ജ​ലീ​ല്‍ പ​ഴ​യ ജ​ലീ​ല്‍ ത​ന്നെ

  • പി​ന്നി​ട്ട കാ​ല​ത്തെ ചി​ല രാ​ഷ്​​ട്രീ​യ ഒാ​ർ​മ​ക​ളും ഒ​പ്പം സു​ഹൃ​ദ്, കു​ടും​ബ വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ക​യാ​ണ്​ മന്ത്രി കെ.ടി ജലീൽ...

കെ. നൗഫല്‍
10:15 AM
08/11/2017
kt-jaleel
ഭാ​ര്യ എം.​പി ഫാ​ത്തി​മ​ക്കു​ട്ടി മ​ക​ൾ സ​ു​മ​യ്യ ബീ​ഗം എന്നിവർക്കൊപ്പം മന്ത്രി ജലീൽ (ചിത്രം: റിയാസ്​ വള​ാഞ്ചേരി)

അ​ങ്കത്തട്ടിൽ ചുവടുറപ്പിക്കാൻ മാമാങ്കക്കളരിയിലെ ചുവടുകളും അടവുകളും ധാരാളം. എന്നാൽ രാഷ്​​ട്രീയത്തിൽ ചുവടുറപ്പിക്കാൻ കളരിച്ചുവടുകളും അടവുകളും ഘടകമല്ല. അതുകൊണ്ട്​ തന്നെ ചങ്ങമ്പള്ളി കളരിയിൽ നിന്ന്​ വിദൂരമല്ലാതെ വളാഞ്ചേരി കാട്ടിപ്പരുത്തിയിൽ ജനിച്ചുവളർന്ന ജലീൽ ആ കളരിയുടെ ചരിത്രം മാത്രമാണ്​ പഠിച്ചത്​. രാഷ്​ട്രീയ അങ്കത്തട്ടിലെ അടിതടയും ചുവടുകളും അടവുകളുമെല്ലാം ഒരു ഗുരുക്കൾക്ക്​ കീഴിലുമല്ല പരിശീലിച്ചതും. കളരിത്തറ പോലെ മാമാങ്ക ശേഷിപ്പായി ഇന്നും നിലനിൽക്കുന്ന ‘നിലപാടുതറ’യിൽ  അയാൾ ചരിത്രം മാത്രമല്ല കണ്ടത്​. അ​തൊ​രു രാ​ഷ്​​ട്രീ​യ നി​ല​പാ​ടു​ത​റ​യാ​ക്കി മാ​റ്റി​യ​പ്പോ​ൾ മ​ല​പ്പു​റ​ത്തിന്‍റെ പൊ​തു​രാ​ഷ്​​ട്രീ​യം അ​ന്നു​വ​രെ കാ​ണാ​ത്തവി​ധം ക​ല​ങ്ങി​മ​റി​ഞ്ഞു. അ​തൊ​രു പ്ര​വാ​ഹ​മാ​യ​പ്പോ​ൾ അ​തി​കാ​യ​ർ​ക്ക്​ ഒ​ന്ന​ട​ങ്കം അ​ടി​തെ​റ്റി. മു​സ്​​ലിം ലീ​ഗ്​ രാ​ഷ്​​ട്രീ​യ​ത്തിന്‍റെ ത​ല​സ്​​ഥാ​ന ജി​ല്ല​യി​ൽ​നി​ന്ന്​ ജ​ലീ​ൽ പി​ണ​റാ​യി വി​ജ​യ​ൻ ന​യി​ക്കു​ന്ന ഇ​ട​തു​ സ​ർ​ക്കാ​റി​ലേ​ക്ക്​ കൊ​ടി​വെ​ച്ച കേ​ര​ള സ്​​റ്റേ​റ്റ്​ 20ാം ന​മ്പ​ർ കാ​ർ ഒാ​ടി​ച്ചു​ക​യ​റ്റി​യ​പ്പോ​ൾ അ​തൊ​രു ച​രി​ത്ര​മാ​യി. മാ​മാ​ങ്കം ഉ​യി​ർ​കൊ​ണ്ട തി​രു​നാ​വാ​യ ഉ​ൾ​പ്പെ​ടു​ന്ന പ​ഴ​യ കു​റ്റി​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ ജ​ലീ​ലി​ന്​ പി​ന്നീ​ടു​ള്ള ഒ​രു ചു​വ​ടും പി​ഴ​ച്ചി​ല്ല. മൂ​ന്നാ​മ​തും നി​യ​മ​സ​ഭ​യി​ൽ എ​ത്തു​േ​മ്പാ​ൾ കാ​ത്തി​രു​ന്ന​ത്​ സു​പ്ര​ധാ​ന​വ​കു​പ്പു​ള്ള മ​​ന്ത്രി​സ്​​ഥാ​നം. ഹ​രി​ത​രാ​ഷ്​​ട്രീ​യ​ത്തിന്‍റെ പ​താ​ക​വാ​ഹ​ക​നാ​യി തു​ട​ങ്ങി​യ ആ ​ജീ​വി​തം തി​രു​ത്ത​ലു​ക​ളി​ൽകൂ​ടി​യാ​ണ്​ മുന്നോട്ടുപോയത്. വാ​ക്കി​ൽ ത​ളി​രി​ട്ട ​െപാ​തു​ജീ​വി​തം നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ന്ന​പ്പോ​ൾ ചു​ളി​ഞ്ഞ മു​ഖ​ങ്ങ​ൾ ഏ​റെ​യാ​യി​രു​ന്നു. ​പി​ന്നി​ട്ട കാ​ല​ത്തെ ചി​ല രാ​ഷ്​​ട്രീ​യ ഒാ​ർ​മ​ക​ളും ഒ​പ്പം സു​ഹൃ​ദ്, കു​ടും​ബ വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ക​യാ​ണ്​ ജ​ലീ​ൽ.... 

