Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Prof. KV Thomas and Shirley Thomas
cancel
camera_alt????. ??.??. ?????? ??.????? ????? ????? ??????

അ​ധി​കാ​ര​ത്തി​ന്‍റെ ആ​ര​വ​ങ്ങ​ളും പാ​ർ​ട്ടി​യു​ടെ പ്ര​താ​​പ​വും ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴും തോ​മ​സ്​ മാ​ഷ്​ ഇ​ങ്ങ​നെ​യൊ​ക്കെത്തന്നെ​യാ​യി​രു​ന്നു... കു​മ്പ​ള​ങ്ങി ഗ്രാ​മ​ത്തെ​പ്പോ​ലെ സൗ​മ്യമായി ഒഴുകി നീങ്ങുകയായിരുന്നു. ഇന്നി​പ്പോൾ ദേശീയ രാഷ്​ട്രീയത്തിലെ തിരക്കുകൾക്ക്​ അൽപം അവധി കൊടുത്ത്​ എറണാകുളവും പിന്നെ സ്വന്തം പേരിനൊപ്പം എന്നും ചേർത്തുപറയുന്ന കുമ്പളങ്ങിയുമായി നീങ്ങു​േമ്പാഴും അതേ സൗമ്യഭാവംതന്നെ ​പ്രഫ. കെ.വി. തോമസ്​ എം.പിക്ക്​. കു​​മ്പ​​ള​​ങ്ങി​​ക്കാ​​യ​​ലി​​ലെ കൊ​​ഞ്ചും ഞ​​ണ്ടും മാ​​ത്ര​​മ​​ല്ല, പ്ര​​കൃ​​തി​​മ​​നോ​​ഹ​​ര​​മാ​​യ കാ​​യ​​ലോ​​ര​​ത്തിന്‍റെ പെ​​രു​​മ​​യും സ​​ഞ്ചാ​​രി​​ക​​ൾ​​ക്കി​​ട​​യി​​ൽ എത്തിച്ചത്​ പ്ര​ഫ. കെ.​​വി. തോ​​മ​​സിന്‍റെ പ്ര​​യ​​ത്ന​​ങ്ങ​​ളാണ്​.  

തേ​​വ​​ര കോ​​ള​​ജി​​ൽ ര​​സ​​ത​​ന്ത്രം പ​​ഠി​​പ്പി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കെ രാ​​ഷ്​​​ട്രീ​യ​​ത്തി​​ലിറങ്ങി എം.​​എ​​ൽ.​​എ​​യും എം.​​പി​​യും മ​​ന്ത്രി​​യും കേ​​ന്ദ്ര​​മ​​ന്ത്രി​​യും വ​​രെ​​യാ​​യ ജ​​ന​​പ്ര​​തി​​നി​​ധി ജനക്ഷേമപ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി പൊ​​തു​​രം​​ഗ​​ത്ത് നി​​ല​​യു​​റ​​പ്പി​​ച്ചി​​ട്ട് നാ​​ലു പ​​തി​​റ്റാ​​ണ്ടാ​​വു​​ക​​യാ​​ണ്. കാ​​യ​​ലി​​ൽ വ​​ല​​യെ​​റി​​ഞ്ഞും കൈ​​ത്തോ​​ട്ടി​​ൽ ചൂ​​ണ്ട​​യി​​ട്ടും ത​​നി നാ​​ട്ടി​​ൻ​​പു​​റ​​ത്തു​​കാ​​ര​​നാ​​യി മാ​​റു​​ന്ന ഇൗ ​​കു​​മ്പ​​ള​​ങ്ങി​​ക്കാ​​ര​​ൻ അ​​ധി​​കാ​​ര​​ത്തി​​ലി​​രി​​ക്കു​​മ്പോ​​ഴും അ​​ല്ലാ​​ത്ത​​പ്പോ​​ഴും മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് തോ​​മ​​സ് മാ​​ഷാ​​ണ്. കോ​​ള​​ജി​​ൽ ര​​സ​​ത​​ന്ത്രം പ​​ഠി​​പ്പി​​ക്കാ​​ൻ മാ​​ത്ര​​മ​​ല്ല, ജീ​​വി​​ത​​ത്തി​​ൽ സ്നേ​​ഹ​​ത്തിന്‍റെ ര​​സ​​ത​​ന്ത്രം പ്ര​​യോ​​ഗി​​ക്കാ​​നും അ​​റി​​യു​​ന്ന കു​​ടും​​ബ​​നാ​​ഥ​​നെ​​ന്നാ​​ണ് മാ​​ഷെ​ക്കു​റി​​ച്ച് സ​​ഹ​​ധ​​ർ​​മി​​ണി ഷേ​​ർ​​ളി തോ​​മ​​സ് പ​​റ​​യു​​ന്ന ക​​മ​​ൻ​​റു​​ക​​ളി​​ലൊ​​ന്ന്. പ​​ര​​സ്പ​​രം സ്നേ​​ഹി​​ച്ചും പ​​ങ്കു​​വെ​​ച്ചും കൈ​​പി​​ടി​​ച്ചുന​​ട​​ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് അ​​ര​​നൂ​​റ്റാ​​ണ്ടി​​ലേ​​ക്ക് നീ​​ങ്ങു​​ന്ന വേ​​ള​​യി​​ലെ വി​​വാ​​ഹ​​വാ​​ർ​​ഷി​​ക സ​​മ്മാ​​ന​​മാ​​ണ് ഷേ​​ർ​​ളി​​യു​​ടെ ക​​മ​​ന്‍റെ​​ന്ന് സ​​മ്മ​​തി​​ക്കാ​​ൻ തോ​​മ​​സ് മാ​​ഷി​​നും സ​​ന്തോ​​ഷം മാ​​ത്രം. 

