Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightസ്​ട്രോങ് സ്​ട്രോങ്...

സ്​ട്രോങ് സ്​ട്രോങ് മജ്സിയ

text_fields
bookmark_border
Majiziya-Bhanu
cancel
camera_alt??????? ????

വിജയികളുടെ കഥ പറഞ്ഞുതുടങ്ങേണ്ടത്​ ആ നിമിഷത്തിൽ നിന്നാണ്​. നിലക്കാത്ത കൈയടികൾക്കിടയിൽ വിക്​ടറി സ്​റ്റാൻഡിൽ പൊൻപതക്കങ്ങൾ കഴുത്തിലണിഞ്ഞ്​ നിൽക്കുന്നിടത്തുനിന്ന്​. വിജയത്തി​​​​െൻറ മാത്രമല്ല,പോരാട്ടത്തി​​​​െൻറ കൂട ി കഥ. മജ്​സിയ ബാനുവി​നെ വായിച്ചുതുടങ്ങേണ്ടതും ഇവിടെ നിന്നാണ്​.

2018 ഡിസംബർ മോസ്​കോ
റഷ്യയിലെ മോസ് ​കോയിൽ ലോക പവർലിഫ്​റ്റിങ്​ ചാമ്പ്യൻഷിപ്​. കോഴിക്കോട്​ ഒാർക്കാ​േട്ടരി എന്ന ഗ്രാമത്തിലെ ഒരു പെൺകുട്ടി വിക ്​ടറി സ്​റ്റാൻഡിൽ കയറിനിന്ന്​ ലോകത്തെ നോക്കി ചിരിച്ചു. ഒരിക്കലല്ല, മൂന്നുതവണ. ക്ലാസിക്​ പവർലിഫ്​റ്റിങ്​, ഡെ ഡ്​ ലിഫ്​റ്റിങ്​, വേൾഡ്​ലിഫ്​റ്റർ എന്നിവയിൽ സുവർണനേട്ടവുമായി. ലോകത്തെ മികച്ച താരങ്ങൾക്ക്​ മുന്നിലാണ്​ ഒന്ന ാംസ്​ഥാനക്കാരിയായി നിൽക്കുന്നത്​. ദേശീയ ജേതാവായി മോസ്​കോയിലേക്ക്​ പോകാൻ അവസരം ഒത്തപ്പോൾ, പണം ക​ണ്ടെത്തൽ വലിയ വെല്ലുവളിയായി. ഡബ്ല്യു.യു.പി.സി ഇന്ത്യയിൽ അടക്കേണ്ടത്​ മൂന്നുലക്ഷം രൂപ.

ഒരു പ്രതീക്ഷയുമില്ലാത്ത സമയം മുഴുവൻ ചെലവും പരിശീലനവും വഹിക്കാമെന്നേറ്റ്​​ ഒരു സ്​പോൺസർ പ്രത്യക്ഷപ്പെട്ടു. മജ്​സിയ യാത്രക്കൊരുങ്ങി. അതി നിടെ സ്​പോൺസർ പിന്മാറി. യാത്ര മുടങ്ങും എന്ന സ്​ഥിതി. പലരെയും സമീപിച്ചു. ചെറിയ ചെറിയ സഹായങ്ങൾ, കുറെ കടവും. അതാണ്​ ഇവിടംവരെ എത്തിച്ചത്​. മത്സരത്തി​​​​െൻറ അവസാന റൗണ്ടിൽ 370 കിലോ ഉയർത്തി സ്വർണം ഉറപ്പിച്ചപ്പോൾ മജ്​സിയ ഉയർത്തിയ ഭാരം​ ആ പവർലിഫ്​റ്റിങ്​ ഉപകരണത്തി​​​​െൻറത്​ മാ​ത്രമായിരുന്നില്ല. പിന്നിട്ട ദൂരത്തി​​​​െൻറയും മറികടന്ന തടസ്സങ്ങളുടെതുകൂടിയായിരുന്നു.

Majiziya-Bhanu

വിജയയാത്രകൾ
ഏഷ്യൻ പവർലിഫ്​റ്റിങ്​ ചാമ്പ്യൻഷിപ്​ ഇ​േന്താനേഷ്യ, രാജ്യത്തിന്​ പുറത്തേക്കുള്ള ആദ്യ യാത്രയാണ്,ആദ്യ അന്തർദേശീയ മത്സരവും. പവർലിഫ്​റ്റിങ്​ പരിശീലനം തുടങ്ങിട്ട്​ ആറുമാസം മാത്രം. 52 കിലോ വിഭാഗത്തിൽ ഏഷ്യൻ വെള്ളിമെഡൽ കഴ​ുത്തിലണിയു​േമ്പാൾ ഒന്നാം സഥാനക്കാരിയുമായുള്ള വ്യത്യാസം രണ്ടര കിലോമാത്രം. മോസ്​കോയിലേതിന്​ തുല്യമായിരുന്നു​ ആ യാത്രയും. പണം തന്നെയായിരുന്നു വെല്ലുവിളി. അവസാന നിമിഷം സഹായിക്കാനായി ചിലർ എത്തിയതുകൊണ്ടുമാത്രം ഇന്തോനേഷ്യയിൽ വിമാനമിറങ്ങിയ പെൺകുട്ടി. മത്സര സമയത്ത്​ അണിയേണ്ട ഡ്രസും നീക്യാപും റാപ്​സും സോക്​സും ബെൽറ്റും വരെ കടം വാങ്ങി.

