വർണച്ചിറകുകൾ

  • ഗ്രാ​നൈ​റ്റ് പ്ര​ത​ല​ത്തി​ൽ ആ​വി​ഷ്​ക​രി​ച്ച ചി​ത്ര​ങ്ങ​ളി​ലൂ​ടെ ക​ലാ​സ്വാ​ദ​ക മ​ന​സ്സു​ക​ളെ ആ​ശ്ച​ര്യ​ ഭ​രി​ത​മാ​ക്കു​കയാണ് ആ​ർ.​കെ പൊ​റ്റ​ശ്ശേ​രി​ എ​ന്ന രാ​ധാ​കൃ​ഷ്ണ​ൻ മാ​സ്​റ്റർ... 

Artist-RK-Pottassery
ചു​മ​രി​ൽ തീ​ർ​ത്ത കേ​ര​ള ക​ല​ക​ളുടെ ചി​ത്ര​വും ആ​ർ.​കെ.​ പൊ​റ്റ​ശ്ശേ​രി​യും

ചി​ത്ര​കാ​ര​ൻ ലോ​ക​ത്തി​ലെ വി​സ്മ​യ​ങ്ങ​ളാ​ണ്. വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യ നി​റ​ക്കൂ​ട്ടു​ക​ളു​ടെ ദൃ​ശ്യ മ​നോ​ഹ​ാരി​ത​യി​ലൂ​ടെ പു​തി​യ ലോ​ക​ത്തേ​ക്ക് ക​ലാ ആ​സ്വാ​ദ​ക​രെ അ​ടു​പ്പി​ക്കു​ന്നു. ആ​ർ.​കെ.​ പൊ​റ്റ​ശ്ശേ​രി​യെ​ന്ന തൂ​ലി​ക നാ​മ​ത്തി​ൽ പ്ര​സി​ദ്ധ​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ മാ​സ്​റ്റർ ത​​ന്‍റെ അ​മൂ​ല്യ​മാ​യ​ചി​ത്ര, ശി​ൽ​പ​ക​ല​ക​ളെ ചി​റ​കി​ലേ​റ്റി പു​തി​യ സ​ങ്കേ​ത​ങ്ങ​ൾ തേ​ടി​യു​ള്ള യാത്ര തുടരുകയാണ്​. പ​ര​ുക്ക​നാ​യ​ ഗ്രാ​നൈ​റ്റ് പ്ര​ത​ല​ത്തി​ൽ ആ​വി​ഷ്ക്ക​രി​ച്ച ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​ർ.​കെ ക​ലാ​സ്വാ​ദ​ക മ​ന​സ്സു​ക​ളെ ആ​ശ്ച​ര്യ​ഭ​രി​ത​മാ​ക്കു​ന്നു​ണ്ട്. മൂ​ർ​ച്ച​യേ​റി​യ ഗ്രാ​നൈ​റ്റി​ലെ ക​റു​ത്ത പ്ര​ത​ല​ങ്ങ​ളി​ൽ നൂ​ൽകന​ത്തി​ലാണ്​ മ​നോ​ഹ​ര​മാ​യി ചി​ത്രം കൊ​ത്തി​യെ​ടു​ക്കു​ന്ന​ത്. 

മ​ഹാ​ത്മ​ഗാ​ന്ധി, ശ്രീ​നാ​രാ​യ​ണ ഗു​രു, മു​ഹ​മ്മ​ദ് അ​ബ്​ദു​റ​ഹി​മാ​ൻ സാ​ഹി​ബ്, സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ, ഇ​ന്ദി​ര​ഗാ​ന്ധി, ഇ.​എം.​എ​സ് ന​മ്പൂ​തി​രി​പ്പാ​ട്, സി.​എ​ച്ച്‌. മു​ഹ​മ്മ​ദ് കോ​യ, എ​സ്​.കെ. ​പൊ​​െറ്റ​ക്കാ​ട്ട്​, കെ.​പി.​ കേ​ശ​വ​മേ​നോ​ൻ, വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ, മ​ദ​ർ തെ​രേ​സ തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ഗ്രാ​നൈ​റ്റി​​ന്‍റെ ശീ​ത​ളഛാ​യ​യി​ൽ പു​ന​ർ​ജ​നി​യാ​ക്കി​യ​ത്. ആ​ർ.​കെയു​ടെ ജ​ന്മ​നാ​ടാ​യ പൊ​റ്റ​ശ്ശേ​രി​യി​ലാ​ണ് കേ​ര​ള​ത്തി​​ന്‍റെ വീ​ര​പു​ത്ര​ൻ മു​ഹ​മ്മ​ദ് അ​ബ്​ദു​റ​ഹി​മാ​ൻ സാ​ഹി​ബി​​ന്‍റെ ഛായാചി​ത്രം അ​ദ്ദേ​ഹം മ​രി​ച്ചുവീ​ണ മ​ണ്ണി​ൽ സ്ഥാ​പി​ച്ച​ത്. എ​സ്.​കെ.​ പൊ​​െറ്റ​ക്കാ​ട്ടി​ന്‍റെ ഗ്രാ​നൈ​റ്റ് ചി​ത്രം മു​ക്ക​ത്ത് എ​സ്.​കെ.​യു​ടെ പാ​ർ​ക്കി​ലും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പാ​ത്തു​മ്മ​യു​ടെ ആ​ടും മു​ഹ​മ്മ​ദ് ബ​ഷീ​റും വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​​ന്‍റെ മ്യൂ​സി​യ​ത്തി​ലും ഉണ്ട്​.

