Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kallekulangara-Kathakali
cancel
camera_alt?????????????? ????? ?????????????? ?????????

കഥകളി പുരുഷന്​ പറഞ്ഞതാണെന്ന ചരിത്രബോധത്തിന്​ തിരുത്താണ്​ കല്ലേക്കുളങ്ങര കഥകളി ഗ്രാമം. ഒരു വ്യാഴവട്ടക്കാല ത്തിനിടെ ഗ്രാമം കഥകളി ലോകത്തിന്​ സംഭാവന ചെയ്​തത്​ ഒരുപിടി മികച്ച കലാകാരികളെ. സമൂഹത്തിന്‍റെ പാതിയായ സ്​ത്രീക ളെ അരങ്ങിലേക്ക്​ കൈപിടിച്ചുയർത്തുകയെന്ന മഹിതലക്ഷ്യം മുൻനിർത്തിയാണ്​ പാലക്കാട്​ നഗര​ത്തിന്​ സമീപം അകത്തേത് തറ കല്ലേക്കുളങ്ങരയിൽ കഥകളി ഗ്രാമം രൂപംകൊണ്ടത്​. കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടി നായർക്കുള്ള പ്രണാമമായി ശ ിഷ്യൻ കലാമണ്ഡലം വെങ്കിട്ടരാമ​​ൻ നേതൃത്വം കൊടുത്ത്​ സ്ഥാപിച്ചതാണിത്​. വെങ്കിട്ടരാമന്‍റെ ശിഷ്യത്വം സ്വീകരിച ്ച്​ ഇവിടെ ബാലികമാർ മുതൽ മുതിർന്ന സ്​ത്രീകൾ വരെ കഥകളി അഭ്യസിക്കുന്നു. ഹേമാംബിക നഗറി​ലെ പ്രശസ്​തമായ ഏമൂർ ഭഗവതി ക്ഷേത്രവും സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളും ഇവർക്ക്​ അഭ്യാസശാലയൊരുക്കുന്നു.

വെല്ലുവിളികൾ നിറഞ്ഞ വേഷങ്ങ ൾ ഏറ്റെടുത്ത്​ കഥകളി ലോകത്തെ അതിശയിപ്പിക്കുകയാണ്​ കല്ലേക്കുളങ്ങരയിലെ കലാകാരികൾ. രാമനാട്ടത്തിൽനിന്ന്​ ആവിർ ഭവിച്ച്​ വിവിധ ശൈലികളിലൂടെ വളർന്നുവികസിച്ച കഥകളിക്ക്​ സ്​ത്രീഭാവങ്ങൾ പകർന്നുനൽകുകയാണ്​ ഇവർ. കഥകളി ഗ്രാമത്ത ിലെ ആട്ടവിളക്കിന്​ മുന്നിൽ ചുവടുവെച്ച്​ ഇതിനകം പ്രശസ്​തിയുടെ പടവുകൾ കയറിയത്​ നൂറുകണക്കിന്​ കലാകാരികൾ. കളിയര ങ്ങുകളെ അതിന്‍റെ ചിട്ടയിലും പ്രൗഢിയിലും മുന്നോട്ടുനയിക്കുക​െയന്ന മഹനീയ ദൗത്യമാണ്​ ​കഥകളി ഗ്രാമം നിർവഹിക്ക ുന്നത്​. കഥകളി ആചാര്യനും മാനേജിങ്​ ​​ട്രസ്​റ്റിയുമായ വെങ്കിട്ടരാമന്‍റെ വാക്കുകൾ കടമെടുത്തുപറഞ്ഞാൽ, ആൺകോയ് ​മയുടെ കലയായ കഥകളി, സ്​ത്രീകൾക്കും വഴങ്ങുമെന്നും അവരെ ഇനിയും അരങ്ങിൽനിന്ന്​ മാറ്റിനിർത്താനാവില്ലെന്നും കാണ ിച്ചുകൊടുക്കുകയാണ്​ കല്ലേക്കുളങ്ങര കഥകളി ഗ്രാമം​.

