മൂ​ന്നാ​റില്‍ സോ​ന കണ്ട സ്വപ്നങ്ങ​ള്‍

  • മൂന്നാറിലെ ‘ദ പനോരമിക്​ ഗേറ്റ്​വേ’ റിസോർട്ട് ഉടമ സോ​ന ബെ​ന്ന​റ്റ്​ തന്‍റെ ജീവിത വിജയത്തെ കുറിച്ച് മനസ് തുറക്കുന്നു...

12:27 PM
23/11/2017
sona-bennet
സോ​ന ബെ​ന്നറ്റ്​  (ചിത്രം: ആഷിക്​ ഹസ്സൻ)

ആ "പാര' തന്നെയാണ് ഞങ്ങളുടെ ജീവിതത്തിന്‍റെ ഗതിവിഗതികള്‍ മാറ്റിമറിച്ചത്. മൂന്നാറിലെ കാലാവസ്ഥയിലേക്ക് എത്തിയതോടെ സ്വപ്നങ്ങളും മാറി. അന്ന് ഞാനവിടെ കണ്ട സ്വപ്നം മഞ്ഞുമഴകള്‍ക്കുള്ളില്‍ സ്റ്റാര്‍ സൗകര്യമുള്ള റിസോര്‍ട്ടാണ്.

മൂ​ന്ന്​ ആ​റു​ക​ളു​ടെ സം​ഗ​മ​ഭൂ​മി​യാ​യ മൂ​ന്നാ​റി​െ​ൻ​റ വി​നോ​ദ​സ​ഞ്ചാ​ര​ഭൂ​പ​ട​ത്തി​ൽ വെ​ന്നി​ക്കൊ​ടി നാ​ട്ടി, അ​ഞ്ച്​ ന​ദി​ക​ളു​ടെ നാ​ട്ടി​ൽ​നി​ന്ന്​ വ​ന്ന ഒ​രു വ​നി​താ സം​രം​ഭ​ക. ‘ദ പനോരമിക്​ ഗേറ്റ്​വേ’ എന്ന ​േപരിൽ മൂ​ന്നാ​റി​െ​ൻ​റ മ​ല​മ​ട​ക്കു​ക​ളി​ലേക്ക്​ പ​ഞ്ചാ​ബി​ലെ ച​ണ്ഡി​ഗ​ഢി​ൽ​ നി​​ന്ന്​ കേ​ര​ള​ത്തി​െ​ൻ​റ മ​രു​മ​ക​ളാ​യെ​ത്തി​യ സോ​ന ബെ​ന്ന​റ്റ്​ പടുത്തുയർത്തിയത്​ പുതിയ ചരിത്രമായിരുന്നു. അതിലേക്കെത്തിയ വഴികളെ കുറിച്ച്​ അവർ സംസാരിക്കുന്നു. കേ​ണ​ൽ എ​സ്.​എ​ൽ. ബ​ത്​​ല​ക്കും അ​മ്മ ഡോ. ​സു​രീ​ന്ദ​ർ ബ​ത്​​ല​ക്കും മ​ക​ൾ ഡോ​ക്​​ട​റാ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. എ​ന്നാ​ൽ, ടീ​ച്ചി​ങ്ങാ​യി​രു​ന്നു അ​വ​ർ​ക്കി​ഷ്​​ടം. അ​ങ്ങ​നെ​യാ​ണ്​ സ​യ​ൻ​സി​ൽ ബി​രു​ദ​വും ഇം​ഗ്ലീ​ഷി​ൽ ബി.​എ​ഡും സ്വ​ന്ത​മാ​ക്കി നാ​ഗാ​ലാ​ൻ​ഡി​ലെ ഡോ​ൺ ബോ​സ്​​കോ സ്​​കൂ​ളി​ലെ​ത്തു​ന്ന​ത്. അ​വി​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി പാ​ലാ സ്വ​ദേ​ശി​യാ​യ ​ബെ​ന്ന​റ്റ്​ സെ​ബാ​സ്​​റ്റ്യ​ൻ ഉ​ണ്ടാ​യി​രു​ന്നു. അ​വി​ടെ തു​ട​ങ്ങി​യ ആ ​പ്ര​ണ​യ​മാ​യി​രു​ന്നു കേ​ര​ള​ത്തി​​ലേ​ക്ക്​ അ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത്.​

