വീട്ടിലും സുധാകരൻ ഡബിള്‍ സ്ട്രോങ്ങാ...

  • കര്‍ക്കശക്കാരായ രാഷ്ട്രീയ നേതാക്കള്‍ കുടുംബത്തില്‍ പലപ്പോഴും അങ്ങനെ ആവാറില്ല. എന്നാല്‍ മന്ത്രി ജി. സുധാകരന് അങ്ങനെ കഴിയില്ല. നിലപാടുകളാണ് ഈ സമ്പൂര്‍ണ രാഷ്ട്രീയക്കാരന് പ്രധാനം. സു​ധാ​ക​ര​െ​ൻ​റ രാ​ഷ്​​ട്രീ​യ-​കു​ടും​ബ ജീ​വി​ത​ത്തി​ലൂ​ടെ...

MInister G Sudhakaran Prof. Jubilee Nagabhrava
മ​ന്ത്രി ജി. സുധാകരനും ഭാര്യ ഡോ. ​ജൂ​ബി​ലി ന​വ​പ്ര​ഭയും (ചിത്രങ്ങൾ: പ്രജിത്​ തിരുമല)

ഹേ​യ്, അ​ടു​ക്ക​ള കാ​ര്യ​ത്തി​ൽ അ​ത്ര മോ​ശ​മൊ​ന്നു​മ​ല്ല ഞാ​ൻ. ചാ​യ​യും കാ​പ്പി​യും പു​റ​മെ ചോ​റ്​ വ​രെ ​ഉ​ണ്ടാ​ക്കി​യ​വ​നാ. പാ​ച​ക വി​രു​തും കൈ​പ്പു​ണ്യ​വു​മൊ​ക്കെ പ​റ​ഞ്ഞ്​ ജീ​വി​ത സ​ഖാ​വ്​ ക​ത്തി​ക്ക​യ​റാ​ൻ തു​ട​ങ്ങി​യ​േ​പ്പാ​​ഴേ​ക്കും ഭാ​ര്യ ഡോ. ​ജൂ​ബി​ലി ന​വ​പ്ര​ഭ​യു​ടെ മു​ഖ​ത്ത്​ ചി​രി​പ​ട​ർ​ന്നു. അ​ൽ​പം അ​ടു​ത്തേ​ക്ക്​ നീ​ങ്ങി​യി​രു​ന്ന്​ ഭാ​ര്യ പ​റ​യാ​ൻ തു​ട​ങ്ങി... ‘‘ചു​മ്മാ ത​ട്ടി വി​ടു​ന്ന​താ... 35 വ​ർ​ഷ​മാ​യി ഞാ​നീ വീ​ട്ടി​ലെ​ത്തി​യി​ട്ട്. അ​ടു​ക്ക​ള​യി​ൽ ക​യ​റി എ​ന്തെ​ങ്കി​ലും സ്വ​ന്ത​മാ​യി ക​ഴി​ക്കു​ന്ന​തു​ പോ​ലും ക​ണ്ടി​ട്ടി​ല്ല. പി​ന്ന​യ​ല്ലേ പാ​ച​കം...’’ നി​ല​പാ​ടു​ക​ളി​ലും ക​ണി​ശ​ത​യി​ലും വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​ത്ത കേ​ര​ള​ത്തി​​െ​ൻ​റ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി ജി. ​സു​ധാ​ക​ര​നാ​ണ്​ ക​ഥാ​നാ​യ​ക​ൻ. അ​തു​ കൊ​ണ്ടു​ത​ന്നെ പൊ​ടു​ന്ന​നെ​യൊ​രു പി​ന്മാ​റ്റ​മൊ​ന്നും ആ​രും പ്ര​തീ​ക്ഷി​​ക്കേ​ണ്ട. കു​റ​ച്ചൊ​ന്ന്​ ആ​ലോ​ചി​ച്ചു​നി​ന്ന ശേ​ഷം അ​ദ്ദേ​ഹം തു​ട​ർ​ന്നു. എ​െ​ൻ​റ പാ​ച​ക​മൊ​ക്കെ​ നീ ​ജീ​വി​ത​ത്തി​ലേ​ക്ക്​ വ​രു​ന്ന​തി​ന്​ മു​മ്പാ​ണ്. സ്​​കൂ​ളി​ലും കോ​ള​ജി​ലും പ​ഠി​ക്കു​ന്ന കാ​ല​ത്ത്​​ അ​ടു​ക്ക​ള​യി​ൽ ക​യ​റി പാ​ച​കം ചെ​യ്​​തി​ട്ടു​ണ്ട്​. അ​ന്ന്​ അ​മ്മ​യെ സ​ഹാ​യി​ക്ക​ൽ പ​തി​വാ​യി​രു​ന്നു. തീ​ർ​ന്നി​ല്ല, അ​​ല്ലെ​ങ്കി​ലും ഇ​പ്പോ​ൾ ചാ​യ​യും കാ​പ്പി​യു​മൊ​ക്ക ഉ​ണ്ടാ​ക്കാ​ൻ ഞാ​ൻ വീ​ട്ടി​ലി​ല്ല​ല്ലോ. ഭ​ർ​ത്താ​വി​െ​ൻ​റ വി​ശ​ദീ​ക​ര​ണ​ത്തി​നു​ മു​ന്നി​ൽ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന മ​ട്ടി​ൽ ജൂ​ബി​ലി ടീ​ച്ച​ർ സം​സാ​രം നി​ർ​ത്തി. ‘‘ഇ​ദ്ദേ​ഹ​ത്തെ ഞാ​ന​ങ്ങ്​ നാ​ട്ടു​കാ​ർ​ക്ക്​ വി​ട്ടു​കൊ​ടു​ത്തി​രി​ക്ക​യാ​ണ്. ഒ​രു കാ​ര്യ​ത്തി​നും ബു​ദ്ധി​മു​ട്ടി​ക്കാ​റി​ല്ല’’. ഡൈ​നി​ങ്​ ഹാ​ളി​ലി​രു​ന്ന്​ ചു​മ്മാ പ​റ​ഞ്ഞു ​തു​ട​ങ്ങി​യ വി​ശേ​ഷ​ങ്ങ​ൾ വ​ലി​യ ത​ർ​ക്ക​ത്തി​ലേ​ക്കൊ​ന്നും ക​ലാ​ശി​ക്കാ​തെ ഇ​വി​ടം​ കൊ​ണ്ട്​ അ​വ​സാ​നി​ച്ചു. 

