അങ്കത്തട്ടിലെ തട്ടക്കാരി

  • മലപ്പുറം എ​ട​പ്പാ​ളി​ലെ ക​ള​രി ഗു​രു​ക്ക​ന്മാ​രു​ടെ ത​റ​വാ​ടാ​യ കോ​ടി​യി​ൽ വീ​ട്ടി​ൽ​ നി​ന്ന് ക​ള​ത്തി​ൽ ചു​വ​ടു​റ​പ്പി​ച്ച ആ​ദ്യ​ത്തെ പെൺ​കൊടിയായ ആരിഫയുടെ കഥ...

ആരിഫ (ചിത്രങ്ങൾ: മുസ്​തഫ അബൂബക്കർ)

പ​ട്ടാ​ണി ഉ​പ്പാ​പ്പ​യു​ടെ ച​ന്ദ​ന​ക്കു​ടം നേ​ർ​ച്ച എ​ട​പ്പാ​ളു​കാ​ർ​ക്ക് ഇ​ന്നും നി​റ​മു​ള്ളൊ​രോ​ർ​മ​യാ​ണ്. വ​ർ​ണ​ക്കു​ട​ക​ളും വാ​ദ്യ​ഘോ​ഷ​ങ്ങ​ളും നി​റ​വി​ള​ക്കു​ക​ളു​മാ​യി നാെ​ടാ​ന്നാ​കെ വ​രി​നി​ന്ന് ഇ​രു​ട്ടി​നെ വ​ക​വെ​ക്കാ​തെ ന​ട​ന്നു​നീ​ങ്ങു​ന്ന ആ ​കാ​ഴ്ച​ത​ന്നെ മ​നോ​ഹ​രം. ചു​ങ്ക​ത്തു​നി​ന്ന് തു​ട​ങ്ങി എ​ട​പ്പാ​ൾ വ​ഴി എ​ട​പ്പാ​ൾ അ​ങ്ങാ​ടി ക​ട​ന്ന് പോ​കു​ന്ന ച​ന്ദ​ന​ക്കു​ടം വ​ര​വി​ലെ പ്ര​ധാ​ന ഇ​ന​മാ​ണ് ക​ള​രി​ക്കാ​രു​ടെ അ​ഭ്യാ​സ ​പ്ര​ക​ട​നം. തീ​പ്പ​ന്തം ക​ത്തി​ച്ച് ത​ല​ങ്ങും വി​ല​ങ്ങും വാ​യു​വി​ൽ പ​ന്തംവീ​ശു​ന്ന മെ​യ്യ​ഭ്യാ​സി​ക​ളാ​യ ക​ള​രി​ക്കാ​രു​ടെ പ്ര​ക​ട​ന​ത്തി​ന് കാ​ഴ്ച​ക്കാ​രേ​റെ​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് എ​ട​പ്പാ​ളി​ൽ ക​ള​രി​ത്ത​റ​യൊ​രു​ക്കി​യ ഹം​സ​ത്ത​ലി ഗു​രു​ക്ക​ളാ​ണ് അ​തി​ശ​യി​പ്പി​ക്കു​ന്ന ആ ​അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളു​ടെ നാ​യ​ക​ൻ. ഇൗ ​അ​ഭ്യാ​സ​വും പി​ന്നീ​ട് ച​ന്ദ​ന​ക്കു​ടം നേ​ർ​ച്ച​ത​ന്നെ​യും ഇ​ന്ന് ഇ​ല്ലാ​താ​യെ​ങ്കി​ലും വ​ല്യു​പ്പ​യും സം​ഘ​വും തീ​ർ​ത്ത അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ കു​ഞ്ഞു​നാ​ളി​ൽ ക​ണ്ണി​മചി​മ്മാ​തെ ക​ണ്ടു​നി​ന്ന ആ കാ​ഴ്ച ഇ​ന്നു​മു​ണ്ട് പേ​ര​മ​ക​ൾ ആ​രി​ഫ​യു​ടെ ക​ണ്ണു​ക​ളി​ൽ. ക​ള​രി​യും അ​ഭ്യാ​സ​വും ക​ണ്ടു​വ​ള​ർ​ന്ന ആ​രി​ഫ ഇ​ന്ന് ക​ള​രി​ത്ത​റ​യി​ൽ പ​യ​റ്റി​ത്തെ​ളി​ഞ്ഞൊ​രു ക​ള​രി ആ​ശാ​നാ​ണ്. ഹം​സ​ത്ത​ലി ഗു​രു​ക്ക​ൾ ഒ​രു​ക്കി​യ അ​ങ്ക​ത്ത​ട്ടി​ൽ അ​ശ്ശേ​ഷം പി​ഴ​ക്കാ​തെ ഇ​ന്ന് ചു​വ​ടു​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​ത് ത​ട്ട​മി​ട്ട ഇൗ ​പൊ​ൺ​കൊ​ടി​യാ​ണ്. പ്രൗ​ഢ​പാ​ര​മ്പ​ര്യ​ത്തിെ​ൻ​റ ഇൗ ​പി​ന്തു​ട​ർ​ച്ച​ക്കാ​രി​ക്ക് ക​ള​രി കേ​വ​ല​മൊ​രു നേ​ര​മ്പോ​ക്കല്ല, അതീവ ഇഷ്​ടത്തോടെ അതിലേറെ സന്തോഷത്തോടെ തിരഞ്ഞെടുത്ത ഒരു പ്രഫഷനാണ്. എ​ട​പ്പാ​ളി​ലെ ക​ള​രി ഗു​രു​ക്ക​ന്മാ​രു​ടെ ത​റ​വാ​ടാ​യ കോ​ടി​യി​ൽ വീ​ട്ടി​ൽ​ നി​ന്ന് ക​ള​ത്തി​ൽ ചു​വ​ടു​റ​പ്പി​ച്ച ആ​ദ്യ​ത്തെ പെ​ൺ​ത​രി, ക​ള​രി​പ​രി​ശീ​ല​ക​യെ​ന്ന ​കരിയർ അ​ഭി​മാ​ന​ത്തോ​ടെ ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നി​ലെ വി​ശേ​ഷ​ങ്ങ​ൾ വാ​യി​ക്കാം...
 