ഡോ​ൺ ബോ​സ്​​കോ സ്​​കൂ​ളി​ൽ​നി​ന്ന്​ കൊ​ഹി​മ​യി​ലെ ആ​കാ​ശ​വാ​ണി നി​ല​യ​ത്തി​ൽ ബെ​ന്ന​റ്റ്​ ജോ​ലി​ക്ക്​ ക​യ​റി​യി​രു​ന്നു. ദേ​ശം, ഭാ​ഷ, മ​ത​മൊ​ക്കെ ​പ്ര​ണ​യ​ത്തി​ന്​ മു​റു​മു​റു​പ്പു​മാ​യി വ​ന്ന​തോ​ടെ കേ​ര​ള​ത്തി​ലേ​ക്ക്​ പോ​കാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. കൊ​ച്ചി​യി​ലെ ആ​കാ​ശ​വാ​ണി​യി​ലേ​ക്ക്​ സ്ഥ​ലം​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട്​ ബെ​ന്ന​റ്റ്​ ട്രാ​ൻ​സ്​​ഫ​ർ റി​ക്വ​സ്​​റ്റ്​ ന​ൽ​കി. പ​േ​ക്ഷ, ഒ​രു ചെ​റി​യ പാ​ര​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ അ​ന്ന്​ ആ ​ട്രാ​ൻ​സ്​​ഫ​ർ ഒാ​ർ​ഡ​ർ ഇ​റ​ങ്ങി​യ​ത്. കൊ​ച്ചി​ക്ക്​ പ​ക​രം ദേ​വി​കു​ളം നി​ല​യ​ത്തി​ലേ​ക്കായി​രു​ന്നു സ്ഥ​ലം​മാ​റ്റം. ആ ‘​പാ​ര’ ത​ന്നെ​യാ​ണ്​ ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​െ​ൻ​റ ഗ​തി​വി​ഗ​തി​ക​ൾ മാ​റ്റി​മ​റി​ച്ച​ത്. മൂ​ന്നാ​റി​ലെ കാ​ലാ​വ​സ്ഥ​യി​ലേ​ക്ക്​ എ​ത്തി​യ​തോ​ടെ സ്വ​പ്​​ന​ങ്ങ​ളും മാ​റി. എ​നി​ക്ക്​ ആ​ദ്യം ഇ​വി​ടെ പ്ര​യാ​സ​മാ​യി​രു​ന്നു. ക​ന​ത്ത മ​ഞ്ഞും കോ​ട​യും മ​ഴ​യു​മൊ​ക്കെ. പി​ന്നെ പു​തി​യ ഒ​രു ക​ൾ​ച​ർ, തേ​ങ്ങ ക​ണ്ടി​ട്ടു​ പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ന്​ കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക വി​ഭ​വ​ങ്ങ​ളും സ്വ​ന്ത​മാ​യി പാ​ച​കം ചെ​യ്യും. ബെ​ന്ന​റ്റ്​ ആ​കാ​ശ​വാ​ണി​യി​ൽ പോ​കു​േ​മ്പാ​ൾ ഞാ​ൻ ഇ​വി​​ട​ത്തെ എ​സ്​​റ്റേ​റ്റ്​ സ്​​കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി​ക്ക്​ ക​യ​റി.
sona-bennet
മ​ഞ്ഞും മ​ഴ​യും കൊ​ള്ളാ​ൻ ചു​രം ക​യ​റി​യും ക​ട​ൽ​ക​ട​ന്നു​മൊ​ക്കെ  സ​ഞ്ചാ​ര​പ്രേ​മി​ക​ൾ ആ​വേ​ശ​ത്തോ​ടെ വ​രു​ന്ന​ത്​  ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ  സ്വ​ന്തം നി​ല​യി​ൽ ചി​ല പ​ഠ​ന​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളു​മൊ​ക്കെ  ന​ട​ത്തി.  ടൂ​റി​സം സാ​ധ്യ​ത​ക​ളെ ഫോ​ക്ക​സ്​ ചെ​യ്​​തു​കൊ​ണ്ടാ​യി​രു​ന്നു ആ ​പ​ഠ​നം. ആ ​ക​ൺ​സ​പ്​​റ്റ്​ ഭ​ർ​ത്താ​വ്​ ബെ​ന്ന​റ്റി​നോ​ട്​ പ​റ​ഞ്ഞ​േ​പ്പാ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞ ഒ.​കെ​യാ​ണ്​ ഇ​ന്ന്​ ഇൗ ​സം​രം​ഭ​ത്തി​ന്​ പി​ന്നി​ലെ ഉൗ​ർ​ജം. അ​തോ​ടെ ഞ​ങ്ങ​ൾ ര​ണ്ടു ​േപ​ര​ും അ​തി​നെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ ആ​ലോ​ചി​ക്കാ​നും ച​ർ​ച്ച​ന​ട​ത്താ​നും തു​ട​ങ്ങി. ദേ​വി​കു​ള​ത്ത്​ ഞ​ങ്ങ​ൾ വീ​ട്​ വെ​ക്കാ​ൻ​വേ​ണ്ടി വാ​ങ്ങി​യ 10​ സെ​ൻ​റ്​ ഭൂ​മി​യി​ൽ​ത​ന്നെ ഒ​രു റി​സോ​ർ​ട്ട്​ സ്വ​പ്​​നം​ക​ണ്ടു. അ​പ്പോ​ഴും പ​ണം വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ഒ​രു പ്ലാ​നും ക​ൺ​സ​പ്​​റ്റു​മൊ​ക്കെ​യാ​യി ബാ​ങ്കി​നെ സ​മീ​പി​ച്ചു. അ​വ​ർ​ക്കി​വി​ടെ ടൂ​റി​സം വി​ജ​യി​ക്കു​ന്ന പ​ദ്ധ​തി​യാ​ണെ​ന്ന്​ തോ​ന്നി​യ​തു​കൊ​ണ്ടാ​ക​ണം വ​ലി​യ നൂ​ലാ​മ​ല​ക​ൾ ഇ​ല്ലാ​തെ പ​ണം അ​നു​വ​ദി​ച്ചു.

