ജീവിത ക്രീസിലെ അസാധ്യ വിജയം

anis-sajan
അ​നി​സ്​ സാ​ജ​ൻ

ഒ​രു ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​യു​ടെ വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ സെ​യി​ൽ​സ്​​മാ​നാ​യി മും​ബൈ​യി​ലെ ഫ്ലാ​റ്റു​ക​ളു​ടെ വാ​തി​ൽ മു​ട്ടി ന​ട​ന്ന അ​നി​സ്​ സാ​ജ​ൻ ഇ​ന്ന്​ അ​റ​ബ്​ ലോ​ക​ത്ത്​ ഏ​റ്റ​വു​മ​ധി​കം വി​ൽ​പ​ന​യു​ള്ള വീ​ട്ടു​പ​ക​ര​ണ സ്​​ഥാ​പ​ന​ത്തിന്‍റെ അ​മ​ര​ക്കാ​ര​നാ​ണ്.​ ഒ​പ്പം യു.​എ.​ഇ​യി​ലെ ക്രി​ക്ക​റ്റ്​ പ്രേ​മി​ക​ളു​ടെ ക്യാ​പ്​​റ്റ​നും. ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ വി​ജ​യം വ​രി​ച്ച അ​നി​സിന്‍റെ ക​ളി​യും കാ​ര്യ​വും നിറഞ്ഞ ജീവിതത്തിലൂടെ...

കു​റെ​യേ​റെ ട്രോ​ഫി​ക​ൾ അ​ടു​ക്കി​വെ​ച്ച ഷെ​ൽ​ഫു​ക​ളു​ള്ള ആ ​മു​റി​യി​ൽ ക​യ​റി​യാ​ൽ ഒ​രു കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലിന്‍റെ ഒ​ാഫിസി​ൽ ചെ​ന്ന​തുപോ​ലെ തോ​ന്നും. ഗ​ൾ​ഫി​ലെ പ​ല​ കോ​ണു​ക​ളി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ്​ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം വ​രി​ച്ച ടീ​മു​ക​ൾ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റിന്‍റെ മാ​ർ​ഗ​ദ​ർ​ശി​ക്ക്​ സ​മ​ർ​പ്പി​ച്ച കി​രീ​ട​ങ്ങ​ളാ​ണ​ത്. ചെ​റു​പ്പ​ത്തി​ൽ അ​സ്​​ഥി​ക്ക്​ പി​ടി​ച്ച ക്രി​ക്ക​റ്റ്​ മോ​ഹ​ങ്ങ​ൾ പു​തു​ത​ല​മു​റ​യി​ലൂ​ടെ സ​ഫ​ല​മാ​ക്കു​ക​യാ​ണ്​ ഡാ​ന്യൂ​ബ്​ ഗ്രൂ​പ്​ എം.​ഡി അ​നി​സ്​ സാ​ജ​ൻ. സു​ഹൃ​ത്തു​ക്ക​ളെ കി​ട്ടി​യാ​ൽ വ്യാ​പാ​രവി​ശേ​ഷ​ങ്ങ​ൾ മ​റ​ന്ന്​ ക്രി​ക്ക​റ്റി​നെ​യും ഹി​ന്ദി സി​നി​മ​യെ​യും കു​റി​ച്ച്​ മ​ണി​ക്കൂറു​ക​ളോ​ളം സം​സാ​രി​ക്കു​ന്ന ത​നി മുംബൈക്കാരൻ.