arifa
ഹംസത്തലി ഗുരുക്കൾ കളരി സംഘത്തിൽ കുട്ടികൾക്ക് കളരി പരിശീലിപ്പിക്കുന്ന ആരിഫ
 


അ​ഞ്ചാം വ​യ​സ്സി​ൽ അ​ങ്ക​ത്ത​ട്ടി​ൽ
വ​ല്യു​പ്പ​യും പി​താ​വും പി​തൃ​സ​ഹോ​ദ​ര​ങ്ങ​ളു​മെ​ല്ലാം ക​ള​രി അ​ഭ്യാ​സി​ക​ളും പ​രി​ശീ​ല​ക​രും. അ​ന്ത​രീ​ക്ഷ​ത്തി​ലെ​ങ്ങും വാ​ളും പ​രി​ച​യും ഏ​റ്റു​മു​ട്ടു​ന്ന ശ​ബ്​​ദ​ങ്ങ​ൾ. രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി എ​ട​പ്പാ​ളി​ലെ കോ​ടി​യി​ൽ വീ​ട്  മു​ഴ​ങ്ങു​ന്ന അ​ങ്ക​ച്ചു​വ​ടു​ക​ളു​ടെ വാ​യ്ത്താ​രി​ക​ളാ​ൽ നി​റ​യും. മു​ട്ടി​ലി​ഴ​യു​ന്ന കാ​ലം മു​ത​ൽ​ത​ന്നെ ആ​രി​ഫ കാ​ണു​ന്ന ലോ​കം മെ​യ്​​പ്പ​യ​റ്റിെ​ൻ​റ​യും അ​ങ്ക​വ​ഴ​ക്ക​ത്തി​േൻ​റ​​തു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ ത​ന്നെ, ആ​രും പ​റ​യാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ അ​ഞ്ചാം വ​യ​സ്സി​ൽ ആ​രി​ഫ ന​ട​ന്ന​ടു​ത്ത​തും നേ​രെ അ​ങ്ക​ത്ത​ട്ടി​ലേ​ക്ക്. വ​ല്യു​പ്പ​യു​ടെ നി​ർ​േ​ദ​ശ​പ്ര​കാ​രം പി​താ​വ് ഹ​നീ​ഫ​യു​ടെ കീ​ഴി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. നി​ല​വി​ൽ പ​രി​ശീ​ലി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​ൺ​കു​ട്ടി​ക​ളോ​ടൊ​പ്പം അ​തേ ചി​ട്ട​യോ​ടെ മെ​യ്ത്താ​രി തു​ട​ങ്ങി. പി​ന്നീ​ട് ശ്വ​സ​നം, വ്യാ​യാ​മം, ചു​വ​ട് എ​ന്നി​ങ്ങ​നെ പ​ടി​പ​ടി​യാ​യു​ള്ള പ​രി​ശീ​ല​നം പി​ന്നി​ട്ട് ആ​റു വ​ർ​ഷം ക​ഴി​ഞ്ഞ​തോ​ടെ അ​നാ​യാ​സം അ​ങ്ക​ത്താ​രി​യും കോ​ൽ​ത്താ​രി​യു​മെ​ടു​ത്തെ​ന്ന് പ​രി​ശീ​ലി​പ്പി​ച്ച പി​താ​വ് ഹ​നീ​ഫ പ​റ​യു​ന്നു. ഹം​സ​ത്ത​ലി ഗു​രു​ക്ക​ൾ സ്മാ​ര​ക ക​ള​രി​യി​ലെ ആ​ൺ-​പെ​ൺ ഭേ​ദ​മി​ല്ലാ​ത്ത പ​രി​ശീ​ല​ന​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത മെ​യ്യ​ഭ്യാ​സം ഇ​ന്ന് ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലെ മി​ന്നും​പ്ര​ക​ട​ന​ത്തി​ലെ​ത്തി​നി​ൽ​ക്കു​ന്നു. ഒ​പ്പം വി​വി​ധ പ്രാ​യ​ക്കാ​രാ​യ 90ഓ​ളം ശി​ഷ്യ​ന്മാ​രു​ടെ പ്രി​യ​പ്പെ​ട്ട ക​ള​രി​ഗു​രു​ക്ക​ളും. ബാ​പ്പ​യാ​യി​രു​ന്നു ഗു​രു​ക്ക​ളെ​ങ്കി​ലും മ​ക​ളാ​ണെ​ന്നു​ള്ള പ​രി​ഗ​ണ​ന​യൊ​ന്നും ഒ​രി​ക്ക​ലും കി​ട്ടി​യി​രു​ന്നി​ല്ല ക​ള​രി​ത്ത​റ​യി​ലി​റ​ങ്ങി​യാ​ൽ. ക​ടു​ത്ത ശി​ക്ഷ​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശീ​ല​നം. അ​തു​കൊ​ണ്ടുത​ന്നെ തെ​റ്റു വ​രു​ത്തി​യാ​ൽ ശി​ക്ഷ​യും ഉ​റ​പ്പ്. ആ​ൺ-പെ​ൺ വേ​ർ​തി​രി​വൊ​ന്നു​മി​ല്ല, എ​ല്ലാ​വ​രും എ​ല്ലാം പ​രി​ശീ​ലി​ക്ക​ണം. അ​താ​ണ് രീ​തി അ​ന്നും ഇ​ന്നും -ക​ള​രി പ​ഠി​ക്കാ​ൻ തു​ട​ങ്ങി​യ കാ​ല​ത്തെക്കു​റി​ച്ച് ആ​രി​ഫ പ​റ​യു​ന്നു.