ലീഗ് രാഷ്ട്രീയം വിട്ട് ഇടതുമന്ത്രി പദവിയില്‍ എത്തുമ്പോള്‍
മ​ല​പ്പു​റ​ത്തിന്‍റെ പൊ​തു​രാ​ഷ്​​ട്രീ​യ​ത്തെ ചോ​ദ്യം​ചെ​യ്​​ത്​ ക​ട​ന്നു​വ​ന്ന​വ​ർ ആ​രും എ​വി​ടെ​യും എ​ത്തി​ല്ല എ​ന്നാ​ണ്​ പൊ​തു​വെ​യു​ള്ള വി​ശ്വാ​സം. മു​സ്​​ലിം ലീ​ഗ്​ രാ​ഷ്​​ട്രീ​യ​ത്തി​ൽ​നി​ന്ന്​ മാ​റി അ​ഖി​ലേ​ന്ത്യ ലീ​ഗ്​ വ​ന്ന​പ്പോ​ഴും ആ​രും മ​ല​പ്പു​റ​ത്തു​നി​ന്ന്​ ​േന​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. അ​ഖി​ലേ​ന്ത്യ ലീ​ഗി​ൽ​നി​ന്ന്​ പി.​എം. അ​ബൂ​ബ​ക്ക​ർ മ​​ന്ത്രി​യാ​യെ​ങ്കി​ലും അ​ത്​ കോ​ഴി​ക്കോ​ട്ടു​നി​ന്നാ​യി​രു​ന്നു. ‘‘ലീ​ഗി​ൽ​നി​ന്ന്​ പോ​ക​ണം എ​ന്ന്​ ഉ​ദ്ദേ​ശി​ച്ച്​ ഞാ​ൻ ഒ​ന്നും ചെ​യ്​​തി​ട്ടി​ല്ല. മു​സ്​​ലിം യൂ​ത്ത്​ ലീ​ഗിന്‍റെ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കു​േ​മ്പാ​ൾ അ​തി​ന്​ സ​ർ​വ​സ്വീ​കാ​ര്യ​ത നേ​ടി​ക്കൊ​ടു​ക്കാ​ൻ ആ​വു​ന്ന​തെ​ല്ലാം ചെ​യ്​​തി​ട്ടു​ണ്ട്. ഗു​ജ​റാ​ത്ത്​ ക​ലാ​പാ​ന​ന്ത​രം രാ​ജ്യ​ത്തെ മു​സ്​​ലിം​ക​ൾ​ക്കി​ട​യി​ൽ ഒ​രു​ത​രം അ​സ്വ​സ്​​ഥ​ത രൂ​പ​പ്പെ​ട്ടി​രു​ന്നു. അ​തിന്‍റെ അ​നു​ര​ണ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ മു​സ്​​ലിം മ​ന​സ്സി​ലും നാ​മ്പി​ട്ടി​രു​ന്നു. അ​ത്​ മ​ന​സ്സി​ലാ​ക്കി​യാ​ണ്​ യൂ​ത്ത്​ ലീ​ഗ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. മ​തം സം​ഘ​ർ​ഷ​മ​ല്ല, സ​മാ​ധാ​ന​മാ​ണ്​ എ​ന്ന്​ ഞാ​ൻ​ത​ന്നെ നി​ർ​ദേ​ശി​ച്ച ത​ല​ക്കെ​ട്ടി​ൽ എ​റ​ണാ​കു​ള​ത്ത്​ സ​മ്മേ​ള​നം ന​ട​ക്കു​ക​യും ചെ​യ്​​തു. അ​ന്ന്​ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​ൻ വി​ളി​ച്ച​ത്​ മ​ഹേ​ഷ്​​ ഭ​ട്ടി​നെ​യാ​ണ്. പ​ല ഇ​ട​തു​ചി​ന്ത​ക​രും സ​ഹ​യാ​ത്രി​ക​രും അ​തി​ലേ​ക്ക്​ ക്ഷ​ണി​ക്ക​പ്പെ​ട്ടു. ആ ​സ​േ​മ്മ​ള​നം വ​ലി​യ അ​ഭി​പ്രാ​യം ഉ​ണ്ടാ​ക്കി. 

kt-jaleel

അ​തി​നു​ശേ​ഷം വ​ന്ന സം​സ്​​ഥാ​ന കൗ​ൺ​സി​ലി​ൽ ഞാ​ൻ ഭാ​ര​വാ​ഹി ആ​ക​ണ​മെ​ന്ന്​ മ​ഹാ​ഭൂ​രി​പ​ക്ഷം കൗ​ൺ​സി​ല​ർ​മാ​രും ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി തീ​രു​മാ​ന​ങ്ങ​ൾ വ​ന്നു. അ​ന്തി​മ​ഘ​ട്ട​ത്തി​ൽ ഞാ​ൻ​ത​ന്നെ​യാ​ണ്​ മ​ത്സ​രരം​ഗ​ത്തു​നി​ന്ന്​ പി​ന്മാ​റി​യ​ത്. അത്​ മ​െറ്റാന്നും കൊണ്ടായിരുന്നില്ല, ലീഗ്​ നേതൃത്വത്തോടു കലഹിച്ചു നിൽക്കുന്ന  ഒരാൾ യൂത്ത്​ലീഗ്​ നേതൃത്വത്തിൽ വന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന ബോധ്യത്തി​ലായിരുന്നു. എ​ന്നെ യൂ​ത്ത്​ ലീ​ഗിന്‍റെ അ​ഖി​ലേ​ന്ത്യ ക​ൺ​വീ​ന​റാ​യി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​ര​വ​സ​ര​വും ന​ൽ​കി​യി​ല്ല. ആ ​ഒ​രു ഘ​ട്ട​ത്തി​ലാ​ണ്​ ജ​ന​കീ​യ​മാ​യ ചി​ല പ്ര​ശ്​​ന​ങ്ങ​ളി​ൽ ഞാ​ൻ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ക​രി​മ​ണ​ൽ ഖ​ന​നം സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ പാ​ടി​ല്ലെ​ന്നും സ​ർ​ക്കാ​ർ ഉ​ട​മ​സ്​​ഥ​ത​യി​ൽ ആ​ക​ണ​മെ​ന്നു​മു​ള്ള അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ അ​ങ്ങ​നെ​യാ​ണ്. എ​ക്​​സ്​​പ്ര​സ്​ ഹൈ​വേ ഉ​ണ്ടാ​കു​േ​മ്പാ​ൾ അ​തേ തു​ട​ർ​ന്ന്​ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ മാ​ന്യ​മാ​യ ന​ഷ്​​ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ​വും വേ​ണ​മെ​ന്ന്​ ഞാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. അ​തിന്‍റെ പേ​രി​ലാ​യി​രു​ന്നു പാ​ർ​ട്ടി എ​നി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 

എ​നി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്​ യൂ​ത്ത്​ ലീ​ഗി​ലെ ചി​ല സ​ഹ​ഭാ​രവാഹി​ക​ൾ ച​ര​ടു​വ​ലി​ച്ചി​ട്ടു​ണ്ട്. ഞാ​ൻ ആ ​പാ​ർ​ട്ടി​യി​ൽനി​ന്നാ​ൽ അ​വ​രു​ടെ സാ​ധ്യ​ത​യാ​ണ്​ അ​ട​ഞ്ഞു​പോ​കു​ന്ന​തെ​ന്നാ​ണ്​ അ​വ​ർ ക​രു​തി​യ​ത്. ഞാ​ൻ പ്ര​സി​ഡ​ൻ​റും വേ​റെ ഒ​രാ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി വ​ന്നാ​ൽ യൂ​ത്ത്​ ലീ​ഗി​ന്​ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​തി​ന്​ അ​വ​സ​രം ല​ഭി​ച്ചാ​ൽ ഞാ​ൻ പ​രി​ഗ​ണി​ക്ക​പ്പെ​ടും. എ​ന്നാ​ൽ, മ​ത്സ​രി​ക്കാ​ത്ത ഒ​രാ​ൾ പ്ര​സി​ഡ​ൻ​റ്​ ആ​യാ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​കും മ​ത്സ​ര​ത്തി​ന്​ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക. അ​ങ്ങ​നെ​യാ​ണ്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​​ ത​ങ്ങ​ളെ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്തേ​ക്ക്​ ത​ൽ​ക്കാ​ല​ത്തേ​ക്കു മാ​ത്രം എ​ന്ന്​ പ​റ​ഞ്ഞ്​ കൊ​ണ്ടു​വ​രു​ന്ന​ത്. അത്​ തങ്ങളോടുള്ള ഇഷ്​ടം കൊണ്ടാണെന്ന്​ ഞാൻ വിശ്വസിക്കുന്നില്ല.  അത്​ എന്നെ മാറ്റി നിർത്താൻ വേണ്ടി മാത്രമായിരുന്നു. 