അ​മി​താ​ഭ്​ ബ​ച്ചന്‍റെ​യും ഷാ​രൂ​ഖ്​ ഖാന്‍റെ​യും ക​ട്ട ഫാ​ൻ. ഇൗ ​മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക ഇ​ൻ​ഡോ​ർ ക്രി​ക്ക​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീം ​പ​രി​ശീ​ല​നം തു​ട​ങ്ങി​യ വി​ശേ​ഷ​ങ്ങ​ളും വി​ജ​യസാ​ധ്യ​ത​ക​ളു​മാ​ണ്​ അ​ദ്ദേ​ഹം ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്​ ഏ​റെ​യും. അ​റ​ബ്​ സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ൽ മി​സ്റ്റ​ർ ക്രി​ക്ക​റ്റ്​ എ​ന്ന ഒാ​മ​ന​പ്പേ​രി​നാ​ണ്​ പ്ര​ചാ​രം. ഇ​ഷ്​​ടപു​സ്​​ത​ക​മാ​യ സു​നി​ൽ ഗ​വാ​സ്​​ക​റു​ടെ സ​ണ്ണി ഡെയ്​​സ്​ ഏ​റ​ക്കു​റെ കാ​ണാ​പ്പാ​ഠം. ഒ​രു ശീ​ത​ള​പാ​നീ​യ പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്ന​തുപോ​ലെ ഇൗ​റ്റ്​ ക്രി​ക്ക​റ്റ്, സ്ലീ​പ്പ്​ ക്രി​ക്ക​റ്റ്​ എ​ന്ന മ​ട്ടി​ലെ ആ​വേ​ശം. എ​ന്നാ​ൽ, അ​തി​ലേ​റെ ആ​വേ​ശ​ക​ര​മാ​ണ്​ ജീ​വി​തം എ​ന്ന വ​ലി​യ മാ​ച്ചി​ൽ അ​ദ്ദേ​ഹം പൊ​രു​തി നേ​ടി​യ വി​ജ​യം. എ​ളി​യ മ​ട്ടി​ൽ തു​ട​ങ്ങി​യാ​ലും ആ​ത്​​മ​വി​ശ്വാ​സ​വും ക​ഠി​നാ​ധ്വാ​ന​വു​മു​ണ്ടെ​ങ്കി​ൽ ലോ​ക​ത്തിന്‍റെ നെ​റു​ക​യി​ലെ​ത്താം എ​ന്ന്​ തെ​ളി​യി​ക്കു​ന്ന വി​ജ​യ​ഗാ​ഥ.

യു​ദ്ധ​ഭൂ​മി​യി​ലെ ശ​മ​രി​യാ​ക്കാ​ർ
ഘാ​ട്ട്​​കോ​പ്പ​റി​ലെ സ്റ്റു​ഡി​യോ ഫ്ലാ​റ്റി​ലാ​ണ്​ അ​നി​സ്​ വ​ള​ർ​ന്ന​ത്. കൂ​ട്ടു​കാ​രി​ൽ പ​ല​രും സ്വ​ന്തം നി​ല​യി​ൽ അ​ധ്വാ​നി​ക്കു​ന്നു​വെ​ന്ന​റി​ഞ്ഞ​പ്പോ​ൾ മു​ത​ൽ തന്‍റെ പ​ഠ​നച്ചെ​ല​വും സ്വ​യം ക​ണ്ടെ​ത്താ​നാ​വ​ണ​മെ​ന്ന മോ​ഹം വ​ന്നു. പ​ട്ട​വും ആ​ഘോ​ഷ​വേ​ള​ക​ളി​ൽ ആ​ശം​സാകാ​ർ​ഡു​ക​ളും അ​ല​ങ്കാ​ര​ങ്ങ​ളും ത​യാ​റാ​ക്കി ന​ൽ​കി അ​തു സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്​​തു. പ​ഠ​നശേ​ഷം പി​താ​വിന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ ന​ന്നേ ചെ​റു​പ്പ​ത്തി​ലേ കു​ടും​ബ​ത്തിന്‍റെ ചു​മ​ത​ല​യേ​റ്റ ജ്യേഷ്​​ഠ​നും ഇ​പ്പോ​ൾ ഡാ​ന്യൂ​ബ്​ ഗ്രൂ​പ്പിന്‍റെ ചെ​യ​ർ​മാ​നു​മാ​യ റി​സ്​​വാ​ൻ സാ​ജ​നെ ബി​സി​ന​സി​ൽ സ​ഹാ​യി​ക്കാ​നാ​യി കു​ൈ​വ​ത്തി​ലേ​ക്ക്​ പ​റ​ന്നു. അ​ന്ന്​ 19 വ​യ​സ്സാ​ണ്. ന​ല്ല രീ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന ഘ​ട്ട​ത്തി​ലാ​ണ്​ ഇ​റാ​ഖി സേ​ന കു​വൈ​ത്തി​ൽ അ​ധി​നി​വേ​ശം ന​ട​ത്തു​ന്ന​ത്. അ​ശാ​ന്തി​യു​ടെ കാ​ർ​മേ​ഘ​ങ്ങ​ൾ ഒ​ഴി​ഞ്ഞു​പോ​കു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യോ​ടെ അ​വി​ടെ തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു. കു​ടു​ങ്ങി​പ്പോ​യ ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ എ​ംബസി​യി​ലും ര​ക്ഷാപ്ര​വ​ർ​ത്ത​ക​രി​ലു​മെ​ത്തി​ച്ച്​ ചെ​റു​പ്പ​ത്തിന്‍റെ ഉൗ​ർ​ജം പ്ര​സ​രി​പ്പി​ച്ചു ഇ​രു സ​ഹോ​ദ​ര​ങ്ങ​ളും. ഒ​ടു​വി​ൽ യു​ദ്ധം ക​ന​ക്കു​ക​യും അ​വി​ടെ തു​ട​രു​ന്ന​ത്​ അ​സാ​ധ്യ​മാ​ണെ​ന്ന്​ ബോ​ധ്യ​മാ​വു​ക​യും ചെ​യ്​​ത ഘ​ട്ട​ത്തി​ലാ​ണ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്.