arifa

ക​ളി​യ​ല്ല ക​ള​രി
സ്കൂ​ളി​ൽ പോ​കു​ന്ന​തി​നു മു​മ്പ് ചേ​ർ​ന്ന​ത് ക​ള​രി​ക്ക​ള​ത്തി​ൽ. അ​ക്ഷ​രം പ​ഠി​ക്കു​ന്ന​തി​ലും വേ​ഗ​ത്തി​ൽ പ​ഠി​ച്ച​ത് അ​ഭ്യാ​സ​ങ്ങ​ൾ. പെ​ൺ​കു​ട്ടി​ക​ൾ കാ​യി​കാ​ഭ്യാ​സം ന​ട​ത്തു​ന്ന​തി​ൽ നെ​റ്റി​ചു​ളി​ച്ച​വ​രാ​രുംത​ന്നെ കോ​ടി​യി​ൽ വീ​ട്ടി​ലെ ക​ള​രി​യി​ൽ ​വ​ന്ന് കു​റ്റ​പ്പെ​ടു​ത്താ​ൻ ധൈ​ര്യം കാ​ട്ടി​യി​ല്ല. അ​ത് തന്‍റെ ആ​ഗ്ര​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​യെ​ന്ന് ആ​രി​ഫ. അ​ത്ത​ര​ക്കാ​ർ വ​ന്നാ​ലും കാ​ര്യ​മി​ല്ലെ​ന്ന് ആ​ദ്യ​മേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്ന് പി​താ​വ് ഹ​നീ​ഫ ഇ​പ്പോ​ഴും ഓ​ർ​ക്കു​ന്നു. സ​മ​പ്രാ​യ​ക്കാ​രാ​യ ആ​ൺ​കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ട​ങ്ങി​യൊ​തു​ങ്ങി ഇ​രി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഉ​യ​ർ​ന്നുചാ​ടി​യും കു​ട്ടി​ക്ക​ര​ണം മ​റി​ഞ്ഞും ചു​വ​ടു​വെ​ച്ച് ഒ​ഴി​ഞ്ഞു​മാ​റി​യും കൂ​ട്ടു​കാ​രെ വി​സ്മ​യി​പ്പി​ക്കാ​ൻ ആ​രി​ഫ​യെ തു​ണ​ച്ച​ത് ക​ള​രി​യി​ലെ ക​ഠി​ന പ​രി​ശീ​ല​ന​മാ​യി​രു​ന്നു. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും മു​റ​തെ​റ്റാ​ത്ത മെ​യ്യ​ഭ്യാ​സ​വും ​കൊ​ണ്ട് പ്രാ​യ​ത്തി​ലും ആ​കാ​ര​ത്തി​ലും ത​ന്നെ​ക്കാ​ൾ മു​തി​ർ​ന്ന ആ​ൺ​കു​ട്ടി​ക​ളെ​പ്പോ​ലും ക​ള​രി​യി​ൽ അ​ടി​യ​റ​വ് പ​റ​യി​ക്കു​ന്ന ആ​രി​ഫ ആ​രെ​യും അ​സൂ​യ​പ്പെ​ടു​ത്തു​ന്ന വേ​ഗ​ത്തി​ലാ​ണ് മെ​യ്ത്താ​രി പൂ​ർ​ത്തി​യാ​ക്കി ക​ളം​ച​വി​ട്ടും മെ​യ്​​പ്പ​യ​റ്റും പി​ന്നി​ട്ട് ചു​വ​ടു​മാ​റ്റം ന​ട​ത്തി​യ​ത്. സ​ഹോ​ദ​ര​ൻ ആ​സി​ഫു​മൊ​ത്താ​യി​രു​ന്നു അ​ന്നൊ​ക്കെ ക​ള​രി​യി​ലെ ബ​ല​പ​രീ​ക്ഷ​ണ​വും പ​രി​ശീ​ല​ന​വും.  ആ​ദ്യ മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞ​തോ​ടെ ചെ​റു​വ​ടി​യും നെ​ടു​വ​ടി​യും പൊ​ന്തി​യും മ​ർ​മ​ക്കോ​ലു​മെ​ല്ലാം കേ​വ​ലം ക​ളി​പ്പാ​ട്ടം​പോ​ലെ വ​ഴ​ങ്ങു​മെ​ന്ന നി​ല​യി​ലാ​യി. അ​ങ്ക​ത്ത​ട്ടി​ൽ ഉ​ട​വാ​ളും മ​റ​പി​ടി​ച്ച ക​ഠാ​ര​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും പ​രി​ച​കൊ​ണ്ടു ത​ടു​ത്ത് വാ​ളും ഉ​റു​മി​യും ഉ​യ​ർ​ത്തി​വീ​ശാ​നും അ​ധി​ക​കാ​ലം വേ​ണ്ടി​വ​ന്നി​ല്ല, ക​ള​രി​ പാ​ര​മ്പ​ര്യ​ത്തിെ​ൻ​റ ഇൗ ​പി​ന്തു​ട​ർ​ച്ച​ക്കാ​രി​ക്ക്. 

പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ളി​ലും അ​ന്നേ താ​ര​മാ​യി​രു​ന്നു ഇൗ ​ക​ള​രി​ക്കാ​രി. എ​ട​പ്പാ​ൾ വ​ട്ട​ക്കു​ളം ഉ​ഷ​സ്സ് ഹൈ​സ്കൂ​ൾ, ഐ​ഡി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ന്ത് ആ​ഘോ​ഷ​ത്തി​നും ആ​രി​ഫ​യു​ടെ ക​ള​രി പ്ര​ദ​ർ​ശ​നം ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത ഇ​ന​മാ​യി​രു​ന്നു. പി​ന്നാ​ലെ മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ​ക്കെ​ല്ലാം ആ​രി​ഫ​യു​ടെ ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ർ​ശ​നം പ്ര​ചാ​ര​ണോ​പാ​ധിയുമായി മാറി. ഹം​സ​ത്ത​ലി ഗു​രു​ക്ക​ൾ സ്മാ​ര​ക ക​ള​രി സം​ഘ​ത്തി​ലെ അ​വി​ഭാ​ജ്യ​ഘ​ട​ക​മെ​ന്ന നി​ല​യി​ൽ ആ​രി‍ഫ​യു​ടെ വ​ള​ർ​ച്ച​യും വേ​ഗ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടു കാ​ല​മാ​യി സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ എ​തി​രാ​ളി​ക​ളി​ല്ലാ​ത്ത പ്ര​ക​ട​ന​മാ​ണ് എ​ച്ച്.​ജി.​എ​സ് ക​ള​രി​സം​ഘ​ത്തി​നൊ​പ്പം ആ​രി​ഫ തു​ട​രു​ന്ന​ത്. വ്യ​ക്തി​ഗ​ത ഇ​ന​മാ​യ ഒ​റ്റ​ച്ചു​വ​ട്, കൂ​ട്ട​ച്ചു​വ​ട്, ഉ​റു​മി​വീ​ശ​ൽ എ​ന്നി​വ​യാ​ണ് മ​ത്സ​ര​ക്ക​ള​രി​യി​ലെ ആ​രി​ഫ​യു​ടെ മാ​സ്​​റ്റ​ർ​പീ​സ്. ടീം ​ഇ​ന​ത്തി​ൽ കു​റു​വ​ടി, നെ​ടു​വ​ടി, കൈ​പ്പോ​ര്, ക​ത്തി ഇ​ന​ങ്ങ​ളി​ലും ആ​രി​ഫ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘ​ത്തി​നാ​ണ് 15 വ​ർ​ഷ​മാ​യി ഒ​ന്നാം സ്ഥാ​നം.