സ്വന്തമെന്ന്​ പറയാവുന്നത്​ ഒരു തട്ടം മാത്രം. അത്​ അന്നും ഇന്നും മജ്​സിയയുടെ അടയാളമാണ്​. ഇതിനിടെ പഞ്ചഗുസ്​തിയിലും കൈവെച്ചു. 2018 കോഴിക്കോട്​ ജില്ലയിലും ഏപ്രിലിൽ സംസ്​ഥാന ജേതാവുമായി. മേയിൽ ലഖ്​​നോയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും നേടി. പിന്നെ ഒക്​ടോബറിൽ തുർക്കിയിലെ അൻറാലയിലേക്ക്​. പഞ്ചഗുസ്​തിയിൽ ലോക ആറാം സ്​ഥാനക്കാരിയായി മടക്കം. ദേശീയ, അന്താരാഷ്​ട്ര നേട്ടങ്ങൾക്കു പുറമെ മൂന്നുതവണ സംസ്​ഥാന ജേതാവ്​, അഞ്ചുതവണ കോഴിക്കോട്​ ജില്ല ജേതാവ്​, ഫിറ്റ്നസ്​ ആൻഡ്​​ ഫാഷൻ ജേതാവ്​, സ്​ട്രോങ്​ വുമൺ ഇൻ കേരള തുടങ്ങി മജ്​സിയയുടെ പ്രൊഫൈൽ നീളുന്നു.

Majiziya-Bhanu

സ്വപ്​നങ്ങളിലേക്ക്​
വടകര ഒാർക്കാ​േട്ടരിയിലെ കല്ലേരിമൊയിലോത്ത്​ അബ്​ദുൽ മജീദി​​​​െൻറയും റസിയയുടെയും മൂത്തമകൾ. തറവാട്ടിലെ ആൺകുട്ടികൾ ചെയ്യുന്ന കായിക സാഹസങ്ങളെല്ലാം മജ്​സിയ ബാനു എളുപ്പത്തിൽ മറികടക്കും. വടകര ഇസ്​ലാമിക്​ അക്കാദമി ഇംഗ്ലീഷ്​ ഹയർ സെക്കൻഡറി സ്​കൂളിൽ ട്രാക്ക്​ ഇവൻറുകൾ ചെറിയ ക്ലാസുമുതൽ മജ്​സിയ കുത്തകയാക്കി. കെ. കുഞ്ഞിരാമക്കുറുപ്പ്​ ഹയർസെക്കൻഡറി സ്​കൂളിൽ എത്തിയപ്പോഴും ഇതിൽ മാറ്റമുണ്ടായില്ല. മാഹി ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഡ​​​െൻറൽ സയൻസിൽ ബി.ഡി.എസ്​ പഠനത്തിനി​െട രണ്ടാം വർഷ സമ്മർ​ വെക്കേഷനാണ്​ മജ്​സിയയുടെ ജീവിതത്തെ ആകെ മാറ്റിയത്​. വീട്ടിൽ വെറുതെയിരുന്ന മജ്​സിയക്ക്​ അന്ന്​ ബോക്​സിങ്​ പഠിക്കാൻ മോഹമുദിച്ചു. വൈകാതെ കോഴിക്കോട്​ പൂളാടിക്കുന്നിൽ രമേശിന്​ മുന്നിലെത്തി. രാവിലെയും വൈകീട്ടും രണ്ടു​ മണിക്കൂർ പരിശീലനം. ഒാർക്കാ​േട്ടരിയിൽനിന്ന്​ ഒന്നരമണിക്കൂർ ബസ്​ യാത്രയുണ്ട്​.