jaleel
ജലീൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു
 


തു​ട​ർ​ന്നാ​ണ്​​ കു​റ്റി​പ്പു​റ​ത്ത്​ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തും ജ​യി​ക്കു​ന്ന​തും. പി​ന്നീ​ട്​​ ത​വ​നൂ​രി​ൽ​നി​ന്ന്​ മ​ത്സ​രി​ച്ച്​ ര​ണ്ട്​ ത​വ​ണ നി​യ​മ​സ​ഭ​യി​ൽ എ​ത്തു​ന്ന​തും. മ​ന്ത്രി​യാ​കു​മെ​ന്ന്​ ഒ​രി​ക്ക​ലും വി​ശ്വ​സി​ച്ചി​രു​ന്നി​ല്ല. പ്ര​ത്യേ​കി​ച്ചും സി.​പി.​എം പോ​ലു​ള്ള ഒ​രു പാ​ർ​ട്ടി എ​ന്നെ എ​ങ്ങ​നെ പ​രി​ഗ​ണി​ക്കു​മെ​ന്ന തോ​ന്ന​ൽ ആ​യി​രു​ന്നു എന്‍റെ മ​ന​സ്സി​ൽ. പ​ക്ഷേ, അ​വ​ർ പ​രി​ഗ​ണി​ച്ചു എ​ന്ന്​ മാ​ത്ര​മ​ല്ല, സാ​മ്പ​ത്തി​ക, രാ​ഷ്​​ട്രീ​യ പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത കു​ടും​ബ​ത്തി​ൽ​നി​ന്ന്​ വ​രു​ന്ന എ​ന്നെ​പ്പോ​ലെ ഒ​രാ​ൾ​ക്ക്​ ഇ​ത്ര​വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്തം എ​ൽ​പി​ക്കു​മെ​ന്ന്​ ഞാ​ൻ ക​രു​തി​യി​ല്ല. ലീ​ഗിന്‍റെ മൂ​ന്നു മ​​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ കൈ​കാ​ര്യം ചെ​യ്​​ത വ​കു​പ്പു​ക​ളാ​ണ്​ എ​ന്നെ വി​ശ്വ​സി​ച്ച്​ ഏ​ൽ​പി​ച്ച​ത്. അ​ത്​ സി.​പി.​എ​മ്മി​നെ പോ​ലെ ഒ​രു പാ​ർ​ട്ടി​ക്ക്​ മാ​ത്ര​മേ ക​ഴി​യൂ. ആ കടപ്പാട്​ എന്നും ആ പാർട്ടിയോട്​ എനിക്കുണ്ടാകും.

അവഗണിച്ച വഴികളില്‍ നിന്ന് സല്യൂട്ട് സ്വീകരിക്കുമ്പോള്‍
ന​മ്മ​ൾ ന​ട​ന്ന വ​ഴി​ക​ളി​ൽ ക​ണ്ടു​പ​രി​ചി​ത​മാ​യ മു​ഖ​ങ്ങ​ൾ, അ​വ​യി​ൽ പ​ല​തും ന​മ്മ​ളെ അ​വ​ഗ​ണി​ച്ചു​നി​ന്നി​ട​ത്തു​നി​ന്നാ​ണ്​ ഇ​ങ്ങ​നെ ഒ​രു മ​ന്ത്രി​പ​ദ​വി​യി​ലേ​ക്ക്​ വ​രു​ന്ന​ത്. എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ വ​ന്ന ശേ​ഷം മ​ല​പ്പു​റ​ത്ത്​ ആ​ദ്യ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ സ​ല്യൂ​ട്ട്​ സ്വീ​ക​രി​ച്ച​ത്, ഹ​ജ്ജ്​ ​ൈഫ്ല​റ്റി​ന്​ ഫ്ലാ​ഗ്​ ഒാ​ഫ്​ ചെ​യ്​​ത​ത്, അ​തൊ​ക്കെ ഒ​രേ​സ​മ​യം, മ​ല​പ്പു​റ​ത്ത്​ സാ​ധ്യ​മാ​കി​ല്ല. പ്ര​ത്യേ​കി​ച്ച്​ ലീ​ഗി​ൽ​നി​ന്ന്​ പോ​യ ഒ​രാ​ൾ​ക്ക്. ലീ​ഗി​ൽ​നി​ന്ന്​ പോ​യാ​ൽ പോ​യ​വ​ന്​ പോ​യി എ​ന്നാ​ണ്​ പൊ​തു​വെ പ​റ​യാ​റു​ള്ള​ത്. ഇൗ ​കാ​ല​യ​ള​വി​ൽ ഒ​രു​പാ​ട്​ കാ​ര്യ​ങ്ങ​ൾ മു​സ്​​ലിം സ​മു​ദാ​യ​ത്തി​ന്​ ചെ​യ്​​തു​ന​ൽ​കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നാ​ണ്​ എന്‍റെ ഉ​റ​ച്ച വി​ശ്വാ​സം. സ​ച്ചാ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി.​പി.​എ​മ്മി​നോ​ട്​ ഞാ​ൻ ചി​ല കാ​ര്യ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചു. അ​തെ​ല്ലാം ശ​രി​യാ​ണ്​ എ​ന്ന അ​ർ​ഥ​ത്തി​ൽ പാ​ർ​ട്ടി ക​ണ​ക്കി​ലെ​ടു​ത്തു. പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി​ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി വ​രു​ക​യും ഞാ​ൻ അ​ട​ക്കം എ​ട്ടു​പേ​ർ അ​തി​ൽ അം​ഗ​ങ്ങ​ളാ​വു​ക​യും ചെ​യ്​​തു. അ​തിന്‍റെ ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഒ​േ​ട്ട​റെ കാ​ര്യ​ങ്ങ​ൾ ന​ട​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ൾ മ​ല​പ്പു​റ​ത്തി​ന്​ മാ​ത്ര​മാ​യി കി​ട്ടി​യ​ത്​ ആ ​ശി​പാ​ർ​ശ​യെ തു​ട​ർ​ന്നാ​ണ്. ഒ​രു ഗ​വ. ​​െഎ.​ടി.​െ​എ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റ​ത്ത്​ മൂ​ന്ന്​ ​െഎ.​ടി.െ​എ​ക​ൾ വ​ന്ന​ത്​ ആ ​ശി​പാ​ർ​ശ​യി​ൽ ആ​യി​രു​ന്നു. 