വാ​തി​ൽ മു​ട്ടി, ജീ​വി​തം തു​റ​ന്നു
ഏ​തോ ഒ​രു ചെ​റി​യ ക​മ്പ​നി​യാ​ണ്​ പി​ന്നീ​ട്​ തു​ട​ങ്ങി​യ​ത്​ എ​ന്ന്​ വാ​യി​ച്ചി​ട്ടു​ണ്ട്​ എ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​നി​സ്​ സാ​ജ​ൻ തി​രു​ത്തി. ചെ​റി​യ ക​മ്പ​നി​യ​ല്ല, വ​ലി​യ ഒ​രു ക​മ്പ​നി​യി​ലെ ചെ​റി​യ ജോ​ലി, എ​വി​ടെനി​ന്നാ​രം​ഭി​ച്ചു എ​ന്ന്​ ഞാ​ൻ മ​റ​ന്നി​ട്ടി​ല്ല, മ​റ​ക്കു​ക​യി​ല്ല, അ​ത്​ പ​റ​യാ​ൻ മ​ടി​യു​മി​ല്ല.​ യു​റേ​ക്കാ ഫോ​ബ്​​സ്​ ക​മ്പ​നി​യു​ടെ സെ​യി​ൽ​സ്​​മാ​നാ​യാ​ണ്​ ജോ​ലി ചെ​യ്​​തി​രു​ന്ന​ത്. വീ​ടു​ക​ൾതോ​റും ക​യ​റി​യി​റ​ങ്ങി ക​മ്പ​നി​യു​ടെ വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു പ​ണി. 100​ വാ​തി​ലു​ക​ൾ മു​ട്ടി​യാ​ലാ​ണ്​ ഒ​ന്ന്​ തു​റ​ക്ക​പ്പെ​ടു​ക. തു​റ​ന്നാ​ലും അ​നു​കൂ​ല​മാ​വ​ണ​മെ​ന്നി​ല്ല പ്ര​തി​ക​ര​ണം. വേ​ന​ലും മ​ഴ​യു​മൊ​ന്നും കാ​ര്യ​മാ​ക്കാ​തെ പി​ന്നെ​യും ഫ്ലാ​റ്റു​ക​ളു​ടെ കോ​ണി​പ്പ​ടി​ക​ൾ ക​യ​റി​യി​റ​ങ്ങി. ശ​കാ​രം, അ​വ​ഗ​ണ​ന, മു​ഖ​മ​ട​ച്ചാ​ട്ട​ൽ എ​ന്നി​വ​യെ​ല്ലാം ആ​വോ​ളം അ​നു​ഭ​വി​ച്ചു. പി​ന്നോ​ക്കംപോ​യി​ല്ല. ആ ​മ​നു​ഷ്യ​ൻ യു.​എ.​ഇ​യി​ലും ഒ​മാ​നി​ലുമടക്കം ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന സാ​നി​ട്ട​റി^​ഹാ​ർ​ഡ്​​വെ​യ​ർ  ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​മു​ഖ ​ബ്രാ​ൻ​ഡ്​​ ആ​യ ‘മി​ലാ​നോ’​യു​ടെ ഉ​ട​മ​യാ​ണി​ന്ന്. മും​ബൈ​യി​ലെ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി​യ ആ ​കാ​ല​ഘ​ട്ട​ത്തിലാണ്​​ തന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബി​സി​ന​സ്​ മാ​നേ​ജ്​​മെ​ൻ​റ്​ പ​ഠ​നം ന​ട​ന്ന​തെ​ന്നാ​ണ്​  ഇ​േ​ദ്ദ​ഹം അ​ഭി​മാ​ന​പൂ​ർ​വം പ​റ​യു​ക.