കുമ്പളങ്ങി, സഞ്ചാരികളുടെ സ്വര്‍ഗം
ലോ​​ക ടൂ​​റി​​സം ഭൂ​​പ​​ട​​ത്തി​​ൽ തെ​​ളി​​മ​​യു​​ള്ള പേ​​രാ​​ണ് ഇ​​ന്ന് കു​​മ്പ​​ള​​ങ്ങി. കു​​മ്പ​​ള​​ങ്ങി​​യി​​ൽ എ​​വി​​ടെ തി​​രി​​ഞ്ഞു​​നോ​​ക്കി​​യാ​​ലും കാ​​ണാ​​നാ​​വു​​ന്ന​​ത് വി​​ദേ​​ശി​​ക​​ളെ​​യും വി​​നോ​​ദ​സ​​ഞ്ചാ​​രി​​ക​​ളെ​​യു​​മാ​​ണ്. “ഈ ​​കാ​​ണു​​ന്ന സ്​​​ഥ​​ല​​മെ​​ല്ലാം  നി​​റ​​യെ ച​​തു​​പ്പാ​​യി​​രു​​ന്നു. പ​​ണ്ട് അ​​പ്പ​​ച്ചന്‍റെ കൈ​​പി​​ടി​​ച്ച് വ​​ല​വീ​​ശാ​​ൻ വ​​രു​​മാ​​യി​​രു​​ന്നു. ഇ​​ഷ്​​​ടം​പോ​​ലെ ഞ​​ണ്ട് കി​​ട്ടു​​ന്ന സ്​​​ഥ​​ല​​മാ​​യി​​രു​​ന്നു. ഞാ​​ൻ ജ​​നി​​ച്ചു​​വ​​ള​​ർ​​ന്ന കു​​മ്പ​​ള​​ങ്ങി ഒ​​രു​​പാ​​ട് മാ​​റി​​പ്പോ​​യി. എ​​ന്താ​​യാ​​ലും നാ​​ട് വി​​ക​​സ​​ന​​ത്തിന്‍റെ പാ​​ത​​യി​​ലാ​​ണ്. അ​​തി​​ൽ അ​​ഭി​​മാ​​ന​​മു​​ണ്ട്’’ -പൊ​​തു​​വെ ഒ​​ന്നി​​ലും അ​​മി​​താ​​വേ​​ശം കാ​​ട്ടാ​​ത്ത തോ​​മ​​സ്​ മാ​​ഷ് കു​​മ്പ​​ള​​ങ്ങി​​യെ​ക്കു​റി​​ച്ച് പ​​റ​​ഞ്ഞു​തു​​ട​​ങ്ങി‍യാ​​ൽ ധാ​​ര​​ണ​​ക​​ളെ​​ല്ലാം തെ​​റ്റി​​ക്കും. 

Prof. KV Thomas and Shirley Thomas
തോമസ് മാഷും ഷേർളി തോമസും കുമ്പളങ്ങി കായലോരത്ത്
 


പ്ര​​തീ​​ക്ഷി​​ച്ച​​തി​​ലും കൂ​​ടു​​ത​​ൽ ല​​ഭി​​ച്ച​​തി​​ലു​​ള്ള സ​​ന്തോ​​ഷ​​മാ​​ണ് ആ ​​മു​​ഖ​​ത്തെ​​പ്പോ​​ഴും. പ​​ല​​പ്പോ​​ഴും ഞാ​​ൻ ആ​​ലോ​​ചി​​ക്കാ​​റു​​ണ്ട്. ഞാ​​ൻ എ​​ന്തി​​ന് വി​​ഷ​​മി​​ക്ക​​ണം? പ​​ല​​രും ആ​​ഗ്ര​​ഹി​​ച്ചി​​ട്ടും കി​​ട്ടാ​​ത്ത എ​​ത്ര​​യോ സൗ​​ഭാ​​ഗ്യ​​ങ്ങ​​ൾ എ​​നി​​ക്കു​​ണ്ടാ​​യി. ഒ​​ന്നും പൊ​​രു​​തി​നേ​​ടി​​യ​​താ​​ണെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നി​​ല്ല. എ​​ല്ലാം വ​​ന്നു​​ചേ​​ർ​​ന്ന​​തുത​​ന്നെ​​യാ​​ണ്. ഉ​​ന്ന​​ത​​മാ​​യ സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ക​​ഴി​​ഞ്ഞു. പ​​ല​​ത​​രം ജീ​​വി​​ത​​ങ്ങ​​ൾ കാ​​ണാ​​ൻ ക​​ഴി​​ഞ്ഞു. ഒ​​രു​​പാ​​ട് ജീ​​വി​​താ​​നു​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​യി. 72ഓ​​ളം രാ​​ജ്യ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ചു. മൂ​​ന്ന് മാ​​ർ​​പാ​​പ്പ​​മാ​​രെ കാ​​ണാ​​നും അ​​നു​​ഗ്ര​​ഹം വാ​​ങ്ങി​​ക്കാ​​നും ക​​ഴി​​ഞ്ഞു. രാ​​ഷ്​​​ട്രീ​യ​​ത്തി​​ലും ന​​ല്ല സ്​​​ഥാ​​ന​​മാ​​ന​​ങ്ങ​​ളി​​ൽ എ​​ത്താ​​ൻ ക​​ഴി​​ഞ്ഞു. കു​​ടും​​ബ​​വും ന​​ല്ല​രീ​​തി​​യി​​ൽ ക​​ഴി​​യു​​ന്നു. മ​​ക്ക​​ൾ മൂ​ന്നു പേ​രും ന​​ല്ല​നി​​ല​​യി​​ലാ​​യി. ഇ​​തെ​​ല്ലാം ഒ​​രു മ​​നു​​ഷ്യ​​നെ സം​​ബ​​ന്ധി​​ച്ച് വ​​ലി​​യ ഭാ​​ഗ്യ​​ങ്ങ​​ളാ​​ണ്. എ​​ല്ലാം ദൈ​​വാ​​നു​​ഗ്ര​​ഹം എ​​ന്നാ​​ണ് ഞാ​​ൻ വി​​ശ്വ​​സി​​ക്കു​​ന്ന​​ത് -മാ​​ഷ് മ​​ന​​സ്സു തു​​റ​​ന്ന​​പ്പോ​​ൾ മു​​ഖ​​ത്തും വ​​ല്ലാ​​ത്തൊ​​രു സ​​ന്തോ​​ഷം. 