അ​തോ​ടെ സ്​​കൂ​ളി​ൽ​ നി​ന്ന്​ ലീ​വെ​ടു​ത്ത് ശ്ര​ദ്ധ മു​ഴു​വ​ൻ ഞാ​ൻ ടൂ​റി​സ​ത്തി​ലേ​ക്ക്​ കേ​​ന്ദ്രീ​ക​രി​ച്ചു. സ്വ​ന്ത​മാ​യി ത​യാ​റാ​ക്കി​യ പ്ലാ​നി​ൽ സു​ഹൃ​ത്താ​യ എ​ൻ​ജി​നീ​യ​റു​ടെ സ​​ഹാ​​യ​ത്തോ​ടെ  2003ൽ laspalmas ​എ​ന്ന ​േപ​രി​ൽ ഏ​ഴ്​ റൂ​മു​മാ​യി എ​െ​ൻ​റ ആ ​സ്വ​പ്​​നം പൂ​ർ​ത്തി​യാ​യി. തു​ട​ക്കം​മു​ത​ലേ വി​ദേ​ശി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞു. ഒാ​ൺ​ലൈ​ൻ വ​ഴി ബു​ക്ക്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​തോ​ടെ കൂ​ടു​ത​ൽ പേ​ർ laspalmasനെ ​തേ​ടി​യെ​ത്തി. അ​ന്ന​തൊ​രു വ​ലി​യ ഭാ​ര​മാ​യി​രു​ന്നി​ല്ല. ഏ​ഴ്​ മു​റി​ക​ൾ അ​ല്ലേ ഉ​ള്ളൂ. അ​ത്ര​യും ഫാ​മി​ലി​ക​ളെ ഹാ​ൻ​ഡി​ൽ ചെ​യ്യു​ക എ​ളു​പ്പ​വു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഞ​ങ്ങ​െ​ള  തേ​ടി കൂ​ടു​ത​ൽ പേ​ർ വ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ ​േപ്രാ​ജ​ക്​​ട്​ ​ഒ​ന്നും​കൂ​ടി വി​ക​സി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ച്ചു. അ​പ്പോ​ഴും പ​ണം ഒ​രു വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. വീ​ണ്ടും ബാ​ങ്കി​നെ സ​മീ​പി​ച്ച​തോ​ടെ അ​വ​ർ വ​ലി​യ ഒാ​ഫ​ർ മു​ന്നോ​ട്ടു​വെ​ച്ചു. അ​തോ​ടെ 28 റൂ​മി​ലേ​ക്ക്​ അ​ത്​ വ​ള​ർ​ന്നു. വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ ത​ങ്ങി​യ ഹോ​ട്ട​ലു​ക​ളി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ം അ​വ​രു​െ​ട ക​സ്​​റ്റ​മ​ർ റി​ലേ​ഷ​നു​മൊ​ക്കെ ഞാ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നു. അ​തി​ൽ പ​ല​തും കേ​ര​ള​ത്തി​െ​ൻ​റ ത​നി​മ​യോ​ടെ  അ​തി​ഥി​ക​ൾ സ്വീ​ക​രി​ച്ച​ത്​ അ​നു​കൂ​ല ഘ​ട​ക​മാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ വ​ള​രെ കു​റ​ഞ്ഞ കാ​ലം​കൊ​ണ്ട്​ ബ്രേ​ക്ക്​ ഇ​വ​ൻ ആ​യി.