arifa
സഹോദരി അൻഷിഫ, പിതാവ് ഹനീഫ ഗുരുക്കൾ, മാതാവ് മൈമൂന എന്നിവരോടൊപ്പം ആരിഫ
 


അ​ത്ഭു​ത​പ്പെ​ടു​ത്തും ഇൗ ​ക​ള​രി‘​ആ​ശാ​ൻ’
ആ​ശാ​ൻ എ​ന്ന വാ​ക്കി​ന് മ​ല​യാ​ള​ത്തി​ൽ എ​തി​ർ​ലിം​ഗ​ശ​ബ്​​ദ​മി​ല്ല. കാ​യി​ക​ശേ​ഷി ഏ​റെ ആ​വ​ശ്യ​മാ​യ ക​ള​രി പ​ഠി​ക്കാ​നും പ​രി​ശീ​ലി​പ്പി​ക്കാ​നും ആ​ണു​ങ്ങ​ൾ​ക്കേ ക​ഴി​യൂ എ​ന്ന കീ​ഴ്വ​ഴ​ക്കംത​ന്നെ​യാ​ണ് കാ​ര​ണം. എ​ന്നാ​ൽ, ഇൗ ​മി​ഥ്യ​ാധാ​ര​ണ​യെ പു​റം​കാ​ലു​കൊ​ണ്ട്​ ച​വി​ട്ടി​പ്പു​റ​ത്താ​ക്കി അ​തി​ശ​യി​പ്പി​ക്കു​ന്ന വേ​ഗ​ത്തി​ൽ അ​ങ്ക​ച്ചു​വ​ടു​വെ​ച്ച് പ​തി​നെ​ട്ട​ട​വും അ​ഭ്യാ​സ​മു​റ​ക​ളും പു​റ​ത്തെ​ടു​ക്കു​ന്ന ആ​രി​ഫ എ​ന്ന 22കാ​രി ഇ​ന്ന് മു​പ്പ​തി​ൽ​പ​രം പെ​ൺ​കൊ​ടി​മാ​രു​ടെ പ്രി​യ​പ്പെ​ട്ട ആ​ശാ​നാ​ണ്. മൂ​ന്നു വ​യ​സ്സു​കാ​രി മു​ത​ൽ മു​പ്പ​ത്തി​മൂ​ന്നു​കാ​രി വീ​ട്ട​മ്മ വ​രെ​യു​ണ്ട് ഇൗ ​ക​ള​രി​ക്കാ​രി ആ​ശാെ​ൻ​റ ക​ള​ത്തി​ൽ ചു​വ​ടു​റ​പ്പി​ക്കാ​ൻ പ​രി​ശീ​ലി​ക്കു​ന്ന​വ​രി​ൽ. ഒ​പ്പം വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൺ​കു​ട്ടി​ക​ൾ​ക്കും ക​ള​രി​മ​ന്ത്ര​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കാ​ൻ ആ​രി​ഫ സ​മ​യം ക​ണ്ടെ​ത്തു​ന്നു. ആ​റു വ​ർ​ഷം മു​മ്പ് അ​വി​ചാ​രി​ത​മാ​യി സ്ത്രീ​ക​ൾ ക​ള​രി പ​രി​ശീ​ലി​ക്കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് ആ​രി​ഫ​യി​ലെ ക​ള​രി​യാ​ശാ​നെ പു​റം​ലോ​ക​മ​റി​യു​ന്ന​ത്. മെ​യ്യ​ഭ്യാ​സ​ത്തി​നു പ​ക​രം ശ​രീ​രം പു​ഷ്​​ടി​പ്പെ​ടു​ത്താ​നു​ള്ള ആ​യോ​ധ​ന വി​ദ്യ​ക​ളാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം. 