ചു​ടു​ര​ക്​​തം വീ​ണ പു​ന്ന​പ്ര​യു​ടെ​യും വ​യ​ലാ​റി​െ​ൻ​റ​യും മ​ണ്ണി​ൽ രാ​ഷ്​​ട്രീ​യ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​നാ​ലാ​കാം ജി. ​സു​ധാ​ക​ര​െൻ​റ വാ​ക്കി​ന്​ വാ​രി​ക്കു​ന്ത​ത്തി​െ​ൻ​റ മൂ​ർ​ച്ച​യാ​ണ്. ഒ​ത്തു​തീ​ർ​പ്പി​െ​ൻ​റ വ​ഴി​ക​ളി​ലെ​വി​ടെ​യും കാ​ണാ​ത്ത വി​ദ്യാ​ർ​ഥി-​യു​വ​ജ​ന നേ​താ​വ്. അ​​​താ​യി​രു​ന്നു എ​ന്നും ആ​ല​പ്പു​ഴ​യു​ടെ മ​ന​സ്സി​ൽ സു​ധാ​ക​ര​െ​ൻ​റ ഇ​മേ​ജ്. പ്രാ​യ​ത്തി​െ​ൻ​റ ആ​വേ​ശ​മ​ല്ലേ, വ​ലി​യ നേ​താ​വാ​കു​േ​മ്പാ​ൾ എ​ല്ലാം ശ​രി​യാ​യി​ക്കോ​ളു​മെ​ന്ന്​ ക​രു​തി​യ​വ​ർ അ​ന്നാ​ട്ടി​ലും ഏ​റെ​യാ​യി​രു​ന്നു. പ​ക്ഷേ, ജ​ന​കീ​യാ​വ​ശ്യ​ങ്ങ​ൾ ബ​ലി​ക​ഴി​ച്ച്​ സ​മ​വാ​യ​ത്തി​െ​ൻ​റ പാ​ത​യി​ൽ സു​ധാ​ക​ര​ന്​ ഉ​റ​ക്കം ല​ഭി​ക്കി​ല്ല. ക​വി​ത​യാ​യാ​ലും ശ​രി, കാ​ര്യം മ​ന​സ്സിലാ​ക​ലാ​ണ​്​ പ്ര​ധാ​നം. അ​ടി​സ്​​ഥാ​ന​വ​ർ​ഗ​ത്തി​െ​ൻ​റ അ​വ​കാ​ശ​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ കാ​ർ​ക്ക​ശ്യ​ത്തി​െ​ൻ​റ ബീ​ക്ക​ൺ ലൈ​റ്റു​ക​ൾ അ​ഴി​ച്ചു​വെ​ക്കാ​ൻ ഇ​ദ്ദേ​ഹം ഒ​രി​ക്ക​ലും ത​യാ​റ​ല്ല. സു​ധാ​ക​ര​െ​ൻ​റ രാ​ഷ്​​ട്രീ​യ-​കു​ടും​ബ ജീ​വി​ത​ത്തി​ലൂ​ടെ...

