ലിൻഡയുടെ ആ കു​ഞ്ഞ് സ്വപ്നം‍...

  • പെണ്‍കുഞ്ഞുങ്ങളുടെ വസ്ത്രം നിര്‍മിച്ചു കൊണ്ടാണ് തന്‍െറ സംരംഭകത്വസ്വപ്നം ലിന്‍ഡ സഫലമാക്കിയത്. വിപണിയിലെ മികച്ച ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയതോടെ ആ സംരംഭം വിജയം വരിക്കുകയും ചെയ്തു. 

linda
ലിൻഡ പി. ജോസ് (ചിത്രങ്ങൾ: മു​സ്​​ത​ഫ അ​ബൂ​ബ​ക്ക​ർ)

ഒ​രു കു​ഞ്ഞി​നെ കാ​ണു​മ്പോ​ൾ, ഓ​മ​നി​ക്കാ​ത്ത​വ​രാ​രു​ണ്ട്. പല്ലി​ല്ലാ​ത്ത​തും കൊ​ച്ച​രി​പ്പ​ല്ലു​ള്ള​തു​മാ​യ മോ​ണ കാ​ണി​ച്ച് അ​വ​ർ ചി​രി​ക്കു​മ്പോ​ൾ ന​മ്മു​ടെ വി​ഷ​മ​ങ്ങ​ളെ​ല്ലാം ഒ​രു നി​മി​ഷം മ​റ​വി​യി​ലേ​ക്ക് പോ​കും. എ​ന്നാ​ൽ, എ​ത്ര സ​മ​യം ലാ​ളി​ക്കു​മ്പോ​ഴും ന​മ്മ​ളാ​രും ആ ​കു​ഞ്ഞു​ശ​രീ​ര​ത്തെ അ​ണി​യി​ച്ചി​രി​ക്കു​ന്ന വ​സ്​​ത്രം അ​ത്ര​യ​ധി​കം ശ്ര​ദ്ധി​ക്കാ​റു​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യാ​യി​രു​ന്നു ലി​ൻ​ഡ​യും ഒ​രു കാ​ല​ത്ത്. ഇ​ന്ന് ഒ​രു കു​ഞ്ഞി​നെ​യെ​ടു​ക്കു​മ്പോ​ൾ ലി​ൻ​ഡ​ക്ക​റി​യാം ആ കുട്ടിയുടെ കുഞ്ഞുടുപ്പ്​ ഏത്​ ത​രം പ​ഞ്ഞി​ കൊ​ണ്ട് നി​ർ​മി​ച്ച​താ​ണെ​ന്നും അ​തിെ​ൻ​റ ഗു​ണ​മേന്മയെ​ത്ര​യെന്നും. 

വനിതകളോട് ലിന്‍ഡക്ക് പറയാനുണ്ട്
പു​തി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ വ​നി​ത​ക​ൾ​ക്കാ​ണ് അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളേ​റെ. വാ​യ്പ ല​ഭി​ക്കാ​ൻ ഇ​ന്ന് കാ​ര്യ​മാ​യ പ്ര​യാ​സ​ങ്ങ​ളി​ല്ല. സ​ബ്സി​ഡി​യും അ​നു​കൂ​ല സാ​ഹ​ച​ര്യം. എ​ന്നാ​ൽ, മു​ൻ​കൈ​യെ​ടു​ക്കാ​നു​ള്ള താ​ൽ​പ​ര്യം പ്ര​ധാ​നം. മ​റ്റു​ള്ള​വ​രു​ടെ അ​തേ മാ​തൃ​ക പി​ന്തു​ട​രാ​ന​ല്ല, പു​തി​യ മാ​തൃ​ക സൃ​ഷ്​​ടി​ക്കാ​നാ​ക​ണം ത​യാ​റാ​കേ​ണ്ട​ത്. 