കൽപനകൾ െപാളിച്ചെഴുതി
കാലം കഥകളിക്ക്​ കൽപിച് ചുനൽകിയത്​ പുരുഷകലാകാരന്മാരെ​യാണ്​. ഏറെ അധ്വാനവും ഉൗർജവും വേണ്ട കലാരൂപം എന്നനിലക്ക്​ നൂറ്റാണ്ടുകളായി കഥകളി അരങ്ങുകൾ പെണ്ണിന്​ അപ്രാപ്യമായിരുന്നു. ലോകമെങ്ങും കലകളിൽ സ്ത്രീകൾക്ക്​ തുല്യപരിഗണന ലഭിച്ചുതുടങ്ങിയിട്ടും കഥകളിയിൽ സ്​ത്രീ ആവാം എന്ന നിലയിലേക്ക്​ മാത്രമേ ഇവ​ിടത്തെ പൊതു മനോഭാവം വളർന്നിട്ടുള്ളൂ​െവന്ന്​ വെങ്കിട്ട രാമ​ൻ പറയുന്നു. കഥകളി പഠിക്കാൻ സ്​ത്രീകൾക്ക്​ താൽപര്യമു​ണ്ടെങ്കിൽ അവരെ എന്തിന്​ മാറ്റിനിർത്തണം എന്നായിരുന്നു ചിന്ത. സ്​ത്രീകളെ ആദ്യമായി അരങ്ങിലെത്തിച്ചപ്പോൾ നെറ്റിചുളിച്ചവരുണ്ട്​. തുടർന്നുപോരുന്ന ചിട്ടകൾ ലംഘിക്കപ്പെടുന്നുവെന്നാണ്​ ചൂണ്ടിക്കാട്ടപ്പെട്ടത്​.

Kallekulangara-Kathakali

കൂടുതൽ ​പെൺകുട്ടികൾ അരങ്ങിലെത്തിയതോടെ എതിർശബ്​ദങ്ങൾ കുറഞ്ഞുവന്നു. സ്​ത്രീകളെ പഠിപ്പിക്കാൻ എളുപ്പമുണ്ട്​. അവർക്ക്​ ഉത്സാഹവും ക്ഷമയുമുണ്ട്​. മെയ്​വഴക്കം പുരുഷന്മാരേക്കാൾ കൂടുതലുള്ളതിനാൽ കഥകളിക്ക്​ വേണ്ട ശരീരവടിവ്​ എളുപ്പം ലഭിക്കും. പദങ്ങളും മുദ്രകളും ചുവടുകളും വേഗത്തിൽ സ്വായത്തമാക്കും. തോടയവും നിണത്തോടുംകൂടിയ നരകാസുരവധം കഥയടക്കം പെൺകുട്ടികൾ തീർത്തും ചെയ്യാത്ത വേഷങ്ങൾ അവരെക്കൊണ്ട്​ ആദ്യമായി ചെയ്യിപ്പിച്ചത് കഥകളി ഗ്രാമമാണ്​​. ചില രംഗങ്ങളിൽ പുരുഷ കഥാപാത്രങ്ങളെ അതുപോലെ അവതരിപ്പിക്കാൻ സ്​ത്രീക്ക്​ പ്രത്യേകം ഡ്രസ്​കോഡ്​ കൊണ്ടുവരേണ്ടിവന്നു. കഥകളി ഗ്രാമം തുടക്കമിട്ട ഇത്തരം പരീക്ഷണങ്ങളെയെല്ലാം ആസ്വാദക ലോകം ഇരുകൈയും നീട്ടിയാണ്​ സ്വീകരിച്ചത്​.

രാമകഥയാടി ഗിന്നസിലേക്ക്​
കഥകളി ഗ്രാമത്തിന്‍റെ വാർഷികത്തോടനുബന്ധിച്ച്​ കല്ലേക്കുളങ്ങരയിലെ കലാകാരികൾ അവതരിപ്പിച്ച 14 മണിക്കൂർ സമ്പൂർണ രാമായണം കഥകളി ഗിന്നസ്​​ റെക്കോഡിലേക്കുള്ള പ്രയാണത്തിലാണ്​. എട്ടു മുതൽ 56 വരെ വയസ്സുള്ള 66 വനിതകൾ അരങ്ങിലെത്തിയ ഇൗ വേറിട്ട രംഗാവതരണം കഥകളിരംഗത്തെ അപൂർവതയായിട്ടാണ്​ വിലയിരുത്തപ്പെടുന്നത്​. പുത്രകാമേഷ്​ടിയിൽ തുടങ്ങി രാമായണത്തിലെ വിവിധ കഥാസന്ദർഭങ്ങളിൽകൂടി സഞ്ചരിച്ച്​ ശ്രീരാമ പട്ടാഭിഷേകത്തോടുകൂടിയുള്ള അവതരണമാണ്​ വനിതകൾ അവിസ്​മരണീയമാക്കിയത്​. ആട്ടക്കഥകളധികവും കൊട്ടാരക്കര തമ്പുരാ​േൻറത്. ഒമ്പത്​ കഥകളിലൂ​ടെയും 66 കഥാപാത്രങ്ങളിലൂടെയും 30 രംഗങ്ങളിലൂടെയുമാണ്​ രാഘവീയം എന്നു പേരിട്ട കഥാസന്ദർഭങ്ങൾ കടന്നുപോയത്​.