21ാം വ​യ​സ്സിൽ ദു​ബൈ​യി​ലേ​ക്കു വ​ന്നു. ജീ​വി​ത​ത്തി​ലും ബി​സി​ന​സി​ലും വ​ഴി​കാ​ട്ടി​യാ​യ ജ്യേ​ഷ്​​ഠ​ൻ റി​സ്​​വാ​ൻ ത​ന്നെ​യാ​ണ്​ ഇ​വി​ടേ​ക്ക്​ ക്ഷ​ണി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​റ​ബി എമി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ‘കൈ​സാ ഹേ’ (​എ​ന്തു​ണ്ട്​ വി​ശേ​ഷം) എ​ന്നു തി​ര​ക്കി​യ​തിന്‍റെ ആ​ഹ്ലാ​ദം ഇ​പ്പോ​ഴു​മു​ണ്ട്​ ക​ണ്ണി​ൽ. കാ​ലു​കു​ത്തി​യ നി​മി​ഷം ഇ​തു​ തന്‍റെ നാ​ടുത​ന്നെ എ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കാ​ൻ ആ ​വ​ർ​ത്ത​മാ​നംകൊ​ണ്ടാ​യി. സ​മ​ര​വും ത​ർ​ക്ക​വും ഇ​ല്ലാ​ത്ത സു​ര​ക്ഷി​ത​വും പ​രിഷ്​കൃത​വു​മാ​യ ഒ​രു മും​ബൈ​യാ​ണ്​ ദു​ബൈ എ​ന്ന്​ ഇ​പ്പോ​ഴും അ​ദ്ദേ​ഹം വി​ശ്വ​സി​ക്കു​ന്നു. യു​ദ്ധ​ത്താ​ൽ കു​ൈ​വ​ത്തിന്‍റെ മ​ണ്ണി​ൽ ക​രി​ഞ്ഞു​പോ​യ മോ​ഹ​ങ്ങ​ൾ​ക്ക്​ യു​ദ്ധാ​ന​ന്ത​രം നാ​മ്പു​ക​ൾ മു​ള​ച്ച​താ​ണ്​ ഇൗ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ ര​ണ്ടാം വ​ര​വി​ന്​ വ​ഴി​യൊ​രു​ക്കി​യ​ത്. യു​ദ്ധ​ശേ​ഷം വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​ൾ​പ്പെ​ടെ ഒ​േ​ട്ട​െ​റ വ​സ്​​തു​ക്ക​ൾ അ​വി​ടെ ആ​വ​ശ്യ​മാ​യി​രു​ന്നു. യു.​എ.​ഇ​യി​ൽനി​ന്ന്​ നൂ​റുക​ണ​ക്കി​ന്​ ട്ര​ക്കു​ക​ളി​ലാ​ണ്​ ഇ​വ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ച​ത്. കു​ൈ​വ​ത്ത്​ തു​റ​മു​ഖം തു​റ​ക്കും വ​രെ ഇ​ത്​ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. ഇ​ന്ന്​ അ​റ​ബ്​ ലോ​ക​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​രാ​യ ഇ​ന്ത്യ​ക്കാ​രി​ൽ ഒ​രാ​ൾ റി​സ്​​വാ​ൻ സാ​ജ​നാ​ണ്. 500 കോ​ടി ദി​ർ​ഹ​മാ​ണ്​ വ​രുംവ​ർ​ഷം ക​മ്പ​നി പ്ര​തീ​ക്ഷി​ക്കു​ന്ന വി​റ്റു​വ​ര​വ്. 