കാ​ര​ണം ലി​ൻ​ഡ ഇ​ന്ന് കു​ഞ്ഞു​ടു​പ്പു​ക​ളു​ടെ വ​ലി​യ ശേ​ഖ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നാ​ണ് ഉ​റ​ങ്ങാ​ൻ പോ​കു​ന്ന​ത്. പു​തു​പു​ത്ത​ൻ കു​ഞ്ഞു​ടു​പ്പ് മോ​ഡ​ലു​ക​ളും ഡി​സൈ​നു​ക​ളും സ്വ​പ്നം ക​ണ്ടാ​ണ് ഉ​റ​ങ്ങു​ന്ന​ത്. വീ​ണ്ടും ഉ​ണ​രു​ന്ന​തും അ​വ​യു​ടെ ലോ​ക​ത്തേ​ക്ക്. ഗു​ണ​മേ​ന്മയി​ല്ലാ​ത്ത വ​സ്​​ത്രം ന​ൽ​കു​ന്ന അ​സ്വ​സ്​​ഥ​ത​യെ​ത്തു​ട​ർ​ന്ന് ഒ​രു കു​ഞ്ഞും ക​ര​യാ​ത്ത ലോ​ക​മാ​ണ് ഈ ​സംരംഭകയുടെ സ്വ​പ്നം. അ​തി​നു​ള്ള നി​ര​ന്ത​ര അ​ന്വേ​ഷ​ണ​മാ​ണ് അ​വ​രു​ടെ വ​ലി​യ സ്​​ഥാ​പ​ന​ത്തി​ൽ ന​ട​ക്കു​ന്ന​ത്. കു​ഞ്ഞു​ടു​പ്പ് നി​ർ​മാ​ണ​രം​ഗ​ത്ത് ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യ പോ​പ്പീ​സ്​ ബേ​ബി കെ​യ​റി​​ന്‍റെ ഭാഗമായ ഏബൽ അപ്പാരൽസി​ന്‍റെ മാനേജിങ്​ ഡയറക്​ടറാണ്​ ലിൻഡ പി. ജോസ്​. പെൺകുഞ്ഞുങ്ങൾക്കുള്ള വസ്​ത്രങ്ങളുടെ ഉൽപാദനമാണ്​ ലിൻഡയുടെ കമ്പനിയുടെ ചുമതല. ആഗോള ട്രൻഡുകൾ അപ്പപ്പോൾ അപ്​ഡേറ്റ്​ ചെയ്​തു കൊണ്ട്​ ഏബലിനെ മുൻ നിരയിലെത്തിച്ചതി​ന്‍റെ ക്രഡറിറ്റ്​ ലിൻഡക്കാണ്​. 

linda
ലി​ൻ​ഡ തി​രു​വാ​ലി​യി​ലെ വ​സ്​​ത്രനി​ർ​മാ​ണ യൂ​നി​റ്റി​ൽ
 


ലാളിത്യത്തിന്‍െറ ഉടമയാണ്  
ഉ​ച്ച​വെ​യി​ൽ ക​ത്തി​നി​ൽ​ക്കെ​യാ​ണ് ഞ​ങ്ങ​ൾ അ​വി​ടെ​യെ​ത്തി​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ൽ മ​ഞ്ചേ​രി​ക്കും വ​ണ്ടൂ​രി​നു​മി​ട​യി​ലു​ള്ള തി​രു​വാ​ലി എ​ന്ന ഗ്രാ​മം. ഭ​ക്ഷ​ണ​ത്തി​നു​ള്ള ഇ​ട​വേ​ള​യി​ൽ ക​മ്പ​നി​യി​ൽനി​ന്ന് പ​ല​രും പു​റ​ത്തി​റ​ങ്ങി​യ സ​മ​യം. ഒ​രു ഉ​ത്ത​രേ​ന്ത്യ​ൻ ഗ്രാ​മ​ത്തി​ലെ ഫാ​ക്ട​റി പ​രി​സ​ര​ത്തു​ള്ള അ​തേ കാ​ഴ്ച. മേ​ഘാ​ല​യ​യി​ലെ​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും മ​ധ്യ​പ്ര​ദേ​ശി​ലെ​യു​മെ​ല്ലാം ചു​റു​ചു​റു​ക്കു​ള്ള യു​വ​തീയു​വാ​ക്ക​ൾ. പോപ്പീസ്​ മാനേജിങ്​ ഡയറക്​ടർ ഷാ​ജു​ തോ​മ​സും ഭാര്യ ലിൻഡയും കൂടി ചേരുന്നതോടെ ഇവിടത്തെ വർക്​ഫോഴ്​സായി. ഇ​ത​ര സം​സ്​​ഥാ​ന​ക്കാ​ര​ട​ക്കം ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്  ഇരുവരും ക​മ്പ​നി ഉ​ട​മ​ക​ൾ മാ​ത്ര​മ​ല്ല, ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ കൂ​ടി​യാ​ണ്. കു​ഞ്ഞു​വ​സ്​​ത്ര​ങ്ങ​ൾ​ക്ക് പു​തി​യ ഡി​സൈ​ൻ ക​ണ്ടെ​ത്തു​ന്ന അ​തേ ശ്ര​ദ്ധ ഇ​രു​വ​രും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ന​ൽ​കു​ന്നു. വ​ലി​യ ഗേ​റ്റ് ക​ട​ന്നു​വ​ന്ന കാ​റി​ൽ നി​ന്നി​റ​ങ്ങി വി​വി​ധ യൂ​നി​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ലി​ൻ​ഡ​യു​ടെ ഭാ​വ​ങ്ങ​ളി​ലെ​വി​ടെ​യും ഒ​രു മു​ത​ലാ​ളി​യെ ന​മു​ക്ക് കാ​ണാ​നാ​കി​ല്ല. എം.​ഡി​യെ ക​ണ്ട​തിന്‍റെ പ​രി​ഭ്രാ​ന്തി​യോ ഭ​യ​മോ അ​ല്ല, ഒ​രു കു​ടും​ബാം​ഗ​ത്തെ ക​ണ്ട ഭാ​വ​മാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ഖ​ത്ത്.   