ചാരത്തില്‍നിന്ന് ഉയിര്‍ത്തെണീറ്റ്
അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ തി​​രി​​ച്ച​​ടി​​ക​​ൾ​​ക്കൊ​​ന്നും മാ​​ഷെ ഒ​​രി​​ക്ക​​ലും ത​​ള​​ർ​​ത്താ​​നാ​​വി​​ല്ല. വ​​ലി​​യ തി​​രി​​ച്ച​​ടി​​ക​​ൾ വ​​രു​​മ്പോ​​ൾ സ്വാ​​ഭാ​​വി​​ക​​മാ​​യും അ​ൽ​പം വി​​ഷ​​മം തോ​​ന്നും. പി​​ന്നെ സാ​​വ​​ധാ​​നം അ​​ത് മ​​റ​​ക്കും. ന​​ല്ലൊ​​രു ദൈ​​വ​​വി​​ശ്വാ​​സി​​യാ​​യ​​തു കൊ​​ണ്ടാ​​ണ് ഇ​​തൊ​​ക്കെ സ​​ഹി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​തെ​​ന്നാ​​ണ് മാ​​ഷു​​ടെ പ​​ക്ഷം. ജീ​​വി​​ത​​ത്തി​​ൽ ഏ​​റ്റ​​വു​മ​ധി​​കം വേ​​ദ​​നി​​ച്ച നി​​മി​​ഷ​​ങ്ങ​​ളാ​​യി​​രു​​ന്നു ഫ്ര​​ഞ്ച് ചാ​​ര​​ക്കേ​​സ് വി​​വാ​​ദ​​ത്തിന്‍റെ കാ​​ലം. വാ​​ർ​​ത്ത വ​​ന്ന ദി​​വ​​സം ഞാ​​ൻ ഉ​​റ​​ങ്ങി​​യി​​ട്ടി​​ല്ല. സ​​ത്യം പ​​റ​​ഞ്ഞാ​​ൽ ത​​ക​​ർ​​ന്നു​​പോ​​യ നി​​മി​​ഷ​​ങ്ങ​​ളാ​​യി​​രു​​ന്നു അ​​ത്. പ​​ക്ഷേ, അ​​ന്ന് എ​​ന്നെ താ​​ങ്ങി​​നി​​ർ​​ത്തി​​യ​​ത് ഭാ​​ര്യ ഷേ​​ർ​​ളി​​യാ​​യി​​രു​​ന്നു. ജീ​​വി​​ത​​ത്തി​​ൽ പ്ര​​തി​​സ​​ന്ധി​​ക​​ൾ സ്വാ​​ഭാ​​വി​​ക​​മാ​​ണ്. മ​​നോ​​ധൈ​​ര്യ​​ത്തോ​​ടെ മു​​ന്നോ​​ട്ടുപോ​​ക​ണം എ​​ന്ന തീ​​രു​​മാ​​ന​ം ഞാ​​ൻ ആ ​​സ​​ന്ദ​​ർ​​ഭ​​ത്തി​​ലാ​​ണ് കൂ​​ടു​​ത​​ലാ​​യി എ​​ടു​​ത്ത​​ത്.