മൂ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഡോ. ​ജൂ​ബി​ലി ന​വ​പ്ര​ഭ ജി. ​സു​ധാ​ക​ര​നൊ​പ്പ​മു​ണ്ട്. ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജി​ൽ എം.​കോ​മി​ന്​ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ്​ മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത്‌ വേ​ട​ര​പ്ലാ​വി​ലെ വീ​ട്ടി​ലേ​ക്ക്​ ഇ​വ​രെ കൈ​പി​ടി​ച്ചു കൊ​ണ്ടു​വ​രു​ന്ന​ത്. 1982 ഏ​പ്രി​ൽ 25നാ​യി​രു​ന്നു വി​വാ​ഹം. അ​താ​യ​ത്​, സു​ധാ​ക​ര​​െ​ൻ​റ 32ാം വ​യ​സ്സി​ൽ. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ 35 വ​ർ​ഷം പി​ന്നി​ട്ടു ഇൗ ​ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ന്. മു​ഴു​സ​മ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​ന്ന്​ അ​റി​ഞ്ഞുത​ന്നെ​യാ​ണ്​ ജീ​വി​ത​ത്തി​ലേ​ക്ക്​ വ​ന്ന​ത്. എ​സ്.​ഡി കോ​ള​ജി​ലെ വൈ​സ്​ പ്രി​ൻ​സി​പ്പ​ലാ​യി ജൂ​ബി​ലി അ​ടു​ത്തി​ടെ വി​ര​മി​ച്ചു. ഗ​വേ​ഷ​ണ ബി​രു​ദ​ത്തി​നു പു​റ​മെ ഏ​ഴു വി​ഷ​യ​ങ്ങ​ളി​ൽ പി.​ജി നേ​ടി​യി​ട്ടു​ണ്ട് ടീച്ചർ. അ​ക്കാ​ദ​മി​ക്​ രം​ഗ​ത്തു കു​റെ​യേ​റെ ചെ​ല​വ​ഴി​ക്കു​ന്ന ടീ​ച്ച​ർ​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റെ. തി​ര​ക്കേ​റി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​ണ്​ ഗൃ​ഹ​നാ​ഥ​ൻ. ഇ​തി​നു ര​ണ്ടി​നു​മി​ട​ക്കാ​ണ്​ കു​ടും​ബ​ജീ​വി​തം. പോ​രാ​യ്​​മ​ക​ളേ​റെ​യു​ണ്ട്. ഒ​ന്നി​ലും പ​രി​ഭ​വ​മി​ല്ല​താ​നും. എം.​ബി.​എ ബി​രു​ദ​ധാ​രി​യാ​യ ഏ​ക മ​ക​ൻ ന​വ​നീ​തും മ​രു​മ​ക​ൾ ര​ഷ്മി​യും​ ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്നു.
 

ചെരിപ്പിടാത്ത കുട്ടിക്കാലം
ക​ടു​ത്ത ദാ​രി​ദ്ര്യ​മാ​ണ്​ ജി. ​സു​ധാ​ക​ര​​െ​ൻ​റ കു​ട്ടി​ക്കാ​ലം. പി. ​ഗോ​പാ​ല​ക്കു​റു​പ്പി​െ​ൻ​റ​യും എ​ൽ. പ​ങ്ക​ജാ​ക്ഷി​യ​മ്മ​യു​ടെ​യും അ​ഞ്ചു​മ​ക്ക​ളി​ൽ ര​ണ്ടാ​മ​ൻ. അ​ച്ഛ​നും അ​മ്മ​യും ഇ​ന്ന് ജീ​വി​ച്ചി​രി​പ്പി​ല്ല. നി​ല​ത്തെ​ഴു​ത്താ​ശാ​നാ​യ അ​ച്ഛ​ൻ​ രാ​മാ​യ​ണം ന​ല്ല രാ​ഗ​ത്തി​ൽ വാ​യി​ക്കു​മാ​യി​രു​ന്നു. അ​ധി​കം സം​സാ​രി​ക്കു​ന്ന​യാ​ള​ല്ലാ​യി​രു​ന്നു അ​ച്ഛ​ൻ. ക​ർ​ക്ക​ശ​ക്കാ​ര​നാ​യ പി​താ​വ്​ ന​ന്നാ​യി അ​ടി​ക്കു​മാ​യി​രു​ന്നു. പ​റ​ഞ്ഞ​ത്​ അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ൽ ചൂ​ര​ൽ​ കൊ​ണ്ടാ​വും പ്ര​യോ​ഗം. സ്​​കൂ​ൾ പ​ഠ​ന​കാ​ല​ത്ത്​ അ​ച്ഛ​​നൊ​പ്പ​മാ​യി​രു​ന്നു കി​ട​ത്തം. മി​ഡി​ൽ സ്​​കൂ​ൾ കാ​ലം ​വ​രെ ഇ​തു തു​ട​ർ​ന്നു. ക​ർ​ക്ക​ശ​ക്കാ​ര​നാ​ണേ​ലും ന​ല്ല സ്​​നേ​ഹ​മാ​ണ്​ അ​ച്ഛ​ന്. അ​ച്ഛ​െ​ൻ​റ പേ​രി​ൽ ഒ​ന്ന​ര​യേ​ക്ക​റും അ​മ്മ​യു​ടെ പേ​രി​ൽ 70 സെ​ൻ​റ്​ ഭൂ​മി​യു​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും സ്​​കൂ​ൾ-​കോ​ള​ജ്​ കാ​ല​ത്ത്​ ദാ​രി​ദ്ര്യം അ​നു​ഭ​വ​പ്പെ​ട്ടു. സെ​ൻ​റി​ന്​ അ​ഞ്ചും പ​ത്തും രൂ​പ വി​ല​യു​ള്ള കാ​ലം. ഭൂ​മി​യു​ള്ള​തി​നാ​ൽ ഭ​ക്ഷ​ണ​ത്തി​ന്​ വ​ലി​യ​ പ്ര​യാ​സം നേ​രി​ട്ടി​ല്ല. ക​പ്പ​യും ച​ക്ക​യും ചേ​ന​യു​മൊ​ക്കെ പ​റ​മ്പി​ലു​ണ്ടാ​കും. അ​രി റേ​ഷ​ൻ​ ക​ട​യി​ൽ ​നി​ന്ന്​ വാ​ങ്ങും. ഭ​ക്ഷ​ണ​ത്തി​ന്​ ക​ഷ്​​ട​പ്പെ​ട്ടി​ല്ലെ​ന്ന​ർ​ഥം. 

