പെൺമുഖങ്ങളുടെ അ​റ്റ്​​ല​സ്​

11:43 AM
21/02/2018
Mihaela-Noroc
മി​ഹാ​യേ​ല നൊ​റോ​ക്കി​

ലോ​ക​ത്തിന്‍റെ സൗ​ന്ദ​ര്യം അ​തിന്‍റെ വൈ​വി​ധ്യ​മാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ ഒ​രു ​േഫാ​േ​ട്ടാ​ഗ്രാ​ഫ​ർ ഇ​ത്​ ലോ​ക​ത്തെ വി​ളി​ച്ച്​ കാ​ണി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​തി​നാ​യി ഉ​ണ്ടാ​യി​രു​ന്നൊ​രു ജോ​ലി​യു​മു​പേ​ക്ഷി​ച്ച്​ 2013 മു​ത​ൽ 50​ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ കാ​മ​റ​യു​മാ​യി മി​ഹാ​യേ​ല നൊ​റോ​ക്കി​ ന​ട​ന്നു. സൗ​ന്ദ​ര്യ​ത്തിന്‍റെ വ്യ​ത്യ​സ്​​ത മു​ഖ​ങ്ങ​ളി​ൽ  അ​വ​രു​ടെ കാ​മ​റ​ക​ൾ ഉ​മ്മ​െ​വ​ച്ചു.

Mihaela-Noroc
അ​റ്റ്​​ല​സ്​ ഒാ​ഫ്​ ബ്യൂ​ട്ടി എ​ന്ന പു​സ്​​ത​കം
 


സ്​​ത്രീ​യെ അ​വ​ളാ​യി​രി​ക്കാ​ൻ ​േലാ​കം അ​നു​വ​ദി​ക്കാ​റി​ല്ല. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ അ​വ​ൾ കു​ലീ​ന​യാ​വ​ണം, ചി​ല​ർ​ക്ക​വ​ൾ ആ​ക​ർ​ഷ​ക​മാ​ക​ണം. പ​ക്ഷേ, അ​വ​ൾ ഏ​റ്റ​വും സു​ന്ദ​രി​യാ​കു​ന്ന​ത്​ അ​വ​ളാ​യി​രി​ക്കു​മ്പോ​ഴാ​ണ്. അ​ത്​ കാ​ണാ​ൻ മി​ഹാ​യേ​ല പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ‘അ​റ്റ്​​ല​സ്​ ഒാ​ഫ്​ ബ്യൂ​ട്ടി’ എ​ന്ന പു​സ്​​ത​കം ഒ​ന്ന്​ മ​റി​ച്ചു നോ​ക്കി​യാ​ൽ മ​തി. ഇ​റാ​ൻ, റ​ഷ്യ, യു.​കെ, കൊ​റി​യ ഇന്ത്യ... അ​ങ്ങ​നെ ലോ​ക​ത്തിന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ​നി​ന്നും പ​ക​ർ​ത്തി​യ 500 പെ​ൺ​മു​ഖ​ങ്ങ​ളു​ണ്ട്​ അ​തി​ൽ.

Mihaela-Noroc

ന​മ്മ​ൾ ന​മ്മ​ളാ​യി​രി​ക്കു​മ്പോ​ൾ കൈ​വ​രി​ക്കു​ന്ന സൗ​ന്ദ​ര്യ​മെ​നി​ക്കു ലോ​ക​ത്തി​ന്​ കാ​ണി​ച്ചു​ കൊ​ടു​ക്ക​ണ​മാ​യി​രു​ന്നു. ഞാ​ൻ 50​ രാ​ജ്യ​ങ്ങ​ളി​ലെ സ്​​ത്രീ​ക​ളെ ക​ണ്ടു, അ​വ​രു​ടെ ക​ഥ​ക​ൾ കേട്ടു. അ​വ​ഗ​ണ​ന​ക​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജീ​വി​ച്ച​വ​ളു​ടെ സൗ​ന്ദ​ര്യം എ​നി​ക്ക്​ ലോ​ക​ത്തി​ന്​ കാ​ണി​ക്ക​ണ​മാ​യി​രു​ന്നു. ചി​ത്ര​കാ​ര​നാ​യ അ​ച്ഛന്‍റെ മ​ക​ളാ​യ​തു​ കൊ​ണ്ട്​ എ​ല്ലാ നി​റ​ങ്ങ​ളെ​യും ഞാ​ൻ സ്​​നേ​ഹി​ച്ചു.

Mihaela-Noroc

സൗ​ന്ദ​ര്യ​ത്തി​ന്​ ​പ്രാ​യ​വും നി​റ​വുമില്ല.​ വ്യ​ത്യ​സ്​​ത​ത​ക​ളെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഇൗ ​കാ​ല​ത്ത്​ വൈ​വി​ധ്യ​ത്തിന്‍റെ സൗ​ന്ദ​ര്യം മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ക്കാ​ൻ അ​റ്റ്​​ല​സ്​ ഒാ​ഫ്​ ബ്യൂ​ട്ടി​ക്ക്​ ക​ഴി​യ​െ​ട്ട. അ​ത്ര​യും പ​റ​ഞ്ഞ്​ മി​ഹാ​യേ​ല വീ​ണ്ടും തെ​രു​വു​ക​ളി​ലേ​ക്ക്​ ന​ട​ക്കു​ക​യാ​ണ്​ ലോ​ക​ത്തിന്‍റെ സൗ​ന്ദ​ര്യ​മാ​സ്വ​ദി​ച്ച്​ മ​തി​വ​രാ​ത്ത​ പോ​ലെ.

Loading...
COMMENTS