arifa

11 വ​ർ​ഷം​ കൊ​ണ്ട് പ​രി​ശീ​ലി​ച്ച അ​ട​വു​ക​ളും വ്യാ​യാ​മ​മു​റ​ക​ളും പ​രി​ശീ​ലി​പ്പി​ക്കാ​ൻ പി​ന്നെ അ​ധി​ക​മൊ​ന്നും ആ​ലോ​ചി​ക്കേ​ണ്ടി​വ​ന്നി​ല്ല ആ​രി​ഫ​ക്ക്. കൃ​ത്യ​ത​യി​ല്ലാ​ത്ത ജീ​വി​ത​ശൈ​ലി​കൊ​ണ്ട് അ​നു​ഭ​വി​ച്ചി​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ വ്യാ​യാ​മ​മു​റ​യി​ലൂ​ടെ ശ​മ​നം ല​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ള​രി​ത്ത​റ​യി​ലേ​ക്ക് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി. ര​ക്ഷി​താ​ക്കൾ ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ പെ​ൺ​മ​ക്ക​ളെ ക​ള​രി​യി​ലേ​ക്ക് അ​യ​ക്കാ​ൻ മ​ത്സ​രി​ച്ച​തോ​ടെ ആ​രി​ഫ​യു​ടെ അ​ങ്ക​ത്ത​ട്ടി​ൽ ആ​ൾ​ത്തി​ര​ക്ക് കൂ​ടി. അം​ഗ​സം​ഖ്യ 30 ക​വി​ഞ്ഞ​തോ​ടെ പ​രി​ശീ​ല​നം രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി ര​ണ്ടു നേ​ര​മാ​ണ് ഇ​പ്പോ​ൾ. കേ​വ​ലം പ​രി​ശീ​ല​നം മാ​ത്ര​മ​ല്ല, ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലെ കി​രീ​ടം വ​ർ​ഷ​ങ്ങ​ളാ​യി ആ​രി​ഫ​യു​ടെ ക​ള​രി​യി​ൽ പ​യ​റ്റി​ത്തെ​ളി​ഞ്ഞ കു​ട്ടി​ക​ളി​ൽ ഭ​ദ്ര​മാ​ണ്. ഒ​റ്റ​ച്ചു​വ​ട്, കൂ​ട്ട​ച്ചു​വ​ട്, ഉ​റു​മി​വീ​ശ​ൽ എ​ന്നി​വ​യി​ൽ ആ​രി​ഫ​​യാ​ണ് താ​രം. കൈ​പ്പോ​ര്, കു​റു​വ​ടി, നെ​ടു​വ​ടി, ക​ത്തി, വാ​ളും പ​രി​ച​യും ഉറുമിയും പരിചയും ഉ​ട​വാ​ളും എ​ന്നി​വ​യി​ൽ ടീം ​ഇ​ന​ത്തി​ലും ആ​രി​ഫ ന​യി​ക്കു​ന്ന ഹം​സ​ത്ത​ലി ക​ള​രി സം​ഘം ത​ന്നെ​യാ​ണ് മു​ന്നി​ൽ. 