എ​ന്നാ​ൽ, വ​സ്​​ത്ര​ധാ​ര​ണ​ത്തി​ലും മ​റ്റും ന​ല്ല പ്ര​യാ​സം നേ​രി​ട്ടു. കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ്​ ചെ​രി​പ്പി​ടാ​ൻ ക​ഴി​ഞ്ഞ​ത്. ചെ​രി​പ്പും ധ​രി​ച്ചു​ള്ള ആ ​നി​മി​ഷം ന​ൽ​കി​യ​ത്​ എ​ന്തെ​ന്നി​ല്ലാ​ത്ത സ​ന്തോ​ഷം. ഫു​ൾ സ്ലീ​വ്​ ഷ​ർ​െ​ട്ടാ​ന്നും ചി​ന്തി​ക്കാ​ൻ​ പോ​ലും ക​ഴി​യാ​ത്ത കാ​ല​മാ​യി​രു​ന്നു അ​ത്. മു​റി​കൈ​യ​ൻ ഷ​ർ​ട്ടി​ടു​ന്ന​ത്​ മ​റ്റൊ​ന്നും വി​ചാ​രി​ച്ച​ല്ല. അ​ത്ര​യും തു​ണി കു​റ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ  ലാ​ഭ​മ​ല്ലേ. അ​യ​ൽ​പ്പ​ക്ക​ത്തെ വീ​ടു​ക​ളി​ലൊ​ക്കെ ക​യ​റി​യി​റ​ങ്ങി ഭ​ക്ഷ​ണം ക​ഴി​ക്കും. വേ​ലി​യൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ഒ​രു വീ​ട്ടി​ൽനി​ന്ന്​ മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക്​ ക​യ​റി​യി​റ​ങ്ങാ​ൻ എ​ളു​പ്പം. അ​ഞ്ചു​ മ​ക്ക​ളു​ടെ പ​ഠ​നം ക​ഴി​ഞ്ഞ​പ്പോ​ൾ 50 സെ​ൻ​റ്​ ഭൂ​മി​യോ​ളം വി​റ്റു​തീ​ർ​ന്നു. ടാ​റി​ട്ട റോ​ഡു​പോ​ലും ഇ​ല്ലാ​ത്ത കാ​ല​മാ​ണ​ന്ന്. കാ​യം​കു​ളം പു​ന​ലൂ​ർ റോ​ഡ്​ മാ​ത്ര​മാ​ണ് ടാ​റി​ട്ട​താ​യി ആ​കെ​യു​ള്ള​ത്.​ ​
 
ശിപാര്‍ശക്കൊന്നും ഇല്ലേയില്ല
കു​ടും​ബ​ക്കാ​ർ​ക്കു വേ​ണ്ടി ഒ​ന്നു ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു​വെ​ങ്കി​ൽ ഒ​രു​പ​ക്ഷേ, ക്രി​ക്ക​റ്റ്​ താ​ര​ത്തി​െ​ൻ​റ വി​ലാ​സ​മാ​യി​രി​ക്കും ജി. ​സു​ധാ​ക​ര​നെ​ന്ന രാ​ഷ്​​ട്രീ​യ​ക്കാ​ര​നു​ണ്ടാ​വു​ക. കു​റ​ച്ച്​ പ​ഴ​യ കാ​ര്യ​മാ​ണ്. ന​ന്നാ​യി ക്രി​ക്ക​റ്റ്​ ക​ളി​ച്ചി​രു​ന്ന മ​ക​ന്​ ക്ല​ബു​ക​ളി​ലേ​ക്ക്​ സെ​ല​ക്​​ഷ​ൻ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ൽ. ചെ​റി​യൊ​രു ശി​പാ​ർ​ശ​യു​ണ്ടെ​ങ്കി​ൽ സം​ഗ​തി കു​ശാ​ൽ. ശി​പാ​ർ​ശ​യോ... അ​തെ​ന്താ.. എ​ന്ന മ​ട്ടി​ലാ​ണ്​ അ​ച്ഛ​ൻ പെ​രു​മാ​റി​യ​ത്. നാ​ട്ടു​കാ​ർ​ക്കും വോ​ട്ട​ർ​മാ​ർ​ക്കു​മു​ള്ള​താ​ണ്​ പൊ​തു​പ്ര​വ​ർ​ത്ത​ക​​െ​ൻ​റ ശി​പാ​ർ​ശ. അ​ല്ലാ​തെ കു​ടും​ബ​ക്കാ​ർ​ക്കു​ള്ള​ത​ല്ല. നി​ല​പാ​ടി​ൽ വെ​ള്ളം​ ചേ​ർ​ക്കാ​ൻ ഇ​ദ്ദേ​ഹം ത​യാ​റ​ല്ല. ക​ളി​യൊ​ന്നും അ​വ​സാ​നി​പ്പി​ച്ചി​ല്ല മ​ക​ൻ. അ​ച്ഛ​നെ ‘ന​ന്നാ​യ​റി​യു​ന്ന’ മ​ക​ൻ ക്രി​ക്ക​റ്റ്​ ക​ളി തു​ട​ർ​ന്നു. സം​സ്​​ഥാ​ന​ത്തി​​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്രി​ക്ക​റ്റ്​ ക​ളി​ച്ചു ട്രോ​ഫി​ക​ൾ വാ​രി​ക്കൂ​ട്ടി. ഇ​ന്നും അ​ത് തു​ട​രു​ന്നു.