ഡാ​ന്യൂ​ബ്​ വി​ജ​യം;​ അ​റ​ബി​ക്ക​ട​ൽ സാ​ക്ഷി 
1993ലാ​ണ്​ ഒ​രു ട്രേ​ഡി​ങ്​ ക​മ്പ​നി​യാ​യി ഡാ​ന്യൂ​ബ്​ തു​ട​ങ്ങുന്ന​ത്. അ​ന്ന്​ പു​തു​ക്ക​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ ബാ​ങ്കു​ക​ൾ​ക്ക്​ സ​ന്ന​ദ്ധ​ത കു​റ​വാ​യി​രു​ന്നു. പ​​േക്ഷ, ഇൗ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ ആ​ത്​​മ​വി​ശ്വാ​സ​ത്തെ ഇ​ട​പാ​ടു​കാ​രേ​വ​രും വി​ല​മ​തി​ച്ചു. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വ്യ​വ​സാ​യ​ത്തി​ലാ​ണ്​ ആ​ദ്യം ​ൈക​വെ​ച്ച​ത്. യൂ​റോ​പ്പി​ലെ പ്ര​ശ​സ്​​ത​മാ​യ ഡാ​ന്യൂ​ബ്​ ന​ദി​യു​ടെ ശാ​ന്ത​ഗം​ഭീ​ര​ത​യാ​ണ്​ ഇൗ ​പേ​ര്​ തി​ര​ഞ്ഞെ​ടു​ക്കാ​ൻ പ്രേ​ര​ക​മാ​യ​ത്. 1500 ദി​ർ​ഹ​മാ​യി​രു​ന്നു ക​മ്പ​നി​യി​ൽ അ​നിസിന്‍റെ ആ​ദ്യ ശ​മ്പ​ളം. ഒാ​രോ ചു​വ​ടു​വെ​പ്പി​നും പി​ൻ​ബ​ല​മാ​യി നി​ന്ന ജ്യേ​ഷ്​​ഠ​ൻ സാ​നി​റ്റ​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കുവേ​ണ്ടി മി​ലാ​നോ എ​ന്ന വി​ശേ​ഷ ബ്രാ​ൻ​ഡ്​​ കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള പൂർ​ണ ചു​മ​ത​ല അ​നിസി​െ​ന ഏ​ൽ​പി​ച്ചു. 

Anis Sajan and Family
അ​നി​സ്​ സാ​ജ​ൻ കുടുംബത്തോടൊപ്പം
 


ലോ​ക​ത്തിന്‍റെ ഫാ​ഷ​ൻ ത​ല​സ്​​ഥാ​ന​മെ​ന്നു പേ​രു​േ​ക​ട്ട ഇ​റ്റ​ലി​യി​ലെ മി​ലാ​ൻ ന​ഗ​ര​മാ​യി​രു​ന്നു മ​ന​സ്സി​ൽ. ഇൗ ​പേ​രെ​ങ്ങനെ സാ​നി​റ്റ​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ചേ​രു​മെ​ന്ന്​ ചോ​ദി​ച്ച​വ​രോ​ട്​ അ​തി​നൂ​ത​ന ഫാ​ഷ​നി​ലു​ള്ള ടാ​പ്പു​ക​ളും ​ൈവ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ഹാ​ർ​ഡ്​വെ​യ​റു​ക​ളും അ​വ​ത​രി​പ്പി​ച്ചാ​ണ്​ മ​റു​പ​ടി ന​ൽ​കി​യ​ത്. പു​തു​മ​യും ഗു​ണ​മേ​ന്മയും തേ​ടു​ന്ന അ​റ​ബ്​ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ പ്ര​വാ​സി​ക​ൾ​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട ഉ​ൽ​പ​ന്ന​മാ​യി മാ​റാ​ൻ ഏ​റെ കാ​ലം വേ​ണ്ടിവ​ന്നി​ല്ല. ഇ​റ്റ​ലി​ക്കാ​രു​ൾ​പ്പെ​ടെ യൂ​റോ​പ്യ​ൻ സ​മൂ​ഹ​വും പേ​രി​നോ​ട്​ നീ​തി പു​ല​ർ​ത്തി​യെ​ന്ന കാ​ര്യം സ​മ്മ​തി​ക്കു​ന്നു. കൊ​ട്ടാ​രസ​മാ​ന​മാ​യ അ​റ​ബ്​ ഭ​വ​ന​ങ്ങൾ മു​ത​ൽ ​സ്വ​പ്​​നസാ​ക്ഷാ​ത്​കാ​ര​ത്തി​ന്​ പ്ര​വാ​സം സ്വീ​ക​രി​ച്ച സാ​ധാ​ര​ണ ഏ​ഷ്യ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ വ​രെ ഡാ​ന്യൂ​ബ്​ ഒ​ഴി​ച്ചു​കൂ​ടാ​നാവാത്ത നാ​മ​മാ​യി മാ​റി.