sona-bennet
സോന ബെന്നറ്റ് തന്‍റെ റിസോർട്ടിൽ
 


ഇ​തി​നി​ട​യി​ൽ മ​ക​​ൻ റി​ഷബ്​ ബെ​ന്ന​റ്റ്​ ജീ​വി​ത​ത്തി​ലേ​ക്ക്​ വ​ന്നു, അ​വ​െ​ൻ​റ ക​ളി​ചി​രി​ക​ളും കൊ​ഞ്ച​ലു​മൊ​ക്കെ തി​ര​ക്കി​നി​ട​യി​ൽ എ​നി​ക്ക്​ മി​സ്​ ആ​കു​ന്നു​വെ​ന്ന്​ തോ​ന്നി​ത്തു​ട​ങ്ങി​യ​തോ​ടെ ഒ​ന്ന്​ ഫ്രീ ​ആ​ക​ണ​മെ​ന്ന്​ തോ​ന്നി. തി​ര​ക്കു​ക​ളൊ​ക്കെ വി​ട്ട്​ മ​ക​നൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ന്​ മു​ന്നി​ൽ ഞാ​ൻ എ​െ​ൻ​റ ദേ​വി​കു​ള​ത്തെ ആ ‘​മ​ക​നെ’ കൈ​വി​ട്ടു. പി​ന്നീ​ട്​ റി​ഷ​ബി​നൊ​പ്പ​മാ​യി​രു​ന്നു എ​െ​ൻ​റ ലോ​കം. കു​റ​ച്ച്​ നാ​ൾ ക​ഴി​ഞ്ഞ്​ വീ​ണ്ടും ഞാ​ൻ അ​ധ്യ​യ​ന​മേ​ഖ​ല​യി​ലേ​ക്ക്​ തി​രി​ഞ്ഞു. അ​തി​നി​ട​യി​ലാ​ണ്​ ആ​ന​ച്ചാ​ലി​നും മൂ​ന്നാ​റി​നു​മി​ട​യി​ൽ കു​റ​ച്ച്​ ഭൂ​മി വാ​ങ്ങു​ന്ന​ത്. അ​തി​ങ്ങ​നെ വെ​റു​തെ കി​ട​ന്നു കു​റ​ച്ചു​കാ​ലം, ഒ​രു വീ​ട്​ വെ​ക്ക​ണ​മെ​ന്ന ​ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ്​ ആ ​ഭൂ​മി വാ​ങ്ങു​ന്ന​ത്. ഞാ​ൻ സ്​​കൂ​ളി​ലും ബെ​ന്ന​റ്റ്​ ദേ​വി​കു​ളം ആ​കാ​ശ​വാ​ണി​യി​ലെ ജോ​ലി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ്​ ദേ​വി​കു​ളം എ​സ്.​ബി.​ടി ബാ​ങ്ക്​ മാ​നേ​ജ​റാ​യ ഒ​ഡി​ഷ സ്വ​ദേ​ശി പ്ര​ധാ​നെ കാ​ണു​ന്ന​ത്. അ​ദ്ദേ​ഹ​മാ​ണ്​ വീ​ണ്ടും ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്നു​കൂ​ടേ എ​ന്ന ചോ​ദ്യം ഞ​ങ്ങ​ളി​ലേ​ക്ക്​ ഇ​ടു​ന്ന​ത്.