ശി​പാ​ർ​ശ​യി​ല്ലാ​യെ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ​ എ​സ്.​ഡി കോ​ള​ജി​ൽ അ​ധ്യാ​പക ​ജോ​ലി കി​ട്ടാ​തെ​പോ​യ വി​ശേ​ഷം ഇ​തി​നു പു​റ​മെ​യാ​ണ്. എ​സ്.​ഡി കോ​ള​ജ​ി​െ​ല കോ​മേ​ഴ്​​സ്​ പ​ഠ​ന​വ​കു​പ്പ്​ മേ​ധാ​വി​യു​ടെ മ​ക​ളും ശി​ഷ്യ​യു​മാ​ണ്​ ജൂ​ബി​ലി. അ​ധ്യാ​പ​ക​രു​ടെ മ​ക്ക​ൾ​ക്ക്​ ​േജാ​ലി കൊ​ടു​ക്കു​ക​യാ​ണ്​ എ​സ്.​ഡി കോ​ള​ജി​ലെ കീ​ഴ്​​വ​ഴ​ക്കം. ആ ​പ്ര​തീ​ക്ഷ​യോ​ടെ ജൂ​ബി​ലി ഇ​ൻ​റ​ർ​വ്യൂ​വി​നെ​ത്തി. അ​ന്ന്​ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റം​ഗ​മാ​ണ്​ സു​ധാ​ക​ര​ൻ. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലാ​ണ്​ എ​സ്.​ഡി കോ​ള​ജ്. ജോ​ലി കി​ട്ടു​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യ​മൊ​ന്നു​മി​ല്ല. റാ​ങ്ക്​​ലി​സ്​​റ്റ്​ വ​ന്ന​പ്പോ​ൾ ജൂ​ബി​ലി പു​റ​ത്ത്. മാ​ർ​ക്കും ഇ​ൻ​റ​ർ​വ്യൂ​വി​ലെ പ്ര​ക​ട​ന​വും ആ​വോ​ള​മു​ണ്ട്. അ​ത​ല്ല കാ​ര​ണം. സി​ൻ​ഡി​ക്കേ​റ്റം​ഗ​മാ​യ ഭ​ർ​ത്താ​വ്​ മാ​നേ​ജ്​​മെ​ൻ​റു​മാ​യി ഒ​ന്നും സം​സാ​രി​ച്ചി​ട്ടു ​പോ​ലു​മി​ല്ല. അ​ധ്യാ​പ​ക​െ​ൻ​റ മ​ക​ൾ​ക്ക്​ ​േജാ​ലി നി​ഷേ​ധി​ച്ച​ത്​ കോ​ള​ജി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി. കോ​ള​ജി​ലെ ആ​ദ്യ​ത്തെ സം​ഭ​വം കൂ​ടി​യാ​യി അ​ത്.

‘‘ഞാ​ൻ പ​റ​യാ​നൊ​ന്നും പോ​യി​ല്ല. എ​ന്തി​ന്​ ശി​പാ​ർ​ശ ചെ​യ്യ​ണം’’ ഇ​താ​ണ്​ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും സു​ധാ​ക​ര​െ​ൻ​റ നി​ല​പാ​ട്. പ​ത്ത്​ പൈ​സ കൊ​ടു​ക്കാ​തെ​യും ശി​പാ​ർ​ശ​യു​മി​ല്ലാ​തെ ഇ​ട​ക്കൊ​ച്ചി​യി​ലെ അ​ക്വി​നാ​സ്​ കോ​ള​ജി​ൽ ജൂ​ബി​ലി​ക്ക്​ ലെ​ക്​​ച​റ​ർ ​ജോ​ലി കി​ട്ടി​യി​ല്ലേ. ര​ണ്ടാ​മ​ത്തെ വ​ർ​ഷം എ​സ്.​ഡി കോ​ള​ജി​ൽ വീ​ണ്ടും ഒ​ഴി​വ്​ വ​ന്നു. മാ​നേ​ജ്​​മെ​ൻ​റ്​ ഭാ​ര​വാ​ഹി​ക​ൾ അ​പ്പോ​ഴേ​ക്കും മാ​റി​യി​രു​ന്നു. അ​ന്ന​ത്തെ തെ​റ്റ്​ മാ​നേ​ജ്​​മെ​ൻ​റ്​ തി​രു​ത്തി. ശി​പാ​ർ​ശ​യൊ​ന്നു​മി​ല്ലാ​തെ ത​ന്നെ ജൂ​ബി​ലി​ക്ക്​ അ​വി​ടെ ​ജോ​ലി ന​ൽ​കി. ഒ​രു​ വ​ർ​ഷ​ത്തെ സീ​നി​യോ​റി​റ്റി ന​ഷ്​​ട​പ്പെ​ട്ട​തി​നാ​ൽ വൈ​സ്​ പ്രി​ൻ​സി​പ്പ​ലാ​യി വി​ര​മി​ക്കേ​ണ്ടി​വ​ന്നു. നാ​ട്ടു​കാ​ർ​ക്കുേ​വ​ണ്ടി ഞാ​ൻ ശി​പാ​ർ​ശ ചെ​യ്യാ​റു​​ണ്ട്. കു​ടും​ബ​ത്തി​നു​ള്ള​ത​ല്ല പൊ​തു​പ്ര​വ​ർ​ത്ത​ക​​െ​ൻ​റ ശി​പാ​ർ​ശ​യെ​ന്നാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​െ​ൻ​റ ഉ​റ​ച്ച നി​ല​പാ​ട്. 