linda

ഫ്രം തിരുവമ്പാടി ടു തിരുവാലി 
എ​ന്തെ​ങ്കി​ലു​മൊ​രു വ്യ​വ​സാ​യം തു​ട​ങ്ങ​ണ​മെ​ന്ന ആ​ഗ്ര​ഹം പ​ഠ​ന​കാ​ല​ത്തു ത​ന്നെ ലി​ൻ​ഡ​യു​ടെ മ​ന​സ്സിലു​ള്ള​താ​ണ്. എ​ന്നാ​ൽ, അ​തെ​ല്ലാം ന​ട​ക്കു​മോ​യെ​ന്ന് അ​ത്ര ഉ​റ​പ്പി​ല്ലാ​യി​രു​ന്നു. തി​രു​വ​മ്പാ​ടി​യി​ൽനി​ന്ന് നി​ല​മ്പൂ​രി​ൽ ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴും ആ ​ആ​ഗ്ര​ഹം മ​ന​സ്സി​ൽ കി​ട​ന്നു. പി​ന്നീ​ട് 2005ൽ ​പോ​പ്പീ​സ്​ എ​ന്ന പേ​രി​ൽ ഭ​ർ​ത്താ​വ് ഷാ​ജു​ തോ​മ​സ്​ തി​രു​വാ​ലി​യി​ൽ ബേ​ബി കെ​യ​ർ തു​ട​ങ്ങി​യ​ത് ലി​ൻ​ഡ​യു​ടെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​കു​ക​യാ​യി​രു​ന്നു. വ​സ്​​ത്ര​മേ​ഖ​ല ഒ​രു പ​രാ​ജ​യ​മാ​ണെ​ന്ന പ​തി​വു പ​ല്ല​വി​ക​ൾ​ക്കി​ട​യി​ലാ​ണ് 15 തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​യി പോ​പ്പീ​സ്​ തു​ട​ങ്ങു​ന്ന​ത്. 13 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ രാ​ജ്യ​ത്തെ മി​ക​ച്ച ബ്രാ​ൻ​ഡാ​യി ഇത്​ മാ​റി. പോ​പ്പീ​സി​ൽ ഡെ​സ്​​പാ​ച്ച് സെ​ക്​ഷ​ൻ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ലി​ൻ​ഡ, 2010ൽ ​ഏ​ബ​ൽ അ​പ്പാ​ര​ൽ​സ്​ തു​ട​ങ്ങി​യ​പ്പോ​ൾ അ​തി​ന്‍റെ എം.​ഡി​യാ​യി. സ്​​ത്രീ​ത്തൊഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഇ​വി​ടെ മു​ൻ​ഗ​ണ​ന. തി​രു​വാ​ലി​യി​ലും പ​രി​സ​ര​ത്തു​മു​ള്ള നി​ര​വ​ധി സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​നാ​യി. 2018ൽ ​സ്​​ത്രീത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ത്ര​മാ​യി ആ​ദ്യ യൂ​നി​റ്റ് ആ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​ന്ന് മാ​നേ​ജ്മെ​ൻ​റ്. 2014ൽ ​സം​സ്​​ഥാ​ന​ത്തെ മി​ക​ച്ച ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ക​ക്കു​ള്ള സം​സ്​​ഥാ​ന സ​ർ​ക്കാ​ർ പു​ര​സ്​​കാ​രം ലി​ൻ​ഡ​യെ തേ​ടി​യെ​ത്തി. അ​തി​ന് തൊട്ടുമു​മ്പ​ത്തെ വ​ർ​ഷം നി​ല​മ്പൂ​ർ താ​ലൂ​ക്കി​ലെ മി​ക​ച്ച സം​രം​ഭ​ക​ക്കു​ള്ള പു​ര​സ്​​കാ​ര​വും ല​ഭി​ച്ചി​രു​ന്നു. മ​ത്സ്യം വ​ള​ർ​ത്ത​ലും പ​ച്ച​ക്ക​റി കൃ​ഷി​യു​മാ​ണ് ഒ​ഴി​വു സ​മ​യ​ത്തെ പ്ര​ധാ​ന ജോ​ലി​ക​ൾ. 