വേ​​ളാ​​ങ്ക​​ണ്ണി മാ​​താ​​വി​​നെ​​യാ​​ണ് എ​​നി​​ക്ക് ഏ​​റ്റ​​വും വി​​ശ്വാ​​സം. സ​​മ​​യം കി​​ട്ടു​​മ്പോ​​ഴെ​​ല്ലാം അ​​വി​​ടെ​​പ്പോ​​യി പ്രാ​​ർ​​ഥി​​ക്കും. ജീ​​വി​​ത​​ത്തി​​ൽ ത​​ള​​ർ​​ന്നു​​പോ​​യ​​പ്പോ​​ഴെ​​ല്ലാം വേ​​ളാ​​ങ്ക​​ണ്ണി മാ​​താ​​വിന്‍റെ അ​​നു​​ഗ്ര​​ഹ​​വും കു​​ടും​​ബ​​ത്തിന്‍റെ സ​​പ്പോ​​ർ​​ട്ടു​​മാ​​ണ് എ​​ന്നെ ത​​ള​​രാ​​തെ നി​​ർ​​ത്തി​​യ​​ത്. ശ​​രി​​ക്കും അ​​തൊ​​രു അ​​ഗ്​നി​​പ​​രീ​​ക്ഷ​​ണ​​മാ​​യി​​രു​​ന്നു. ദൈ​​വാ​​നു​​ഗ്ര​​ഹ​​ത്താ​​ൽ അ​​തെ​​ല്ലാം ന​​ല്ല​രീ​​തി​​യി​​ൽ ത​​ന്നെ ക​​ലാ​​ശി​​ച്ചു. ഞാ​​ൻ വീ​​ണ്ടും കോ​​ള​​ജി​​ൽ ജോ​​ലി​​ക്ക് പോ​​യി. തേ​​വ​​ര എ​​സ്.​എ​​ച്ച് കോ​​ള​​ജി​​ൽ കെ​​മി​​സ്​​​ട്രി അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന ഞാ​​ൻ പി​​ന്നീ​​ട് അ​​വി​​ടെ കെ​​മി​​സ്​​​ട്രി ഡി​​പ്പാ​​ർ​ട്​​മെ​ൻ​റ്​ ത​​ല​​വ​​നാ​​യാ​​ണ് വി​​ര​​മി​​ക്കു​​ന്ന​​ത്. ഇ​​ന്ന് അ​​തെ​​ല്ലാം ഓ​​ർ​​മ​ക​​ളാ​​യി മാ​​റി. ഞ​​ങ്ങ​​ൾ ഇ​​പ്പോ​​ൾ സ​​ന്തു​​ഷ്​​ട​​രാ​​ണ്. ഒ​​രു ത​​ര​​ത്തി​​ലു​​മു​​ള്ള വി​​ഷ​​മ​​ങ്ങ​​ളി​​ല്ല. ഭാ​​ര്യ​​യും മ​​ക്ക​​ളും കൊ​​ച്ചു​​മ​​ക്ക​​ളു​​മാ​​യി വ​​ള​​രെ സ​​ന്തോ​​ഷ​​ത്തോ​​ടെ ക​​ഴി​​യു​​ന്നു. ജീ​​വി​​ത​​ത്തി​​ലേ​​ക്ക് തി​​ര​ി​ഞ്ഞു​ നോ​​ക്കു​​മ്പോ​​ൾ സം​​തൃ​​പ്തി മാ​​ത്ര​​മാ​​ണു​​ള്ള​​ത്. എ​​ല്ലാം ദൈ​​വാ​​നു​​ഗ്ര​​ഹ​​വും ഭാ​​ഗ്യ​​വു​​മാ​​ണ്. 

Prof. KV Thomas and Shirley Thomas
മകൾ രേഖക്കൊപ്പം തോമസ് മാഷും ഷേർളി തോമസും
 


അറിഞ്ഞും മനസ്സിലാക്കിയും അരനൂറ്റാണ്ട്
സ​​ന്തോ​​ഷ​​പ്ര​​ദ​​മാ​​ണ് ദാ​​മ്പ​​ത്യം. ഞ​​ങ്ങ​​ൾ ഒ​​രു​​മി​​ച്ച് ജീ​​വി​​ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് അ​​ര​​നൂ​​റ്റാ​​ണ്ടി​​നോ​​ട​​ടു​​ക്കു​​ക​​യാ​​ണ്. 47 വ​​ർ​​ഷം ക​​ഴി​​ഞ്ഞു. പ​​ക്ഷേ, ഇ​​ന്നേ​​വ​​രെ വ​​ലി​​യ ക​​ല​​ഹ​​ങ്ങ​​ളൊ​​ന്നും ഞ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. അ​​ഭി​​പ്രാ​​യ​വ്യ​​ത്യാ​​സ​​ങ്ങ​​ളും ത​​ർ​​ക്ക​​ങ്ങ​​ളും അ​​ത്യാ​​വ​​ശ്യം ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. പ​​ക്ഷേ, ഒ​​രു പി​​ണ​​ക്ക​​ത്തി​​നും ഒ​​രു രാ​​ത്രി​​ക്ക് അ​​പ്പു​​റ​​ത്തേ​​ക്ക് ആ​​യു​​സുണ്ടാ​​യി​​ട്ടി​​ല്ല, അ​​ങ്ങ​​നെ പോ​​കാ​​ൻ ഞ​​ങ്ങ​​ൾ അ​​നു​​വ​​ദി​​ച്ചി​​ട്ടി​​ല്ല. ഭാ​​ര്യാ​​ഭ​​ർ​​തൃ ബ​​ന്ധ​​ത്തി​​ൽ ഏ​​റ്റ​​വും അ​​ത്യാ​​വ​​ശ്യം വേ​​ണ്ട​​ത് വി​​ട്ടു​​വീ​​ഴ്ച മ​​നോ​​ഭാ​​വ​​മാ​​ണ്. പി​​ന്നെ പ​​ര​​സ്​​​പ​​ര വി​​ശ്വാ​​സ​​വും. ഞാ​​ൻ പി​​ടി​​ച്ച മു​​യ​​ലി​​ന് മൂ​​ന്നു കൊ​​മ്പ് എ​​ന്ന പി​​ടി​​വാ​​ശി ഒ​​രി​​ക്ക​​ലും പാ​​ടി​​ല്ല. 