കവിത വരുന്ന വഴി
200 ക​വി​ത​ക​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. 11 ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ആ​ൾ​ക്കൂ​ട്ട​ത്തി​ലി​രി​ക്കു​​മ്പോ​​ഴും മ​ന​സ്സ്​ ചി​ല​േ​​പ്പാ​ൾ ഏ​കാ​ന്ത​മാ​യി​രി​ക്കും. അ​പ്പോ​ൾ ചി​ല വ​രി​ക​ൾ ഉ​ദി​ക്കും. ഉ​ട​ൻ കീ​ശ​യി​ൽ​ നി​ന്ന്​ ഒ​രു ക​ട​ല​ാ​സെ​ടു​ത്ത്​ കു​ത്തി​ക്കു​റി​ക്കും. ഷ​ർ​ട്ടി​െ​ൻ​റ കീ​ശ​യി​ൽ ക​രു​തി​വെ​ച്ച വ​രി​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ണ്ടു​െ​മാ​ന്ന്​ വാ​യി​ക്കും. ചി​ല വെ​ട്ടി​ത്തി​രു​ത്ത​ലു​ക​ൾ​ക്കു​ ശേ​ഷം ക​വി​ത പി​റ​ക്കു​ന്നു. ഇ​ത്ര​യേ​യു​ള്ളൂ ക​വി​ത​ക്കു​ പി​ന്നി​െ​ല ര​ഹ​സ്യ​മൊ​ക്കെ. ഏ​കാ​ന്ത​ത​യി​ൽ കു​റെ​യി​രു​ന്ന്​ ക​വി​ത​യെ​ഴു​ത​ണ​മെ​ന്ന നി​ർ​ബ​ന്ധ​മൊ​ന്നും ത​നി​ക്കി​ല്ല. അ​ങ്ങ​നെ​യും എ​ഴു​തു​ന്ന​വ​രു​ണ്ടാ​കാം. ക​വി​ത​യെക്കുറി​ച്ചു​ള്ള വി​മ​ർ​ശ​ന​മൊ​ന്നും വ​ക​വെ​ക്കു​ന്നി​ല്ല. ക​വി​ത വാ​യി​ക്കാ​ത്ത​വ​രാ​ണ്​ നി​ര​ന്ത​രം പ​രി​ഹ​സി​ക്കു​ന്ന​ത്. പി​ന്നെ രാ​ഷ്​​ട്രീ​യ വി​രോ​ധ​മു​ള്ള കു​റ​ച്ചു​പേ​ർ പേ​രു​മാ​റ്റി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തു​ണ്ട്. 

ഗൃഹഭരണത്തില്‍ നല്ല വിശ്വാസം
ആ​ല​പ്പു​ഴ​യി​ലു​ണ്ടെ​ങ്കി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യി​രി​ക്കും സു​ധാ​ക​ര​ൻ. വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ളൊ​ക്കെ ന​ന്നാ​യി നോ​ക്കാ​റു​മു​ണ്ട്. പി​ന്നെ എ​ല്ലാ നേ​ര​വും വീ​ട്ടി​ലെ​ത്തു​ക അ​ത്ര എ​ളു​പ്പ​മാ​വി​ല്ല​ല്ലോ എ​ന്നാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​െ​ൻ​റ പ​ക്ഷം. എ​നി​ക്ക്​ കി​ട്ടു​ന്ന പൈ​സ വീ​ട്ടി​ൽ ​െകാ​ടു​ക്കു​ന്നു. സി​ൻ​ഡി​ക്കേ​റ്റ്​ മെം​ബ​റാ​യി​രി​ക്കെ ല​ഭി​ക്കു​ന്ന അ​ല​വ​ൻ​സ്​ വ​രെ ന​ൽ​കാ​റു​ണ്ട്. ഒാ​ണ​ക്കാ​ല​ത്ത്​ ബ​ന്ധു​വീ​ടു​ക​ളി​ൽ​ പോ​യി ഒാ​ണ​ക്കോ​ടി വാ​ങ്ങി​ക്കൊ​ടു​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തു​ന്നു. ഇ​ത്ര വ​ർ​ഷ​മാ​യി​ട്ടും ആ ​പ​തി​വ്​ മു​ട​ങ്ങി​യി​ട്ടി​ല്ല. ഭാ​ര്യ​യു​ടെ നാ​ടാ​യ പു​ന്ന​പ്ര പ​ഞ്ചാ​യ​ത്തി​ലെ തൂ​ക്കു​കു​ള​ത്താ​ണ്​ ഇ​പ്പോ​ൾ വീ​ട്. പി​ന്നെ, ഭാ​ര്യ​യും മ​ക​നെ​യും കൊ​ണ്ട്​ ചു​റ്റി​ക്ക​റ​ങ്ങു​ക​യൊ​ന്നും ന​ട​ക്കി​ല്ല. 35 വ​ർ​ഷ​ത്തി​നി​ടെ ഫാ​മി​ലി ടൂ​റി​നു സ​മ​യം ക​ണ്ടെ​ത്തി​യി​ട്ടി​െ​ല്ല​ന്ന​തു നേ​രു​ത​ന്നെ. ‘‘ഇ​ദ്ദേ​ഹ​ത്തെ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി വി​ട്ടു​കൊ​ടു​ത്ത​തി​നാ​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ലൊ​ന്നും പ​രാ​തി​യില്ലെ​’’​ന്ന്​ ജൂ​ബി​ലി ടീ​ച്ച​റു​ടെ ക​മ​ൻ​റ്. മ​ക​​െ​ൻ​റ അ​ടു​ത്തേ​ക്ക്​ ഖ​ത്ത​റി​ൽ മൂ​ന്നു ത​വ​ണ പോ​യി​ട്ടു​ണ്ട്. അ​തും അ​വി​ടെ വ​ല്ല പ​രി​പാ​ടി​ക​ളു​മു​ണ്ടെ​ങ്കി​ലേ പോ​വു​ക​യു​ള്ളൂ​വെ​ന്നും ടീ​ച്ച​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. 