linda

ഏബലിനോളം കരുതല്‍ 
എ​ട്ടു വ​യ​സ്സുകാ​ര​ൻ ഏ​ബ​ൽ, അഞ്ചു വ​യ​സ്സുകാ​രി അ​ന്ന, ര​ണ്ടു വ​യ​സ്സുകാ​രി എ​സ്​​ത​ർ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. കു​ഞ്ഞാ​യി​രു​ന്ന​പ്പോ​ൾ ഏ​ബ​ലി​ന് ഡ്ര​സെ​ടു​ക്കാ​ൻ പോ​കു​മ്പോ​ൾ കാ​ണി​ച്ച അ​തേ സൂ​ക്ഷ്മ​ത ഇ​ന്നും കൈ​വി​ട്ടി​ട്ടി​ല്ല. അ​വ​െൻ​റ​യും ക​മ്പ​നി​യു​ടെ​യും പേ​രൊ​ന്നാ​യ​തും ആ ​ജാ​ഗ്ര​ത​ക്ക് തെ​ളി​വ്. പ​ഞ്ഞി സെ​ല​ക്ട് ചെ​യ്യു​ന്ന​തു മു​ത​ൽ നൂ​ലാ​ക്കു​ന്ന​തി​ലും ഡൈ ​ചെ​യ്യു​ന്ന​തി​ലും തു​ണി​യാ​യി വ​രു​ന്ന​തി​ലു​മെ​ല്ലാം ആ ​ശ്ര​ദ്ധ കാ​ണാം. ശ​രീ​ര​ത്തി​ന് ഹാ​നി​ക​ര​മ​ല്ലാ​ത്ത വ​സ്​​ത്ര​മെ​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന. ബ​ട്ട​ൺ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലും ത​ല​യി​ലെ ക​വ​റി​ങ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലു​മെ​ല്ലാം കൃ​ത്യ​മാ​യ സൂ​ക്ഷ്മ​ത പു​ല​ർ​ത്തു​ന്ന​താ​യി ലി​ൻ​ഡ പ​റ​യു​ന്നു. ഓ​ർ​ഗാ​നി​ക് സ​ർ​ട്ടി​ഫൈ​ഡ് ല​ഭി​ച്ച കേ​ര​ള​ത്തി​ലെ ആ​ദ്യ ഗാ​ർ​മെ​ൻ​റ്സ്​ ക​മ്പ​നി​യാ​ണ് പോ​പ്പീ​സ​്. കു​ട്ടി​ക​ൾ വാ​യി​ലി​ട്ട് ക​ടി​ച്ചാ​ൽപോ​ലും ഹാ​നി​ക​ര​മ​ല്ലാ​ത്ത വി​ധ​ത്തിലുള്ള തു​ണി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത​യെ​ന്ന് ലി​ൻ​ഡ. ഒ​രേ മാ​നേ​ജ്മെ​ൻ​റ് ത​ന്നെ​യാ​ണെ​ങ്കി​ലും പോ​പ്പീ​സ്​ ബേ​ബി കെ​യ​റും ഏ​ബ​ൽ അ​പ്പ​ാര​ൽ​സും ത​മ്മി​ൽ വി​പ​ണി​യി​ൽ ഇ​ന്ന് ആ​രോ​ഗ്യ​ക​ര​മാ​യൊ​രു മ​ത്സ​രംകൂ​ടി ന​ട​ക്കു​ന്ന​താ​യാ​ണ് മാ​നേ​ജ്മെ​ൻ​റിന്‍റെ വി​ല​യി​രു​ത്ത​ൽ. 