ഇതിന്​ മാസങ്ങൾ നീണ്ട കഠിന പരിശീലനം വേണ്ടിവന്ന​ു. മൂന്നു ദിവസത്തെ ചൊല്ലിയാട്ടത്തിന്​ നേതൃത്വം നൽകിയത്​ കഥകളി രംഗത്തെ പ്രഗല്​ഭരായ കലാമണ്ഡലം ഗോപി, കലാമണ്ഡലം വാഴേങ്കട വിജയൻ, കോട്ടക്കൽ നന്ദകുമാരൻ നായർ, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ എന്നിവർ. പട്ടാഭിഷേകത്തോടുകൂടിയ സമ്പൂർണ രാമായണം കഥകളി സ്ത്രീകൾ മാത്രമായി രംഗത്ത്​ അവതരിപ്പിക്കുന്നത്​ ഇതാദ്യമാണെന്ന്​ വെങ്കിട്ടരാമൻ പറയുന്നു. വനിത കലാകാരികൾ മാത്രമായി അവതരിപ്പിച്ച ഏറ്റവും ദൈർഘ്യമേറിയ കഥകളിയെന്ന നിലയിൽ യൂനിവേഴ്​സൽ റെക്കോഡ്​ ഫോറത്തിന്‍റെ വേൾഡ്​ റെക്കോഡും ബെസ്​റ്റ്​ ഒാഫ്​ ഇന്ത്യ അവാർഡും ‘രാഘവീയ’ത്തിന്​ ലഭിച്ചുകഴിഞ്ഞു.

രാജസൂയം മുതൽ മാരുതീയം വരെ
കഥകളി ലോകത്ത് സ്ത്രീ സാന്നിധ്യത്തിനായി നിരന്തരം പ്രയത്​നിക്കുന്ന വെങ്കിട്ടരാമന്‍റെ ശിഷ്യർ മുൻ വർഷങ്ങളിലും വിവിധങ്ങളായ പുരാണ കഥകൾക്ക്​ രംഗാവതരണമൊരുക്കി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കലാമണ്ഡലം രാമൻകുട്ടി നായർ കളിയരങ്ങത്ത്​ അനശ്വരമാക്കിയ വെള്ളത്താടി വേഷങ്ങൾ വേദിയി​െലത്തിച്ച്​ മാരുതീയം എന്ന പേരിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച പത്തുമണിക്കൂർ രംഗാവതരണം കഥകളി ​പ്രേമികളുടെ മനംകവരുന്നതായിരുന്നു.
കല്യാണസൗഗന്ധികം മുതൽ ശ്രീരാമ പട്ടാഭിഷേകം വരെയുള്ള നാലു ഭാഗങ്ങളായുള്ള ചിട്ടപ്രധാനമായ ആട്ടക്കഥകളിലെ ഹനുമാനായും രാവണനായും എല്ലാം തിളങ്ങിയത്​ സ്​ത്രീകൾ. പ്രശസ്​ത അഭിനേത്രി അനുമോൾ ഉൾപ്പെടെ കഥകളി ഗ്രാമത്ത​ിലെ 20 കലാകാരികളാണ്​ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്​തത്​.