kt jaleel
ഷാർജാ ഷെയ്ഖിനൊപ്പം
 


യൂ​ത്ത്​ ലീ​ഗി​ലും ലീ​ഗി​ലും ഉ​ള്ള ഒ​രു​പാ​ട്​ ന​ല്ല സു​ഹൃ​ത്തു​ക്ക​ളു​മാ​യും ഞാ​ൻ ഇ​പ്പോ​ഴും ന​ല്ല സൗ​ഹൃ​ദം സൂ​ക്ഷി​ക്കു​ന്ന​യാ​ളാ​ണ്. അ​വ​ർ​ക്ക്​ എ​ന്നോ​ടോ എ​നി​ക്ക്​ അ​വ​രോ​ടോ പ​ക​യോ വി​ദ്വേ​ഷ​മോ ഉ​ണ്ടാ​യി​ട്ടി​ല്ല. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​പോ​ലും ന​ല്ല സു​ഹൃ​ദ്​​ബ​ന്ധ​മാ​ണ്​ പു​ല​ർ​ത്തി​യ​ത്. എന്‍റെ കൂ​െ​ട യൂ​ത്ത്​ ലീ​ഗ്​ ക​മ്മി​റ്റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ല​രും ലീ​ഗിന്‍റെ എം.​എ​ൽ.​എ​മാ​ർ ആ​യി​ട്ടു​ണ്ട്. ടി.​ടി. ഇ​സ്​​മാ​യി​ൽ പി.​എ​സ്.​സി അം​ഗ​മാ​യും വ​ന്നു. അ​വ​ർ​ക്കെ​ല്ലാം മി​ക​ച്ച ബ​ർ​ത്ത്​ കി​ട്ടി എ​ന്ന​തി​ൽ ഒ​രു സു​ഹൃ​ത്ത്​ എ​ന്ന നി​ല​യി​ൽ അ​തി​യാ​യി സ​ന്തോ​ഷി​ക്കു​ന്ന​യാ​ളാ​ണ്​ ഞാ​ൻ. അ​വ​ഗ​ണി​ച്ച​വ​രോ​ടെ​ല്ലാം ഒ​രു ക​ണ​ക്കു​ ചോ​ദി​ക്ക​ലി​നു​ള്ള അ​വ​സ​ര​മാ​ണ്​ ഇ​തെ​ന്ന്​ എ​നി​ക്ക്​ തോ​ന്നി​യി​േ​ട്ട​യി​ല്ല. എ​ന്നാ​ൽ, എ​ന്നോ​ട്​ എ​ടു​ത്ത നി​ല​പാ​ട്​ ശ​രി​യാ​യി​രു​ന്നി​ല്ല എ​ന്ന്​ പ​ല ലീ​ഗ്​ നേ​താ​ക്ക​ളു​ടെ​യും സം​സാ​ര​ത്തി​ൽ​നി​ന്ന്​ എ​നി​ക്ക്​ മ​ന​സ്സി​ലാ​യി​ട്ടു​ണ്ട്. ഞാ​ൻ എ​ന്തെ​ങ്കി​ലും തെ​റ്റ്​ ചെ​യ്​​തി​ട്ടാ​ണ്​ പു​റ​ത്താ​ക്കി​യ​ത്​ എ​ന്ന്​ അ​വ​ർ ആ​രും ക​രു​തി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​ണ്​ ഞാ​ൻ മ​ത്സ​രി​ച്ച എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഒ​േ​ട്ട​റെ ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ർ എ​നി​ക്ക്​ ​േവാ​ട്ടു​ചെ​യ്​​ത​ത്. യൂ​ത്ത്​​ലീ​ഗി​ൽ പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ ഒ​രു പി​രി​വി​നും ഗ​ൾ​ഫി​ൽ പോ​യി​ട്ടി​ല്ല. അ​ന്ന​ത്തെ യൂ​ത്ത്​ ലീ​ഗിന്‍റെ ചി​ല ഭാ​ര​വാ​ഹി​ക​ൾ ഞാ​ൻ അ​വി​ടെ പോ​യി പി​രി​വു​ന​ട​ത്തി​യെ​ന്ന്​ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച​പ്പോ​ൾ അ​തി​നെ​യൊ​ക്കെ എ​തി​ർ​ത്ത​ത്​ കെ.​എം.​സി.​സി​യു​ടെ ഭാ​ര​വാ​ഹി​ക​ൾ​ത​ന്നെ ആ​യി​രു​ന്നു. സ​ത്യ​സ​ന്ധ​ത​ക്ക്​ ന​മ്മ​ൾ ഏ​ത്​ പാ​ർ​ട്ടി​യി​ൽ ആ​യാ​ലും അ​തി​ൽ​നി​ന്ന്​ പോ​യാ​ലും വി​ല​യു​ണ്ടെ​ന്ന്​ ഒ​രു​പാ​ട്​ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ എ​നി​ക്ക്​ തോ​ന്നി​യി​ട്ടു​ണ്ട്. 

കാവ്യനീതി പുലരുമ്പോള്‍...
ഒ​രു​ പ്ര​തി​കാ​ര ബു​ദ്ധി​യോ​ടെ​യ​ല്ല, പു​തി​യ പ​ദ​വി​ക​ളെ ക​ണ്ട​ത്. ദൈ​വാ​നു​ഗ്ര​ഹം​കൊ​ണ്ട്​ കി​ട്ടി​യ പ​ദ​വി​യി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. സ​മീ​പി​ക്കു​ന്ന​വ​ർ​ക്ക്​ മ​ന്ത്രി എ​ന്ന നി​ല​യി​ൽ സാ​ധ്യ​മാ​യ​ത്​ ചെ​യ്​​തു​കൊ​ടു​ക്കാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. അ​ന്ന്​ ദ്രോ​ഹി​ച്ച ഒ​രു​പാ​ട്​ പേ​രു​ണ്ട്. അ​വ​രും സ​മീ​പി​ക്കാ​റു​ണ്ട്. ദ്രോ​ഹി​ച്ച​വ​ര​േ​ല്ല എ​ന്ന സ​മീ​പ​നം ഞാ​ൻ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റിന്‍റെ കാ​ല​ത്ത്​ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഞാ​ൻ സ​മീ​പി​ച്ച കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം ഒ​രു മ​ടി​യും കൂ​ടാ​തെ ചെ​യ്​​തു​ത​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, മറ്റൊരാൾ ഞാ​ൻ മ​ന്ത്രി​യാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ആ ​കാ​ര്യം ന​ട​ക്കി​ല്ല എ​ന്ന്​ എ​ന്നോ​ട്​ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഞാ​ൻ ആ​ളു​ടെ പേ​രും സം​ഭ​വ​വും പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ, അ​വ​രൊ​ക്കെ ന​​മ്മ​ളോ​ട്​ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ വ​രു​േ​മ്പാ​ൾ, കാ​ലം ന​ൽ​കു​ന്ന ഒ​രു മ​റു​പ​ടി​യു​ണ്ട​ല്ലേ. അ​ത്​ കാ​ലം ക​രു​തി​വെ​ച്ച കാ​വ്യ​നീ​തി​യു​ടെ പു​ല​ർ​ച്ച​യാ​ണെ​ന്ന്​ എ​നി​ക്ക്​ ശ​രി​ക്കും ബോ​ധ്യ​മാ​യി​ട്ടു​ണ്ട്. എ​ന്നോ​ട്​ വാ​ശി​പി​ടി​ച്ച്​ നി​ൽ​ക്കു​ന്ന​വ​രോ​ട്​ പൊ​രു​തി മു​ന്നോ​ട്ടു​പോ​യി​ട്ടു​മു​ണ്ട്. 