അനുജന്‍റെ മരണം 
പ​ദ​വി​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​വും തി​ര​ക്കും ഏ​റെ​യു​ണ്ടെ​ങ്കി​ലും അ​നു​ജ​ൻ ജി. ​ഭു​വ​നേ​ശ്വ​ര​െ​ൻ​റ മ​ര​ണം ക​ടു​ത്ത ഏ​ടാ​ണ്​ ജീ​വി​ത​ത്താ​ളി​ൽ ഇ​ന്നും. പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ലെ എ​സ്.​എ​ഫ്.​ഐ യൂ​നി​യ​ൻ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ​യാ​ണ്​ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ അ​നു​ജ​നെ ആ​ക്ര​മി​ച്ച​ത്. 1977 ഡി​സം​ബ​ർ ര​ണ്ടി​നാ​ണ്​ സം​ഭ​വം. ബോ​ധ​മി​ല്ലാ​തെ ആ​ശു​​പ​ത്രി​യി​ൽ കി​ട​ന്ന്​ ഏ​ഴാം തീ​യ​തി മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ​ത്​ ഇ​ന്നും ഒാ​ർ​ക്കാ​ൻ വ​യ്യ. ബി.​എ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​നു​ജ​നെ ക്ലാ​സ്​ മു​റി​യി​ലി​ട്ടാ​ണ്​ ആക്ര​മി​ക​ൾ ഇ​ല്ലാ​താ​ക്കി​യ​ത്. 

അത്ര സോഫ്റ്റൊന്നുമല്ല
ജി. ​സു​ധാ​ക​ര​ൻ എ​ന്ന രാ​ഷ്​​ട്രീ​യ​ക്കാ​ര​ൻ ജീ​വി​ത​ത്തി​ൽ അ​ത്ര സോ​ഫ്​​റ്റൊ​ന്നു​മ​ല്ല. ക​ർ​ക്ക​ശ​ക്കാ​ര​ൻ എ​ന്നും പ​റ​യാ​നൊ​ക്കി​ല്ല. ജൂ​ബി​ലി ടീ​ച്ച​ർ​ക്ക്​ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പു​ണ്ട്. നി​ല​പാ​ടു​ക​ളി​ൽ കൃ​ത്യ​ത കൂ​ടു​ത​ലാ​ണ്. വ​ഴി​യേ പോ​കു​ന്ന​വ​െ​ൻ​റ ചു​മ​ലി​ൽ​ത​ട്ടി ചു​മ്മാ ഭം​ഗി​വാ​ക്ക്​ പ​റ​യ​ൽ ശീ​ല​മ​ല്ല. ന്യാ​യ​മാ​യ കാ​ര്യ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും ആ​രു​പ​റ​ഞ്ഞാ​ലും നി​​റ​വേ​റ്റി​ക്കൊ​ടു​ക്കും. കു​ടും​ബ​ക്കാ​രു​ടെ വി​ഷ​യ​മാ​യാ​ൽ പ​റ​യാ​നാ​യി ഇ​ദ്ദേ​ഹ​ത്തി​െൻ​റ അ​ടു​ത്തേ​ക്ക്​ പോ​വേ​ണ്ട​തി​ല്ല-ടീ​ച്ച​ർ വി​ശ​ദീ​ക​രി​ക്കാ​ൻ തു​ട​ങ്ങി. ന​ട​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ ഇ​പ്പോ ശ​രി​യാ​ക്കി​ത്ത​രാം എ​ന്നു പ​റ​യാ​നൊ​ന്നും ഇ​ദ്ദേ​ഹ​ത്തെ കി​ട്ടി​ല്ലെ​ന്ന്​ മ​ന്ത്രി​യു​ടെ കൈ​യി​ൽ തൊ​ട്ട്​ ടീ​ച്ച​ർ ത​റ​പ്പി​ച്ചുപ​റ​ഞ്ഞു. ഞാ​ൻ കാ​ണു​ന്ന​തു തൊ​ട്ട്​ ഇ​താ​ണ്​ സ്വ​ഭാ​വം. ‘‘ഗൗ​ര​വ​ക്കാ​ര​നാ​ണേ​ൽ എന്നെ ആ​രേ​ലും സ​മീ​പി​ക്കു​മോ. ഇ​ത്ര​യും വോ​ട്ടു​ക​ൾ ല​ഭി​ക്കു​മോ. സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മൊ​ക്കെ ആ​വ​ശ്യ​ങ്ങ​ളു​മാ​യി സ​മീ​പി​ക്കു​ന്നു​ണ്ട്. റോ​ഡ്​ ത​ക​ർ​ന്നു​വെ​ന്നും മ​റ്റും പ​റ​ഞ്ഞു​ കൊ​ണ്ട്​ രാ​ത്രി​യി​ലും ആ​ളു​ക​ൾ വി​ളി​ക്കു​ന്നു. എ​ന്നെ പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളും ഇ​തു​വ​രെ പി​ണ​ങ്ങി​േ​പ്പാ​യി​ല്ല. പി​ന്നെ ശ​ത്രു​ക്ക​ളു​ടെ എ​ണ്ണ​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല’’ -സുധാകരനും വിട്ടുകൊടുത്തില്ല. 