വീ​​ട്ടി​​ലെ കാ​​ര്യ​​ങ്ങ​​ളെ​​ല്ലാം ഷേ​​ർ​​ളി​​യാ​​ണ് നോ​​ക്കി​ ന​​ട​​ത്തി​​യി​​രു​​ന്ന​​ത്. മ​​ക്ക​​ളു​​ടെ പ​​ഠ​​ന​​വും വീ​​ട്ടു​​കാ​​ര്യ​​ങ്ങ​​ളു​​മെ​​ല്ലാം ഷേ​​ർ​​ളി​​യാ​​ണ് ന​​ട​​ത്തി​​യി​​രു​​ന്ന​​ത്. എ​​നി​​ക്ക് ഒ​​രു ബാ​​ങ്ക് അ​​ക്കൗ​​ണ്ട് പോ​​ലു​​മി​​ല്ല. എന്‍റെ കൈ​​യി​ൽ വ​​രു​​ന്ന കാ​​ശ് ഞാ​​ൻ അ​​വ​​ളെയേൽ​​പി​​ക്കും. അ​​വ​​ൾ കാ​​ര്യ​​ങ്ങ​​ളെ​​ല്ലാം ന​​ന്നാ​​യിത്തന്നെ ന​​ട​​ത്തി​​ക്കൊ​​ണ്ടു ​​പോ​​കു​​മാ​​യി​​രു​​ന്നു. ഒ​​രി​​ക്ക​​ലും വീ​​ട്ടു​​കാ​​ര്യ​​ങ്ങ​​ൾ പ​​റ​​ഞ്ഞ് എ​​ന്നെ ബു​​ദ്ധി​​മു​​ട്ടി​​ക്കാ​​റി​​ല്ല. ഒ​​രു ത​​ര​​ത്തി​​ൽ ഇ​​തെ​​ല്ലാം എന്‍റെ ഭാ​​ഗ്യ​​മാ​​യി ഞാ​​ൻ ക​​രു​​തു​​ന്നു. 

തിരക്കുകളൊഴിഞ്ഞാല്‍ തനി കുമ്പളങ്ങിക്കാരന്‍
കു​​മ്പ​​ള​​ങ്ങി​​ക്കാ​​രു​​ടെ എ​​ല്ലാ ബ​​ല​​ഹീ​​ന​​ത​​ക​​ളു​​മു​​ണ്ട് തോ​​മ​​സ് മാ​​ഷി​​ന്. കൃ​​ഷി​​യും മീ​​ൻ​​വ​​ള​​ർ​​ത്ത​​ലും ചൂ​​ണ്ട​​യി​​ട​​ലു​​മൊ​​ക്കെ​യാ​​യി നാ​​ട്ടു​​കാ​​രോ​​ടൊ​​പ്പം അ​​ങ്ങ് കൂ​​ടും തി​​ര​​ക്കി​​ല്ലാ​​ത്ത​​പ്പോ​​ൾ തോ​​മ​​സ് മാ​​ഷ്. വീ​​ട്ടി​​ൽ അ​​ത്യാ​​വ​​ശ്യം കൃ​​ഷി​​യൊ​​ക്കെ​​യു​​ണ്ട്. പി​​ന്നെ ധാ​​രാ​​ളം ചെ​​ടി​​ക​​ളും അ​​ക്വേ​​റി​​യ​​വു​​മു​​ണ്ട്. രാ​​വി​​ലെ ഉ​​ണ​​ർ​​ന്നു​ക​​ഴി​​ഞ്ഞാ​​ൽ ദി​​ന​​ച​​ര്യ​​ക​​ൾ​​ക്കു​ശേ​​ഷം തൊ​​ടി​​യി​ലും പാ​​ട​​ത്തു​​മാ​​ണ് പ്ര​​ധാ​​ന പ​​രി​​പാ​​ടി. പി​​ന്നെ അ​​ക്വേ​​റി​​യ​​ത്തി​​ലെ അ​​ല​​ങ്കാ​​രമ​​ത്സ്യ​​ങ്ങ​​ളെ പ​​രി​​പാ​​ലി​​ക്ക​​ലും ഇ​​ഷ്​​ട​​പ്പെ​​ട്ട വി​​നോ​​ദ​​മാ​​ണ്. പ​​ത്തു മ​​ണി​​ക്കു​ശേ​​ഷം വീ​​ട്ടി​​ലെ​​ത്തു​​ന്ന സ​​ന്ദ​​ർ​​ശ​​ക​​രെ കാ​​ണു​​ക​​യാ​​ണ് മ​​റ്റൊ​​രു ജോ​​ലി. സ​​മ​​യ​​നി​​ഷ്ഠ പ​​ര​​മ​​പ്ര​​ധാ​​ന​​മാ​​ണ്. ഒ​​രു നി​​മി​​ഷം​ പോ​​ലും വെ​​റു​​തെ​​യി​​രി​​ക്കു​​ന്ന ശീ​​ല​​മി​​ല്ല. സ​​മ​​യം കി​​ട്ടു​​മ്പോ​​ഴൊ​​ക്കെ പു​​സ്​​​ത​​ക​​ങ്ങ​​ളും വാ​​യി​​ക്കും. എ​​പ്പോ​​ഴും പു​​സ്​​​ത​​കം കൂ​​ടെ കൊ​​ണ്ടു​​ ന​​ട​​ക്കു​​ന്ന ശീ​​ല​​വു​​മു​​ണ്ട്. യാ​​ത്ര​​ക​​ളി​​ലാ​​ണ് വാ​​യ​​ന. ഇ​​തി​​നി​​ടെ, ചെ​​റി​​യ രീ​​തി​​യി​​ൽ എ​​ഴു​​ത്തു​​മു​​ണ്ട്. ചു​​റ്റും ന​​ട​​ക്കു​​ന്ന കൊ​​ച്ചു​​കൊ​​ച്ച് കാ​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് കു​​റി​​പ്പു​​ക​​ളും ചെ​​റു​​ക​​ഥ​​ക​​ളു​​മൊ​​ക്കെ ഞാ​​ൻ എ​​ഴു​​താ​​റു​​ണ്ട്. ‘കെ.​സി.​ബി.​സി​​യും കെ.​പി.​സി.​സി​​യും കു​​മ്പ​​ള​​ങ്ങി​​യും’ എ​​ന്ന​ പേ​​രി​​ൽ ഒ​​രു പു​​സ്​​​ത​​ക ര​​ച​​ന​​യി​​ലാ​​ണ് ഇ​​പ്പോ​​ൾ. 

