മുന്നില്‍ നിന്ന് നയിക്കും 'മിന' എന്ന പെണ്‍കുട്ടി

11:04 AM
22/10/2017
Mina Farzana
മി​ന ഫ​ർ​സാ​ന

സ​ർ​ഗാ​ത്മ​ക ക്യാ​മ്പ​സ്, സ​മൂ​ഹ​ത്തി​നും സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും... മ​ല​ബാ​റി​ലെ പ്ര​മു​ഖ ക​ലാ​ല​യ​മാ​യ കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ മി​ന​യു​ടേ​താ​ണ് ഇൗ ​വാ​ക്കു​ക​ൾ. മി​ന ഫ​ർ​സാ​ന എ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യ​ത്തോ​ടെ പു​തു​ച​രി​ത്ര​വു​മെ​ഴു​തി​യാ​ണ് വി​ദ്യാ​ർ​ഥി യൂ​ണി​യന്‍റെ സാ​ര​ഥ്യം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Mina Farzana

ഏ​ഴു പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്ന കോ​ള​ജിന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​താ ചെ​യ​ർ​പേ​ഴ്സ​ണാ​ണ് ഇൗ ​മൂ​ന്നാം വ​ർ​ഷ സോ​ഷ്യോ​ള​ജി വി​ദ്യാ​ർ​ഥി. ആ​ദ്യ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ പ​രാ​ജ​യ​ത്തിന്‍റെ രു​ചി​യ​റി​ഞ്ഞാ​ണ് മി​ന മൂ​ന്നാം വ​ർ​ഷ​ത്തി​ൽ ഉ​ജ്ജ്വ​ല വി​ജ​യ​ത്തോ​ടെ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്, അ​ത് ഇ​പ്പോ​ൾ ച​രി​ത്ര​ത്തി​ലും ഇ​ടം​പി​ടി​ച്ചു.

യൂ​ണി​യ​ൻ ച​രി​ത്ര​മാ​യ​തി​നു പി​ന്നാ​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​രി​ത്ര​മാ​ക്കി മാ​റ്റാ​നു​ള്ള തി​ര​ക്ക് പി​ടി​ച്ച ആ​ലോ​ച​ന​ക​ളി​ലാ​ണ് മി​ന​യും കൂ​ട്ടു​കാ​രും. പെ​ൺ​കു​ട്ടി​ക​ൾ നേ​തൃ​നി​ര​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കും ഒ​പ്പം സ​മൂ​ഹ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​മ്പ​സ്​ മു​ന്നി​ട്ടി​റ​ങ്ങും -ഒ​രു വ​ർ​ഷം നീ​ണ്ടു​ നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ആ​ലോ​ച​ന​ക​ൾ​ക്കി​ടെ മി​ന പ​റ​ഞ്ഞു. 

Mina Farzana

പ​ഠ​ന​ത്തിനൊ​പ്പം പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​യ മി​ന​ക്ക് ആ​ളു​ക​ളു​ടെ മു​ഖ​ത്ത് പു​ഞ്ചി​രി വി​രി​യി​ക്കു​ന്ന സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യാ​വാ​നാ​ണ് ഇ​ഷ്ടം. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് ത​ന്നെ എ​ൻ.​എ​സ്.​എ​സ് വ​ള​ണ്ടി​യ​റാ​യ മി​ന മ​ണാ​ലി​യി​ൽ ന​ട​ന്ന ദേ​ശീ​യ ക്യാം​പി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. കാ​മ്പ​സ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം ഐ-ലാ​ബ്സ് എ​ന്ന പേ​രി​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ് മ​ല​പ്പു​റം മോ​ങ്ങം സ്വ​ദേ​ശി​യാ​യ മി​ന ഫ​ർ​സാ​ന.

COMMENTS