ഇ​തി​നി​ട​യി​ൽ പ​റ​മ്പ്​ വി​ൽ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക​ളൊ​ക്ക​ ഞ​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, റി​സോ​ർ​ട്ടി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ ആ ​പ​റ​മ്പി​ലേ​ക്ക്​ ഞാ​ൻ ഒ​രി​ക്ക​ൽ​കൂ​ടി പോ​യി. അ​ന്ന്​ ഞാ​ന​വി​ടെ ക​ണ്ട​ത്​ മ​ഞ്ഞു​മ​ഴ​ക​ൾ​ക്കു​ള്ളി​ൽ ഒ​ര​ു ഫൈ​വ്​ സ്​​റ്റാ​ർ സൗ​ക​ര്യ​മു​ള്ള റി​സോ​ർ​ട്ടി​നെ​യാ​ണ്. ആ ​സ്വ​പ്​​നം പ​ണി​പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ത്ര വ​ർ​ഷം എ​ടു​​ക്കു​മെ​ന്നോ എ​ത്ര  പ​ണം വേ​ണ്ടി​വ​രു​മോ എ​ന്ന്​ എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. പ​േ​ക്ഷ, അ​ങ്ങ​നെ ഒ​രെ​ണ്ണം മൂ​ന്നാ​റി​ന്​ സ​മ്മാ​നി​ക്കു​മെ​ന്ന്​ ഞാ​ൻ ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. 20 വ​ർ​ഷ​മാ​യി മൂ​ന്നാ​റി​ൽ താ​മ​സി​ക്കു​ന്ന  ഞാ​ൻ ഇ​വി​ടെ  ത്രീ​സ്​​റ്റാ​ർ ലെ​വ​ലി​ൽ മാ​ത്ര​മു​ള്ള ഹോ​ട്ട​ലു​ക​ളേ ക​ണ്ടു​ള്ളൂ. അ​തു​കൊ​ണ്ടു​ത​ന്നെ വി.​െ​എ.​പി​ക​ൾ എ​ത്തി​യാ​ൽ മൂ​ന്നാ​റി​ന്​ പു​റ​ത്ത്​ കൊ​ച്ചി​യി​ലൊ​ക്കെ​യാ​ണ്​ താ​മ​സം ഒ​രു​ക്കി​യി​രു​ന്ന​ത്. ഹൈ​ലെ​വ​ൽ ഗെ​സ്​​റ്റ്​ വ​രു​േ​മ്പാ​ൾ അ​വ​ർ​ക്ക്​ പ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള​ത്​ ഒ​ന്ന്​ ത​യാ​റാ​ക്കി​യാ​ൽ എ​ങ്ങ​നെ​യു​ണ്ടെ​ന്ന്​ ആ​ലോ​ച​ന ഉ​ണ്ടാ​യി. 
sona-bennet
പ്ലാ​നൊ​ക്കെ സ്വ​ന്ത​മാ​യി​ട്ടാ​ണ്​ ത​യാ​റാ​ക്കി​യ​ത്. ഇ​ൻ​റീ​രി​യ​ർ ഡി​സൈ​നി​ങ്ങി​ൽ താ​ൽ​പ​ര്യ​മു​ള്ള​തു​കൊ​ണ്ട്​ പ്ലാ​ൻ ചെ​യ്യു​േ​മ്പാ​ൾ ഒ​രു ആ​ർ​കി​ടെ​ക്​​ട​റു​ടെ സ​ഹാ​യം തേ​ടി​യി​ല്ല. സു​ഹൃ​ത്താ​യ എ​ൻ​ജി​നീ​യ​ർ ബിജു തോണക്കര മാ​ത്ര​മാ​യി​രു​ന്നു എ​ല്ലാ​ത്തി​നും ഉ​ണ്ടാ​യി​രു​ന്ന​ത്. ദേ​വി​കു​ള​ത്ത്​ ഒ​ര​ു റി​സോ​ർ​ട്ട്​ ചെ​യ്​​ത​തി​െ​ൻ​റ എ​ക്​​സ്​​പീ​രി​യ​ൻ​സ്​ ഗു​ണം​ചെ​യ്​​തു. അ​ക്കാ​ല​ത്ത്​ കൂ​ടു​ത​ൽ നേ​രം കെ​ട്ടി​ട​നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്ന​തി​നാ​ൽ മ​ക​നെ ബെ​ന്ന​റ്റി​െ​ൻ​റ പാ​ലാ​യി​ലെ വീ​ട്ടി​ൽ നി​ർ​ത്തി. മി​ക്ക​പ്പോ​ഴും പാ​ലാ​യി​ൽ ​നി​ന്ന്​ മൂ​ന്നാ​റി​ൽ വ​ന്ന്​ ​േപാ​വു​ക​യാ​യി​രു​ന്നു. സൈ​റ്റി​ൽ ആ​ദ്യ​ത്തെ ​േജാ​ലി​ക്കാ​ര​ൻ എ​ത്തും​മു​​േ​മ്പ വ​രും. അ​വ​സാ​ന​ത്തെ ജോ​ലി​ക്കാ​ര​നും സൈ​റ്റ്​ വി​ട്ടു​പോ​യ​ശേ​ഷ​മാ​യി​രി​ക്കും മ​ട​ങ്ങു​ക. ഒാ​​രോ ഘ​ട്ട​വും കൃ​ത്യ​മാ​യി മോ​ണി​റ്റ​ർ ചെ​യ്​​തു. 