Artist-RK-Pottassery

വി​ധേ​യ​ൻ എ​ന്ന ടെ​റാക്കോ​ട്ട ശി​ൽ​പമാ​ണ് ക​ര​വി​രു​തി​ൽ സ​വി​ശേഷ​മാ​യ​ത്. ക​ളി​മ​ണ്ണി​ൽ ശി​ൽ​പങ്ങ​ൾ നി​ർ​മി​ച്ച് ചു​ട്ടെ​ടു​ക്കു​ന്ന രീ​തി​യാ​ണ് ടെ​റാ​ക്കോട്ട. ​കൈ​ക​ളി​ൽ കൈ​ക്കോ​ട്ട് പി​ടി​ച്ച് വ​യ​ലി​ൽ നി​ൽ​ക്കു​ന്ന ക​ർ​ഷ​ക​നാ​ണ് ടെ​റാ​ക്കോട്ടയി​ൽ ദൃശ്യവത്ക​രി​ച്ച​ത്. ക​ർ​ഷ​ക​ ജീ​വി​ത​ത്തി​ലേ​ക്ക് ആ​ഴ​ത്തി​ൽ ഇ​റ​ങ്ങി ​െച​ല്ലു​ന്ന​താ​ണ് ഈ ​ചി​ത്രം. ഭൂമി​യി​ൽ സം​ഭ​വി​ക്കു​ന്ന സാ​മൂ​ഹി​ക​വും രാ​ഷ്​​ട്രീയ​വും സാ​മ്പ​ത്തി​ക​വും കാ​ലാ​വ​സ്ഥപരവും ആയ മാ​റ്റ​ങ്ങ​ൾ​ക്ക് ഇരയാകുന്നത്​ ക​ർ​ഷ​ക​ൻ മാ​ത്ര​മാ​​െണ​ന്ന് ത​​ന്‍റെ ചി​ത്ര​ത്തി​ലൂ​ടെ ആ​ർ.​കെ പറയുന്നു. 

വാ​ടി​ക്ക​രി​ഞ്ഞ ത​​ന്‍റെ കൃ​ഷി​യി​ലൂ​ടെ​ ക​ർ​ഷ​ക​നനു​ഭ​വി​ക്കു​ന്ന നി​രാ​ശ​ക​ളു​ടെ നി​ഴ​ലു​ക​ൾ തെ​ളി​യു​മ്പോ​ൾ ഒ​ത്തി​രി പ്ര​ത്യാ​ശ​യും തൊ​ട്ട് പി​റ​കി​ലു​​െണ്ട​ന്ന് ശി​ൽപം പറയുന്നു​ണ്ട്. വി​ധേ​യ​ൻ എ​ന്ന ടെ​റാ​ക്കോട്ട ശി​ൽ​പ​ത്തി​നാണ്​ 2006 ൽ ​ആ​ർ.​കെ.​ക്ക്​ കേ​ര​ള ല​ളി​തക​ല അ​ക്കാദ​മി അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. വെ​ള്ള​പ്പൊ​ക്കം എ​ന്ന ക​ളി​മ​ണ്ണ് ശി​ൽ​പ​വുമു​ണ്ട്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ സാ​മ​ഗ്രി​ക​ൾ ത​ലച്ചുമ​ടു​മാ​യി വീ​ടൊ​ഴി​ഞ്ഞ് പോ​കു​ന്ന സ​ങ്ക​ടക്കാഴ്ചക​ൾ വി​വ​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ലൂടെ ചെ​യ്യു​ന്ന​ത്.​ മ​ത​മൈ​ത്രി​യും സൗ​ഹാ​ർ​ദ​വും വി​ളി​ച്ചോ​തു​ന്ന സ്നേ​ഹ ശി​ൽ​പ​വും ശ്ര​ദ്ധേ​യ​മാ​ണ്​. മ​ഹാ​വി​ഷ്ണു​വി​​ന്‍റെ വാ​ഹ​ന​മാ​യ ഗ​രു​ഡ​​ന്‍റെ ഭീ​മ​ൻ ശി​ൽ​പവും മ​റ്റൊ​രു ക​ലാ​സൃ​ഷ്​ടിയാ​ണ്. 