Prof. KV Thomas and Shirley Thomasവിവാദങ്ങളെക്കുറിച്ച് മെട്രോ നഗരത്തിലെ എം.പിക്ക് പറയാനുള്ളത് 
മെ​​ട്രോ പാ​​ള​​ത്തി​​ലേ​​റു​​ന്ന ദി​​വ​​സ​​ത്തെ വി​​വാ​​ദ​​ങ്ങ​​ളെ​​ല്ലാം ഒ​​ഴി​​വാ​​ക്കാ​​വു​​ന്ന​​താ​​യി​​രു​​ന്നു. പ​​ക്ഷേ, അ​​തു​​ണ്ടാ​​യി​​ല്ല. എ​​ന്നാ​​ൽ, ഇ​​തെ​​ല്ലാം ബോ​​ധ​​പൂ​​ർ​​വം ഉ​​ണ്ടാ​​ക്കി​​യ​​താ​​ണെ​​ന്ന് എ​​നി​​ക്ക് അ​​ഭി​​പ്രാ​​യ​​മി​​ല്ല. അ​​തെ​​ല്ലാം അ​​ങ്ങ​​നെ സം​​ഭ​​വി​​ച്ചു​​പോ​​യ​​താ​​ണ്. സം​​സ്​​​ഥാ​​ന സ​​ർ​​ക്കാ​റി​​ന് പ​​രി​​ഹ​​രി​​ക്കാ​​വു​​ന്ന പ്ര​​ശ്ന​​മാ​​യി​​രു​​ന്നു പ​​ല​​തും. പ​​ക്ഷേ, അ​​വ​​ർ അ​​ത് ചെ​​യ്തി​​ല്ല. പ്ര​​ധാ​​ന​​മ​​ന്ത്രി​​​െക്കാപ്പം കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​​ന്‍റെ യാ​​ത്ര​​യും വി​​വാ​​ദ​​മാ​​യ​​ല്ലോ. അ​​തി​​ലൂ​​ടെ കു​​മ്മ​​ന​​ത്തി​​ന് പ്ര​​ശ​​സ്​​​തി​​യെ​​ക്കാ​​ൾ കു​​പ്ര​​ശ​​സ്​​​തി​​യാ​​ണ് കി​​ട്ടി​​യ​​ത്. ആ ​​സ​​ന്ദ​​ർ​​ഭ​​ത്തി​​ൽ ഞാ​​നും ഗ​​വ​​ർ​​ണ​​റു​​ടെ കാ​​റി​​ലുണ്ടാ​​യി​​രു​​ന്നു. എ​​നി​​ക്കും പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കൊ​​പ്പം യാ​​ത്ര ​ചെ​​യ്യാ​​മാ​​യി​​രു​​ന്നു. പ​​ക്ഷേ, ഞാ​​ന​​ത് ചെ​​യ്തി​​ല്ല. കാ​​ര​​ണം, എന്‍റെ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രാ​​യ പ​​ല​​ർ​​ക്കും പ​​ങ്കാ​​ളി​​ത്തം ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഞാ​​ൻ ഇ​​ടി​​ച്ചു​​ക​​യ​​റി യാ​​ത്ര ​ചെ​​യ്യാ​​ൻ ത​​യാ​​റാ​​യി​​രു​​ന്നി​​ല്ല. 