kt jaleel
തെരഞ്ഞെടുപ്പിൽ വിജയിച്ച ജലീലിന് പ്രവർത്തകർ സ്വീകരണം നൽകുന്നു
 


ഞാ​ൻ കു​റ്റി​പ്പു​റം എം.​എ​ൽ.​എ ആ​യി​രു​ന്ന സ​മ​യ​ത്താ​ണ്​ മ​ണ്ഡ​ല​ത്തി​ലെ ക​ഞ്ഞി​പ്പു​ര​യി​ലെ പൗ​ൾ​ട്രി ഫാ​മി​ൽ കേ​ര​ള ഫീ​ഡ്​​സിന്‍റെ ഫാ​ക്​​ട​റി കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ച​ത്. അ​ന്ന്​ അ​തി​നെ​തി​രെ മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ കോ​ട​തി ക​യ​റി. ഞാ​ൻ കോ​ട​തി​യി​ൽ അ​വ​രു​ടെ നി​ല​പാ​ടി​നെ ചോ​ദ്യം ചെ​യ്​​തു. അ​ന്തി​മ വി​ജ​യം എ​നി​ക്കു​ത​ന്നെ​യാ​യി​രു​ന്നു. അവിടെ ഫാക്​ടറി വന്നു. കുറച്ചുപേർക്ക്​ തൊഴിൽ ലഭിച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ കോ​ട​തി ക​യ​റി​യ​ത്​ ഒ​രു​പാ​ട്​ പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​ക്കി. എന്‍റെ ഭാ​ഗം ശ​രി​യാ​യ​തു​കൊ​ണ്ടാ​ണ്​ ഞാ​ൻ ജ​യി​ച്ച​ത്. എന്‍റെ കാ​ല​ത്ത്​ അ​ത്​ വ​രു​ന്നു​വെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ്​ അ​വ​ർ എ​തി​ർ​ത്ത​ത്. തി​രു​നാ​വാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യെ എ​തി​ർ​ത്ത​തും ഇ​തു​പോ​ലെ ആ​യി​രു​ന്നു. അ​തി​െ​ന​യും യാ​ഥാ​ർ​ഥ്യ​ത്തി​ൽ എ​ത്തി​ക്കാ​നും സാ​ധി​ച്ചു. ഇ​ത്ത​രം ജ​യ​ങ്ങ​ളെ​ല്ലാം സാ​ധി​ച്ച​ത്​ ഞാ​ൻ നീ​തി​യു​ടെ പ​ക്ഷ​ത്ത്​ നി​ന്ന​തു​കൊ​ണ്ടാ​ണ്. അ​നീ​തി​യു​ടെ പ​ക്ഷ​ത്തു​നി​ന്ന്​ വി​ജ​യി​ച്ചി​ട്ടി​ല്ല. എ​ക്കാ​ല​ത്തും ഇൗ ​പ​ദ​വി​യി​ൽ ഇ​രി​ക്കും എ​ന്ന തോ​ന്ന​ലോ അ​ഹ​ങ്കാ​ര​േ​മാ ഇ​ല്ല. ഇ​രി​ക്കു​ന്ന സ​മ​യ​ത്ത്​ ആ​ർ​ക്കെ​ങ്കി​ലും ഉ​പ​കാ​രം ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ങ്കി​ൽ അ​ത്​ ചെ​യ്യാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. ഒ​രു പ്ര​തി​കാ​ര​ത്തി​​നു​ള്ള അ​വ​സ​രം അ​ല്ല ഇ​ത്. അ​ങ്ങ​നെ ഒ​രു പ്ര​തി​കാ​ര മ​ന​സ്സു​ണ്ടെ​ങ്കി​ൽ ഇൗ ​പ​ദ​വി​യി​ൽ എ​ത്തി​ല്ല എ​ന്ന്​ വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ്​ ഞാ​ൻ. അ​ത്ത​ര​ക്കാ​ർ ത​ക​രു​ക​യാ​ണ്​ ചെ​യ്യു​ക.

പാര്‍ട്ടിയിലേക്ക് കുഞ്ഞാലിക്കുട്ടി തിരികെ വിളിച്ചപ്പോള്‍...
കു​റ്റി​പ്പു​റ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ശേ​ഷം ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞാ​ണ്​ ഞാ​ൻ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. മ​ല​ബാ​റി​ൽ കൂ​ടു​ത​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ ക​ൺ​വെ​ൻ​ഷ​ൻ കോ​ഴി​ക്കോ​ട്ട്​​ ന​ട​ന്ന​പ്പോ​ഴാ​യി​രു​ന്നു അ​ത്. അ​വി​ടേ​ക്ക്​ ഞാ​ൻ ക​ട​ന്നു​ചെ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. ആ​ളു​ക​ൾ എ​ല്ലാ​വ​രും ആ​കാം​ക്ഷ​ഭ​രി​ത​രാ​യി കാ​ത്തി​രി​ക്കു​ന്നു. ഞാ​ൻ ഒ​രു സീ​റ്റി​ൽ ഇ​രു​ന്നു. അ​ദ്ദേ​ഹം പ്ര​സം​ഗം ക​ഴി​ഞ്ഞ്​ എന്‍റെ സീ​റ്റി​​​ൽ​നി​ന്ന്​ ഒ​രു സീ​റ്റ്​ അ​ക​ല​ത്തി​ലാ​ണ്​ ഇ​രു​ന്ന​ത്. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​െ​ളാ​ഴി​ഞ്ഞ ഒ​രു സീ​റ്റിന്‍റെ അ​ക​ലം. അ​ദ്ദേ​ഹം പ്രാ​യം​കൊ​ണ്ട്​ എ​ന്നെ​ക്കാ​ൾ മു​തി​ർ​ന്ന​യാ​ളും ലീ​ഗിന്‍റെ മു​തി​ർ​ന്ന നേ​താ​വു​മാ​ണ്. സ്വാ​ഭാ​വി​ക​മാ​യും ഞാ​ൻ അ​ദ്ദേ​ഹ​ത്തിന്‍റെ അ​ടു​ത്തേ​ക്ക്​ ഒ​ഴി​ഞ്ഞ ക​സേ​ര​യി​ലേ​ക്ക്​ ക​യ​റി​യി​രു​ന്നു. പ്ര​സം​ഗം ക​ഴി​ഞ്ഞ ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹം എ​നി​ക്ക്​ കൈ ​ത​ന്നു. എ​ന്തൊ​ക്കെ​യാ​ണ്​ കു​ഞ്ഞാ​ലി​ക്കു​ട്ടി സാ​ഹി​ബേ എ​ന്ന്​ ഞാ​ൻ അ​ങ്ങോ​ട്ട്​ ചോ​ദി​ച്ചു. ന​ല്ല​ത്​ ത​ന്നെ, എ​ങ്ങ​നെ​യു​ണ്ട്​ എം.​എ​ൽ.​എ പ​ണി എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഉ​ഷാ​റാ​യി പോ​കു​ന്നു​വെ​ന്ന്​ ഞാ​നും മ​റു​പ​ടി പ​റ​ഞ്ഞു. ആ ​സ​ന്ദ​ർ​ഭ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ ഒ​രു വാ​ക്കു​ണ്ട്. ‘‘ഇ​ങ്ങ​നെ​യൊ​ക്കെ ആ​യാ​ൽ മ​തി​യോ, ന​മു​ക്ക്​ ഒ​രു​മി​ച്ച്​ പോ​കേ​േ​ണ്ട’’ എ​ന്നാ​യി​രു​ന്നു അ​ത്. ആ ​ചോ​ദ്യം എ​ന്നിൽ ശ​രി​ക്കും സ്​​ട്രൈ​ക്​ ചെ​യ്​​തു. എ​ന്നോ​ട്​ അ​ദ്ദേ​ഹം എ​ടു​ത്ത നി​ല​പാ​ട്​ തെ​റ്റാ​യി​രു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണ്​ ആ ​വാ​ക്കി​ൽ​നി​ന്ന്​ കി​ട്ടു​ന്ന​ത്. 