gana-murali

പ്രതിനായക ​പ്രധാനമായ രാജസൂയം കഥകളി, ചരിത്രത്തിൽ ആദ്യമായി സ്​ത്രീകൾ അരങ്ങിൽ അവതരിപ്പിച്ചത്​ കഥകളി ഗ്രാമത്തിന്‍റെ നേതൃത്വത്തിൽ​. ധർമപുത്രരും സഹോദരങ്ങളും നടത്തിയ രാജസൂയ യാഗം ഇതിവൃത്തമാക്കിയ കഥകളിയിൽ ശിശുപാലവധവും ജരാസന്ധവധവുമാണ്​ അരങ്ങിലെത്തിച്ചത്​. കഥകളി ഗ്രാമത്തിന്‍റെ രാജസനിവാപം കളിയരങ്ങിൽ കല്ലേക്കുളങ്ങരയിലെ ഇളംതലമുറയിൽപ്പെട്ട കലാകാരികൾ അവതരിപ്പിച്ചത്​ രാമൻകുട്ടി ആശാന്‍റെ കത്തിവേഷങ്ങളിലൂടെ ആസ്വാദകർ എന്നുമോർക്കുന്ന നരകാസുരവധം, ദുര്യോധനവധം, രാവണോത്ഭവം കഥകൾ. ദുര്യോധനവധം കഥയിൽ പാഞ്ചാലിയായി വേഷമിട്ടത്​ നടി അനുമോളും ശ്രീകൃഷ്​ണനായി അരങ്ങിലെത്തിയത്​ കഥകളി ഗ്രാമത്ത​ിലെതന്നെ കലാകാരിയായ ഗാനമുരളിയും.

ഭാവപ്പകർച്ചയായി കൃഷ്​ണാഷ്​ടകം
ശ്രീകൃഷ്​ണന്‍റെ വിവിധ ജീവിത മുഹൂർത്തങ്ങൾ അരങ്ങിലെത്തിച്ച കൃഷ്​ണാഷ്​ടകം കഥകളി കല്ലേക്കുളങ്ങരയിലെ കലാകാരികളുടെ വേറിട്ട രംഗാവതരണമായിരുന്നു. കൃഷ്​ണന്‍റെ എട്ട്​ വ്യത്യസ്​ത ഭാവങ്ങളാണ്​ കൃഷ്​ണാഷ്​ടകത്തിലൂ​െട അരങ്ങിലെത്തിയത്​. നരകാസുരവധം, കല്യാണ സൗഗന്ധികം, കുചേലവൃത്തം തുടങ്ങിയ കഥകളിലൂടെ ശ്രീകൃഷ്​ണന്‍റെ വളർച്ചയും ഭാവങ്ങളുമായി കലാകാരികൾ അരങ്ങിൽ നിറയുകയായിരുന്നു. നൃത്ത ഭംഗിയും ചടുല നടനവും കൃഷ്​ണ ഭക്​തിയും രംഗാവതരണത്തെ വേറിട്ടതാക്കി. ഉത്തരാസ്വയംവരം സമ്പൂർണം കഥകളിയിലെ 22 വേഷങ്ങളിൽ ഹനുമാ​​ന്‍റെ വേഷമടക്കം 18ഉം അവതരിപ്പിച്ചത്​ സ്​ത്രീകൾ.