പൊതുമരാമത്ത് വകുപ്പ് അല്‍പം ടഫ്
സ​ഹ​ക​ര​ണ​വും പൊ​തു​മ​രാ​മ​ത്തും കൈ​കാ​ര്യം ചെ​യ്​​തു. സ​ഹ​ക​ര​ണം പോ​ലെ​യ​ല്ല ​മ​രാ​മ​ത്ത്. അ​ൽ​പം ട​ഫ്​ ആ​ണ്. എ​ല്ലാ​വ​രും സ​ഹ​ക​രി​ക്കു​ന്ന​താ​ണ​ല്ലോ സ​ഹ​ക​ര​ണ​​വ​കു​പ്പെ​ന്ന്​ ജൂ​ബി​ലി​യു​ടെ ഒാ​ർ​മ​പ്പെ​ടു​ത്ത​ൽ. ശ​രി​യെ​ന്ന്​ മ​ന്ത്രി​യും. ഉ​യ​ർ​ന്ന യോ​ഗ്യ​ത​യു​ള്ള എ​ൻ​ജി​നീ​യ​ർ​മാ​രെ​യാ​ണ്​ മ​രാ​മ​ത്ത്​ വ​കു​പ്പി​ൽ നേ​രി​ടു​ന്ന​ത്. മ​ന്ത്രി​പ്പ​ദ​വി ഒ​രി​ക്ക​ലും ആ​സ്വ​ദി​ക്കാ​നു​ള്ള​ത​ല്ല. കു​ടും​ബ​ജീ​വി​തം വേ​ണ്ട​ത്ര ആ​സ്വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ക​ഠി​ന​മാ​യ ജോ​ലി​യി​ൽ സം​തൃ​പ്​​ത​നാ​ണ്. ഒ​റ്റ ഫ​യ​ലും മാ​റ്റി​വെ​ക്കാ​റി​ല്ല. എ​ന്നാ​ൽ, ഞാ​ൻ അ​യ​ക്കു​ന്ന ഫ​യ​ലു​ക​ൾ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ മാ​റ്റി​വെ​ക്കാ​റു​ണ്ട്. നി​യ​മ ബി​രു​ദ​ധാ​രി​യും ഇം​ഗ്ലീ​ഷ്‌ സാ​ഹി​ത്യ​ത്തി​ൽ മാ​സ്​​റ്റ​ർ ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​പ്ര​സ്​​ഥാ​ന​ത്തി​െ​ൻ​റ അ​മ​ര​ത്തു​നി​ന്ന്​ കു​റേ പ്ര​വ​ർ​ത്തി​ച്ചു. സ​മ​ര​വും ജ​യി​ൽ​വാ​സ​വു​മൊ​ക്കെ അ​നു​ഭ​വി​ച്ചു. നാ​ലാം ത​വ​ണ​യാ​ണ്​ എം.​എ​ൽ.​എ​യാ​വു​ന്ന​ത്. അ​തി​ൽ ര​ണ്ടു​ത​വ​ണ മ​ന്ത്രി. കു​ടും​ബ ജീ​വി​തം മാ​ത്രം മ​തി​യെ​ന്ന്​ ഒ​രി​ക്ക​ൽ പോ​ലും തോ​ന്നി​യി​ട്ടി​ല്ല. പ​ക്ഷേ, ചി​ല വി​ഷ​മ​ങ്ങ​ളു​ണ്ട്. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ മൂ​ല്യ​ബോ​ധം ന​ഷ്​​ട​പ്പെ​ടു​ന്ന​തി​ലാ​ണി​ത്. രാ​ഷ്​​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച ആ ​സ്​​ഥി​തി​യ​ല്ല ഇ​ന്ന്. ‘അ​വ​ന​വ​നി​സ’​വും ആ​ഗോ​ളീ​ക​ര​ണ ഫ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ്വ​സി​ക്കു​ന്നു.

COMMENTS