യൂ​റോ​പ്യ​ൻ ഗു​​ണ​മേ​ന്മയും ഡി​സൈ​നും ഏ​ഷ്യ​ൻ വി​ല​യി​ൽ ന​ൽ​കാ​നാ​വുന്നു എ​ന്ന​താ​ണ്​ വി​ത​ര​ണ​ക്കാ​രെ ഏ​റെ ആ​ക​ർ​ഷി​ച്ച​ത്. യൂ​റോ​പ്പി​ലേ​ക്ക്​ വ്യ​വ​സാ​യ​ത്തി​നും പ​ഠ​ന​ത്തി​നും സ​ന്ദ​ർ​ശ​ന​ത്തി​നു​മെ​ല്ലാം പോ​കു​ന്ന അ​റ​ബ്​-ഏ​ഷ്യ​ൻ വം​ശ​ജ​ർ​ക്ക്​ ഏ​റെ പ്ര​യാ​സം തീ​ർ​ത്തി​രു​ന്ന​ത്​ അ​വി​ടത്തെ ടോ​യ്​ല​റ്റ്​ ശീ​ല​ങ്ങ​ളാ​യി​രു​ന്നു. ടോ​യ്​ല​റ്റ്​ പേ​പ്പ​റു​ക​ൾ​െകാ​ണ്ട്​ മാ​ത്രം വൃ​ത്തി​യാ​ക്കു​ക എ​ന്ന​ത്​ മി​ക്ക​വ​ർ​ക്കും അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത കാ​ര്യം.  അ​ൽ​പം അ​ക​ലെ​യു​ള്ള ബേ​സ​ിനി​ൽനി​ന്ന്​  കു​പ്പി​യി​ൽ വെ​ള്ള​മെ​ടു​ത്ത്​ കാ​ര്യം സാ​ധി​ക്കു​ക എ​ന്ന ത​ല​വേ​ദ​ന പി​ടി​ച്ച മാ​ർ​ഗ​മേ ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. സ്വ​ന്തം യാ​ത്ര​യി​ൽനി​ന്നുത​ന്നെ അ​തു ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്​​തു. അ​ങ്ങനെ ബാ​ഗി​ൽ സൂ​ക്ഷി​ക്കാ​വു​ന്ന, ഏ​തു പൈ​പ്പി​ലും ഞൊ​ടി​യി​ടകൊ​ണ്ട്​ ഫി​റ്റ്​ ചെ​യ്​്​​ത്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഷ​ത്താ​ഫ്​ (ജെ​റ്റ്​ സ്​​പ്രേ ​ൈപ​പ്പ്​) ആ​വി​ഷ്​​ക​രി​ച്ചു. 

അ​റ​ബ്​ നാ​ടു​ക​ളി​ൽനി​ന്ന്​ യൂ​റോ​പ്പി​ലേ​ക്ക്​ യാ​ത്രചെ​യ്യു​ന്ന വ്യ​വ​സാ​യി​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മെ​ല്ലാം നി​ർ​ബ​ന്ധ​മാ​യും ഒ​പ്പം ക​രു​തു​ന്ന സൂത്ര​മാ​യി അ​തു മാ​റി. ഇ​പ്പോ​ൾ സ​ഞ്ചാ​രി​ക​ൾ മാ​ത്ര​മ​ല്ല അ​വ​ധി​ക്ക്​ നാ​ട്ടി​േ​ല​ക്ക്​ പോ​കു​ന്ന ഇ​ന്ത്യ​ക്കാ​രും പാ​കി​സ്​​താ​നി​ക​ളു​മെ​ല്ലാം ഇ​തു കൊ​ണ്ടു​പോ​കു​ന്നു. കു​ടി​ക്കാ​നാ​യി കു​പ്പി​വെ​ള്ള​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ചുവ​ന്നി​രു​ന്ന അ​റ​ബ്​ ദേ​ശ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഭ​ക്ഷ​ണശാ​ല​ക​ൾ​ക്കു​മി​ട​യി​ൽ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ത്ത വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ, വൈ​ദ്യു​തി ലാ​ഭ​ത്തി​ന്​ പേ​രു​കേ​ട്ട ഹീ​റ്റ​റു​ക​ൾ  അ​ങ്ങ​നെ വി​പ​ണി​യി​ൽ ഒ​ട്ട​ന​വ​ധി പു​തു​മ​ക​ൾ. അ​ഞ്ഞൂ​റോ​ളം വി​ത​ര​ണ​ക്കാ​രാ​ണ്​ ഇ​തി​ന​കം യു.​എ.​ഇ​യി​ൽ മാ​ത്ര​മു​ള്ള​ത്. ഇൗ ​വ​ർ​ഷ​ത്തിന്‍റെ ആ​ദ്യ പ​കു​തി​യി​ൽ പോ​യ വ​ർ​ഷ​ത്തേ​ക്കാ​ൾ 30 ശ​ത​മാ​നം ബി​സി​ന​സ്​ വ​ള​ർ​ച്ച​യാ​ണ്​ നേ​ടി​യ​ത്. മൂ​ന്നു വ​ർ​ഷ​ത്തി​ന​കം ഇ​പ്പോ​ഴു​ള്ള​തിന്‍റെ ഇ​ര​ട്ടി ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​നും ഇ​ര​ട്ടി വ​ള​ർ​ച്ച കൈ​വ​രി​ക്കാ​നു​മാ​ണ്​ പ​ദ്ധ​തി.