ഉദ്യാന വർണനയും കേകിയാട്ടവുമെല്ലാം മനോഹരമായി ആഷ്​കരിച്ച വിവിധ രംഗങ്ങളിൽ ദുര്യോധനനും കർണനും ത്രിഗർത്തനുമടക്കം കഥാപാത്രങ്ങളായി വേഷമിട്ടത്​ ​പെൺകുട്ടികൾ. മൂന്ന്​ ദിവസത്തെ രാച്ചൊല്ലിയാട്ടത്തിനു ശേഷമായിരുന്നു എട്ടു മണിക്കൂർ ദൈർഘ്യമുള്ള ഉത്തരാസ്വയംവരത്തിന്‍റെ രംഗാവതരണം. കഥകളിയുടെ നഷ്​ടപ്പെടുന്ന പാഠ്യസ​മ്പ്രദായം വീണ്ടെടുക്കുകയെന്നതായിരുന്നു രാച്ചൊല്ലിയാട്ടത്തിലൂടെ ലക്ഷ്യമിട്ടത്​. കഥകളിയുടെ പൂർണ വേഷവിധാനമില്ലാതെ രാത്രികാലങ്ങളിൽ പരിശീലനം നടത്തുന്നതാണ്​ രാച്ചൊല്ലിയാട്ടം. മുഴുവനായും അരങ്ങിൽ കളിക്കുന്ന പതിവ്​ ഇല്ലാതിരുന്ന ഉത്തരാസ്വയംവരം കഥകളി ആദ്യമായി അരങ്ങിലെത്തിച്ചത്​ കഥകളി ഗ്രാമത്തിലെ കലാകാരികൾ.
Kallekulangara-Kathakali
തേച്ചുമിനുക്കി ഒരുക്കം
കുട്ടികളുടെ കഴിവുകളെ തേച്ചുമിനുക്കിയും പോരായ്മകൾ പരിഹരിച്ചും നിരന്തരമായ ചൊല്ലിയാട്ടങ്ങൾ നടത്തിയുമാണ്​ വെങ്കിട്ടരാമ​ൻ ഒരുക്കുന്നത്​. 2006ൽ ​ഗ്രാമം രൂപപ്പെട്ടതുമുതൽ കല്ലേക്കുളങ്ങരയിലെ അഭ്യാസ ശാലയിലെത്തി കളിപഠിച്ച്​ അരങ്ങിലെത്തിയ ശിഷ്യരുടെ നിര നീണ്ടതാണ്​. അവരിൽ ചലച്ചിത്ര നടിമാർ, പ്രഫഷനലുകൾ, വിദ്യാർഥിനികൾ, വീട്ടമ്മമാർ തുടങ്ങി വിവിധ തുറകളിലുള്ളവരുണ്ട്. കേരളത്തിലും പുറത്തുമായി വിവിധ മേഖലകളിൽ ജോലിത്തിരക്കുകളിൽ മുഴുകു​േമ്പാഴും ഇടവേളകൾ അവർ കഥകളിക്കായി മാറ്റിവെക്കുന്നു. ആശാന്‍റെ ക്ഷണപ്രകാരം കഥകളി ഗ്രാമത്തിന്‍റെ വാർഷികങ്ങളിൽ പുതുമയുള്ള രംഗാവതരണങ്ങൾക്കായി ഒത്തുചേരുന്നു. വർഷങ്ങളോളമുള്ള ചിട്ടയാർന്ന പരിശീലനത്തിലൂടെ ഇത്രയധികം വനിതകളെ അരങ്ങി​െലത്തിച്ച കഥകളി പഠനകേന്ദ്രം വേറെ ഉണ്ടാവില്ല. ഇവരിൽ പലരും ഇപ്പോൾ തിരക്കുള്ള പ്രഫഷനൽ ആർട്ടിസ്​റ്റുകളാണ്​.

സ്​കൂൾ, കോളജ്​ കലോത്സവങ്ങളിലും വർഷങ്ങളോളമായി കഥകളി ഗ്രാമത്തിലെ കുട്ടികൾക്കാണ്​ ആധിപത്യം. നൂതനമായ കഥാഭാഗങ്ങൾ കണ്ടെത്തി അവയെ കലോത്സവ മത്സരങ്ങൾക്കായി പാകപ്പെടുത്തുന്നതിൽ വെങ്കിട്ടരാമ​ൻ വിജയിച്ചിട്ടുണ്ട്​. സീത സ്വയംവരം അരമണിക്കൂറിൽ ചിട്ടപ്പെടുത്തിയത്​ ഉദാഹരണം. ഗ്രാമത്തിലെ പരിമിതമായ സൗകര്യങ്ങളിൽനിന്നാണ്​ ഇൗ നേട്ടങ്ങളെല്ലാം. കലാമണ്ഡലം രാമൻകുട്ടി നായരുടെ സ്​മരണക്കായി ഏർപ്പെടുത്തിയ രാജസം അവാർഡ്​, ആ​ന്ധ്രപ്രദേശിൽനിന്നുള്ള നർത്തനശാല നാട്യകല പുരസ്​കാരം എന്നിവയടക്കം നിരവധി അവാർഡുകൾ കഥകളിഗ്രാമത്തിന്‍റെ ആത്​മാവായ വെങ്കിട്ടരാമനെ തേടി​െയത്തിയിട്ടുണ്ട്​. കഥകളിഗ്രാമം വാർഷികത്തിനും കഥകളി അരങ്ങിനും സാംസ്​കാരിക വകുപ്പ്​ ഏതാനും വർഷമായി സാമ്പത്തിക സഹായം അനുവദിച്ചുവരുന്നു.