linda

 അന്ന് പിന്തിരിഞ്ഞിരുന്നെങ്കില്‍ 
വാ​യ്പ​ക്കാ​യി ശ്ര​മി​ച്ച​പ്പോ​ൾ ബാ​ങ്ക് രം​ഗ​ത്തു​ള്ള​വ​ർ പോ​ലും ഇ​ത് ന​ഷ്​​ട​ക്ക​ച്ച​വ​ട​മാ​ണെ​ന്നു പ​റ​ഞ്ഞ് പി​ന്തി​രി​പ്പി​ച്ച അ​നു​ഭ​വ​മാ​ണ് ലി​ൻ​ഡ​ക്കും ഭ​ർ​ത്താ​വ് ഷാ​ജു​വി​നും പ​റ​യാ​നു​ള്ള​ത്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ വി​പ​ണ​നം ന​ട​ക്കാ​ൻ ക​ഷ്​​ട​പ്പെ​ട്ട ഭൂ​ത​കാ​ലം ഓ​ർ​മ​യി​ൽ ത​ള്ളി പോ​പ്പീ​സി​ന് ഇ​ന്ന് 100 കോ​ടി​യു​ടെ ടേ​ൺ ഓ​വ​റാ​യി മാ​റി​യി​രി​ക്കു​ന്നു. ആ ​വ​ള​ർ​ച്ച​യു​ടെ ത​ണ​ലി​ൽ ഏ​ബ​ലും കു​തി​ക്കു​ന്നു. ക​ട​ക​ളി​ൽ സ്​​റ്റാ​ഫ് നേ​രി​ട്ടെ​ത്തി​യാ​ണ് ഓ​ർ​ഡ​ർ എ​ടു​ക്കു​ന്ന​ത്. ആ​ധു​നി​ക​മാ​യ ജ​ർ​മ​ൻ ടെ​ക്നോ​ള​ജി​യി​ലാ​ണ് കു​ഞ്ഞു​ടു​പ്പു​ക​ൾ​ക്കു​ള്ള തു​ണി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഇ​റ്റാ​ലി​യ​ൻ, ജ​ർ​മ​ൻ, ജ​പ്പാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ​യാ​ണ് നി​റം ന​ൽ​ക​ൽ. ബ​ലൂ​ൺ പാ​ഡി​ങ്, കോ​മ്പാ​റ്റി​ങ് ടെ​ക്നോ​ള​ജി തു​ണി​ക​ൾ​ക്ക് ഈ​ടും മൃ​ദു​ത്വ​വും ന​ൽ​കു​ന്നു. ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കാ​ൻ ആ​ധു​നി​ക ലാ​ബും ഡി​സൈ​നി​ങ്ങി​ന് പ്ര​ത്യേ​ക സെ​ക്​ഷനും പ്ര​വ​ർ​ത്തി​ക്കു​ന്നു. റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ൻ​റി​നാ​യി ത​മി​ഴ്നാ​ട്ടി​ൽ ഒ​രു സെ​ക്​ഷ​ൻ ത​ന്നെ​യു​ണ്ടി​ന്ന്. നാ​ൽ​പ​തോ​ളം പേ​ർ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വി​ദ​ഗ്ധ പ​രി​ശീ​ല​ക​രെ കൊ​ണ്ടു​ വ​ന്നാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. 