kt jaleel
ഹജ്ജ് വിമാനം ഫ്ലാഗ് ഒാഫ് ചെയ്യുന്നു
 


അ​തു​ക​ഴി​ഞ്ഞ്​ ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​​ൽ അ​ദ്ദേ​ഹം മ​ന്ത്രി​യാ​യും ഞാ​ൻ പ്ര​തി​പ​ക്ഷ എം.​എ​ൽ.​എ ആ​യും ഉ​ണ്ടാ​യി​രു​ന്നു. അ​പ്പോ​ഴും ഞ​ങ്ങ​ൾ ന​ല്ല ബ​ന്ധ​മാ​ണ്​ പു​ല​ർ​ത്തി​യ​ത്. ഞാ​ൻ എ​ന്തു​പ​റ​ഞ്ഞാ​ലും അ​ദ്ദേ​ഹം ചെ​വി​ക്കൊ​ള്ളു​ക​യും മ​റ്റു​ള്ള​വ​രോ​ട്​ അ​ത്​ ചെ​യ്​​തു​കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. കഴിഞ്ഞ സർക്കാറി​​​​​​​െൻറ കാലത്ത്​ നിയമസഭയ്​ക്ക്​ അകത്തിരിക്കു​േമ്പാൾ അദ്ദേഹത്തി​​​​​​​െൻറ അടുത്ത്​ എന്തോ ഒരു കാര്യം സംസാരിക്കാൻ ചെന്നപ്പോൾ ഞാൻ പാർട്ടിയിലേക്ക്​ തിരികെവരാനുള്ള ആഗ്രഹ പ്രകടനം അവിടെവെച്ച്​ അദ്ദേഹം നടത്തി. ഞാൻ പറഞ്ഞു, സി.പി.എം എന്നെ അത്രമാത്രം വിശ്വസിച്ചിരിക്കുന്നു. ആ വിശ്വാസത്തിന്​ വിരുദ്ധമായി ഞാൻ ചെയ്​താൽ പിന്നീട്​ മുസ്​ലിങ്ങളെ മതേതര പാർട്ടികൾ പോലും വിശ്വസിക്കാത്ത  അവസ്​ഥ സംജാതമാകും. ആ തരത്തിലേക്ക്​​ അവരുടെ മനോഗതങ്ങൾ മാറും. അതുകൊണ്ട്​ വിശ്വാസ വഞ്ചന നടത്താൻ എനിക്ക്​  കഴിയില്ല. അ​ത്​ മു​സ്​​ലിം സ​മു​ദാ​യ​ത്തിന്‍റെ വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്തു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​ണ്. ജ​ലീ​ൽ പ​റ​ഞ്ഞ​ത്​ ശ​രി​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം എ​ന്നോ​ട്​ തി​രി​ച്ചു​പ​റ​യു​ക​യും ചെ​യ്​​തു. പി​ന്നീ​ട്​ ന​ല്ല ബ​ന്ധം​ത​ന്നെ​യാ​ണ്​ സൂ​ക്ഷി​ച്ച​ത്. എ​ന്നെ മ​ന്ത്രി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച ഉ​ട​ൻ പ്ര​ധാ​ന​പ്പെ​ട്ട ആ​ളു​ക​ളെ വി​ളി​ച്ച്​ ഞാ​ൻ വി​വ​രം പ​റ​ഞ്ഞി​രു​ന്നു. അ​ക്കൂ​ട്ട​ത്തി​ൽ ഞാ​ൻ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​യും ലീ​ഗ്​ സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ്​​ ത​ങ്ങ​ളെ​യും വി​ളി​ച്ചി​രു​ന്നു. സ​ദ​സ്സി​ൽ​നി​ന്ന്​ അ​ദ്ദേ​ഹ​ത്തിന്‍റെ കൂ​ടി അ​നു​ഗ്ര​ഹാ​ശി​സ്സോ​ടു​ കൂ​ടി​യാ​ണ്​ ഞാ​ൻ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യാ​ൻ ക​യ​റി​യ​ത്. ചി​ല കാ​ര്യ​ങ്ങ​ൾ​ക്ക്​ അ​ദ്ദേ​ഹം പി​ന്നീ​ട്​ വി​ളി​ച്ചി​രു​ന്നു. അ​തി​നോ​ടെ​ല്ലാം വ​ള​രെ പോ​സി​റ്റീവാ​യാ​ണ്​ ഞാ​ൻ പ്ര​തി​ക​രി​ച്ച​ത്. അ​ദ്ദേ​ഹം മ​ത്സ​രി​ച്ച മ​ല​പ്പു​റം ലോ​ക്​​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ശ​യ​പ​ര​മാ​യി ശ​ക്​​ത​മാ​യി ഞാ​ൻ ലീ​ഗ്​ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. വ്യ​ക്​​തി​പ​ര​മാ​യ ആ​ക്ര​മ​ണം ഞാ​ൻ ന​ട​ത്തി​യി​ട്ടി​ല്ല. 

ജലീല്‍ പഴയ ജലീല്‍തന്നെയാണ്...
മ​ന്ത്രി​യാ​യ​പ്പോ​ൾ ഒ​രി​ക്ക​ലും ഞാ​ൻ വേ​റെ ഒ​രാ​ൾ ആ​യി​ട്ടി​ല്ല. പൊ​ട്ടി​ച്ചി​രി​ച്ച്​ സം​സാ​രി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ളോ​ട്​ ഞാ​ൻ ഇ​പ്പോ​ഴും അ​ങ്ങ​നെ​യാ​ണ്​ സം​സാ​രി​ക്കാ​റു​ള്ള​ത്. ഞാ​ൻ അ​ടു​ത്തി​ട​പ​ഴ​കി​യി​രു​ന്ന വീ​ടു​ക​ളി​ൽ ചെ​ന്നാ​ൽപോ​ലും മു​മ്പ്​ എ​ങ്ങ​നെ ആ​യി​രു​ന്നോ അ​തു​പോ​ലെ​യാ​ണ്​ ഇ​പ്പോ​ഴും. അ​ങ്ങ​നെ​യ​ല്ലെ​ങ്കി​ൽ ന​മ്മ​ൾ അ​ഭി​ന​യി​ക്കു​ക​യാ​ണ്. ഞാ​ൻ പ​ഠി​പ്പി​ച്ച എന്‍റെ വി​ദ്യാ​ർ​ഥി​​ക​ളോ​ടു​ള്ള സ​മീ​പ​ന​വും തി​രി​ച്ചു​മു​ള്ള സ​മീ​പ​ന​ത്തി​ലും ഒ​രു മാ​റ്റ​വും വ​ന്നി​ട്ടി​ല്ല. അ​വ​ർ എ​ത്ര സ്വാ​ത​ന്ത്ര്യ​ത്തി​ലാ​ണോ ഇ​ട​പ​ഴ​കി​യി​രു​ന്ന​ത്​ അ​തേ സ്വാ​ത​ന്ത്ര്യ​ത്തി​ൽ​ത​ന്നെ​യാ​ണ്​ ഇ​പ്പോ​ഴും പെ​രു​മാ​റു​ന്ന​ത്. ഞാ​ൻ ഒ​രു അ​ക​ൽ​ച്ച​യും പു​ല​ർ​ത്താ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല. മു​മ്പ്​ വാ​ശി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​ത്​ ഇ​പ്പോ​ഴും പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്. പ​ഴ​യ​പോ​ലെ പെ​രു​മാ​റ​രു​തെ​ന്ന്​ ചി​ല​രൊ​ക്കെ പ​റ​യാ​റു​ണ്ട്. അ​തി​ൽ​നി​ന്ന്​ മാ​റി​യാ​ൽ അ​ത്​ ഞാ​ൻ അ​ല്ലാ​താ​യി മാ​റും. അ​പ്പോ​ഴാ​ണ്​ ന​മ്മ​ൾ ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ അ​ക​ലു​ന്ന​ത്. മ​ല​പ്പു​റ​ത്തിന്‍റെ സാം​സ്​​കാ​രി​ക​മാ​യ പൊ​തു​ധാ​ര​യി​ൽ നി​ന്ന്​ ​േവ​റി​ട്ട്​ സ​ഞ്ച​രി​ക്കാ​ൻ എ​നി​ക്ക്​ ക​ഴി​യി​ല്ല. അ​ത്​ ഒ​രു സ്വ​തഃ​സി​ദ്ധ​ത​യാ​ണ്.