ഇത്​ വലിയ മാറ്റം
കൂടുതൽ പെൺകുട്ടികൾ കഥകളി പഠിക്കാൻ തുടങ്ങിയെന്നതാണ്​ കല്ലേക്കുളങ്ങര കഥകളി ​ഗ്രാമം സ്ഥാപിതമായശേഷം ഉണ്ടായ വലിയ മാറ്റമെന്ന്​ ചലച്ചിത്ര നടിയും കഥകളി ആർട്ടിസ്​റ്റുമായ അനുമോൾ പറയുന്നു. പെൺകുട്ടികളെ പഠിപ്പിക്കുന്നതിനാൽ ആശാൻ ഒരുപാട്​ പഴി കേട്ടിട്ടുണ്ട്​. ഇതെല്ലാം തരണം ചെയ്​ത്,​ പണവും പ്രശസ്​തിയു​െമാന്നും നോക്കാതെയുള്ള ആശാന്‍റെ ജീവിതം തങ്ങൾക്ക്​ എല്ലാനിലക്കും മാതൃകയാണ്, ഒരു യഥാർഥ കലാകാരനും പച്ച മനുഷ്യനുമാണദ്ദേഹം​ -അനുമോൾ പറഞ്ഞു. കഥകളി ഗ്രാമം കലയെ സ്​നേഹിക്കുന്ന പെൺകുട്ടികൾക്ക്​ മികച്ച അവസരമാണ്​ ഒരുക്കുന്നതെന്ന്​ കഥകളി ആർട്ടിസ്​റ്റ്​ ആര്യ പറപ്പൂർ പറഞ്ഞു. പ്രഫഷനൽ ആർട്ടിസ്​റ്റാകാൻ സാധിക്കുന്നതും കൂടുതൽ വേദികൾ കിട്ടുന്നതും ആഹ്ലാദകരമാണ്​​ -ആര്യ പറയുന്നു.

ANUMOL
ദുര്യോധനവധം കഥകളിയിൽ പാഞ്ചാലിയായി ചലച്ചിത്രതാരം അനുമോൾ. (ചിത്രം: സൂരജ്​ മേനോൻ)


കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ്​ പറ്റിയ വേഷം നൽകുന്നതാണ്​ കഥകളി ഗ്രാമത്തിന്‍റെ വിജയമെന്ന്​ സംസ്ഥാന കലോത്സവത്തിൽ മൂന്നുതവണ കഥകളിയിൽ ഒന്നാംസ്ഥാനം നേടിയ നർമദ വാസുദേവൻ പറഞ്ഞു. നല്ല പഠനാന്തരീക്ഷമാണ്​ കഥകളി ഗ്രാമത്തിലെന്ന്​ മുൻ ആർട്ടിസ്​റ്റ്​ ഡോ. ജഹനാര റഹ്​മാൻ. ​െപൺകുട്ടികൾക്ക്​ പ്രോത്സാഹനം നൽകുന്ന മറ്റൊരു കഥകളിഗ്രാമമുള്ളതായി അറിവില്ല. മൂന്നുവർഷത്തെ പരിശീലനകാലത്ത്​ കലാരംഗത്തെ പ്രഗല്​​ഭരുമായി ഇടപഴകാൻ കഴിഞ്ഞത്​ ഭാഗ്യമായി കരുതുന്നുവെന്നും ഡോ. ജഹനാര പറഞ്ഞു. കുട്ടികളെ മാത്രമല്ല, അമ്മമാരേയും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യിപ്പിക്കുന്നതിൽ കഥകളിഗ്രാമം വിജയം വരിച്ചതായി ആർട്ടിസ്​റ്റ്​ സന്ധ്യ കൃഷ്​ണൻ പറഞ്ഞു. അഞ്ച്​ അമ്മമാർ അര​ങ്ങത്തേക്ക്​ എന്ന പരിപാടി ഇൗ നിലക്കുള്ള ചുവടുവെപ്പായിരുന്നു. ആശാന്‍റെ സത്യസന്ധതയും സമർപ്പണവുമാണ്​ കഥകളിഗ്രാമത്തിന്‍റെ വിജയങ്ങൾക്ക്​ നിദാനമെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kallekulangara Kathakali GramamPalakkad KallekulangaraLifestyle News
News Summary - Palakkad Kallekulangara Kathakali Gramam -Lifestyle News
Next Story