arifa

ക​ള​രി​ക്ക് ക​രു​ത്താ​യി കു​ടും​ബം 
വ​ല്യു​പ്പ​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ പി​താ​വിെ​ൻ​റ ക​ള​രി​യി​ൽ ക​ച്ച​കെ​ട്ടി​യി​റ​ങ്ങു​മ്പോ​ൾ സ​ഹോ​ദ​ര​ൻ ആ​സി​ഫാ​യി​രു​ന്നു ആ​രി​ഫ​ക്ക് കൂ​ട്ട്. ചു​വ​ടു​ക​ൾ അ​റി​ഞ്ഞു​തു​ട​ങ്ങു​ന്ന പ്രാ​യ​ത്തി​ൽ സ​ഹോ​ദ​ര​നോ​ട് മ​ത്സ​രി​ച്ചാ​ണ് ആ​രി​ഫ അ​ഭ്യാ​സ​ങ്ങ​ൾ പ​ഠി​ച്ച​തും പ​രി​ശീ​ലി​ച്ച​തും. ജോ​ലി നേ​ടി സ​ഹോ​ദ​ര​ൻ വി​ദേ​ശ​ത്തേ​ക്ക് പോ​യ​തോ​ടെ ഇ​ള​യ സ​ഹോ​ദ​രി അ​ൻ​ഷി​ഫ​യാ​ണി​പ്പോ​ൾ പ​രി​ശീ​ല​ന​ക്ക​ള​രി​യി​ൽ ആ​രി​ഫ​യു​ടെ സ​ഹാ​യി. പ്ല​സ്​ ടു​ക്കാ​രി​യാ​യ അ​ൻ​ഷി​ഫ​യും ചി​ല്ല​റ​ക്കാ​രി​യ​ല്ല, ര​ണ്ടു ത​വ​ണ ദേ​ശീ​യ​ത​ല​ത്തി​ൽ ക​ള​രി​ച്ചു​വ​ടു​വെ​ച്ച് നേ​ട്ട​ങ്ങ​ൾ കൊ​യ്​​ത ഇൗ ​മി​ടു​ക്കി കൈ​പ്പോ​ര് ഇ​ന​ത്തി​ൽ നി​ല​വി​ലെ സം​സ്ഥാ​ന ചാ​മ്പ്യ​നു​മാ​ണ്. പ​ഠ​ന​വും ക​ള​രി​യും പ​രി​ശീ​ല​ന​വു​മാ​യി ആ​രി​ഫ​യു​ടെ തി​ര​ക്കുപി​ടി​ച്ച ജീ​വി​തം കാ​ണു​മ്പോ​ൾ കൂ​ട്ടു​കാ​രി​ക​ൾ ഒ​റ്റ​ശ​ബ്​​ദ​ത്തി​ൽ പ​റ​യു​ന്ന ക​മ​ൻ​റ് ആ​രി​ഫ ഇ​ന്നും ഓ​ർ​ക്കു​ന്നു: ക​ല്യാ​ണം ക​ഴി​യു​ന്ന​തോ​ടെ നിെ​ൻ​റ ക​ളി​യെ​ല്ലാം നി​ൽ​ക്കും. എ​ന്നാ​ൽ, കാ​യി​ക​രം​ഗ​ത്ത് തു​ട​രു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ക​ല്യാ​ണ​ക്കാ​ര്യം വ​ലി​യ വെ​ല്ലു​വി​ളി​യു​യ​ർ​ത്താ​റു​ള്ള പ​തി​വും ആ​രി​ഫ​യു​ടെ കാ​ര്യ​ത്തി​ൽ തെ​റ്റി. ചേ​ക​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ഷ​മീ​ർ ജീ​വി​ത​പ​ങ്കാ​ളി​യാ​യി എ​ത്തി​യ​ത് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കി​യ​തെ​ന്ന് ചി​രി​യോ​ടെ ആ​രി​ഫ പ​റ​യു​ന്നു; ആം ​റ​സ്​ലി​ങ് ചാ​മ്പ്യ​നാ​യ ഷ​മീ​ർ ക​ടു​ത്ത ക​ള​രി ആ​രാ​ധ​ക​നാ​ണ്, ഒ​പ്പം ഭാ​ര്യ​യു​ടെ എ​ല്ലാ ഇ​ഷ്​​ട​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന തി​ക​ഞ്ഞ സ്പോ​ർ​ട്സ്മാ​നും. 