ജനകീയ സമരങ്ങളോട് ഒരിക്കലും അമര്‍ഷമില്ല 
പു​​തു​​വൈ​​പ്പി​​ലെ എ​​ൽ.​​എ​​ൻ.​​ജി സ​​മ​​രം ഒ​​ഴി​​വാ​​ക്കാ​​വു​​ന്ന​​താ​​യി​​രു​​ന്നു. കാ​​ര​​ണം, ജ​​ന​​ങ്ങ​​ളെ കാ​​ര്യ​​ങ്ങ​​ൾ ബോ​​ധ്യ​​പ്പെ​​ടു​​ത്തി​​യ ശേ​​ഷം മാ​​ത്ര​​മേ ഇ​​ത്ത​​രം േപ്രാ​​ജ​​ക്ടു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്കാ​​വൂ. ജ​​ന​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സം പ്ര​​ധാ​​ന​​മാ​​ണ്. പ​​ക്ഷേ, സ​​മ​​ര​​ക്കാ​​രെ പൊ​ലീ​​സി​​നെ ഉ​​പ​​യോ​​ഗി​​ച്ച് ത​​ല്ലി​യോ​ടി​​ക്കു​​ന്ന രീ​​തി​​യോ​​ട് എ​​നി​​ക്ക് യോ​​ജി​​പ്പി​​ല്ല. ജ​​ന​​ങ്ങ​​ൾ ഉ​​ന്ന​​യി​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ളും ക​​മ്പ​​നി മു​​ന്നോ​​ട്ടു​വെ​​ക്കു​​ന്ന നി​​ർ​​ദേ​​ശ​​ങ്ങ​​ളും ച​​ർ​​ച്ചചെ​​യ്ത് പ​​രി​​ഹ​​രി​​ക്ക​​ണം. കു​​മ്പ​​ള​​ങ്ങി–​​പെ​​രു​​മ്പ​​ട​​പ്പ് പാ​​ലം വ​​രു​​ന്ന​​തി​​നെ​​ച്ചൊ​​ല്ലി പ​​ണ്ട് വ​​ലി​​യ വി​​വാ​​ദം ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. ആ ​​പ​​ദ്ധ​​തി​​യു​​ടെ പേ​​രി​​ൽ ഒ​​രു​​പാ​​ട് ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഞാ​​നും കേ​​ട്ട​​താ​​ണ്. എന്‍റെ ശ​​വ​​മ​​ഞ്ചം ഒ​​രു​​ക്കിവ​​രെ സ​​മ​​രം ചെ​​യ്ത​​താ​​ണ്.​ പ​​ക്ഷേ, പി​​ന്നീ​​ട് ആ ​​പാ​​ലം വ​​ന്ന​​തോ​​ടെ വ​​ലി​​യ വി​​ക​​സ​​നമു​​ന്നേ​​റ്റം ഉ​​ണ്ടാ​​യി. നെ​​ടു​​മ്പാ​​ശ്ശേ​​രി വി​​മാ​​ന​​ത്താ​​വ​​ളം, വ​​ല്ലാ​​ർ​​പാ​​ടം ക​​ണ്ടെ​​യ്ന​​ർ ടെ​​ർ​​മി​​ന​​ൽ, മെേ​​ട്രാ റെ​​യി​​ൽ എ​​ന്നി​​വ​​യു​​ടെ സ്​​​ഥ​​ല​​മേ​​റ്റെ​​ടു​​ക്കു​​മ്പോ​​ഴും സ​​മ​​ര​​ങ്ങ​​ൾ ഉ​​ണ്ടാ​​യ​​താ​​ണ്. ഇ​​പ്പോ​​ൾ നോ​​ക്കൂ, ആ േ​​പ്രാ​​ജ​​ക്ടു​​ക​​ളെ​​ല്ലാം വ​​ന്നു. വി​​ക​​സ​​ന​​ം വേ​​ണം പ​​ക്ഷേ, ഒ​​ന്നും ചെ​​യ്യ​​രു​​ത് എ​​ന്നു പ​​റ​​യു​​ന്ന ജ​​ന​​ങ്ങ​​ളു​​ടെ രീ​​തി ശ​​രി​​യ​​ല്ല. മൂ​​ന്ന് മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ കൈ​​വ​​ശം​വെ​​ച്ചി​​ട്ട് മൊ​​ബൈ​​ൽ ട​​വ​​ർ വേ​​ണ്ട എ​​ന്നു പ​​റ​​യു​​ന്ന പ്ര​​തി​​ഷേ​​ധം ശ​​രി​​യാ​​ണോ? ഞാ​​നൊ​​രി​​ക്ക​​ലും ജ​​ന​​കീ​​യ സ​​മ​​ര​​ങ്ങ​​ൾ​​ക്ക് എ​​തി​​ര​​ല്ല. പ​​ക്ഷേ, ഈ ​​സ​​മ​​ര​​ങ്ങ​​ളു​​ടെ മ​​റ​​വി​​ൽ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ പാ​​ഴാ​​ക്കിക്കള​​യ​​രു​​ത്. 

കരുണാകരനെന്ന കരുത്ത്
കെ. ​​ക​​രു​​ണാ​​ക​​ര​​നാ​​ണ് എന്‍റെ റോ​​ൾ​​ മോ​​ഡ​​ൽ. അ​​ദ്ദേ​​ഹം ത​​ന്നെ​​യാ​​ണ് രാ​ഷ്​​​ട്രീ​യ ഗു​​രു​​വും. അ​​ദ്ദേ​​ഹ​​ത്തിന്‍റെ രാ​ഷ്​​​ട്രീ​​യ പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ് എ​​ന്നെ എ​​പ്പോ​​ഴും പ്ര​​ചോ​​ദി​​പ്പി​​ക്കു​​ന്ന​​ത്. അ​​ദ്ദേ​​ഹം ഒ​​രി​​ക്ക​​ലും ജ​​ന​​ങ്ങ​​ളി​​ൽ​നി​​ന്ന് അ​​ക​​ന്നി​​ല്ല. ഒ​​രി​​ക്ക​​ൽപോ​​ലും മ​​റ്റു​​ള്ള​​വ​​രെ ബ​​ലി​​യാ​​ടാ​​ക്കി​​യി​​ട്ടു​​മി​​ല്ല. ഇ​​ന്ന​​ത്തെ രാ​ഷ്​​​ട്രീ​യ നേ​​താ​​ക്ക​​ൾ പ​​ല​​രും ഉ​​ദ്യോ​​ഗ​​സ്​​​ഥ​​രെ ബ​​ലി​​യാ​​ടാ​​ക്കു​​ന്ന​​വ​​രാ​​ണ്.

