽ ഊ​ർ​ജ​മാ​യി താ​നു​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പു​ കൂ​ടി​യാ​യി​രു​ന്നു. രാ​ഹു​ലിന ്‍റെ വ​ര​വ്​ വ​യ​നാ​ടി​നെ ഇ​ള​ക്കി​മ​റി​ച്ച​തി​ൽ പ്രി​യ​ങ്ക​ക്ക്​ വ​ലി​യൊ​രു പ​ങ്കു​ണ്ട്. വ​യ​നാ​ട​ൻ മ​ണ് ണു തൊ​ട്ട​തു​മു​ത​ൽ കൈ​വീ​ശി​യും ഹ​സ്​​ത​ദാ​നം ചെ​യ്​​തും നി​റ​ഞ്ഞ ചി​രി​യോ​ടെ പ്രി​യ​ങ്ക നി​റ​ഞ്ഞു​നി​ന്ന​േ​പ്പാ​ൾ ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ റോ​ഡ്​ ഷോ​യി​ൽ ആ ​സാ​മീ​പ്യം രാ​ഹു​ലി​ന്​ ക​രു​ത്തും യു.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ആ​വേ​ശ​വും പ​ക​ർ​ന്നു.

ഹെ​ലി​പാ​ഡി​ൽ നി​ന്നി​റ​ങ്ങി നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ ത​ള്ളി​ൽ മൂ​ല​ക്കൊ​തു​ങ്ങി​യി​ട്ടും പ്രി​യ​ങ്ക​യു​ടെ ഉ​ണ​ർ​വി​ന്​ ഉ​ല​ച്ചി​ലു​ണ്ടാ​യി​രു​ന്നി​ല്ല. പ​ത്രി​ക സ​മ​ർ​പ്പ​ണ​വേ​ള​യി​ൽ കാ​ര്യ​ക്കാ​രി​യു​ടെ റോ​ളി​ൽ പ്രി​യ​ങ്ക​യു​ണ്ടാ​യി​രു​ന്നു. ക​ല​ക്ട​റേ​റ്റി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രോ​ടും നി​റ​ഞ്ഞ ചി​രി​യോ​ടെ പെ​രു​മാ​റ്റം.

Priyanka-geetha

ഫോ​േ​ട്ടാ​ക്ക്​ പോ​സ്​ ചെ​യ്യാ​ൻ അ​ഭ്യ​ർ​ഥി​ച്ച​വ​ർ​ക്കു മു​ന്നി​ൽ മാ​യാ​ത്ത ചി​രി​യോ​ടെ നി​ന്നു​കൊ​ടു​ത്തു. പ​ത്രി​ക സ​മ​ർ​പ്പ​ണം ന​ൽ​കി തി​രി​ച്ചു ​വ​രു​ന്ന​തി​നി​ട​യി​ൽ കാ​ണാ​ൻ തി​ര​ക്കി​യ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ദൂ​രെ മാ​റി ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു എ​ച്ച്.​എ​സ്​ ഓ​ഫി​സി​ലെ ക്ല​ർ​ക്ക്​ ഗീ​ത. മാ​റി​നി​ൽ​ക്കു​ന്ന​തെ​ന്താ​ണെ​ന്നു​ ചോ​ദി​ച്ച്​ അ​വ​രെ വി​ളി​ച്ച്​ ചേ​ർ​ത്തു ​നി​ർ​ത്തി ആ​ശ്ലേ​ഷി​ച്ച​േ​പ്പാ​ൾ ഗീ​ത​ക്കും ക​ണ്ടു​നി​ന്ന​വ​ർ​ക്കും​ അ​തി​ശ​യം.

വാ​ക്കി​ലും നോ​ക്കി​ലു​മെ​ല്ലാം വ​ല്ലാ​ത്തൊ​രു ഊ​ർ​ജം പ്ര​സ​രി​പ്പി​ച്ച പ്രി​യ​ങ്ക വ​യ​നാ​ടി​നെ ​ൈക​യി​ലെ​ടു​ത്താ​ണ്​ മ​ട​ങ്ങി​യ​ത്. റോ​ഡ്​ ഷോ​യി​ൽ ഹ​സ്​​ത​ദാ​ന​ത്തി​നു​വേ​ണ്ടി ​ൈക​യു​യ​ർ​ത്തി​യ​വ​രെ നി​രാ​ശ​രാ​ക്കി​യി​ല്ല. കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ മു​ക​ളി​ലു​ള്ള​വ​ര​ട​ക്കം എ​ല്ലാ​വ​രെ​യും അ​ഭി​വാ​ദ്യം ചെ​യ്യാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. വ​യ​നാ​ടിന്‍റെ സ്​​നേ​ഹ​ത്തി​ൽ ആ​ഹ്ലാ​ദ​ഭ​രി​ത​യാ​യ പ്രി​യ​ങ്ക റോ​ഡ്​ ഷോ ​വ​ല്ലാ​തെ ആ​സ്വ​ദി​ച്ച മ​ട്ടി​ലാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ പ​രി​ച​രി​ക്കാ​നു​ള്ള ന​ല്ല​മ​ന​സ്സും വ​യ​നാ​ടി​നെ ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണ്​ അ​വ​ർ തി​രി​ച്ചു​പ​റ​ന്ന​ത്.

‘‘എന്‍റെ ഏ​റ്റ​വു​മ​ടു​ത്ത സു​ഹൃ​ത്താ​ണ്​ പ്രി​യ​ങ്ക. ജീ​വി​ത​ത്തി​ൽ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ്​ പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നെ ഏ​റ്റ​വും മ​ന​സ്സി​ലാ​ക്കി​യ​തും അ​വ​ളാ​ണ്​’’ -വ​യ​നാ​ട്ടി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തി​നു​ ശേ​ഷം പു​ണെ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്ക​വെ, രാ​ഹു​ൽ പ​റ​ഞ്ഞ​ത്​ പ്രി​യ​ങ്ക​യു​ടെ ട്വീ​റ്റി​നു​ള്ള ‘മ​റു​പ​ടി’ ആ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhiGeethaLifestyle NewsRahul Gandhi
News Summary - Priyanka gandhi with geetha -Lifestyle News
Next Story