ക​ഠി​നാ​ധ്വാ​ന​ത്തി​നും ഭാ​ഗ്യ​ത്തി​നു​മൊ​പ്പം വ്യ​വ​സാ​യ​ത്തി​െ​ല ഒാ​രോ ചു​വ​ടു​െ​വ​പ്പി​നും തി​ര​ഞ്ഞെ​ടു​ക്കു​ന്ന സ​മ​യ​വും സു​പ്ര​ധാ​ന​മാ​ണെ​ന്നാ​ണ്​ ഇ​ദ്ദേ​ഹ​ത്തിന്‍റെ പ​ക്ഷം. ഒ​ന്നു​മി​ല്ലാ​യ്​​മ​യി​ൽനി​ന്ന്​ ഇ​ത്ര വ​ലി​യ സാ​മ്രാ​ജ്യം പ​ടു​ത്തശേ​ഷ​വും പോ​യ കാ​ല​ങ്ങ​ളെ മ​റ​ന്നി​ട്ടി​ല്ല എ​ന്ന​തു വെ​റും​വാ​ക്ക​ല്ലെ​ന്ന്​ ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ഇ​ട​പ​ഴ​ക​ലും കാ​യി​ക-​സാ​മൂ​ഹി​ക സം​രം​ഭ​ങ്ങ​ളി​ലെ ഹൃ​ദ​യ​വി​ശാ​ല​ത​യും വ​ഴി അ​നിസ്​ തെ​ളി​യി​ക്കു​ന്നു. ബ്ലൂ കോ​ള​ർ തൊ​ഴി​ലാ​ളി​ക​ളെ ഇം​ഗ്ലീ​ഷ്​ പ​ഠി​പ്പി​ക്കാ​നും തു​ട​ർപ​ഠ​ന​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ അ​തി​നും സൗ​ക​ര്യ​മൊ​രു​ക്കു​ന്നു​ണ്ട്. ഡാ​ന്യൂ​ബി​ൽ സ്റ്റോ​ർ കീ​പ്പ​ർ ജോ​ലി ചെ​യ്​​തി​രു​ന്ന ഒ​രാ​ളി​ന്ന്​  ഇൗ ​സ്​​ഥാ​പ​ന​ത്തിന്‍റെ ഒ​രു ശാ​ഖാ മേ​ധാ​വി​യാ​ണ്. ഞ​ങ്ങ​ളു​ടെ മ​ഹാ​മ​ന​സ്​​ക​ത​യ​ല്ല, ക​ഠി​നാ​ധ്വാ​ന​വും ആ​ത്​​മാ​ർ​ഥ​ത​യും അം​ഗീ​ക​രി​ക്ക​പ്പെ​ട​ണം എ​ന്ന നി​ർ​ബ​ന്ധ​മാ​ണ്​ ഇ​ത്ത​ര​മൊ​രു നി​യ​മ​ന​ത്തി​ന്​ പ്രേ​രി​പ്പി​ച്ച​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​യു​ന്നു.