പുലർച്ച 4.30ന്​ പുറപ്പെടുന്ന ആദ്യ ബസിൽ ഒറ്റക്കൊരു പെൺകുട്ടി അന്ന്​ ആദ്യ യാത്രക്കാരിയായി. റോപ്​ ക്ലൈംബിങ്ങിൽ മജ്​സിയക്കുള്ള മികവു കണ്ട്​ പരിശീലകൻ രമേശാണ്​ പവർലിഫ്​റ്റിങ്​ സാധ്യതയിലേക്ക്​ ചിന്തതിരിച്ചത്​. 2016 ഡിസംബറിൽ വെസ്​റ്റ്​ഹില്ലിലെ ജിമ്മിൽ മജ്​സിയ എത്തി. പിന്നെ വടകരയിൽ നിന്ന്​ രാവിലെ 6.15 ന്​ പുറപ്പെടുന്ന പാസഞ്ചർ ട്രെയിനിൽ വെസ്​റ്റ്​ഹില്ലിലേക്കുള്ള യാത്രകൾ. പരിശീലനം തുടങ്ങി രണ്ടാം ആഴ്​ച കോഴിക്കോട്​ ജില്ല ചാമ്പ്യൻഷിപ് എത്തി. സ്​ട്രോങ്​ വുമണായി അന്ന്​ മജ്​സിയ മറ്റ്​ കരുത്തന്മാരെ ഞെട്ടിച്ചു. വടകരയിലെ ഹാംസ്​ട്രിങ്​ ഫിറ്റ്​നസ്​ സ​​​െൻററിൽ ഷമ്മാസ്​ അബ്​ദുൽ ലത്തീഫിനു​ കീഴിലേക്ക്​ പരിശീലനം മാറ്റിയതോടെ യാത്രകൾ കുറെകൂടി എളുപ്പമായി. പിന്നെ മോസ്​കോവരെ നീളുന്ന യാത്രകൾ. ഹിജാബ്​ ധരിച്ചൊരു പെൺക​ുട്ടി വാർത്തകളിൽ നിറഞ്ഞു.

Majiziya-Bhanu

കഥ തുടരുന്നു...
പവർലിഫ്​റ്റിങ്ങിനൊപ്പം വെയ്​റ്റ്​ലിഫ്​റ്റിങ്​ പരിശീലനവും നടത്തുന്ന​ുണ്ട്​ മജ്​സിയ ഇപ്പോൾ. വെയ്​റ്റ്​ലിഫ്​റ്റിങ്​ സ്വർണമാണ്​ ഇനി ലക്ഷ്യം. അത്​ ഒളിമ്പിക്​സ്​വരെ നീളുന്നു. ഇൗ വർഷം ഫിൻലൻഡിൽ നടക്കുന്ന വേൾഡ്​പവർലിഫ്​റ്റിങ്​ ചാമ്പ്യൻഷിപ്പിൽ നേരിട്ടുള്ള ക്ഷണമുണ്ട്​. നീണ്ട യാത്രകൾ ബാക്കിവെച്ച കടങ്ങൾക്കിടയിലും ഫിൻലൻഡിലെ സ്വർണം സ്വപ്​നം കാണുന്നു മജ്​സിയ. ‘വിദേശയാത്രക്ക്​ ലക്ഷങ്ങളാണ്​ ചെലവ്​. ഗൾഫിൽ ചെറിയ ജോലിയുള്ള ഉപ്പക്ക്​ കണ്ടെത്താവുന്നതിനും എ​ത്രയോ മുകളിലാണത്. സ്​​ഥിരം ഒരു സ്​പോൺസറെ കിട്ടിയാൽ പ്രശ്​നങ്ങളെല്ലാം തീരും.

അത്തരമൊന്ന്​ വന്നണയുന്നില്ല’ -ഒാർക്കാ​േട്ടരിയിലെ ഒറ്റമുറിവീട്ടിൽ ചുമരലമാരകളിൽ നിറഞ്ഞ മെഡലുകൾക്കും അംഗീകാര പത്രങ്ങൾക്കും നടുവിലിരുന്ന്​ മജ്​സിയ കഥ പറഞ്ഞു നിർത്തി. അവിടിരുന്ന്​ പുറത്തേക്ക്​ നോക്കിയാൽ കാണുക തറയിൽ അവസാനിച്ച പുതി​യ വീടെന്ന സ്വപ്​നം, അതിനുമപ്പുറം ഉമ്മയുടെ ആട്ടിൻകൂടുകൾ. മതിലുകളില്ലാത്ത പറമ്പി​​​​െൻറ ഒാരത്ത്​ മേയുന്ന ആടുകൾ. മജ്​സിയയുടെ സ്വപ്​നലോകം ഇതിനുമപ്പുറത്താണ്​. ആ സ്വപ്​നത്തിന്​ നിറം പകരേണ്ടതാരാണ്​!

Show Full Article
TAGS:majiziya bhanu Powerlifter Kozhikode Orkatteri woman ifestyle News 
News Summary - Powerlifter Majiziya Bhanu Kozhikode Orkatteri -Lifestyle News
Next Story