ഒാ​രോ കോ​ണും എ​ങ്ങ​നെ വേ​ണ​മെ​ന്ന്​ പ്ലാ​ൻ ചെ​യ്​​തു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ യാ​ത്ര​ക​ൾ പ​ല​പ്പോ​ഴും ഗു​ണം​ചെ​യ്​​തു. ബാ​ങ്ക്​ ന​ൽ​കി​യ പ​ണ​ത്തി​ന്​ പു​റ​മെ ബ​ന്ധു​ക്ക​ളും  സു​ഹൃ​ത്തു​ക്ക​ളു​മൊ​ക്കെ സ​ഹാ​യി​ച്ച​തോ​ടെ 2012ൽ ​പ​ണി ആ​രം​ഭി​ച്ചു. ര​ണ്ട​ര വ​ർ​ഷം​കൊ​ണ്ട്​ പൂ​ർ​ത്തി​യാ​യി 2014 ഡി​സം​ബ​റി​ലെ ക്രി​സ്​​മ​സ്​ സീ​സ​ണി​ൽ ആ​രം​ഭി​ച്ചു. 50 ബെ​ഡ്​​റൂം. ര​ണ്ട്​ റ​സ്​​റ്റാ​റ​ൻ​റു​ക​ളും. മൂ​ന്നാ​റി​ൽ ആ​ദ്യ​മാ​യി ഹീ​റ്റ്​ സ്വി​മ്മി​ങ്​​പൂ​ളുമൊരുക്കിയിട്ടുണ്ട്​. ​ര​ണ്ടു വ​ർ​ഷം പി​ന്നി​ടു​േ​മ്പാ​ൾ മൂ​ന്നാ​റി​ലെ മി​ക​ച്ച റി​സോ​ർ​ട്ടു​ക​ളി​ലൊ​ന്നാ​യി മാ​റി​യ​തി​ന്​ പി​ന്നി​ൽ കൃ​ത്യ​മാ​യ പ്ലാ​നി​ങ്ങാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി​യി​ലെ ​േജാ​ലി​ത്തി​ര​ക്കി​നി​ട​യി​ൽ ഭ​ർ​ത്താ​വ്​ ബെ​ന്ന​റ്റ്​ ന​ൽ​കി​യ സ​പ്പോ​ർ​ട്ടാ​യി​രു​ന്നു എ​പ്പോ​ഴും വ​ലു​ത്. 

COMMENTS