arifa

ക​ട​ൽ​ ക​ട​ന്നും ചു​വ​ടു​റ​പ്പി​ക്ക​ണം
കി​ഴ​ക്ക് വെ​ട്ടം​വീ​ഴും മു​േ​മ്പ ക​ള​രി​ത്ത​റ​യി​ലെ വാ​യ്ത്താ​രി​ക്കൊ​പ്പം ശി​ഷ്യ​ർ അ​ങ്ക​ച്ചു​വ​ടു​ക​ളി​ൽ മു​ഴു​കു​മ്പോ​ൾ, പു​റ​ത്ത് നിറയുന്ന പ്ര​ഭാ​ത ന​ട​ത്ത​ക്കാ​രി​ലാ​ണ് ഇ​പ്പോ​ൾ ആ​രി​ഫ​യു​ടെ ശ്ര​ദ്ധ മു​ഴു​വ​ൻ. ത​ല​യി​ൽ മ​ഫ്ല​ർ ചു​റ്റി കൈ​ക​ൾ വാ​യു​വി​ലേ​ക്ക് ആ​ഞ്ഞു​വീ​ശി ന​ട​ക്കു​ന്ന​വ​രി​ൽ ഏ​റി​യ പ​ങ്കും സ്​​ത്രീ​ക​ളാ​ണ്. മാ​റി​യ ജീ​വി​ത​രീ​തി​ക​ൾ ആ​രോ​ഗ്യ​ത്തെ അ​ത്ര​യ​ധി​ക​മാ​ണ് ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. മ​ഞ്ഞും മ​ഴ​യു​മേ​റ്റ് ത​ള​രു​വോ​ളം ന​ട​ന്ന് ആ​രോ​ഗ്യം കാ​ക്കു​ന്ന​വ​രോ​ട് ആ​രി​ഫ​ക്ക് പ​റ​യാ​നു​ള്ള​ത് ഇ​ത്ര​മാ​ത്രം; ക​ള​രി വെറും വാ​ളും പ​രി​ച​യു​മെ​ടു​ത്ത് അ​ഭ്യാ​സ​ത്തി​നി​റ​ങ്ങു​ന്ന​വ​രു​ടെ മാ​ത്രം പ​രി​ശീ​ല​ന​മ​ല്ല, പ്ര​സ​ന്ന​ത​യോ​ടെ ജീ​വി​ക്കാ​നും ആ​രോ​ഗ്യം കാ​ത്തു​സൂ​ക്ഷി​ക്കാ​നു​മു​ള്ള ആ​യോ​ധ​ന​ക​ല കൂ​ടി​യാ​ണ് -ക​ള​രി പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ക​ള​രി​ മ​ർമ ചി​കി​ത്സ​യും ന​ട​ത്തു​ന്ന ആ​രി​ഫയുടെ ഉ​റ​പ്പ്. ക​ട​ൽ ക​ട​ന്നും ക​ള​രി പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ വ​ന്നു​ചേ​ർ​ന്നെങ്കിലും പോകാൻ കഴിഞ്ഞിരുന്നില്ല. ക​ള​രി​യെ​ കടലിനക്കരെ പ​രി​ച​യ​പ്പെ​ടു​ത്താ​നും അ​തു​വ​ഴി പൂ​ർ​വി​ക​ർ കാ​ണി​ച്ചു​ ത​ന്ന ഏ​റ്റ​വും മികച്ച ജീ​വി​ത​രീ​തി ലോ​ക​ത്തി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​മു​ള്ള ചു​വ​ടു​വെ​പ്പു​ക​ളി​ലാ​ണ് ഇന്ന് ആ​രി​ഫ.

Loading...
COMMENTS