Photo Courtesy: Juidin Bernarrd
 

ക്രി​ക്ക​റ്റ്​ ഉൗ​ണി​ലും ഉ​റ​ക്കി​ലും  
ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തെ ഇ​ൻ​ഡോ​ർ ക്രി​ക്ക​റ്റ്​  ച​രി​ത്ര​മെ​ഴു​തു​​േ​മ്പാ​ൾ ഡാ​ന്യൂ​ബിന്‍റെ​യും അ​നി​സിന്‍റെ​യും പേ​രു​ക​ൾ ആ​ദ്യ താ​ളു​ക​ളി​ലു​ണ്ടാ​വും. സ്വ​ന്ത​മാ​യി ക്രി​ക്ക​റ്റ്​ ടീം ​രൂ​പ​വ​ത്​​ക​രി​ച്ച യു.​എ.​ഇ​യി​ലെ ആ​ദ്യ സ്​​ഥാ​പ​ന​മാ​ണ്​ ഡാ​ന്യൂ​ബ്. ട്വ​ൻ​റി20 മാ​ച്ചു​ക​ൾ നി​ല​വി​ൽ വ​രു​ന്ന​തി​ന്​ എ​ത്ര​യോ മു​മ്പ്​​  അ​ൽ​ഖൂ​സ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഇ​ൻ​സ്​​പോ​ർ​സ്​ ക്ല​ബ്​ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തിവ​ന്ന എ​ളു​പ്പം അ​വ​സാ​നി​ക്കു​ന്ന, ജോ​ലി​ക്കുശേ​ഷം ക​ളി​ക്കാ​വു​ന്ന ഇ​ൻ​ഡോ​ർ ക്രി​ക്ക​റ്റ്​ മാ​ച്ചു​ക​ളി​ലാ​ണ്​ അ​നി​സ്​ സാ​ജ​ൻ തന്‍റെ പാ​തി​വ​ഴി​യി​ൽ നി​ല​ച്ച ക്രി​ക്ക​റ്റ്​ ക​മ്പം തി​രി​ച്ചുപി​ടി​ച്ച​ത്. വൈ​കാ​തെ ഡാ​ന്യൂ​ബ്​ ടൈ​ഗേ​ഴ്​​സ്,ഡാ​ന്യൂ​ബ്​ ല​യ​ൺ​സ്​ എ​ന്നീ ടീ​മു​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചു. ലോകത്തിന്‍റെ പ​ല ദി​ക്കു​ക​ളി​ലെ ക്രി​ക്ക​റ്റ്​ പ്ര​തി​ഭ​ക​ളെ മി​ക​ച്ച ശ​മ്പ​ളം ന​ൽ​കി സ്​​ഥാ​പ​നം സ്വീ​ക​രി​ച്ചു. മാ​സ്റ്റ​ർ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ലെ സ​ഗ​റ്റേ​റി​യ​സ്​ സ്​​ട്രൈ​ക്കേ​ഴ്​​സ്​ എ​ന്ന ടീ​മും സ്വ​ന്ത​മാ​ക്കി. ഇ​ൻ​ഡോ​ർ ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പി​ന്​ ഇ​ന്ത്യ​ൻ ടീ​മിന്‍റെ മാ​ർ​ഗ​ദ​ർ​ശി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ഇ​ന്ത്യ​ൻ ഇ​​ൻ​ഡോ​ർ ​​ക്രി​ക്ക​റ്റ്​ ഫെ​ഡ​റേ​ഷ​ന്​ ആ​ലോ​ചി​ക്കാ​ൻ ഏ​റെ​യു​ണ്ടാ​യി​രു​ന്നി​ല്ല. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ സ്റ്റേ​ഡി​യ​ത്തി​ൽ ഡി​സം​ബ​ർ 21 മു​ത​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ടെ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗി​ലെ ഗു​ജ​റാ​ത്ത്​ ടൈ​ഗേ​ഴ്​​സ്​ ടീ​മിന്‍റെ ​പ്രാ​യോ​ജ​ക​നും മ​റ്റാ​രു​മ​ല്ല. വീ​രേ​ന്ദ്ര ​െസ​വാ​ഗ്, ഷാ​ഹി​ദ്​ അ​ഫ്​രീദി, ​ക്രി​സ്​ ഗെയ്​​ൽ, കു​മാ​ർ സം​ഗ​ക്കാ​ര തുടങ്ങിയവരാകും ‘മി​സ്റ്റ​ർ ​ക്രി​ക്ക​റ്റി’​നുവേ​ണ്ടി ക്രീ​സി​ലെ​ത്തു​ക.
COMMENTS