kt jaleel
സ്വാതന്ത്ര്യദിനാഘോഷത്തിൽ ഗാർഡ് ഒാഫ് ഒാണർ സ്വീകരിക്കുന്നു
 


ജ​ന്മ​നാ​ൽ ന​മ്മ​ളി​ൽ രൂ​ഢ​മൂ​ല​മാ​കു​ന്ന സാം​സ്​​കാ​രി​ക വേ​രിന്‍റെ പ്ര​തി​ഫ​ല​നം കൂ​ടി​യാ​ണ​ത്. സു​ഹൃ​ത്തു​ക​ളി​ൽ​നി​ന്ന്​ ആ​രു​മാ​യും വി​ട്ടു​നി​ൽ​ക്കാ​റി​ല്ല. ചില സമയങ്ങളിൽ ഞാൻ ആബ്​സ​​​​​​െൻറ്​ മൈൻറഡ്​ ആണ്​. അതുകാരണം ചിലരെ വേണ്ടത്ര പരിഗണിക്കാൻ സാധിക്കാതെ പോകാറുണ്ട്​. മന്ത്രിയാകുന്നതിന്​ മുമ്പും ശേഷവും. ബോധപൂർവമല്ല അത്​. സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ന​ല്ല ആ​ത്മ​ബ​ന്ധ​മാ​ണ്​ ഞാ​നു​മാ​യി പു​ല​ർ​ത്തു​ന്ന​ത്. യൂ​ത്ത്​ ലീ​ഗി​ൽ ആ​യി​രു​ന്ന​പ്പോ​ൾ മു​സ്​​ലിം സ​മു​ദാ​യം മാ​ത്ര​മാ​യി​രു​ന്നു എന്‍റെ ശ്രോ​താ​ക്ക​ൾ. ഇ​ട​തു​പ​ക്ഷ​വു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ടി​വ​ന്ന​പ്പോ​ൾ ല​ഭി​ച്ച വ​ലി​യ ഭാ​ഗ്യം ബ​ഹു​മ​ത സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞു എ​ന്ന​താ​ണ്. അ​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. മു​സ്​​ലിം സ​മു​ദാ​യ​ത്തി​ന്​ പു​റ​ത്തു​നി​ൽ​ക്കു​ന്ന പ്ര​മു​ഖ​രാ​യ ഒ​ര​ു​പാ​ട്​ പേ​രു​മാ​യി ഇ​ട​പ​ഴ​കാ​നും സൗ​ഹൃ​ദ​ത്തി​ലാ​കാ​നും സാ​ധി​ച്ചു. ര​ണ്ട്​ കേ​ര​ള​യാ​ത്ര​യി​ലും ഞാ​ൻ അം​ഗ​മാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത്​ വെ​ള്ളി​യാ​ഴ്​​ച 11 മ​ണി​യാ​കു​േ​മ്പാ​ൾ പ​ള്ളി​യി​ൽ പോ​കാ​നാ​യി എ​നി​ക്ക്​ പ്ര​ത്യേ​കം വാ​ഹ​നം ഒ​രു​ക്കു​മാ​യി​രു​ന്നു. പി​ണ​റാ​യി വി​ജ​യന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​യി​രു​ന്നു അ​തെ​ല്ലാം. 

കുടുംബ ഭരണത്തിന്‍െറ തലപ്പത്ത് ഭാര്യ
മ​ന്ത്രി​യാ​യ​തോ​ടെ കു​ടും​ബ ബ​ജ​റ്റ്​ താ​ളം തെ​റ്റി. കി​ട്ടു​ന്ന പൈ​​സ​യെ​ല്ലാം ചെ​ല​വാ​യി​പ്പോ​കു​ന്നു. ആ​ഴ്​​ച​യി​ൽ ര​ണ്ടു ദി​വ​സം മാ​ത്ര​മേ വീ​ട്ടി​ൽ നി​ൽ​ക്കാ​ൻ ക​ഴി​യു​ന്നു​ള്ളൂ. ഭാ​ര്യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​യ​തോ​ടെ ഭാ​രി​ച്ച ജോ​ലി​യാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​ട്ടു​മി​ല്ല. വ്യ​ക്​​തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക്​ നീ​ക്കി​വെ​ക്കാ​ൻ ഇ​പ്പോ​ൾ സ​മ​യ​മി​ല്ല. ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ മു​ഴു​കേ​ണ്ടി​വ​രു​ന്നു. ഭാ​രി​ച്ച വ​കു​പ്പും അ​തിന്‍റെ ഭാ​ര​വും ടെ​ൻ​ഷ​നും ഉ​ണ്ട്. കു​ടും​ബ​ത്തിന്‍റെ കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​തി​ൽ ഭാ​ര്യ​ക്ക്​ നൂ​റി​ൽ നൂ​റ്​ മാ​ർ​ക്ക്​ ന​ൽ​ക​ണം. ഒ​രു പൈ​സ​യും കു​ടും​ബ​ത്തിന്‍റെ കാ​ര്യ​ത്തി​നാ​യി കൊ​ടു​ക്കാ​ൻ ക​ഴ​ി​യാ​റി​ല്ല. മ​ന്ത്രി​യാ​യ​തോ​ടെ അ​ത്​ തീ​രെ കൊ​ടു​ക്കാ​ൻ ക​ഴി​യാ​താ​യി.  