Artist-RK-Pottassery
ചാർക്കോ​ളി​ൽ തീ​ർ​ത്ത കു​ടി​വെ​ള്ള​മെ​ന്ന ചി​ത്രം
 


വീ​ടി​​ന്‍റെ ചു​റ്റു​മ​തി​ലു​കളിൽ​ ശി​ൽ​പം ഒരുക്കുന്ന പ​രീ​ക്ഷ​ണ​വും വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങി.​ ചാ​ർക്കോ​ൾ കൊ​ണ്ട് ഒ​രു​ക്കി​യ​ചി​ത്ര​ങ്ങ​ളു​മു​ണ്ട്. പ്ര​കൃ​തിയോ​ടു​ള്ള സ്നേ​ഹവും ദേ​ശ സ്നേ​ഹവും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​മു​ണ്ട്. ഏ​റ്റവും ഒ​ടു​വി​ൽ ചാർ​ക്കോ​ൾ സം​വി​ധാ​ന​ത്തി​ൽ വ​ര​ച്ച ചി​ത്ര​മാ​ണ് കു​ടി​വെ​ള്ളം. കു​ടി​വെ​ള്ള​ത്തി​ന്​ മ​നു​ഷ്യ​ൻ നെ​ട്ടോ​ട്ട​മോ​ടു​ന്നു. തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി.​യി​ൽ ആ​ർ.​കെ ചി​കി​ത്സ​യി​ലാ​യി​രിക്കെ 15 ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത് വാ​ർ​ത്താ പ്രാധാന്യം നേടിയിരുന്നു. കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ മാ​ന​സി​ക വി​നോ​ദ​വും സ​ന്തോ​ഷ​വും ക​ളി​യാ​ടു​ന്ന ചി​ത്ര​ങ്ങ​ളുമാ​യാ​ണ് ആ​ർ.​കെ ​വ​ര​യി​ലൂ​ടെ വി​സ്മ​യ കാ​ഴ്ചയൊ​രു​ക്കി​യ​ത്.​ ചി​ത്ര​ക​ല​യി​ലും ശി​ൽ​പക​ല​യി​ലും മൂന്ന​ര പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ടു​മ്പോ​ഴും സി​നി​മാ​രം​ഗ​ത്തും അ​ർ.​കെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.​ 

Artist-RK-Pottassery
ക​ളി​മ​ണ്ണി​ൽ തീ​ർ​ത്ത ടെ​റാ​ക്കോട്ട ശി​ൽ​പ​ങ്ങ​ൾ
 


'ക​ഥ പ​റ​യു​ന്ന മു​ക്കം' എ​ന്ന ഡോ​ക്യുമെ​ൻറ​റിയു​ടെ തി​ര​ക്ക​ഥ​യും ഗ്രെ​യ്സ് പാ​ലി​യേ​റ്റി​വി​ന് വേ​ണ്ടി സാ​മ പ​ർ​വ്വ എ​ന്ന ഡോ​ക്യു​ഫി​ഷ​​ന്‍റെ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത്​ അദ്ദേഹമായിരുന്നു. കോ​ഴി​ക്കോ​ട് ജെ.​ഡി.ടി ​ഇ​സ്​ലാം ഹൈ​സ്കൂ​ളി​ൽ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​യി​രി​ക്കെയാണ്​ 2010-11 ൽ ​ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ആ​ർ.​കെ.​യെ തേ​ടി​യെ​ത്തി​യ​ത്.​ ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക്ക്​ മു​ന്നിലും പ​ത​റാ​തെ ആ​ർ.​കെ.​യു​ടെ മ​ന​സ്സ് ഇ​പ്പോ​ഴും​ ക​ലാ​ലോ​ക​ത്ത് സ​ർ​ഗ​വ​സ​ന്തം വി​ട​ർ​ത്തിക്കൊ​ണ്ട് ജൈ​ത്ര​യാ​ത്ര തു​ട​രു​ക​യാ​ണ്. പ​ഴ​യകാ​ല കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പൊ​റ്റ​ശ്ശേ​രി​യി​ലെ പ​രേ​ത​നാ​യ കോ​പ്പു​ണ്ണി മാ​സ്​റ്റർ-പെ​ണ്ണു​ട്ടി ദ​മ്പ​തി​ക​ളു​ടെ നാ​ല് മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​ണ് ആ​ർ.​കെ.​യെ​ന്ന രാ​ധാ​കൃ​ഷ്ണ​ൻ. ഭാ​ര്യ: ജ​ന​നി. മ​ക്ക​ൾ: അ​രു​ൺ, ആ​ര​തി.

Loading...
COMMENTS