Prof. KV Thomas and Shirley Thomas

മുത്തച്ഛന്‍ റോളില്‍ ഹാപ്പിയാണ്
കൊ​​ച്ചി തോ​​പ്പും​​പ​​ടി​​യി​​ലെ വീ​​ട്ടി​​ൽ ഭാ​​ര്യ ഷേ​​ർ​​ളി​​ക്കൊ​​പ്പം ത​​നി​​ച്ചാ​​ണ് തോ​​മ​​സ് മാ​​ഷെ​​ങ്കി​​ലും ഇ​​ട​​ക്കി​​ടെ എ​​ത്തു​​ന്ന കൊ​​ച്ചു​​മ​​ക്ക​​ളാ​​ണി​​പ്പോ​​ൾ മാ​​ഷു​​ടെ ക​​ളി​​ക്കൂ​​ട്ടു​​കാ​​ർ. ഞ​​ങ്ങ​​ൾ​​ക്ക് മൂ​​ന്ന് മ​​ക്ക​​ളാ​​ണ്. മൂ​​ത്ത മ​​ക​​ൻ ബി​​ജു ബാ​​ങ്കി​ങ്​ മേ​​ഖ​​ല​​യി​​ലാ​​ണ്. ര​​ണ്ടാ​​മ​​ത്തെ മ​​ക​​ൻ ജോ ​​ഡോ​​ക്ട​​റാ​​ണ്. മ​​ക​​ൾ രേ​​ഖ​​ക്ക് കൊ​​ച്ചി​​യി​​ൽ ത​​ന്നെ ബി​​സി​​ന​സാ​​ണ്. ഇ​​വ​​രു​​ടെ മ​​ക്ക​​ളാ​​ണ് മാ​​ഷു​​ടെ ഇ​​പ്പോ​​ഴ​​ത്തെ ക​​മ്പ​​നി. മ​​ക്ക​​ളും മ​​രു​​മ​​ക്ക​​ളും കൊ​​ച്ചു​​മ​​ക്ക​​ളു​​മൊ​​ക്കെ​​യാ​​യി ഹാ​​പ്പി ലൈ​​ഫിന്‍റെ ആ​​ഹ്ലാ​​ദ​​ത്തി​​ലാ​​ണ് തോ​​മ​​സ് മാ​​ഷ്.

എല്ലാവരുടെയും മാഷ്
കുറുപ്പശ്ശേരി വർക്കി തോമസ്​  എന്ന ​പ്രഫ. കെ. വി. തോമസ്  എല്ലാവർക്കും തോമസ്​ മാഷായിരുന്നു. എറണാകുളം തേവര എസ്​.എച്ച് കോളജിൽ അധ്യാപകനായിരുന്ന തോമസ്​ മാഷ്​  കെമിസ്​ട്രി ഡിപ്പാർട്​മ​​​​​​െൻറിൽ മേധാവിയായിട്ടാണ് വിരമിച്ചത്. കുമ്പളങ്ങിയിൽ 1946 മേയ് 10നായിരുന്നു ജനനം. പരേതരായ കുറുപ്പശ്ശേരി ദേവസി വർക്കിയും റോസയുമാണ്​ മാതാപിതാക്കൾ. 1984ൽ ​ ലോക്​സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട്​ പലതവണ ലോക്​സഭയിലെത്തി. 15ാം ലോക്സഭയിൽ എറണാകുളം മണ്ഡലത്തെ പ്രതിനിധാനംചെയ്​ത അദ്ദേഹം കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പി​​​​​​െൻറ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുമായിരുന്നു.

2001 മുതൽ 2004 വരെ കേരള നിയമസഭയിൽ എക്സൈസ്​, ടൂറിസം, ഫിഷറീസ്​ വകുപ്പുകൾ കൈകാര്യം ചെയ്​തു.  2012 മുതൽ 2014 വരെ പബ്ലിക് അക്കൗണ്ട്സ്​ കമ്മിറ്റി ചെയർമാനായിരുന്ന അദ്ദേഹം  നല്ലൊരു എഴുത്തുകാരൻ കൂടിയായിരുന്നു. എ​​​​​​​െൻറ ലീഡർ, കുമ്പളങ്ങി വർണ്ണങ്ങൾ , എ​​​​​​​െൻറ കുമ്പളങ്ങി, എ​​​​​​​െൻറ കുമ്പളങ്ങിക്കു ശേഷം, അമ്മയും മകനും, സോണിയ പ്രിയങ്കരി, കുമ്പളങ്ങി ഫ്ലാഷ് തുടങ്ങിയ പുസ്​തകങ്ങൾ​ അ​േദ്ദഹം രചിച്ചു​. കെ.പി.സി.സി ട്രഷറർ, എ.​െഎ.സി.സി അംഗം, ഡി.സി.സി പ്രസിഡൻറ്​, സെക്രട്ടറി തുടങ്ങി വിവിധ തലത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസി​​​​​​​െൻറ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union MinisterCongress leaderpolitical careerProf. KV ThomasShirley ThomasLife MemoriesLifestyle News
News Summary - Life of Former Union Minister and Congress Leader Prof. KV Thomas MP and Shirley Thomas -Lifestyle News
Next Story