kt jaleel
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒപ്പം
 


മൂ​ത്ത മ​ക​ൾ അ​സ്​​മാ​ബീ​വി അ​റ്റ്​​ലാ​ൻ​ഡയി​ലെ ജോ​ർ​ജി​യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി​യി​ൽ എം.​എ​സ്​ പൂ​ർ​ത്തി​യാ​ക്കി. ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ ഇ​ൻ​റ​ൽ ക​മ്പ​നി​യി​ൽ റി​സ​ർ​ച് സ​യ​ൻ​റി​സ്​​റ്റ്​ ആ​യി ജോ​ലി​യും ല​ഭി​ച്ചു. ന്യൂ​േ​യാ​ർ​ക്​ സ്​​റ്റേ​റ്റ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്ന്​ എം.​എ​സ്​ പൂ​ർ​ത്തി​യാ​ക്കി​യ അ​ജീ​ഷ്​ ആ​ണ്​ അ​വ​ളെ വി​വാ​ഹം ചെ​യ്​​ത​ത്. അ​മേ​രി​ക്ക​യി​ലെ ഗ്രൂ​പ്​​കോ​ൺ ക​മ്പ​നി​യി​ലാ​ണ്​ അ​വ​ൻ ജോ​ലിചെ​യ്യു​ന്ന​ത്. മ​ക​ൾ ഇ​തു​വ​രെ സ്വ​ർ​ണം ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല, അ​തു​കൊ​ണ്ടു​ത​ന്നെ ഞാ​ൻ ഒ​രു ത​രി സ്വ​ർ​ണ​വും പ​ണ​വും ത​രി​ല്ല എ​ന്ന്​ പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്​ വി​വാ​ഹ ആ​ലോ​ച​ന ന​ട​ത്തി​യ​തും. അ​ത്​ ഞ​ങ്ങ​ളു​ടെ പോ​ളി​സി​യാ​ണ്. മ​ക​ളും അ​ങ്ങ​നെ​യാ​ണ്​ പ​റ​ഞ്ഞ​ത്. വ​രന്‍റെ വീ​ട്ടു​കാ​രും ഞ​ങ്ങ​ൾ​ക്ക്​ സ്വ​ർ​ണ​വും പ​ണ​വും വേ​ണ്ടെ​ന്ന്​ പ​റ​ഞ്ഞ​തോ​ടെ​യാ​ണ്​​ വി​വാ​ഹം ഉ​റ​പ്പി​ച്ച​ത്. ഖു​ർ​ആന്‍റെ ​പ​ക​ർ​പ്പാ​ണ്​ വി​വാ​ഹ​മൂ​ല്യ​മാ​യി (മ​ഹ്​​ർ) ന​ൽ​കി​യ​ത്. ഭാ​ര്യ​യാ​ണ്​ കു​ട്ടി​ക​ളെ ഇൗ ​രൂ​പ​ത്തി​ൽ വ​ള​ർ​ത്തി​യെ​ടു​ത്ത​ത്. ര​ണ്ടാ​മ​ത്തെ മ​ക​ൻ മു​ഹ​മ്മ​ദ്​ ഫാ​റൂ​ഖ്​ ഡ​ൽ​ഹി യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദ​ത്തി​ന്​ പ​ഠി​ക്കു​ന്നു. മൂന്നാമത്തെ മകൾ സ​ുമയ്യാ ബീഗത്തിന്​ ഇൗ വർഷം അന്തമാൻ നിക്കോബാർ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​  മെഡിക്കൽ സയൻസിൽ എം.ബി.ബി.എസിന്​ പ്രവേശനം ലഭിച്ചു.

kt jaleel
മണ്ഡലകാല പ്രവർത്തനങ്ങൾ വിലയിരുത്താൻ ശബരിമല സന്നിധാനത്ത്
 


മന്ത്രിഭവനത്തില്‍ കാണില്ല ഈ ഭാര്യയെ... 
കാ​ണു​​ന്ന നാ​ൾ മു​ത​ൽ തി​ര​ക്കു​ള്ള ഒ​രാ​ളാ​യി​രു​ന്നു ജ​ലീ​ൽ എ​ന്നാ​ണ്​ ഭാ​ര്യ എം.​പി. ഫാ​ത്തി​മ​ക്കു​ട്ടി പ​റ​യു​ന്ന​ത്. ജ​ലീ​ൽ മ​ല​പ്പു​റം ജി​ല്ല കൗ​ൺ​സി​ൽ അം​ഗ​മാ​യി​രി​ക്കെ​യാ​ണ്​ വി​വാ​ഹം. ഇ​തേ​സ​മ​യം​ ത​ന്നെ അ​ദ്ദേ​ഹം എം.​ഫി​ൽ ചെ​യ്യു​ന്നു​മു​ണ്ടാ​യി​രു​ന്നു. പൊ​തു​പ്ര​വ​ർ​ത്ത​ന​വും പ​ഠ​ന​വും ആ​യ​തി​നാ​ൽ തി​ര​ക്കു​ള്ള ജീ​വി​ത​ത്തി​ലേ​ക്കാ​ണ്​ ഞാ​ൻ ക​ട​ന്നു​വ​ന്ന​ത്. വി​വാ​ഹി​ത​യാ​കു​ന്ന സ​മ​യ​ത്ത്​ എ​നി​ക്ക്​ ജോ​ലി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ സാ​മ്പ​ത്തി​ക​മാ​യ പ്ര​ശ്​​ന​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു. താ​മ​സം ത​റ​വാ​ട്ടി​ൽ ആ​യ​തി​നാ​ൽ കു​ടും​ബ​കാ​ര്യ​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ല്ലാ​തെ പോ​കു​മാ​യി​രു​ന്നു. ക​ക്ഷി രാ​ഷ്​​ട്രീ​യ ചി​ന്ത​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഭ​ർ​ത്താ​വി​െ​ൻറ രാ​ഷ്​​ട്രീ​യ​മാ​റ്റ​ത്തി​ൽ പ്ര​ത്യേ​കി​ച്ചൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല. തി​ര​ക്കു​ള്ള ഭ​ർ​ത്താ​വി​നെ കാ​ത്തി​രി​ക്കാ​തെ മ​ക്ക​ളു​ടെ പ​ഠ​ന​കാ​ര്യം ഞാ​ൻ​ത​ന്നെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ല​സ്​ടു ​ത​ലം വ​രെ പ​ഠ​ന​കാ​ര്യ​ങ്ങ​ൾ ഞാ​ൻ​ത​ന്നെ​യാ​ണ്​ ശ്ര​ദ്ധി​ച്ച​ത്. ഉ​ന്ന​ത പ​ഠ​ന​ത്തി​ന്​ സ​മ​യ​മാ​യ​പ്പോ​ൾ അ​ദ്ദേ​ഹം​ ത​ന്നെ രം​ഗ​ത്തി​റ​ങ്ങി. 

kt-jaleel
മന്ത്രി ജലീൽ കുടുംബാംഗങ്ങൾക്കൊപ്പം
 


മ​ന്ത്രി​യാ​യെ​ങ്കി​ലും പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ മാ​റ്റം ഒ​ന്നും വ​രു​ത്തി​യി​ട്ടി​ല്ല. ത​റ​വാ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പ​മാ​ണ്​ പെ​രു​ന്നാ​ൾ ആ​ഘോ​ഷം. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും എ​ത്താ​റു​മു​ണ്ട്. ​ൈവ​കു​ന്നേ​ര​മാ​കു​​ന്ന​തോ​ടെ പ​തി​വ്​ തി​ര​ക്കു​ക​ളാ​കും. മ​ന്ത്രി​യു​ടെ ഭാ​ര്യ എ​ന്ന നി​ല​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ താ​മ​സി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ല. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ എ​ന്ന നി​ല​യി​ൽ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഉ​ണ്ട്. അ​വ​ധി​യെ​ടു​ത്തോ ഡെ​പ്യൂ​േ​ട്ട​ഷ​ൻ വാ​ങ്ങി​യോ തി​രു​വ​ന​ന്ത​പു​ര​ത്ത്​ വ​ന്ന്​ നി​ൽ​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ത്ത​ര​മൊ​രു ആ​ഗ്ര​ഹം ഉ​ണ്ടാ​യി​ട്ടി​ല്ല. എ​നി​ക്ക്​ ഇൗ ​വീ​ട്ടി​ൽ കി​ട്ടു​ന്ന​തി​ൽ ക​വി​ഞ്ഞ ഒ​രു സ​ന്തോ​ഷ​വും തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ന്ത്രിഭ​വ​ന​ത്തി​ൽ​ നി​ന്ന്​ കി​ട്ടാ​നി​െ​ല്ല​ന്നും ഫാ​ത്തി​മ പ​റ​യു​ന്നു.

COMMENTS