linda

ഓണ്‍ലൈനിലേക്കും ഓഹരിയിലേക്കും
2020ഓ​ടെ ലോ​കം മു​ഴു​വ​ൻ ഈ ​ബ്രാ​ൻ​ഡ് എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം. ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള വ​സ്​​ത്ര​രം​ഗ​ത്തും ഇ​തി​ന​കം നി​ല​യു​റ​പ്പിച്ചുക​ഴി​ഞ്ഞു. പ​ത്ത് വ​യ​സ്സു​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പോ​പ്പീ​സ്​ പ്ല​സ്​ എ​ന്നപേ​രി​ലും കു​ട്ടി​ക​ൾ​ക്കു​ള്ള ജീ​ൻ​സ്​ നി​ർ​മാ​ണ യൂ​നി​റ്റു​മെ​ല്ലാ​മാ​ണ് അ​ടു​ത്ത ല​ക്ഷ്യ​ങ്ങ​ൾ. ഗു​ണ​മേ​ന്മയു​ള്ള അ​ടി​വ​സ്​​ത്ര​ങ്ങ​ളും ഇ​തി​ന​കം രം​ഗ​ത്തെ​ത്തി​ച്ചു. വി​ദേ​ശ​ത്ത് കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​പ​ണി വി​പു​ല​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​വും സ​ജീ​വം. ഓ​ൺ​ലൈ​ൻ വി​പ​ണ​ന രം​ഗ​ത്തേ​ക്കും ഓ​ഹ​രി വി​പ​ണി​യി​ലേ​ക്കും പ്ര​വേ​ശി​ക്കാ​നു​ള്ള ചു​വ​ടു​വെ​പ്പു​ക​ളും അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്. രാ​ജ്യ​ത്ത് 13 സം​സ്​​ഥാ​ന​ങ്ങ​ളി​ലെ വി​പ​ണി​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണെ​ന്നും 11 രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് ക​യ​റ്റു​മ​തി ന​ട​ത്തു​ന്ന​തെ​ന്നും മാ​നേ​ജ്മെ​ൻ​റ് പ​റ​യു​ന്നു. ജി.​എ​സ്.​ടി ന​ട​പ്പാ​ക്കി​യ​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ ചെ​റി​യ കു​റ​വു വ​ന്നെ​ങ്കി​ലും മ​റ്റ് കാ​ര്യ​മാ​യ തി​രി​ച്ച​ടി​ക​ളി​ല്ല. എ​ന്നാ​ൽ, നോ​ട്ട് അ​സാ​ധു​വാ​ക്കി​യ സ​മ​യ​ത്ത് കാ​ര്യ​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​യി. 

അവര്‍ വീണ്ടും ഷിഫ്റ്റിലേക്ക് 
ഞ​ങ്ങ​ൾ തി​രി​ച്ചു​ പോ​കാ​നൊ​രു​ങ്ങ​വെ തൊ​ഴി​ലാ​ളി​ക​ളി​ൽ പ​ല​രും ഭ​ക്ഷ​ണ ​ശേ​ഷം അ​ടു​ത്ത ഷി​ഫ്റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നൊ​രു​ങ്ങു​ക​യാ​യി​രു​ന്നു. തൊ​ട്ട​പ്പു​റ​ത്തു ത​ന്നെ​യു​ള്ള കാ​ൻ​റീ​നും കു​റ​ച്ച​ക​ലെ​യു​ള്ള ഹോ​സ്​​റ്റ​ലു​മെ​ല്ലാം ക​മ്പ​നി​യൊ​രു​ക്കി​യ​താ​ണ്. ഹോ​സ്​​റ്റ​ലി​നു പ​രി​സ​ര​ത്ത് ക​ളി​ക്കാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ടൂ​ർ പോ​കു​ന്ന​ത് മാ​നേ​ജ്മെ​ൻ​റും തൊ​ഴി​ലാ​ളി​ക​ളു​മെ​ല്ലാം ചേ​ർ​ന്നാ​ണെ​ന്നും ലി​ൻ​ഡ​യും ഷാ​ജു​വും പ​റ​ഞ്ഞു. 

COMMENTS